DYFI ഞാങ്ങാട്ടിരി മേഖല കമ്മറ്റി

  • Home
  • India
  • Pattambi
  • DYFI ഞാങ്ങാട്ടിരി മേഖല കമ്മറ്റി

DYFI ഞാങ്ങാട്ടിരി മേഖല കമ്മറ്റി dyfi ഞാങ്ങാട്ടിരി മേഖല കമ്മറ്റി

വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യം ഉയർത്തി സിന്തറ്റിക് - രാസ ലഹരി വ്യാപനത്തിനും വർദ്ധിച്ച് വരുന്ന വയലൻസിനും എതിരെ യ...
04/03/2025

വേണ്ട ലഹരിയും ഹിംസയും എന്ന മുദ്രാവാക്യം ഉയർത്തി സിന്തറ്റിക് - രാസ ലഹരി വ്യാപനത്തിനും വർദ്ധിച്ച് വരുന്ന വയലൻസിനും എതിരെ യുവതയുടെ പ്രതിരോധം കൂടുതൽ ശക്തമാക്കും.മാർച്ച് 10 നകം കേരളത്തിൽ 2500 കേന്ദ്രങ്ങളിൽ ജാഗ്രതാ പരേഡുകൾ സംഘടിപ്പിക്കും. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ,
സന്നദ്ധ സംഘടനാ പ്രവർത്തകർ,
ക്ലബ്ബ് ,വായനശാല പ്രവർത്തകർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും പരേഡിൽ അണിനിരത്തും.

പ്രാദേശികമായി വീട്ടുമുറ്റ സദസ്സുകൾ സംഘടപ്പിക്കും. ഉപയോഗിക്കുന്നവരെയും വിതരണക്കാരെയും നിരീക്ഷിക്കാൻ
ജനകീയ സ്ക്വാഡുകൾ രൂപീകരിക്കും.
വിവര ശേഖരണം നടത്തി
അധികൃതർക്ക് കൈമാറും. ലഹരിയാവാം കളിയിടങ്ങളോട്
എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച
കായിക മത്സരങ്ങൾ വ്യാപിപ്പിക്കും. ലഹരിക്കെതിരായ പോരാട്ടത്തിൽ
യോജിക്കാൻ കഴിയുന്ന എല്ലാവരുമായും യോജിച്ച്
ജനകീയ കവചം ശക്തമാക്കും.

"ജൂലൈ 21-സ:കുഞ്ഞുകുട്ടൻ അനുസ്മരണ ദിനം"ജൂലൈ 21 വെള്ളിയാഴ്ച സ: കുഞ്ഞുകുട്ടൻ ഓർമ്മയായി 38 വർഷം പിന്നിടുകയാണ്. ഞാങ്ങാട്ടിരിയ...
20/07/2023

"ജൂലൈ 21-സ:കുഞ്ഞുകുട്ടൻ അനുസ്മരണ ദിനം"

ജൂലൈ 21 വെള്ളിയാഴ്ച സ: കുഞ്ഞുകുട്ടൻ ഓർമ്മയായി 38 വർഷം പിന്നിടുകയാണ്. ഞാങ്ങാട്ടിരിയുടെ രാഷ്ട്രീയ ഇടപെടലിൽ മുന്നണി പോരാളിയായിരുന്ന സഖാവ്, കുത്തിയൊഴുകിയ ഭാരതപ്പുഴയുടെ കരയിൽ ബാക്കി വെച്ചു പോയ സ്വപ്നങ്ങളും മുദ്രാവാക്യങ്ങളും കൂടുതൽ കരുത്തോടെ ഏറ്റെടുക്കേണ്ട രാഷ്ട്രീയ, സാമൂഹ്യ സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്.

തലയണപറമ്പിലെ തൊഴിലാളി കുടുംബത്തിൽ ജനിച്ച് ചെറുപ്രായത്തിൽ തന്നെ യുവജന സംഘടനയുടെയും പൊതു പ്രസ്ഥാനത്തിന്റെയും നേതൃനിരയിലേക്കുയർന്ന സ: കുഞ്ഞുകുട്ടന്റെ ജീവിതം നമുക്ക് മാതൃകയാണ്. മത വർഗ്ഗീയതയും ഫാസിസ്റ്റ് കോർപ്പറേറ്റ് ഭരണകൂടവും ജനജീവിതം ദുസഹമാക്കുന്ന വർത്തമാനകാലത്തിൽ സഖാവിന്റെ ഓർമ്മച്ചൂടിലിരുന്ന് നാം ഏറ്റെടുക്കേണ്ട രാഷ്ട്രീയ, സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കാം.

ജൂലൈ 21, വെള്ളിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് ഞാങ്ങാട്ടിരിയിൽ വെച്ച് നടക്കുന്ന സ: കുഞ്ഞുകുട്ടൻ അനുസ്മരണസമ്മേളനം CPIM തൃത്താല ഏരിയാ കമ്മിറ്റിയംഗം സ: വി അനിരുദ്ധൻ
ഉദ്ഘാടനം ചെയ്യും. എ എ ശാലിനി, എം ഉമാശങ്കർ തുടങ്ങിയവർ പങ്കെടുക്കും.

DYFI ഡിവൈഎഫ്ഐ ഞാങ്ങാട്ടിരി മേഖലാ കമ്മറ്റി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എംപി  അന്തിമോപചാരമർപ്പിച്ചു.
19/07/2023

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം എംപി അന്തിമോപചാരമർപ്പിച്ചു.

19/07/2023

വയർ എരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ....DYFI.....
ഹൃദയപൂർവ്വം ഉച്ചഭക്ഷണ വിതരണത്തിൽ പ്രിയ സഖാവ് അമ്പാടി...
അന്ത്യാഭിവാദ്യങ്ങൾ പ്രിയ സഖാവേ....

DYFIകായംകുളം ബ്ലോക്ക് കമ്മിറ്റിയിലെ ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗം അമ്പാടി (22) യെ കുത്തിക്കൊലപ്പെടുത്തി. കഞ്ചാവ് മയക്ക...
18/07/2023

DYFIകായംകുളം ബ്ലോക്ക് കമ്മിറ്റിയിലെ ദേവികുളങ്ങര മേഖലാ കമ്മിറ്റിയംഗം അമ്പാടി (22) യെ കുത്തിക്കൊലപ്പെടുത്തി. കഞ്ചാവ് മയക്കുമരുന്ന് ക്രിമിനൽ സംഘമാണ് കൊലപ്പെടുത്തിയത്.
പ്രദേശത്ത് ഈ സംഘത്തിന്റെ നേതൃത്വത്തിൽ സംഘർഷമുണ്ടായി. അവിടെ നിന്ന അമ്പാടി ബൈക്കിൽ തിരിച്ചു പോകാൻ കയറുമ്പോൾ പുറകിൽ നിന്നെത്തി കഴുത്തിൽ കുത്തുകയായിരുന്നു. 2 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻപ് നിരവധി ക്രിമനൽ കേസുകളിൽ പ്രതികളായവരാണ് പിടിക്കപ്പെട്ടത്.

ആദരാഞ്ജലികൾ 💐
18/07/2023

ആദരാഞ്ജലികൾ 💐

04/03/2023
കേരളപ്പിറവി ആശംസകൾ ❤️
01/11/2022

കേരളപ്പിറവി ആശംസകൾ ❤️

തൊഴിലില്ലായ്മയ്ക്ക് എതിരെ, മത നിരപേക്ഷ ഇന്ത്യയ്ക്കായി.. DYFIയുവജന മുന്നേറ്റം...DYFI തൃത്താല ബ്ലോക്ക് കാൽ നട ജാഥക്ക് ഞാങ്...
05/10/2022

തൊഴിലില്ലായ്മയ്ക്ക് എതിരെ,
മത നിരപേക്ഷ ഇന്ത്യയ്ക്കായി.. DYFI
യുവജന മുന്നേറ്റം...

DYFI തൃത്താല ബ്ലോക്ക് കാൽ നട ജാഥക്ക് ഞാങ്ങാട്ടിരി മേഖല കമ്മിറ്റി മാട്ടായ സെൻ്ററിൽ നൽകിയ സ്വീകരണം

Address

Nhangattiri
Pattambi
679303

Website

Alerts

Be the first to know and let us send you an email when DYFI ഞാങ്ങാട്ടിരി മേഖല കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI ഞാങ്ങാട്ടിരി മേഖല കമ്മറ്റി:

Share