BJP Pattambi

BJP Pattambi Official page
BJP Pattambi LA constituency

അണുവിട പിഴയ്ക്കാത്ത തിരിച്ചടി! പാകിസ്താന് മാത്രമല്ല, ലോകത്തിനു മുഴുവൻ ഭാരതത്തിന്റെ സൈനിക കരുത്ത് എന്താണെന്ന് തെളിയിച്ച ത...
07/05/2026

അണുവിട പിഴയ്ക്കാത്ത തിരിച്ചടി!

പാകിസ്താന് മാത്രമല്ല, ലോകത്തിനു മുഴുവൻ ഭാരതത്തിന്റെ സൈനിക കരുത്ത് എന്താണെന്ന് തെളിയിച്ച തിരിച്ചടി. ശത്രുക്കളുടെ സങ്കൽപ്പങ്ങൾക്കും അപ്പുറമായിരുന്നു 'ഓപ്പറേഷൻ സിന്ദൂർ'. ആ ചരിത്രപരമായ മറുപടിക്ക് ഇന്നേക്ക് ഒരു വർഷം തികയുന്നു.

അതിർത്തി കടന്നുവന്ന് നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവർക്ക് ഭാരതം തക്കതായ മറുപടി നൽകുമെന്ന കാര്യത്തിൽ, രാഷ്ട്രീയ അന്ധത ബാധിച്ച ചില പ്രതിപക്ഷ നേതാക്കൾക്കൊഴികെ മറ്റാർക്കും സംശയമുണ്ടായിരുന്നില്ല. രാഷ്ട്രത്തിന്റെ ഭരണനേതൃത്വത്തോടും സൈനിക ശക്തിയോടും ഭാരത ജനത പുലർത്തിയ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതിഫലനമായിരുന്നു ഓപ്പറേഷൻ സിന്ദൂർ.

പാകിസ്താൻ എത്ര വളവും വെള്ളവും നൽകി വളർത്തിയാലും, ഇനി അത്രവേഗം തളിർക്കാത്ത വിധം ഭീകരതയുടെ വേരറുക്കുകയായിരുന്നു ഈ ദൗത്യത്തിന്റെ ലക്ഷ്യം.

ഭാരതത്തിനെതിരെ ആയുധമെടുക്കും മുൻപ് ഏത് ശത്രുവിനെയും രണ്ടുവട്ടം ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു ഈ സൈനിക നീക്കം.

വർഷങ്ങളായി ജമ്മു കാശ്മീരിലും ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലും അശാന്തി പടർത്തിയ ഭീകരകേന്ദ്രങ്ങളുമായുള്ള എല്ലാ പഴയ കണക്കുകളും ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം തീർത്തു.

ഇതാണ് പുതിയ ഭാരതം!

ഭീകരതയെ വെറുമൊരു ആക്രമണമല്ല, മറിച്ച് ഒരു യുദ്ധമായി കണ്ട് ശത്രുവിന്റെ മണ്ണിൽപ്പോലും കയറി അടിക്കാൻ മടിക്കാത്ത ഇന്ത്യ. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കരുത്തുറ്റ നേതൃത്വത്തിന് കീഴിൽ ഭാരതം സുരക്ഷിതമാണ്.

06/05/2026

താമര തേരോട്ടം..
പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിജയാഹ്ലാദ പ്രകടനം

താമര തേരോട്ടം... വിജയാഹ്ലാദം പട്ടാമ്പിയിൽ ഇന്ന് 5.30 ന് പാർട്ടി ഓഫീസിൽ നിന്നും ആരംഭിക്കുന്നു... എല്ലാ പ്രവർത്തകരും പങ്കെ...
05/05/2026

താമര തേരോട്ടം...
വിജയാഹ്ലാദം പട്ടാമ്പിയിൽ ഇന്ന് 5.30 ന്
പാർട്ടി ഓഫീസിൽ നിന്നും ആരംഭിക്കുന്നു...
എല്ലാ പ്രവർത്തകരും പങ്കെടുക്കുക...

മുപ്പതിന്റെ പവർ ഉള്ള മൂന്ന്...🔥🔥🔥
04/05/2026

മുപ്പതിന്റെ പവർ ഉള്ള മൂന്ന്...🔥🔥🔥

മാറാട് വംശഹത്യയുടെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് 23 വർഷം. കാലത്തിനു മായ്‌ക്കാനാകാത്ത മുറിവായി മാറാട് എരിയുമ്പോഴും, തീവ്രവ...
02/05/2026

മാറാട് വംശഹത്യയുടെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് 23 വർഷം.

കാലത്തിനു മായ്‌ക്കാനാകാത്ത മുറിവായി മാറാട് എരിയുമ്പോഴും, തീവ്രവാദ ശക്തികൾക്ക് മുന്നിൽ അടിയറവ് പറയില്ലെന്ന് ഓരോ മാറാട് വീരബലിദാന ദിനവും ഓർമിപ്പിക്കുന്നു.

ബലിദാനികൾക്ക് പ്രണാമം.

വനിതാ സംവരണ ബില്ലിലൂടെ കേന്ദ്രം ലക്ഷ്യം വെച്ചത് സ്ത്രീ ശാക്തീകരണത്തിനുള്ള വിപ്ലവകരമായ മാറ്റങ്ങൾ. സാധ്യമാകേണ്ടിയിരുന്ന ആ ...
20/04/2026

വനിതാ സംവരണ ബില്ലിലൂടെ കേന്ദ്രം ലക്ഷ്യം വെച്ചത് സ്ത്രീ ശാക്തീകരണത്തിനുള്ള വിപ്ലവകരമായ മാറ്റങ്ങൾ. സാധ്യമാകേണ്ടിയിരുന്ന ആ മാറ്റങ്ങൾ ഇതാ...

✅ നിലവിലെ ഒരു എംപിയുടെയും സീറ്റ് നഷ്ടമാകില്ല.

✅ ആരുടെയും അവകാശങ്ങൾ കവരാതെ സ്ത്രീകൾക്ക് പുതിയ സീറ്റുകൾ.

✅ സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യം മാറ്റമില്ലാതെ തുടരും.

✅ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യനീതി ഉറപ്പാക്കുന്നു.

വെറും രാഷ്ട്രീയ നേട്ടത്തിനായി, ഈ സാധ്യതകളെയെല്ലാം പ്രതപക്ഷം തട്ടിത്തെറിപ്പിച്ചു. പ്രതിപക്ഷം എന്നാൽ വികസന വിരുദ്ധ സ്ത്രീവിരുദ്ധ സർക്കാർ എന്ന തരത്തിലേക്ക് മാറുന്നു...

പൊള്ളാച്ചി വാൽപ്പാറയിൽ മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന വിനോദയാത്രാ സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് ഒൻപത് പേർ മരിച...
17/04/2026

പൊള്ളാച്ചി വാൽപ്പാറയിൽ മലപ്പുറം സ്വദേശികൾ സഞ്ചരിച്ചിരുന്ന വിനോദയാത്രാ സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് ഒൻപത് പേർ മരിച്ച വാർത്ത കേരളത്തെ ഒന്നടങ്കം നടുക്കുന്നതാണ്.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകർ സഞ്ചരിച്ചിരുന്ന ട്രാവലറാണ് ഇന്ന് വൈകിട്ട് അപകടത്തിൽപ്പെട്ടത്.

അപ്രതീക്ഷിതമായി ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ 💐🙏

എല്ലാ മലയാളികൾക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസിക്കുന്നു.വിഷു ആശംസകൾ! ✨
15/04/2026

എല്ലാ മലയാളികൾക്കും സന്തോഷവും
സമൃദ്ധിയും നിറഞ്ഞ വിഷു ആശംസിക്കുന്നു.

വിഷു ആശംസകൾ! ✨

ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി ഡോ ബി ആർ അംബേദ്ക്കറുടെ ജന്മദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ജയന്തി ആശംസകൾ നേരുന്നു. സമത്വത്തിലു...
14/04/2026

ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി ഡോ ബി ആർ അംബേദ്ക്കറുടെ ജന്മദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ ജയന്തി ആശംസകൾ നേരുന്നു.

സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു നവഭാരതം പടുത്തുയർത്താൻ അദ്ദേഹത്തിന്റെ ദർശനങ്ങൾ എന്നും നമുക്ക് വഴികാട്ടിയാകട്ടെ.

വോട്ടെടുപ്പ് പൂർത്തിയായതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ പുറത്തുവിട്ട 'ലീ​ഗ്-കോൺഗ്രസ് ഡീൽ' മറനീക്കി പു...
11/04/2026

വോട്ടെടുപ്പ് പൂർത്തിയായതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ പുറത്തുവിട്ട 'ലീ​ഗ്-കോൺഗ്രസ് ഡീൽ' മറനീക്കി പുറത്തുവന്നു.

ഉപമുഖ്യമന്ത്രി സ്ഥാനമുൾപ്പെടെ മുസ്ലിം ലീഗിന് നൽകുമെന്ന ധാരണയെക്കുറിച്ച് രാജീവ് ചന്ദ്രശേഖർ നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ മുസ്ലിം ലീഗ് തങ്ങളുടെ നിലപാട് പരസ്യമാക്കിയിരിക്കുകയാണ്.

നേരത്തെ തന്നെ ഇതുസംബന്ധിച്ച് കോൺഗ്രസും ലീഗും ധാരണയിലെത്തിയെങ്കിലും, ഭൂരിപക്ഷ വിഭാഗത്തെ കബളിപ്പിക്കാനായി ഇത് പുറത്തുപറഞ്ഞിരുന്നില്ല.

എന്നാൽ ജനങ്ങളെ വിഡ്ഢികളാക്കുന്ന ഈ സഖ്യത്തെ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പ് അതിന് മറുപടി നൽകുമെന്നത് ഉറപ്പാണ്.

Address

Pattambi
679 303

Alerts

Be the first to know and let us send you an email when BJP Pattambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share