Thiruvegappura Grama Panchayat

Thiruvegappura Grama Panchayat Official Page of Thiruvegappura Gramapanchayat

സാമൂഹ്യവും ചരിത്ര പരവുമായ സവിശേഷതകളാല്‍ ഏറെ സന്പന്നമാണ് തിരുവേഗപ്പുറ.1935 മാര്‍ച്ച് 15-ാം തിയ്യതി ചെന്പ്ര എലിമെന്‍ററി സ്കൂളില്‍ വെച്ച് ചേര്‍ന്ന പൊതു യോഗമാണ് അന്ന് മലബാര് ഡിസ്ട്രിക് ബോര്‍ഡിന്‍റെ പരിധിയില്‍ പെടാത്ത ചെന്പ്ര,തിരുവേഗപ്പുറ അംശങ്ങള്‍ ഉള്‍പ്പെടുത്തി തിരുവേഗപ്പുറ പഞ്ചായത്തിന് രൂപം നല്‍കിയത്.തിരുവേഗപ്പുറ എന്ന പേരില്‍ തന്നെ ഒരൈതിഹ്യം ഉള്‍കൊള്ളുന്നു . നദിയുടെ പുറം (വേഗയുടെ പുറം)തിരുവേഗപ്പുറയി

ലെമഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട തിരു എന്നബഹുമതി നാമവും ചേര്‍ന്ന് തിരുവേഗപ്പുറ എന്ന പേര് നിലവില്‍ വന്നു.പുരാണങ്ങളില്‍ അശോകാലയം എന്ന പേരു കൂടി ഉള്ളതായി പറയപ്പെടുന്നു.

14/11/2025
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പി.ഇ.സി യുടെ  നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പഞ്ചായത്തിലെ എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ അത്ലറ...
12/01/2024

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പി.ഇ.സി യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പഞ്ചായത്തിലെ എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ അത്ലറ്റിക് മീറ്റ് 'വേഗം 2024' 13-01-2024 ശനി രാവിലെ 9 മണി മുതൽ ജനത ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുകയാണ്.
പഞ്ചായത്തിലെ 11 എൽ.പി സ്കൂളുകളിൽ നിന്നായി നൂറിലധികം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുക്കും. നമ്മുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏവരെയും ഈ പരിപാടിയിലേക്ക് ഹാർദവമായി ക്ഷണിക്കുന്നു.

കെ.കെ.എ അസീസ്
പ്രസിഡന്റ്, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് എജ്യുവേഗ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലുൾപ്പെടുത്തി  LSS, USS പരീക്ഷ എഴുതുന്ന  വിദ്യാർത്ഥികൾക്...
04/01/2024

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് എജ്യുവേഗ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലുൾപ്പെടുത്തി LSS, USS പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ അധ്യാപകരുടെ ശിൽപ്പശാല സംഘടിപ്പിച്ചു.

പഞ്ചായത്തിന്റെ തനത് വിദ്യാഭ്യാസ പദ്ധതിയായ എജ്യുവേഗയിലൂടെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര മുന്നേറ്റമാണ് പഞ്ചായത്ത്‌ ലക്ഷ്യമിടുന്നത്. നിലവിൽ ഈ പരിശീലന പരിപാടിയിലൂടെ LSS, USS പരീക്ഷയിൽ മികച്ച റിസൾട്ട്‌ ഉണ്ടാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

പഞ്ചായത്തിലെയും പഞ്ചായത്തിന് പുറത്തുമുള്ള വിവിധ സ്കൂളുകളിൽ നിന്നും അധ്യാപകരെ ഉൾപ്പെടുത്തി റിസോഴ്സ് ടീമിനെ രൂപീകരിച്ച് അവധി ദിവസങ്ങൾ കൂടി ഉപയോഗപ്പെടുത്തി പരിശീലനവും മാതൃക പരീക്ഷകളും നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ.എ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ.കെ മുഹമ്മദ്‌ കുട്ടി, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്പേഴ്സ്‌ൻ ബുഷ്‌റ ഇക്ബാൽ, വാർഡ് മെമ്പർ എം.അബ്ബാസ്, മിന്നത് ടീച്ചർ, ബി. ആർ.സി കോർഡിനേറ്റർ സലീം മാലിക്, ജി.യു.പി സ്കൂൾ നരിപ്പറമ്പ് പ്രധാനാധ്യപകനായ ഏലിയാസ് എം.കെ എന്നിവരും പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രധാനാധ്യാപകരുൾപ്പെടെ നിരവധി അധ്യാപകരും പരിപാടിയിൽ സംബന്ധിച്ചു.

തെക്കുമ്മലയിൽ കൈത്തോട് സംരക്ഷണ ഭിത്തി കെട്ടി നവീകരിച്ചു.തെക്കുമ്മല സ്കൂളിന് സമീപമുള്ള കൈത്തോട് തൊഴിലുറപ്പ് പദ്ധതിയിലുൾപ്...
01/01/2024

തെക്കുമ്മലയിൽ കൈത്തോട് സംരക്ഷണ ഭിത്തി കെട്ടി നവീകരിച്ചു.

തെക്കുമ്മല സ്കൂളിന് സമീപമുള്ള കൈത്തോട് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തി നവീകരിച്ചു.ഇതിലൂടെയുള്ള റോഡ് ഗതാഗതം സുഖമമാക്കുവാൻ കൂടി സഹായകരമാകുന്ന രീതിയിലാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചിട്ടുളത്

നവീകരണം നടത്തിയതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ.എ അസീസ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനും തെക്കുമ്മല വാർഡ് മെമ്പറും കൂടിയായി എ.കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.

27/11/2023
    #സഹജീവിസ്നേഹം #ജനപക്ഷവികസനം
24/08/2022




#സഹജീവിസ്നേഹം
#ജനപക്ഷവികസനം

ആമപ്പൊറ്റ നിവാസികൾക്ക് സ്വപ്ന സാക്ഷാത്കാരം തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം പൂർത്തീകര...
29/03/2022

ആമപ്പൊറ്റ നിവാസികൾക്ക് സ്വപ്ന സാക്ഷാത്കാരം

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച അമപ്പൊറ്റ അംഗൻവാടി 2022 മാർച്ച്‌ 30 ന് രാവിലെ 10 മണിക്ക്നാടിന് സമർപ്പിക്കുന്നു.

കൊട്ടാരത്തൊടി കുഞ്ഞാപ്പു ഹാജിയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ മകൻ മൂസ വിട്ട് നൽകിയ സ്ഥലത്താണ് അംഗൻവാടി നിർമ്മിച്ചിട്ടുള്ളത്

കെട്ടിട നിർമ്മാണം, ചുറ്റുമതിൽ നിർമ്മാണം ,കോമ്പൗണ്ട് ഇന്റർലോക്കിങ് ഉൾപ്പെടെ 14 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്

അംഗൻവാടിയിലേക്കുള്ള വഴിയിലെ തോടിനു കുറുകെയുള്ള പാലം നിർമ്മാണം, റോഡ് നിർമ്മാണം എന്നിവ ഇതിനോടകം നിർമ്മാണം പൂർത്തീകരിച്ചിരുന്നു.,

പഞ്ചായത്തിലെ മറ്റു അംഗൻവാടികൾ എല്ലാം തന്നെ സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടായിരുന്നപ്പോളും ഏറെ നാളായി വാടക കെട്ടിടത്തിൽ ആയിരുന്നു ആമപ്പൊറ്റ അംഗൻവാടി പ്രവർത്തിച്ചിരുന്നത്.

അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഏറെ നാളായി വിവിധ പരിശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും കഴിഞ്ഞ ഭരണ സമിതിയുടെ അവസാന സമയത്ത് ആണ് അനുയോജ്യമായ ഈ സ്ഥലം ലഭ്യമായത്. ആ വർഷം തന്നെ അംഗൻവാടിയുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അംഗൻവാടി നിർമ്മാണം പൂർത്തിയാക്കിയതിലൂടെ ആമപ്പൊറ്റ നിവാസികളുടെ ഏറെ നാളത്തെ ആഗ്രഹ സഫലീകരണം ആണ് സാധ്യമായത്

തിരുവേഗപ്പുറ-മുതുതല-പരുതൂർ, പഞ്ചായത്തുകൾക്കായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ സമഗ്ര കുടിവെള്ള പദ്ധതിയുടെ പുരോഗതി ഗ്രാമപഞ്ചാ...
21/02/2022

തിരുവേഗപ്പുറ-മുതുതല-പരുതൂർ, പഞ്ചായത്തുകൾക്കായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ സമഗ്ര കുടിവെള്ള പദ്ധതിയുടെ പുരോഗതി ഗ്രാമപഞ്ചായത്ത് ഭരണ സമിതി വിലയിരുത്തി.

ഗ്രാമപഞ്ചായത്ത് മെമ്പർമാർ , ജൽജീവൻ മിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ,സൈറ്റ് എഞ്ചിനീയർ, മറ്റു ഉദ്യോഗസ്ഥർ
എന്നിവരുടെ യോഗം ചേരുകയും പദ്ധതി പുരോഗതി വിലയിരുത്തുകയും ചെയ്തു.

2023 മാർച്ച്‌ മാസത്തോടെ പദ്ധതി കമ്മീഷൻ ചെയ്യാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കും ജൽജീവൻ മിഷൻ കണക്ഷൻ ലഭ്യമാകും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

കേന്ദ്ര, സംസ്ഥാന സർക്കാറുകളും ,3 ഗ്രാമപഞ്ചായത്തുകളും സംയുക്തമായാണ് പദ്ധതി പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തുന്നത്.

മാഞ്ഞാമ്പ്രയിൽ നിർമിക്കുന്ന ടാങ്കും വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, പമ്പിങ് സ്റ്റേഷൻ, 3 പഞ്ചായത്തുകളിലെ പൈപ്പ്ലൈൻ പ്രവർത്തികൾ എല്ലാം ഉൾപ്പെടെ ആകെ 115 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക.

ഇതിൽ 50 ശതമാനം കേന്ദ്ര സർക്കാർ വിഹിതവും, 25 ശതമാനം സംസ്ഥാന സർക്കാർ വിഹിതവും 15 ശതമാനം ഗ്രാമപഞ്ചായത്തുകളുടെ വിഹിതവും 10% ഗുണഭോകതൃ വിഹിതവും ആണ് ഉൾപ്പെടുന്നത്.

പദ്ധതിയുടെ ടാങ്ക് നിർമിക്കുന്ന മാഞ്ഞാമ്പ്രയിലെ ഒരേക്കർ 30 സെന്റ് സ്ഥലം 51 ലക്ഷം രൂപ ചിലവിൽ 3 ഗ്രാമപഞ്ചായത്തുകൾ ചേർന്നാണ് വാങ്ങിയത്.

മാഞ്ഞമ്പ്രയിലെ നിർദ്ധിഷ്ട സ്ഥലത്ത് ടാങ്കിന്റെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്

കൊപ്പം വളാഞ്ചേരി PWD റോഡിലെ പൈപ്പിടൽ പ്രവർത്തികൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. സാധ്യമായ ഏറ്റവും വേഗത്തിൽ ഗ്രാമീണ റോഡുകളിലെ പ്രവർത്തികൾ കൂടി പൂർത്തീകരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു.

പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിലുള്ളപ്പെടുത്തി ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ഗ്രാമീണ റോഡുകളിൽ ആണ് ആദ്യം പൈപ്പിടൽ ആരംഭിക്കുന്നത്.

പൈപ്പിടൽ പൂർത്തിയായ ഉടനെ ഈ റോഡുകളിലെ കോൺക്രീറ്റ്/ഇന്റർലോക്കിങ് പ്രവർത്തികൾ പൂർത്തീകരിക്കുന്നതാണ്

പൈപ്പിടൽ പ്രവർത്തിമൂലം തകരാർ വന്ന PWD റോഡുകളുടെ റിപ്പയറിനുള്ള ഫണ്ട്‌ പദ്ധതി എസ്റ്റിമേറ്റ് തുകയിൽ തന്നെ ഉൾപ്പെടിട്ടുണ്ട്. എന്നാൽ ഗ്രാമീണ റോഡുകളുടെ പുനർ നിർമ്മാണത്തിനുള്ള തുക പഞ്ചായത്ത്‌ വേറെ തന്നെ കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. മിക്കവാറും എല്ലാ റോഡുകളിലും പ്രവർത്തികൾ നടത്തേണ്ടതിനാൽ ഭീമമായ ഒരു തുക അധികമായി പഞ്ചായത്ത്‌ ഇതിന് വേണ്ടി കണ്ടെത്തേണ്ടി വരും.

പ്രസിഡന്റ്‌
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ C J മാഷ് അന്തരിച്ചു. ആദരാഞ്ജലികൾ...
04/02/2022

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ C J മാഷ് അന്തരിച്ചു.
ആദരാഞ്ജലികൾ...

ജനകീയാസൂത്രണത്തിന്‍റെ രജതജൂബിലി ആഘോഷം തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് മുന്‍ ജനപ്രതിനിധികളെ ആദരിച്ചു.തിരുവേഗപ്പുറ ഗ്രാമപഞ്ചാ...
17/08/2021

ജനകീയാസൂത്രണത്തിന്‍റെ രജതജൂബിലി ആഘോഷം തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് മുന്‍ ജനപ്രതിനിധികളെ ആദരിച്ചു.

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണത്തിന്‍റെ രജതജൂബിലി ആഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ടി മുഹമ്മദ് അലി നിര്‍വ്വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി മുന്‍ ജനപ്രതിനിധികളെ ആദരിച്ചു. മുന്‍ അധ്യക്ഷന്മാരായ പി.പി ഇന്ദിര ദേവി ടീച്ചര്‍, എം.എ സമദ്, ശാരദ ടിപി മെമ്പര്‍മാരായിരുന്ന വി.ഹുസ്സൈന്‍കുട്ടി മാസ്റ്റര്‍, പി.കെ ശങ്കരന്‍ എന്നിവരെ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടിയിലും മറ്റു അംഗങ്ങളെ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച വീഡിയോ കോണ്‍ഫ്രന്‍സ് വഴിയുമാണ് ആദരിച്ചത്.

ജനകീയാസൂത്രണത്തിന്‍റെ ആരംഭ ഘട്ടത്തില്‍ പഞ്ചായത്ത് അധ്യക്ഷനായിരുന്ന പരേതനായ പി.ടി മുഹമ്മദ്കുട്ടി ഹാജി, പരേതരായ മറ്റു അംഗങ്ങള്‍ നാരായണന്‍ മാസ്റ്റര്‍, ടി.പി സൈതാലി, കെ.പി.എ സമദ് മാസ്റ്റര്‍, മുജീബ് കിനാങ്ങാട്ടില്‍‌ എന്നിവരെ യോഗത്തില്‍‌ അനുസ്മരിച്ചു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ എ.കെ മുഹമ്മദ്കുട്ടി, ബുഷ്റ ഇഖ്ബാല്‍, മെമ്പര്‍മാരായ പി.ടി ഹംസ, വസന്ത കേശവന്‍, അസീന, സുനിത, മിന്നത്ത്, വി.ടി.എ കരീം, രാമദാസന്‍, ബാലസുബ്രമണ്യന്‍ എന്നിവര്‍ സംബന്ധിച്ചു.

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് കോവിഡ് ആന്റിജൻ പരിശോധന ഇനി മുതൽ ആഴ്ചയിൽ മൂന്ന് ദിവസം നടുവട്ടം എ.എം.എൽ.പി സ്കൂളിൽ നടക്കുമെന്...
16/08/2021

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് കോവിഡ് ആന്റിജൻ പരിശോധന ഇനി മുതൽ ആഴ്ചയിൽ മൂന്ന് ദിവസം നടുവട്ടം എ.എം.എൽ.പി സ്കൂളിൽ നടക്കുമെന്ന് പ്രസിഡന്റ്‌ എം ടി മുഹമ്മദാലി അറിയിച്ചു.

കോവിഡ് രണ്ടാം തരംഗം ആരംഭിച്ചത് മുതൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വാർഡ് പ്രദേശങ്ങളിൽ കോവിഡ് ആന്റിജൻ ടെസ്റ്റ്‌ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.
പിന്നീട് പഞ്ചായത്ത്‌ തലത്തിൽ കേന്ദ്രീകൃതമായി ഗവ. ജനത ഹൈസ്കൂളിലാണ് തുടർച്ചയായി ക്യാമ്പുകൾ നടന്നിരുന്നത്. പ്ലസ്ടു പരീക്ഷയെ തുടർന്ന് തിരുവേഗപ്പുറ എ.എം.എൽ.പി സ്കൂളിലേക്ക് ക്യാമ്പ് മാറ്റുകയായിരുന്നു.
രണ്ട് മാസത്തോളമായി ഇവിടെയായിരുന്നു ക്യാമ്പ്.
പഞ്ചായത്ത്‌ നേരിട്ട് വാങ്ങുന്ന ആന്റിജൻ കിറ്റ് ഉപയോഗിച്ചാണ് ടെസ്റ്റുകൾ നടത്തി വരുന്നത്. ഇക്കാലയാളവിൽ നാലു തവണ ജില്ല ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആർ ടി പി സി ആർ ടെസ്റ്റും സംഘടിപ്പിച്ചിരുന്നു.
തിരുവേഗപ്പുറ എ.എം.എൽ.പി സ്കൂളിൽ അത്യാവശ്യമായി ചില മെയിൻന്റനൻസ് പ്രവൃത്തികൾ നടത്തേണ്ടതുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചതിനെ തുടർന്നാണ് നടുവട്ടം എ.എം.എൽ.പി സ്കൂളിലേക്ക് (കൈപ്പുറം)ക്യാമ്പ് മാറ്റുന്നത്.
എല്ലാ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലും ടെസ്റ്റ്‌ ഉണ്ടായിരിക്കുന്നതാണ്.
ആവശ്യമായി വരുന്ന പക്ഷം വാർഡുകൾ കേന്ദ്രീകരിച്ച് ടെസ്റ്റ്‌ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതാണെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ടി മുഹമ്മദലി അറിയിച്ചു.

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി കോവിഡ് വാക്‌സിനേഷൻ നൽകുന്നു.പഞ്ചായത്തിലെ മുഴുവൻ കിടപ്പ് രോ...
16/07/2021

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി കോവിഡ് വാക്‌സിനേഷൻ നൽകുന്നു.

പഞ്ചായത്തിലെ മുഴുവൻ കിടപ്പ് രോഗികൾക്കും പ്രാഥമികരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിൽ ചെന്ന് വാക്‌സിനേഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്ന് മുതൽ ആരംഭിച്ചു.

മെഡിക്കൽ ഓഫീസർ ഡോ. എം. എസ് ശ്രീകുമാറിന് വാക്‌സിനേഷൻ കിറ്റ് കൈമാറിക്കൊണ്ട് പ്രസിഡന്റ്‌ എം. ടി മുഹമ്മദ്‌ അലി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വാപ്പു മാസ്റ്റർ, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൻ ബുഷ്‌റ ഇക്ബാൽ, മെമ്പർമാരായ കെ.കെ.എ അസീസ്,പി.ടി ഹംസ,എം. അബ്ബാസ്,വി.ടി.എ കരീം എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Address

Kaippuram
Pattambi
679308

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914662218247

Alerts

Be the first to know and let us send you an email when Thiruvegappura Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thiruvegappura Grama Panchayat:

Share