24/04/2016
2015 ഏപ്രിൽ 24ന് എടാട്ട് കുന്നിനു കിഴക്ക് വച്ച് ,കണ്ണൂർ ജില്ലാ കോൺഗ്രസ് സിക്രട്ടറിയും, CPM മുൻ ബ്രാഞ്ച് സിക്രട്ടറിയും കുറച്ച് ശിൽബന്തികളും യാതൊരു പ്രകോപനവുമില്ലാതെ, ഒരു ചെറിയ വഴിയുടെ പേരിൽ, ഞങ്ങളെ ബീഹാറിലെ ജന്മികൾ ചെയ്യുന്നത് പോലെ കൂട്ടമായി തല്ലിക്കൊല്ലുവാൻ ശ്രമിച്ചതിന് ഇന്നത്തേക്ക് ഒരു വർഷം തികയുന്നു.
ഇത്രയും ഭീകരവും, ക്രൂരവുമായ അക്രമണത്തിൽ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും,DGP, SP എന്നിവർക്ക് അയച്ച സന്ദേശത്തെ തുടർന്ന്, അവർ നീതിയുക്തമായി ഇടപെടുകയും, ഭരണ കക്ഷിയായ കോൺഗ്രസിന്റെയും, ലീഗിന്റെയും എല്ലാ വിധ രാഷ്ട്രീയ ഇടപെടലുകളെയും മറികടന്ന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
ഇപ്പോൾ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഇത്രയൊക്കെ യായിട്ടും, DYFI യിൽ അംഗമായ എന്നെയും, എഞ്ചിനീയറിംഗ് കോളേജ് SF1 യൂണിയൻ ചെയമാന്റെ ചേട്ടനെയും തല്ലി കൊല്ലാൻ ശ്രമിച്ചിട്ട് അടുത്ത വീട്ടിലെ പ്രിയപ്പെട്ട രണ്ട് സഖാക്കൾ, ആശുപത്രിയിൽ ഞങ്ങളെ സന്ദർശിച്ചതല്ലാതെ ഒന്നിടപ്പെട്ട് രാഷ്ട്രീയ ഭീഷണികളിൽ നിന്ന്, സംരക്ഷണം നൽകാതെ, CPM കുഞ്ഞിമംഗലം (N) ലോക്കൽ നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് ചെയ്തത്. മാത്രവുമല്ല എന്നെ പാർട്ടി ശത്രുവായി ചിത്രീകരിക്കുന്ന വിധത്തിൽ ലോക്കൽ കമ്മറ്റി അംഗം പരസ്യമായി ഭീഷണി പ്പെടുത്തുകയും ചെയ്തു.
ഞാൻ പെയിൻ & പാലിയേറ്റീവ് വളണ്ടിയറായതിനാൽ ഞാൻ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനം, ഒട്ടേറെ CPM, Congres നേതാക്കൾക്ക് ബോധ്യമുള്ളതിനാലും, എന്നെയും ബന്ധുവിനെയും തല്ലിക്കൊല്ലാൻ ശ്രമിച്ചതിൽ, ആശങ്കാകുലരായ, അവരുടെയൊക്കെ ആത്മാർത്ഥമായ പിന്തുണ എനിക്കുണ്ടായിരുന്നു. അതിനാൽ അക്രമികളുടെ യാതൊരു വിധത്തിലുള്ള മർക്കട കളികളും വിജയിച്ചില്ല. ഇപ്പോഴും ഉളുപ്പും, നാണവുമില്ലാതെ ഒത്തുതീർപ്പെന്ന ചതിക്കളവുമായി ഞങ്ങളുടെ വാതിലിൽ മുട്ടുന്നുണ്ട്, ബീഹാറിലെ ജൻമിത്തത്തിന്റെ പ്രതിരൂപങ്ങൾ...............