DYFI തുറയൂർ മേഖല കമ്മിറ്റി

  • Home
  • India
  • Payyoli
  • DYFI തുറയൂർ മേഖല കമ്മിറ്റി

DYFI തുറയൂർ മേഖല കമ്മിറ്റി ✊വിപ്ലവം വിജയിക്കട്ടെ ✊
സെക്രട്ടറി :പി കെ അരുൺ
പ്രസിഡന്റ്‌:സി കെ അശ്വന്ത്

നമ്മൾ ജയിക്കും തുറയൂർ മുന്നേറും🔥
19/11/2025

നമ്മൾ ജയിക്കും തുറയൂർ മുന്നേറും🔥

18/11/2025

തുറയൂരിലെ വികസനം
അത് വസ്തുതയാണ്, അനുഭാവമാണ്
അത് ജനങ്ങൾ ഇങ്ങനെ വിളിച്ചു പറയുക തന്നെ ചെയ്യും
എത്ര രസകരമായ അവതരണം 😄

13/11/2025

തുറയൂരിന് സ്വന്തമായി ഒരു കുളം
യാഥാർത്ഥ്യമായ കാലം
വികസന പ്രവർത്തനങ്ങൾ വ്യത്യസ്ത മേഖലകളിൽ വരുത്തിയ മാറ്റങ്ങൾ 🔥 പറയാൻ വാക്കുകൾ ഇല്ല

12/11/2025

വികസനം എന്നത് വെറും വാക്കല്ല
എന്ന് തുറയൂരുകാർ അറിഞ്ഞ 5 വർഷം
പാലങ്ങൾ യാഥാർത്ഥ്യമായപ്പോൾ യാത്ര സൗകര്യം നന്നായി എന്നത് മാത്രമല്ല വികസനത്തിന്റെ പുതിയ പാത തീർത്തിരിക്കുന്നു.
നാട് നന്നായ 5 വർഷം

12/11/2025

പ്രിയപ്പെട്ടവരേ,
കഴിഞ്ഞ അഞ്ച് വർഷമായി തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിലും ഇരിങ്ങത്ത് ഏഴാം വാർഡ് ജനപ്രതിനിധി എന്ന നിലയിലും ഞാൻ നിർവ്വഹിച്ചിരുന്ന പദവികളുടെ കാലാവധി പൂർത്തിയാവുകയാണല്ലൊ. 2020ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇരിങ്ങത്ത് നിന്ന് മത്സരിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പാർട്ടിയും നിർദ്ദേശിക്കുകയും വിജയിക്കുകയും ചെയ്തപ്പോൾ, ചെറുപ്പം മുതൽ പൊതു പ്രവർത്തന രംഗത്തുള്ള എന്നെ സംബന്ധിച്ച് പൊതു പ്രവർത്തനത്തിന് ഒരു ഔദ്യോഗിക മാനം വന്നു എന്നതിൽ കവിഞ്ഞ് വലിയ വ്യത്യാസമൊന്നും തോന്നിയിരുന്നില്ല. എന്നാൽ എൽഡിഎഫും പാർട്ടിയും തുറയൂർ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻ എന്ന പദവിയിലേക്ക് എന്നെ നിർദ്ദേശിച്ചപ്പോൾ ചെറിയ ആശങ്കയോടെയാണ് ആ വലിയ ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തത്.

കഴിഞ്ഞ അഞ്ച് വർഷം എന്നത് എന്റെ ജീവിതത്തിലെ സുപ്രധാന കാലഘട്ടമായാണ് ഞാൻ കരുതുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് എന്നനിലയിൽ ആദ്യത്തെ വെല്ലുവിളി കോവിഡ് എന്ന മഹാമാരിയായിരുന്നു. കോവിഡ് കാലത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതോടൊപ്പം കോറന്റൈൻ സൗകര്യങ്ങൾ, മരുന്ന് ഭക്ഷണം എന്നിവ എല്ലാവർക്കും ഉറപ്പ് വരുത്തുക എന്ന ദൗത്യം കൂടി നമുക്ക് നിർവ്വഹിക്കാൻ ഉണ്ടായിരുന്നു. ആ ദിവസങ്ങളിൽ ചേർന്ന് പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരേയും സന്നദ്ധ സംഘടനകളേയും രാഷ്ട്രീയ പാർട്ടികളേയും നാട്ടുകാരേയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.

തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും ആഹ്ലാദം നൽകുന്ന ഓർമ്മകളാണ് തുറയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഓണം ഫെസ്റ്റകുൾ, നമ്മുടെ നാടിൻ്റെ നന്മയും ഐക്യവും വിളിച്ചോതുന്ന തരത്തിൽ എല്ലാവരേയും ചേർത്ത് നിർത്തുന്ന തുറയൂരിന്റെ സ്നേഹ കൂട്ടായ്മയുടെ ആഘോഷമായിരുന്നു അവ. വരും കാലങ്ങളിലും കെടാതെ സൂക്ഷിക്കേണ്ട ആ സ്നേഹ കൂട്ടായ്മയുമായി സഹകരിച്ച മുഴുവൻ വ്യക്തികളും ആ നിമിഷങ്ങളും മനസ്സിൽ മായാതെ കിടക്കും.

ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ചേർത്ത് നിർത്തുക എന്ന വലിയ പാഠം നമ്മെ പഠിപ്പിച്ച കോവിഡ് കാലത്തും വികസനപ്രവർത്തനങ്ങൾ സാദ്ധ്യമായ രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ നമുക്ക് കഴിഞ്ഞിരുന്നു. പതിറ്റാണ്ടുകളായി തുറയൂർ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും പ്രധാന പ്രശ്നമായി നില നിന്നിരുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി ബഹുമാനപ്പെട്ട എംഎൽഎ ടി പി രാമകൃഷ്ണൻ മുന്നോട്ട് വച്ച കുടിവെള്ള പദ്ധതി പൂർത്തികരിക്കാൻ കഴിഞ്ഞു എന്നത് ചാരിതാർത്ഥ്യത്തോടെ ഓർക്കുകയാണ്. ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരണം, മുഴുവൻ റോഡുകളുടേയും നവീകരണം, പുതിയ റോഡുകൾ, നടപ്പാതകൾ, പൊതു ശ്മശാനം,അംഗൻവാടി -സ്കൂൾ കെട്ടിടങ്ങൾ, തുറയൂർ- കീഴരിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ, മാലിന്യമുക്ത തുറയൂർ, കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ സർക്കാർ ആശുപത്രി തുടങ്ങി തുറയൂർ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഇടംപിടിച്ച , അഴിമതി രഹിതമായ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഭരണസമിതിയെ നയിക്കാൻ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തോടെ, ചാരിതാർത്ഥ്യത്തോടെ പടിയിറങ്ങുകയാണ്.

ഈ അവസരത്തിൽ ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. പേരുകൾ എടുത്തു പറയുന്നില്ല.
എന്നെ ഈ ഉത്തരവാദിത്വം വിശ്വാസപൂർവ്വം ഏൽപ്പിക്കുകയും മാർഗ്ഗ നിർദ്ദേശങ്ങളും സഹായങ്ങളും നൽകി കൂടെ നിന്ന പാർട്ടി നേതൃത്വത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും , നാടിൻ്റെ സർവ്വതോന്മുഖ വികസനത്തിന് കൂടെ നിന്ന് ഒറ്റെക്കെട്ടായി പ്രവർത്തിച്ച ഭരണസമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, നാടിനെ മാലിന്യമുക്തമാക്കാൻ അഹോരാത്രം പ്രയത്നിച്ച ഹരിതകർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ,സർവ്വോപരി ഒരു സഹോദരൻ എന്ന നിലയിൽ എന്നെ പരിഗണിച്ച്, പ്രവർത്തനത്തിലെ പോരായ്മകൾ സൗമ്യമായി ചൂണ്ടിക്കാണിക്കുകയും വികസന പ്രവർത്തനങ്ങളിൽ എന്റെ തോളോട് തോൾ ചേർന്ന് എന്നോട് സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എന്റെ പ്രിയപ്പെട്ട നാട്ടുകാർക്ക്, സുഹൃത്തുക്കൾക്ക്, സഖാക്കൾക്ക് ഹൃദയത്തിൽ ചേർത്ത് നിർത്തി നന്ദി അറിയിക്കുന്നു❤️

തുറയൂരിന്റെ വികസന കുതിപ്പ് തുടരട്ടെ ❤️

സ്നേഹത്തോടെ,

സികെ ഗിരീഷ്

പ്രസിഡൻ്റ്
തുറയൂർ ഗ്രാമപഞ്ചായത്ത്

11/11/2025

തുറയൂരിൽ വികസന യാഥാർത്ഥ്യങ്ങളുടെ അഞ്ച് വർഷം തുടരും 🔥🔥
കായിക യുവത്വത്തിനൊപ്പം LDF

11/11/2025

വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ചേർത്ത് പിടിച്ച ഭരണസമിതി
തുടരുന്ന വികസനം
വളരുന്ന തുറയൂർ✊

02/11/2025

ത്യാഗസുരഭില പോരാട്ടങ്ങളുടെ നാല്പത്തിയഞ്ച് വർഷങ്ങൾ..

നവംബർ 3
ഡിവൈഎഫ്ഐ
സ്ഥാപകദിനം

01/11/2025

ജനങ്ങളുടെ ക്ഷേമം മുൻനിർത്തി സർക്കാരിന്റെ പുതിയ തീരുമാനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിൽ അഭിവാദ്യങ്ങളർപ്പിച്ചു തുറയൂരിൽ അഭിവാദ്യ പ്രകടനം ✊

🤝
26/10/2025

🤝

✊
23/08/2025

Address

Payyoli

Telephone

+917560894409

Website

Alerts

Be the first to know and let us send you an email when DYFI തുറയൂർ മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share