Kishor Kanth

Kishor Kanth Indian Youth Congress Cheruvannur Mandalam Prasident, Perambra Block,Vatakara Assambly Mandalam,

വീണ്ടുമൊരു പൊന്നോണം കൂടെ വരവായ്ന്യൂ ഫൈറ്റേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന നിരപ്പം ഫെസ്റ്റ് 2023സ്റ്റേജ്...
26/08/2023

വീണ്ടുമൊരു പൊന്നോണം കൂടെ വരവായ്
ന്യൂ ഫൈറ്റേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന
നിരപ്പം ഫെസ്റ്റ് 2023
സ്റ്റേജ് ഷോ ഇന്ന് 6.30 മുതൽ മുയിപ്പോത്ത് നിരപ്പം സ്‌റ്റേഡിയത്തിൽ

ഫൈറ്റേഴ്സിലെ കലാകാരൻമാൻ അണിനിരക്കുന്ന
തിരുവാതിര
ഹാസ്യ ഒപ്പന
നാടോടി നൃത്തം
സിനിമാറ്റിക് ഡാൻസ്
സംഗീത വിരുന്ന് എന്നിവയും
പേരാമ്പ്ര CM Boys ഒരുക്കുന്ന ബ്രേക്ക് ഡാൻസ്
കാലിക്കറ്റ് റോക്സ് അവതരിപ്പിക്കുന്ന ഫയർ ഡാൻസ് എന്നിവ ഉണ്ടായിരിക്കും.

ബഹുമാനപ്പെട്ട ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ ടി ഷിജിത്ത് ഉദ്ഘാടനം ചെയ്യും
പ്രശസ്ത വനിത ബസ് ഡ്രൈവർ അനുഗ്രഹ സി എം മുഖ്യ അതിഥിയായി പങ്കെടുക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബഹുമാനപ്പെട്ട ഞങ്ങളുടെ ജനപ്രതിനിധികൾ
ബാബു സി എം
അജിത കെ
ശ്രീഷ ഗണേഷ് Sreesha Deven
സുബൈദ ഇ.കെ
എന്നിവർ പങ്കെടുക്കും

ഏവർക്കും സ്വാഗതം.

ഇരിഞ്ഞാലക്കുട MLA സഖാവ് കെ യു അരുണന്റ സംഘിസം അളക്കുന്ന  യന്ത്രം കൊണ്ട് തിരുവഞ്ചൂരിന്റ അടുക്കലേക്ക് വരല്ലേ സഖാക്കളേ___ __...
18/10/2020

ഇരിഞ്ഞാലക്കുട MLA സഖാവ് കെ യു അരുണന്റ സംഘിസം അളക്കുന്ന യന്ത്രം കൊണ്ട് തിരുവഞ്ചൂരിന്റ അടുക്കലേക്ക് വരല്ലേ സഖാക്കളേ
___ _____________

തിരുവഞ്ചൂർ രാധാകൃഷ്ണൻ RSS കാര്യായത്തിലേക്ക് പോയെന്ന് സഖാക്കൾ!

ചോദ്യം: സത്യത്തിൽ തിരുവഞ്ചൂർ എവിടാ പോയത്?
ഉത്തരം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുവാൻ.

ചോദ്യം: പിന്നെ സഖാക്കൾ പ്രചരിപ്പിക്കുന്ന തിരുവഞ്ചൂർ പോയ RSS കാര്യാലയം ഏതാണ്?
ഉത്തരം: അത് അമ്പലത്തിൻ്റെ ഊട്ടുപുരയാണ്. അവിടുത്തെ അന്നദാനത്തിൻ്റെ ഭാഗമാകുവാൻ, ദേവസ്വം മാനേജർ ശ്രീകുമാർ പറഞ്ഞിട്ടാണ് തിരുവഞ്ചൂർ പോയത്.

ചോദ്യം: അപ്പോൾ ചുമരിലെ RSS നേതാക്കളുടെ ചിത്രമോ?
ഉത്തരം: അന്നദാനപുരയിൽ RSS നേതാക്കളുടെ ചിത്രമെന്തിനാണ് വെച്ചിരിക്കുന്നതെന്ന് ക്ഷേത്ര ഭരണ സമിതിയോട് ചോദിക്കണം. അത് തിരുവഞ്ചൂരിൻ്റെ പണിയല്ല.

ചോദ്യം: എവിടാണ് ദക്ഷിണ മൂകാംബിക
ഉത്തരം: കോട്ടയം ജില്ലയിലെ പനച്ചിക്കാട് പഞ്ചായത്തിൽ

ചോദ്യം: ആരാ ആ പഞ്ചായത്ത് ഭരിക്കുന്നത്
ഉത്തരം : BJP - CPIM മുന്നണി.

ചോദ്യം: അതെങ്ങനാണ്?
ഉത്തരം: ആ പഞ്ചായത്തിൽ ആകെ 23 അംഗങ്ങൾ. 9 അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ്സിനെ തോല്പ്പിക്കുവാൻ, 8 അംഗങ്ങളുള്ള CPIM ഉം 4 അംഗങ്ങളുള്ള BJP യും ഒന്നിച്ച് ഭരിക്കുന്നു. DYFI നേതാവ് സുനിൽകുമാറാണ് പ്രസിഡൻ്റ്

വോക്കെ തേങ്ക്സ്.

ബൈ ദ ബൈ, പിന്നെന്തിനാണ് തിരുവഞ്ചൂരിനെ അക്രമിക്കുന്നത്.
ഉത്തരം CPIM സിറ്റിംഗ് സീറ്റായിരുന്ന അടൂരിൽ നാല് തവണയും, കോട്ടയത്ത് 2 തവണയും അവരെ തോല്പിച്ചു. പിന്നെ TP കേസിൽ CPIM ജില്ലാ സെക്രട്ടറിയെ വരെ തൂക്കി അകത്തിട്ടു ....

ഓ കലിപ്പ് കാണും

എൽ. ജെ. ഡി ദേശീയ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ ശരത് യാദവിന്റെ മകൾ സുഭാഷിണി യാദവ് കോൺഗ്രസിൽ ചേർന്നു
14/10/2020

എൽ. ജെ. ഡി ദേശീയ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ ശരത് യാദവിന്റെ മകൾ സുഭാഷിണി യാദവ് കോൺഗ്രസിൽ ചേർന്നു

22/08/2020
12/07/2020
10/06/2020

#നിതിൻ_ചന്ദ്രന്റെ_ഓർമ്മയിൽ

നിതിൻ ചന്ദ്രനെ
ഞാൻ അറിയുന്നത് പ്രവാസികളായ ഗർഭിണികൾ ഉൾപ്പെടെയുള്ളവർക്ക് നാട്ടിലേക്ക് വരാൻ നിയമ പോരാട്ടത്തിന് നേതൃത്വം കൊടുത്ത ആതിരയുടെ ഭർത്താവ് എന്ന നിലയിലാണ്. അത് വലിയ വാർത്തയായിരുന്നു എന്ന് മാത്രമല്ല നിതിനെ കൂടുതൽ ശ്രദ്ധിച്ചത് പ്രിയതമയോടാപ്പം നാട്ടിലേക്ക് വരാൻ Youth. Care ന്റെ ഭാഗമായി ടിക്കറ്റ് ലഭിച്ചിട്ടും മറ്റൊരാൾക്ക് വേണ്ടി മാറിക്കൊടുക്കുകയായിരുന്നു ഈ ചെറുപ്പക്കാരൻ.
രണ്ട് പേർക്കുള്ള ടിക്കറ്റിന്റെ കാശ് Youth Care ഭാരവാഹികളെ ഏൽപ്പിക്കുകയും ചെയ്തു നിതിൻ. അതിനു ശേഷം Youth Care ന്റെ സജീവ പ്രവർത്തനത്തിൽ മുഴുകുകയും ചെയ്തു നിതിൻ.

നിതിന്റെ അപ്രതീക്ഷിത വിയോഗ വാർത്ത അറിഞ്ഞതിനു ശേഷം
നിതിന്റെ നാടായ
മുയിപ്പോത്തെ യൂത്ത് കോൺഗ്രസ്സ് സഹപ്രവർത്തകൻ അഖിലിനെ വിളിച്ചപ്പോഴാണ് അഖിലിന്റെ കസിനാണ് നിതിനെന്ന് അറിഞ്ഞത്. മാത്രമല്ല അഖിലിന്റ നേതൃത്വത്തിൽ
2011 ൽ ഞാൻ KSU സംസ്ഥാന വൈസ് പ്രസിഡന്റായ സമയത്ത് നിധിന്റെ നാടായ മുയിപ്പോത്ത് നടന്ന KSU ക്യാമ്പ് ഉദ്ഘാടനം ചെയ്ത സമയത്ത് ക്യാമ്പിന് സ്വാഗതം പറഞ്ഞത് നിതിനായിരുന്നു എന്ന്
അഖിൽ പറഞ്ഞു.
സഹപ്രവർത്തകൻ ഷർഫുദ്ദീൻ കാട്ടാമ്പള്ളിയുടെ കൂടെ രണ്ടര മാസത്തിന് ശേഷം ജില്ല വിട്ട് കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നുണ്ടെങ്കിലും അവസാനമായി ഒരു നോക്ക് നിതിനെ കാണാൻ വീട്ടിലെത്തി
ആദരാഞ്ജലിയർപ്പിച്ചു.
മരണം ഒരുപാട് കണ്ടിട്ടുണ്ട് പക്ഷേ മനസ്സിനെ
വല്ലാതെ ഉലച്ച മരണമായിരുന്നു നിതിന്റെത്.
എല്ലാവർക്കും പ്രിയപ്പെട്ട നിതിന്റെ ഭൗതിക ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയതിന് ശേഷം മുയിപ്പോത്ത് നടന്ന അനുശോചന യോഗത്തിൽ സംസാരിച്ചപ്പോഴും അവിടെ സംസാരിച്ച രാഷ്ട്രീയവത്യാസമില്ലാതെ മുഴുവൻ ആളുകൾക്കും പറയാനുണ്ടായത് നിതിന്റെ സേവന പ്രവർത്തനങ്ങളെ കുറിച്ച് മാത്രമാണ്. വലിയ ശമ്പളം വാങ്ങുന്ന നിതിൻ തൊണ്ണൂറു ശതമാനം തുകയും ആളുകളെ സഹായിക്കാനാണ് ചില വഴിക്കുന്നത്. പ്രളയ സമയത്ത് ആളുകളെ സഹായിക്കാൻ സാധനങ്ങൾ മുഴുവൻ ശേഖരിച്ച് ദുബായിൽ നിന്ന് നാട്ടിലേക്ക് അയക്കുകയും
നിതിന്റെ വീട് തന്നെ അതിന്റെ സംഭരണ കേന്ദ്രമായി ഉപയോഗിക്കുകയും
ചെയ്തു എന്ന് CPM ന്റെ പഞ്ചായത്ത് പ്രസിഡന്റ് തന്നെ അനുശോചന യോഗത്തിൽ പറഞ്ഞപ്പോൾ ആ നാട്ടിൽ അത്രയ്ക്ക് പ്രിയപ്പെട്ടവനായിരുന്നു നിതിൻ. രക്തദാനം ചെയ്യുന്നതിനു വേണ്ടി ഒരു വലിയ സന്നദ്ധ സേന തന്നെ നിതിനിന്റെ നേതൃത്വത്തിൽ ഉണ്ട്.

നന്മ നിറഞ്ഞ നിതിൻ ചന്ദ്രന്റെ ഓർമ്മകൾ മായതെ എന്നും അവിടെ ഉണ്ടാകും

സംസ്ഥാന യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ
#അശ്രുപുഷ്പങ്ങൾ

Address

Perambra

Telephone

+919447755143

Website

Alerts

Be the first to know and let us send you an email when Kishor Kanth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share