Ktrms Vayanasala Ongallur

Ktrms Vayanasala Ongallur 1954 ൽ കസ്തൂർബ വായനശാല എന്ന പേരില്‍ ആരംഭിച്ചു

കെ.ടി. രാവുണ്ണി മേനോൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വായനശാല ബാലവേദിയുടെ നേത്യത്വത്തിൽ...
07/09/2022

കെ.ടി. രാവുണ്ണി മേനോൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വായനശാല ബാലവേദിയുടെ നേത്യത്വത്തിൽ വിവിധ ഓണക്കളികൾ കസേരക്കളി, ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങി നിരവധി ഓണക്കളികൾ ആവേശകരമായി നടത്തി.
വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഓണപ്പാട്ടുകൾ, തിരുവാതിരക്കളി തുടങ്ങിയവ അവതരിപ്പിച്ചു.
കെ.ടി. രാവുണ്ണി മേനോൻ അനുസ്മരണം വായനശാല പ്രസിഡൻ്റ് ശ്രീ. എം.ടി. കൃഷ്ണനുണ്ണി നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.അംഗം ശ്രീമതി.സുധ പി.എം. പങ്കെടുത്തു. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. കെ.ടി.പുഷ്പലത മുഖ്യാതിഥി ആയിരുന്നു. ഭരണ സമിതി അംഗങ്ങളായ ടി.വി.ഗിരിഷ്, ഗീത.എം., കെ.രാമചന്ദ്രൻ, സന്തോഷ് കുമാർ സി.പി ,വിശ്വനാഥൻ തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. വായനശാല സെക്രട്ടറി കെ. രഞ്ജിത് നന്ദി പറഞ്ഞു.

01/09/2022
08/08/2022

കെ ടി രാവുണ്ണി മേനോൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന മത്സരം നടത്തുന്നു.

3 മിനുട്ട് ദൈർഘ്യമുള്ള ദേശഭക്തിഗാനവീഡിയോകൾ വാട്സാപ്പ് വഴി അയച്ചുതരേണ്ടതാണ്.

സംഘത്തിൽ പരമാവധി 7 പേർ മാത്രമേ ഉണ്ടാകാവൂ.

കാറ്റഗറി നമ്പർ 1 -
12 വയസ്സ് വരെയുള്ളവർ

കാറ്റഗറി നമ്പർ 2
13 മുതൽ 20 വരെ വയസ്സുള്ളവർ

കാറ്റഗറി നമ്പർ 3
20വയസ്സ് മുതൽ ....''

വീഡിയോകൾ അയക്കേണ്ട വാട്സാപ്പ് നമ്പർ- 9633304888 (വായനശാലാ സെക്രട്ടറി)

14.08 22 ന് ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ ലഭ്യമാകുന്ന വീഡിയോകൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.

പുസ്തകക്കൂട്കെ.ടി .രാവുണ്ണിമേനോൻ സ്മാരക വായനശാല നടപ്പിലാക്കുന്ന പുസ്തകക്കൂട് പദ്ധതി ബഹുമാനപ്പെട്ട MLA ശ്രീ.മുഹമ്മദ് മുഹസ...
25/07/2022

പുസ്തകക്കൂട്

കെ.ടി .രാവുണ്ണിമേനോൻ സ്മാരക വായനശാല നടപ്പിലാക്കുന്ന പുസ്തകക്കൂട് പദ്ധതി ബഹുമാനപ്പെട്ട MLA ശ്രീ.മുഹമ്മദ് മുഹസിൻ നിർവ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. സത്യനാഥൻ മുഖ്യാഥിതി ആയിരുന്നു. താലൂക്ക് എക്സി. അംഗം സുധ ടീച്ചർ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പുഷ്പലത, മെമ്പർമാരായ അബ്ദുൾ റസാക്ക്, ദിവ്യ തുടങ്ങിയവർ പങ്കെടുത്തു. വായനശാല പ്രസിഡൻ്റ് എം.ടി. കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ ടി.വി.ഗിരീഷ്, സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

കെ.ടി. രാവുണ്ണി മേനോൻ സ്മാരക വായനശാല, രജി.നമ്പർ-1996, കള്ളാടിപ്പറ്റ.പി.ഒ., ഓങ്ങല്ലൂർസുഹൃത്തെ, വായനയെ കൂടുതൽ ജനകീയമാക്കുക...
22/07/2022

കെ.ടി. രാവുണ്ണി മേനോൻ സ്മാരക വായനശാല, രജി.നമ്പർ-1996, കള്ളാടിപ്പറ്റ.പി.ഒ., ഓങ്ങല്ലൂർ

സുഹൃത്തെ,
വായനയെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോട് കൂടി ലൈബ്രറി കൗൺസിൽ വിഭാവനം ചെയ്യുന്ന ഒരു പദ്ധതിയാണ് പുസ്തകക്കൂട്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി കെ .ടി .രാവുണ്ണി മേനോൻ സ്മാരക വായനശാല ഒരു പുസ്തകക്കൂട് ഓങ്ങല്ലൂർ സഹകരണ ബാങ്ക് പരിസരത്ത് സ്ഥാപിക്കുന്നു. വായനാ പ്രേമികൾക്ക് കാലത്ത് 9 മണി മുതൽ വൈകീട്ട് 7 മണി വരെ പുസ്തകക്കൂട് പ്രയോജനപ്പെടുത്താവുന്നതാണ്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു. പട്ടാമ്പി എം.എൽ.എ. ശ്രീ.മുഹമ്മദ് മുഹസിൻ 2022 ജൂലായ് 25 ന് കാലത്ത് 10 മണിക്ക് നിർവ്വഹിക്കുന്നു. ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.സത്യനാഥൻ , ഷൊർണൂർ സർവീസ് ബാങ്ക് ഡയറക്ടർ പി.വി.രാധാക്യഷ്ണൻ, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി പുഷ്പലത, ശ്രീമതി ദിവ്യ, ശ്രീ. അബ്ദുൾ റസാക്ക് തുടങ്ങിയവർ പങ്കെടുക്കുന്നു. ചടങ്ങിലേക്ക് അങ്ങയെ സാദരം ക്ഷണിച്ചു കൊള്ളുന്നു.

സെക്രട്ടറി
കെ.ടി.രാവുണ്ണി മേനോൻ
സ്മാരക വായനശാല
ഓങ്ങല്ലൂർ

06/07/2022
കെ.ടി രാവുണ്ണി മേനോൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനാദിനത്തിൽ കുട്ടികൾക്കായി വായന മത്സരം നടത്തി.  വായനശാല പ...
26/06/2022

കെ.ടി രാവുണ്ണി മേനോൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനാദിനത്തിൽ കുട്ടികൾക്കായി വായന മത്സരം നടത്തി. വായനശാല പ്രസിഡൻ്റ് എം.ടി. കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങ് അഭയ ഷിഹാബ് ( വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരി). ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ട്രഷറർ കെ.രാമചന്ദ്രൻ വായനാദിന സന്ദേശം നൽകി. വായനശാല സെക്രട്ടറി രഞ്ജിത് കെ സ്വാഗതവും വായനശാല ഭരണസമിതി അംഗം സന്തോഷ് കുമാർ സി.പി. നന്ദിയും പറഞ്ഞു. ഓങ്ങല്ലൂർ പഞ്ചായത്തിലെ വിവിധ യുപി സ്കൂളിൽ നിന്ന് 15 കുട്ടികൾ പങ്കെടുത്തു. വാടാനാംകുറുശ്ശി ഹൈസ്കൂളിലെ ദർശന എ ഒന്നാം സ്ഥാനവും ഇതേ സ്കൂളിലെ അർഷിദ പി രണ്ടാം സ്ഥാനവും, മൗണ്ട് ഹിറ സ്കൂളിലെ ഫാത്തിമ റിദ വി.പി. മൂന്നാം സ്ഥാനവും, പട്ടാമ്പി സി ജി എം സ്കൂളിലെ വൈഗ നാലാം സ്ഥാനവും നേടി. മൗണ്ട് ഹിറ സ്കൂളിലെ ഫാത്തിമ സനം, വാടാനാം കുറുശ്ശി ഗവൺമെൻറ് ഹൈസ്കൂളിലെ റിഫ ഫാത്തിമ എന്നിവർ അഞ്ചാം സ്ഥാനം പങ്കിട്ടു. പി. ഹൈദോസ്, എം. ഗീത, വിശ്വനാഥൻ, നിമിഷ എന്നിവർ നേതൃത്വം നൽകി.

ശ്രീ കെ.ടി. രാവുണ്ണി മേനോൻ സ്മാരക വായന ശാലയിലെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ "യുദ്ധം - ഒരു സ്ത്രീപക്ഷ വായന" എന്ന വിഷയത്തെ ...
13/03/2022

ശ്രീ കെ.ടി. രാവുണ്ണി മേനോൻ സ്മാരക വായന ശാലയിലെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ "യുദ്ധം - ഒരു സ്ത്രീപക്ഷ വായന" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ ഷെമിടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സി.അംഗം ശ്രീമതി സുധീ ടീച്ചർ സെമിനാർ ഉദ്ഘാടനം ചെയ്തു. വനിത വേദി കൺവീനർ ഗീത ടീച്ചർ അധ്യക്ഷത വഹിച്ചു.

പുരോഗമന കലാ സാഹിത്യ സംഘം ഓങ്ങല്ലൂർ യൂണിറ്റിൻ്റേയും കെ.ടി. രാവുണ്ണി മേനോൻ സ്മാരക വായനശാലയുടേയും ആഭിമുഖ്യത്തിൽ നടന്ന ഒ.എൻ....
13/02/2022

പുരോഗമന കലാ സാഹിത്യ സംഘം ഓങ്ങല്ലൂർ യൂണിറ്റിൻ്റേയും കെ.ടി. രാവുണ്ണി മേനോൻ സ്മാരക വായനശാലയുടേയും ആഭിമുഖ്യത്തിൽ നടന്ന ഒ.എൻ.വി.അനുസ്മരണം ശ്രീമതി ചിത്ര ടീച്ചർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം ശ്രീമതി സുധ ടീച്ചർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം സഖാവ് എ.എൻ.നീരജ് , വാസുദേവൻ മാഷ്, ഗീത ടീച്ചർ, എം.ടി. കൃഷ്ണനുണ്ണി, എം.ആർ. സുനിൽ തുടങ്ങിയർ സംസാരിച്ചു. ഫൈസൽ മരുതൂർ, സുപ്രിയ നവീൻ, നന്ദന മോഹനേട്ടൻ,.... തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.

Address

Pattambi
679313

Alerts

Be the first to know and let us send you an email when Ktrms Vayanasala Ongallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ktrms Vayanasala Ongallur:

Share

Category