Ongallur Grama Panchayath Palakkad

Ongallur Grama Panchayath Palakkad ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ നിന്നുള്ള വാർത്തകളും അറിയിപ്പുകളും പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള പേജ്

23/03/2026
ഓങ്ങല്ലൂർ സായം പ്രഭ ഹോമിൽ സാമൂഹ്യ നീതി വകുപ്പിന്റെ വയോ പോഷക കിറ്റ് വിതരണം ചെയ്തു. ICDS സൂപ്പർവൈസർ ശ്രീമതി. ശ്യാംലി  സ്വാ...
11/03/2026

ഓങ്ങല്ലൂർ സായം പ്രഭ ഹോമിൽ സാമൂഹ്യ നീതി വകുപ്പിന്റെ വയോ പോഷക കിറ്റ് വിതരണം ചെയ്തു. ICDS സൂപ്പർവൈസർ ശ്രീമതി. ശ്യാംലി സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. എം പി വിജയകുമാറിന്റെ അധ്യക്ഷതയിൽ
ബഹു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി. പി. വിജയൻ ഉദ്ഘാനം ചെയ്തു. പെൻഷൻ യൂണിയൻ അംഗങ്ങൾ കെ എം ഗംഗാധരൻ, MRC, രാജഗോപാൽ മാഷ്, അജിത ടീച്ചർ, ഉണ്ണികൃഷ്ണൻ, പുഷ്പലത എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കെയർ ഗിവർ പ്രിയ രാജേഷ് നന്ദി പറഞ്ഞു.

ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 18 കൊണ്ടൂർക്കരയിൽ സക്കാത്ത് നഗർ റോഡ് കോൺഗ്രീറ്റിംഗ് പ്രവൃത്തി പൂർത്തിയായി..
20/02/2026

ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 18 കൊണ്ടൂർക്കരയിൽ സക്കാത്ത് നഗർ റോഡ് കോൺഗ്രീറ്റിംഗ് പ്രവൃത്തി പൂർത്തിയായി..

19/02/2026
ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായുള്ള വികസന സെമിനാർ ബഹു. പട്ടാമ്പി എം.എൽ.എ ശ്രീ...
18/02/2026

ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൻ്റെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായുള്ള വികസന സെമിനാർ ബഹു. പട്ടാമ്പി എം.എൽ.എ ശ്രീ. മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡൻ്റ് ശ്രീ. പി.പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീമതി. പ്രിയ പ്രശാന്ത് സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ എം.പി.വിജയകുമാർ പദ്ധതി അവതരണം നടത്തി. ബ്ലോക്ക്/ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻമാരുടെ നേതൃത്വത്തിൽ വിശദമായ ഗ്രൂപ്പ് ചർച്ചക്കും പൊതു ചർച്ചക്കും ശേഷം ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ. എ.എം.നാരായണൻ പദ്ധതി ക്രോഡീകരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ശ്രീ. അബ്ദുൾ ഹക്കിം നന്ദി രേഖപ്പെടുത്തി.

എം.എൽ.എ ഫണ്ടിൽ പൂർത്തിയാക്കിയ വാടാനാംകുറുശ്ശി വല്ലപ്പുഴ റോഡ് ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. പി.പി.വിജയൻ്റെ അ...
15/02/2026

എം.എൽ.എ ഫണ്ടിൽ പൂർത്തിയാക്കിയ വാടാനാംകുറുശ്ശി വല്ലപ്പുഴ റോഡ് ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. പി.പി.വിജയൻ്റെ അധ്യക്ഷതയിൽ ബഹു. എം.എൽ.എ ശ്രീ. മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്തു.

Address

Pattambi

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919496562167

Alerts

Be the first to know and let us send you an email when Ongallur Grama Panchayath Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ongallur Grama Panchayath Palakkad:

Share