08/11/2015
"അല്ലാഹുവിനോട് ഞാൻ സത്യം ചെയ്ത് പറയുന്നു.എന്റെ മുടന്ത് കാല് കൊണ്ട് സ്വർഗ്ഗത്തിന്റെ പച്ചപ്പിൽ ചവിട്ടാതെ ഇന്ന് സൂര്യൻ അസ്തമിക്കുകയില്ല.“ പറയുന്നത് സയ്യിദുനാ നുഅ്മാൻ (റ).ഉഹ്ദ് യുദ്ധത്തിൽ ശഹീദാവുന്നതിന്റെ തൊട്ട് മുമ്പായിരുന്നു ഈ വാക്കുകൾ. തിരുനബിﷺപറയുന്നു : നുഅ്മാൻ(റ) അല്ലാഹുവിനെ പറ്റി നല്ല ഭാവന വെച്ചു പുലർത്തി.അതിനാൽ അല്ലാഹു അദ്ദേഹത്തിന്റെ ധാരണ നടപ്പിലാക്കി. തീർച്ച! അംഗവൈകല്യം തീരെയില്ലാതെ സ്വർഗത്തിലെ പച്ചപ്പിൽ ഞാൻ നുഅ്മാനിനെ കണ്ടു.“(الإصابة-3/534)
അല്ലാഹുവിന്റെ കാരുണ്യത്തിൽ പ്രതീക്ഷ അർപ്പിക്കുന്നവനാണ് സത്യ വിശ്വാസി