Umar cherippur

Umar cherippur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Umar cherippur, Social service, ജലാലിയ്യ റാത്തീബ് മജ്ലിസ്, Pattambi.

ഇന്നലെ അര്‍ധ രാത്രിയില്‍ എന്റെ UmarCherippoor എന്ന   FB പേജ് നശിപ്പിക്കുകയും   രണ്ട് ദിവസമായി എനിക്ക് മറുപടി നല്‍കാന്‍ ക...
26/04/2024

ഇന്നലെ അര്‍ധ രാത്രിയില്‍ എന്റെ UmarCherippoor എന്ന FB പേജ് നശിപ്പിക്കുകയും രണ്ട് ദിവസമായി എനിക്ക് മറുപടി നല്‍കാന്‍ കഴിയാത്ത എന്റെ പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ചെയ്ത സൈബര്‍ ഗുണ്ടകള്‍ക്ക് അല്ലാഹു ശഹീദിന്റെ കൂലി നല്‍കട്ടെ .
രിസാല ഉയര്‍ത്തി പിടിച്ച നിലപാടുകള്‍ക്ക് വേണ്ടി ഇനിയും ശബ്ദിച്ച് കൊണ്ടിരിക്കും.
എന്നെയും ശുഹൈബ് കള്‍ചറല്‍ ഫോറത്തേയും
സൈബര്‍ ഗുണ്ടായിസം കൊണ്ട് നിങ്ങള്‍ക്ക് തോല്‍പ്പിക്കാനാവില്ല.

കപട നാവോഥാന നാട്യങ്ങളെ ഉയര്‍ത്തി കാട്ടിയ  കേരള വഹാബികള്‍ക്ക് നൂറ് വയസ് തികയുമ്പോള്‍ നാലു പേരുടെ പിന്തുണയുള്ള ഒരാളെ പോ...
18/03/2023

കപട നാവോഥാന നാട്യങ്ങളെ ഉയര്‍ത്തി കാട്ടിയ കേരള വഹാബികള്‍ക്ക് നൂറ് വയസ് തികയുമ്പോള്‍ നാലു പേരുടെ പിന്തുണയുള്ള ഒരാളെ പോലും സ്വന്തം നേതാക്കളായി ഉയര്‍ത്തി കാണിക്കാനില്ല.
ശൈഖ് മഖ്ദൂം തങ്ങള്‍, മഹാനായ മമ്പുറം തങ്ങള്‍, പാണക്കാട് തങ്ങള്‍, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍.... കേരള മുസ്ലിം നവോഥാന നായകന്‍മാരില്‍ ഒരാള്‍ പോലും വഹാബികള്‍ ഇല്ല.
അതിന് അവര്‍ കണ്ടെത്തിയ മാര്‍ഗമാണ് സച്ചരിതരായ സുന്നി നേതാക്കളെ വഹാബികളാക്കല്‍.
മഹാനായ ശംസുല്‍ ഉലമ ഖുത്ത്ബി മുഹമ്മദ് മുസ്ലിയാരുടെ അടക്കം നിരവധി സുന്നി പണ്ഡിതന്മാരുടെ ഉസ്താദായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ വഹാബിയാക്കാന്‍ മുജാഹിദുകള്‍ നടത്തിയ നിരവധി ഗവേഷണങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട് .
SYS യൂത്ത് പാര്‍ലമെന്‍റില്‍ പട്ടാമ്പിയുടെ മുസ്ലിം പൈതൃകം അവതരിപ്പിക്കാന്‍ സഹായം തേടി ഒരു യുവ പണ്ഡിതന്‍ കഴിഞ്ഞ ദിവസം എന്നെ സമീപിച്ചു .
പട്ടാമ്പിയിലെ പഴയ കാല മുസ്ലിം നേതൃത്വത്തെ കുറിച്ച് പറയുന്നതിന് ഇടയില്‍ വല്ലപ്പുഴ ശൈഖ് ഖാലിദ് മുസ്ലിയാരെയും ഞാന്‍ പരിചയപ്പെടുത്തി.
പരിപാടിക്ക് ശേഷം കണ്ടപ്പോള്‍ ആ യുവ പണ്ഡിതന്‍ എന്നോട് പറയുകയാണ്. വല്ലപ്പുഴ ഖാലിദ് മുസ്ലിയാര്‍ക്ക് ബിദ്അത്ത് ബന്ധമുണ്ടെന്ന് ചിലര്‍ പറഞ്ഞത്രെ..... അല്ലാഹുവില്‍ അഭയം.
വലിയുള്ളാഹി ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ മകന്‍ ഹസന്‍ മുസ്ലിയാര്‍, കൈപ്പമംഗലം കരീം ഹാജി , ചാപ്പനങ്ങാടി ബീരാന്‍ കുട്ടി മുസ്ലിയാര്‍, മുടിക്കോട് CPK തങ്ങള്‍, കൊപ്പം ഹൈദര്‍ മുസ്ലിയാര്‍, ആനക്കര കോയക്കുട്ടി മുസ്ലിയാര്‍.....അവരുടെ ശിക്ഷ്യ പരമ്പരയുടെ പേരു കേട്ടാല്‍ തന്നെ കേരള വഹാബികള്‍ ബോധം കെട്ടു വീഴും.
മത - ഭൗതിക വിദ്യഭ്യാസ രംഗത്ത് വേറിട്ട വഴികള്‍ വെട്ടി തെളിയിക്കുകയും നിരവധി സമര്‍ത്ഥരായ ശിക്ഷ്യ ഗണങ്ങളെ വാര്‍ത്ത് എടുക്കുകയും ചെയ്ത, ഞാന്‍ സമസ്തക്കാരന്‍ ആണെന്ന് പരസ്യമായി പറയാന്‍ യാതൊരു മടിയും ഇല്ലാത്ത ആദൃശ്ശേരി ഫൈസി വഹാബിസത്തിന്റെ കൂട്ടി കൊടുപ്പുകാരന്‍ ആണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്ന തക്കം നോക്കി മുജാഹിദ് ബാലുശ്ശേരി വെടി പൊട്ടിച്ചത് ഇത്തരം ഗൂഢ ശ്രമങ്ങളുടെ ഭാഗമാണ് .
എട്ടായി പൊട്ടിയ വഹാബിസത്തില്‍ നിന്ന് ബുദ്ധിയുള്ളവര്‍ ഓടി രക്ഷപ്പെടുമ്പോള്‍ ബാലുശ്ശേരി സിദ്ധീഖ് ഫൈസിയെ വഹാബി മാമൂദിസ മുക്കാന്‍ നോക്കുന്നത് അദ്ദേഹത്തിന്റെ ആയിര കണക്കിന് ശിക്ഷ്യ ഗണങ്ങള്‍ക്ക് വല വിരിക്കാനാണ്.
ആദൃശ്ശേരി ഫൈസിയെ വഹാബി ആവാന്‍ കിട്ടില്ലന്ന് ബാലുശ്ശേരിക്ക് നല്ല വണ്ണം അറിയാം . ഇമാം ശാഫി (റ) വിന്റെ മഖ്ബറയില്‍ ഒഴിവ് വേളകള്‍ ചിലവഴിക്കുന്ന , ഞാന്‍ ഒരു ഖുബൂരി ആയതില്‍ അഭിമാനിക്കുന്നു എന്ന് പൊതു ഇടങ്ങളില്‍ പോലും പരസൃമായി പറയുന്ന ആദൃശ്ശേരിയെ Bahir Abdu Raheem എനിക്ക് വരച്ചു കാണിച്ചിട്ടുണ്ട്. ഇത്തരം ഒരാള്‍ വഹാബി ആണെന്ന് പറയാനുള്ള തൊലിക്കട്ടി മുജാഹിദ് ബാലുശ്ശേരിക്ക് ഉണ്ട്.
ബാലുശ്ശേരിയുടെ വീഡിയോ ക്ളിപ്പുകള്‍ തലയില്‍ ഏറ്റിയ ചില സുന്നി സിംങ്കങ്ങളായ ചില ആവേശ കമ്മറ്റിക്കാര്‍ വഹാബിസത്തിലേക്ക് ആളെ കൂട്ടാനുള്ള നെട്ടോട്ടത്തിലാണ്.
കാന്തപുരം ഉസ്താദിന് എതിരെ നട്ടാല്‍ മുളക്കാത്ത നിരവധി കളവുകള്‍ മൊത്തമായും ചില്ലറയായും വിതരണം ചെയ്ത മൈലാഞ്ചി ഫാന്‍സുകാരെ വിശ്വാസിച്ച് ആദൃശ്ശേരിയേയും വാഫി സമൂഹത്തെയും വഹാബി ചാപ്പ കുത്തുന്നവര്‍ വഹാബികളുടെ കെണി വലകളില്‍ അറിയാതെ പെട്ടു പോയിട്ടുണ്ട്.
കഴിഞ്ഞ ദിവസം SSF സംസ്ഥാന കമ്മറ്റി ഒരു കുറിപ്പ് ഇറക്കിയിട്ടുണ്ട്. മറുപക്ഷത്തെ സംഘടന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അവിടെ ആളുണ്ട്. അദൃശ്ശേരിക്കും വാഫികള്‍ക്കും തെറ്റു പറ്റിയങ്കില്‍ അത് തിരുത്താന്‍ അവര്‍ക്ക് നേതൃത്വമുണ്ട്.
അത് അവര്‍ തമ്മില്‍ പരിഹരിക്കട്ടെ.
ബാലുശ്ശേരിയുടെ പകല്‍ കിനാവുകള്‍ മലര്‍ പൊടിക്കാരന്റെ ദിവാ സ്വപ്നമായി സമാപിക്കട്ടെ.
സുന്നി ആശയങ്ങള്‍ക്ക് കാവല്‍ ഇരിക്കാന്‍ ഇരു സമസ്തയും ഇവിടെ തന്നെ ഉണ്ടാവണം .
ഉമര്‍ ചെരിപ്പൂര്‍.
18.3.2022

മുജാഹിദ്  പണ്ഡിത സംഘടനയില്‍ മുജാഹിദ് ബാലുശ്ശേരിയുടെ  സ്ഥാനം എനിക്ക് മനസിലായത് ഈ കഴിഞ്ഞ സമ്മേളന കാലത്താണ് .കരിങ്കല്‍ കോറ...
11/03/2023

മുജാഹിദ് പണ്ഡിത സംഘടനയില്‍ മുജാഹിദ് ബാലുശ്ശേരിയുടെ സ്ഥാനം എനിക്ക് മനസിലായത് ഈ കഴിഞ്ഞ സമ്മേളന കാലത്താണ് .
കരിങ്കല്‍ കോറിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് വഹാബി രോഗം മൂത്ത് താടി രോമങ്ങള്‍ നീണ്ടു പോയത് അയാളുടെ കുറ്റമല്ല.
നിസ്ക്കാരം അറബിയില്‍ നിര്‍വ്വഹിക്കുന്നത് അല്ലാഹു മലയാളി അല്ലാത്തത് കൊണ്ടാണെന്ന് കണ്ടു പിടിച്ച മഹാനാണ് അദ്ദേഹം . മരണ വീട്ടില്‍ മാതൃഭൂമി വായിക്കുന്നതിന്റെ ശ്രേഷ്ടതകള്‍ പറയാനും അടിപ്പാവാട ധരിച്ചതിന്റെ അവകാശം ചോദിക്കാനും അയാള്‍ തന്നെ വേണം.
ബാലേട്ടന്‍ മുസ്ലിം ആണെന്നും പാണക്കാട് തങ്ങള്‍ തങ്ങള്‍ അല്ലെന്നും ലാല്‍കൃഷ്ണ അഡ്വാനി തങ്ങളാണെന്നും പ്രസംഗിച്ചതും മറ്റാരും അല്ല.
വായില്‍ വരുന്നതെല്ലാം പാടുന്ന കോതയാണയാള്‍. അതു കൊണ്ടാണ് അയാളെ മുജാഹിദ് ബാലുശ്ശേരി എന്നു വിളിക്കുന്നതും.
ഇയാള്‍ വാഫികളുടെ ഉസ്താദ് ആയ ആദൃശ്ശേരി ഫൈസിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വലിയ സംഭവമായി ചിത്രീകരിച്ച് ആഘോഷമാക്കുകയാണ് സുന്നികളിലെ ചില ബാലുശ്ശേരി ഫാന്‍സുകാര്‍.
ബാലുശ്ശേരി പറയുന്നത് ഏറ്റു പിടിക്കുന്നവര്‍ക്ക് പിന്നീട് ഖേദിക്കേണ്ടി വരും. വിശുദ്ധ ഖുര്‍ആനിന്റെ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നവര്‍ എന്നാണ് സുന്നിയാവുക.
ആദരണീയനായ പേരോട് ഉസ്താദിനോട് മറുപക്ഷത്തുള്ള സുന്നി സംഘടനയിലെ തര്‍ക്കങ്ങളെ കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍ ഉസ്താദ് പറഞ്ഞ മറുപടിയുണ്ട്. അപ്പുറത്തുള്ള സംഘടന തര്‍ക്കങ്ങളിലേക്ക് നോക്കല്‍ ഞങ്ങളുടെ ജോലിയല്ല. അത് പരിഹരിക്കാന്‍ അവര്‍ക്ക് നേതൃത്വം ഉണ്ട്.
ചെമ്പിനേക്കാള്‍ ചൂടുള്ള ചില മൂടികള്‍ നമ്മുടെ നേതൃത്വത്തെ നിരന്തരം അപമാനിക്കുന്നുണ്ട്. ആദൃശ്ശേരിയെ വഹാബി ആക്കാന്‍ ബാലുശ്ശേരിയും ഇവരും ഒന്നിച്ചാണ്. ബാലുശ്ശേരിയേക്കാള്‍ മെച്ചം ആദൃശ്ശേരി തന്നെയാണ് . സഹോദര സംഘടനാ തര്‍ക്കങ്ങള്‍ പരിഹരിച്ച് അവര്‍ സുന്നികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കട്ടെ.
ബാലുശ്ശേരി ഫാന്‍സ് ഒരു പൊടിക്ക് അടങ്ങണം .
ഉമര്‍ ചെരിപ്പൂര്‍.
11.3.2023

തൃശൂര്‍ മുടിക്കോട് പള്ളിയില്‍ ആദരണീയരായ ഹുസൈന്‍ മുസ്ലിയാര്‍ എത്തിയപ്പോള്‍ ജമാഅത്ത് കഴിഞ്ഞിരുന്നു.അവിടെ പഠിച്ചിരുന്ന ഒര...
10/03/2023

തൃശൂര്‍ മുടിക്കോട് പള്ളിയില്‍ ആദരണീയരായ ഹുസൈന്‍ മുസ്ലിയാര്‍ എത്തിയപ്പോള്‍ ജമാഅത്ത് കഴിഞ്ഞിരുന്നു.
അവിടെ പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയെ തനിക്ക് ജമാഅത്തിന്റെ പ്രതിഫലം ലഭിക്കാന്‍ തുടര്‍ന്ന് നിസ്ക്കരിപ്പിച്ച് അതിനു പണം നല്‍കുന്നത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട് .
ശൈഖുനാ ഹുസൈന്‍ മുസലിയാര്‍ അല്‍ ഖാദിരിയുടെ സ്വകാര്യ ജീവിതത്തിലെ സൂഷ്മതയും വിട്ടു വീഴ്ചയില്ലാത്ത ജീവിത ചര്യയുടെ അടയാള പെടുത്തലുകളും നിരവധി തവണ അനുഭവിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട് .
മുടിക്കോട് ചാത്തന്‍കുളത്തെ ആറ്റക്കോയ തങ്ങളുടെ വസതിയില്‍ പല,രാത്രികളിലും കയറി വരും. ഒരു ദിവസം ഉസ്താദ് വന്നപ്പോള്‍ ഞാന്‍ തല വേദനിച്ച് കിടക്കുകയാണ് .
എന്നെ അന്വേഷിച്ചപ്പോള്‍ തങ്ങള്‍ പറഞ്ഞു. തല വേദനിച്ച് നേരത്തെ കിടന്നു. ഉസ്താദ് എന്റെ അരികില്‍ വന്നു എന്നെ തിരിച്ചു കിടത്തി. എന്റെ പുറത്തെ ഞരമ്പുകള്‍ രണ്ടു കൈ കൊണ്ടും പിടിച്ചു വലിച്ചു. മുന്നു പ്രാവശ്യം ആവര്‍ത്തിച്ചു കഴിഞ്ഞപ്പോള്‍ എന്റെ തല വേദന പൂര്‍ണ്ണമായും മാറി കഴിഞ്ഞിരുന്നു .
പേരു കേട്ട മര്‍മ്മ ചികിത്സകനും ആത്മീയ കേരളത്തിന്റെ ദാഹ ശമനിയും ആയിരുന്നു പ്രിയപ്പെട്ട പഴുന്നാന ഹുസൈന്‍ മുസ്ലിയാര്‍.
മൗലിദ് മജ്ലിസുകള്‍ ഗാനമേളകളാവുന്ന പുതിയ കാലത്ത് ആത്മീയതയില്‍ അലിഞ്ഞു ചേരുന്ന ഉസ്താദിന്റെ മജ്ലിസുകള്‍, ആത്മീയ ലോകത്തേക്ക് കൂട്ടി കൊണ്ടു പോകുന്ന ബൈത്തുകള്‍, ആരേയും കൊതിപ്പുക്കുന്ന ലാളിത്യം, പുഞ്ചിരിയില്‍ പൊതിഞ്ഞ വിനയം എല്ലാം ഓര്‍മയാക്കി ഉസ്താദ് യാത്രയായിരിക്കുന്നു.
അല്ലാഹുവേ...... പകരക്കാരനില്ലാതെ ഉസ്താദ് പടിയിറങ്ങിയിരിക്കുന്നു.
അവിടത്തെ പരലോക ജീവിതം സന്തോഷത്തിലാക്കണെ.......

മുസ്ലിംകള്‍ക്ക് മാത്രമായി ദാരിദ്രൃമില്ല.അവര്‍ക്ക്  മാത്രമായി  പട്ടിണിയില്ല.അവര്‍ക്ക് മാത്രമായി സ്വാതന്ത്രൃമില്ല......മുഹ...
23/11/2022

മുസ്ലിംകള്‍ക്ക് മാത്രമായി ദാരിദ്രൃമില്ല.
അവര്‍ക്ക് മാത്രമായി പട്ടിണിയില്ല.
അവര്‍ക്ക് മാത്രമായി സ്വാതന്ത്രൃമില്ല......മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ വാക്കുകള്‍ വര്‍ത്തമാന ഇന്തൃയുടെ ജീവ വായുവാണ്.
പത്ത് പൈസടെ കത്തി കൊണ്ട് കുത്തി വാങ്ങും പാക്കിസ്ഥാന്‍ എന്ന് അലറി വിളിച്ച
മതരാഷ്ട്രവാദത്തിന് എതിരെ സാഹിബ് ഉയര്‍ത്തിയ പ്രതിരോധങ്ങള്‍ മാപ്പിള മലബാറിന്റെ വര്‍ണ്ണ ചിത്രങ്ങളാണ്.
ഓര്‍മകള്‍....... പ്രാര്‍ത്ഥനകള്‍
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
ശുഹൈബ് കള്‍ചറല്‍ ഫോറം കേരള

22/11/2022

നാട്ടില്‍ ഉടനീളം ഈ പുസ്തകം ചര്‍ച്ച ചെയ്യപ്പെടണം.

കഴിഞ്ഞ ദിവസം   മലപ്പുറം DCC ഓഫീസില്‍  വെച്ച്  ഒരു  കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കണ്ടു. മര്‍കസില്‍ വെച്ച് MI ഷാനവാസിനെ കണ്ട ...
21/11/2022

കഴിഞ്ഞ ദിവസം മലപ്പുറം DCC ഓഫീസില്‍ വെച്ച് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കണ്ടു. മര്‍കസില്‍ വെച്ച് MI ഷാനവാസിനെ കണ്ട കഥ അദ്ദേഹം തന്നെ പറയട്ടെ .
തെന്നലക്ക് സമീപത്തെ ഒരു മഹല്ലില്‍ ഇരു വിഭാഗം സുന്നികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളേയും കാന്തപുരം ഉസ്താദിനെയും കാണാന്‍ പള്ളി കമ്മറ്റി തീരുമാനിച്ചു.
ആദ്യ ദിവസം പോയത് പാണക്കാട്ടേക്കാണ്. രണ്ടാമത്തെ ദിവസം കാലത്ത് കാന്തപുരം ഉസ്താദിനെ കാണാന്‍ കാലത്ത് മര്‍കസില്‍ എത്തി. ഉസ്താദ് ബുഖാരി ക്ളാസില്‍ ആണ്.
ഉസ്താദിന്റെ ഓഫീസിന് മുന്നില്‍ ഉണ്ട് കോണ്‍ഗ്രസ് നേതാവ് MI ഷാനവാസ് ഇരിക്കുന്നു. തെന്നലയിലെ സംഘത്തില്‍ ഉണ്ടായിരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചു. എന്താ ഇവിടെ ?.
ഉസ്താദ് നല്‍കുന്ന വെള്ളം കുടിച്ചാണ് വര്‍ഷങ്ങളായി ഞാന്‍ ജീവിക്കു ന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ അവരെ അത്ഭുതപ്പെടുത്തി. മുതിര്‍ന്ന UDF നേതാക്കള്‍ക്ക് കാന്തപുരം ഉസ്താദുമായുള്ള അടുപ്പം അവര്‍ അന്ന് അനുഭവിച്ച് അറിയുകയായിരുന്നു.
സുന്നികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയായി ശുഹൈബ് കള്‍ചറല്‍ ഫോറം രൂപീകരിച്ചപ്പോള്‍ ഞങ്ങളെ ഏറ്റവും ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് പ്രിയ നേതാവ് MI ഷാനവാസിന്റെ വിയോഗം ആയിരുന്നു . ആ വലിയ വേര്‍പ്പാടിന് നാല് വയസായിരിക്കുന്നു.
അല്ലാഹു പ്രിയപ്പെട്ട നേതാവിന്റെ ഫരലോക ജീവിതം സന്തോഷത്തിലാക്കട്ടെ.
മരണത്തിന്റെ തൊട്ടു മുമ്പ് കാന്തപുരം ഉസ്താദിനെ കുറിച്ച്, മര്‍കസ് നോളജ് സിറ്റിയെ കുറിച്ച് തന്റെ പ്രതീക്ഷകള്‍ പങ്കു വെക്കുകയാണ് കാലം മറക്കാത്ത വാക്കുകളിലൂടെ പ്രിയ നേതാവ് MI ഷാനവാസ്.
https://youtu.be/S9p4ggM-Ps0

ഞങ്ങളുടെ  റഊഫ് അസീസ്  ഫിഫ ഖത്തര്‍ വേള്‍ഡ് കപ്പില്‍ ഒഫീഷ്യല്‍ വളണ്ടിയര്‍ ആയ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്.എന്റെ ച...
21/11/2022

ഞങ്ങളുടെ റഊഫ് അസീസ് ഫിഫ ഖത്തര്‍ വേള്‍ഡ് കപ്പില്‍ ഒഫീഷ്യല്‍ വളണ്ടിയര്‍ ആയ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്.
എന്റെ ചെരിപ്പൂരിനെ അടയാളപ്പെടുത്തുന്ന എന്തും വലിയ സന്തോഷമാണ്.
പ്രിയപ്പെട്ട റഊഫിന് അഭിനന്ദനങ്ങള്‍.

Address

ജലാലിയ്യ റാത്തീബ് മജ്ലിസ്
Pattambi
679535

Website

Alerts

Be the first to know and let us send you an email when Umar cherippur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Umar cherippur:

Share

Category