04/06/2026
ഞങ്ങൾക്ക് വളർന്ന് വരാനും, വലിയ സ്വപ്‌നങ്ങൾ കാണാനും, നേരായ വഴിക്ക് സഞ്ചരിക്കാനും വഴികാട്ടിയ ഞങ്ങൾ വലിയ രീതിയിൽ ബഹുമാനിക്കുന്നവരാണ് ജലാലണ്ണൻ, രാമൻകുഞ്ഞണ്ണൻ, അബുവണ്ണൻ, നദീറണ്ണൻ, അഷ്‌റഫണ്ണൻ, അയ്യൂബണ്ണൻ, നസീറണ്ണൻ (ആമിന സാർ), ലാലണ്ണൻ, ഗോപിയണ്ണൻ, ബദറണ്ണൻ, സുരേഷണ്ണൻ, മണിയൻ, ബിനുഖാൻ, പ്രദീപണ്ണൻ തുടങ്ങിയവർ. വ്യത്യസ്തമായ രാഷ്ട്രീയ അനുഭാവത്തിലും, മത വിശ്വാസത്തിലും പാടത്തെ കുട്ടികളെ ഒറ്റക്കെട്ടായി നിൽക്കാൻ മാതൃകാപരമായി പ്രചോദനം നൽകിയവരാണിവർ. ഞങ്ങൾ വളർന്ന സംസ്കാരം ഞങ്ങളാൽ കഴിവതും നിലനിർത്താൻ പരിശ്രമിക്കേണ്ടത് മുതിർന്നവരോടും നാടിനോടുമുള്ള ഞങ്ങളുടെ ഉത്തരവാദിത്വമായാണ് കാണുന്നത്.
മേല്പറഞ്ഞവരോടുള്ള ബഹുമാനം ഞങ്ങൾക്ക് ആജീവനാന്തം മുറിക്കാനാവില്ല. വളരെ വിലപ്പെട്ടതാണ്. രാമൻകുഞ്ഞ് അണ്ണൻ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ട വ്യക്തിയാണ്. ആ വ്യക്തിയോടുള്ള സ്നേഹവും ഓർമ്മകളും നിലനിൽക്കെ അദ്ദേഹത്തിന്റെ മകനോട് പ്രതികരിക്കാൻ ഞങ്ങൾക്ക് താത്പര്യമില്ല. ഞങ്ങൾ പാടത്ത് വളർന്ന കാലഘട്ടത്തെ സംസ്കാരമതാണ്. പക്ഷെ അത് ഞങ്ങളുടെ ദൗർബല്യമായി കാണരുത്.
പാടത്ത് വികസനം നടക്കും. എല്ലാവരും വികസനത്തെ സ്വാഗതം ചെയ്യും.
മറ്റുള്ളവരെ ആക്ഷേപിക്കാൻ നടക്കുന്നത് വികസനമല്ല, തോന്ന്യാസമാണ്. രണ്ടും തമ്മിൽ യാതൊരു ബന്ധവുമില്ല. ഒരു ടീം ഊത്ത് കോൺഗ്രസുകാരനും അവകാശപ്പെടാൻ സാധികാത്ത തരത്തിൽ ഞങ്ങൾ നാടിന് മാതൃകയായി പൊതുസേവനം ചെയ്ത് പ്രവർത്തിക്കുന്നവരാണ്. അനാവശ്യമായി ഇങ്ങോട്ട് ഞങ്ങളെ ആക്ഷേപിക്കാൻ ഏതവൻ വന്നാലും ഭൂമിയിൽ ഉറച്ചു നിന്ന് ഞങ്ങൾ പ്രതികരിക്കും.
രാഷ്ട്രീയപരമായ ആക്ഷേപങ്ങൾ സ്വാഭാവികമാണ്. പാടത്തെ 'സഹോദരി' മെമ്പർ കോൺഗ്രസ് നേതാവാണ്. രാഷ്ട്രീയ നേതാക്കൾക്കെതിരെ ആക്ഷേപങ്ങളുണ്ടാവുന്നത് സാധാരണമാണ്. രാഷ്ട്രീയമായി ഇങ്ങോട്ടാക്ഷേപിക്കുന്ന രീതികളനുസരിച്ച് അതിനേക്കാൾ ശക്തിയായി പ്രതികരണമുണ്ടാവുന്നത് രാഷ്ട്രീയത്തിലിറങ്ങിയാൽ നേരിട്ടേ പറ്റൂ. അതിന്റെ അളവുകോൽ 'അശ്ലീല ചുവ, നികൃഷ്ടമായ' എന്നൊക്കെ നിങ്ങൾക്ക് തോന്നിയാൽ മനസിലാക്കേണ്ടത് നിങ്ങൾ ആക്ഷേപിക്കുമ്പോൾ മറുവശത്തുള്ളവർക്കും അതെ തോന്നലുണ്ടായേക്കാം എന്നതാണ്. നിങ്ങളുപയോഗിക്കുന്ന നാമങ്ങൾക്ക് നിങ്ങളുടേതായ വ്യഖ്യാനങ്ങളുണ്ടാകും. പക്ഷെ മറുവശത്തുള്ളവർക്ക് അങ്ങിനെ തന്നെ തോന്നണമെന്നില്ല. ഏത് സഹോദരി സഹോദരനായാലും ഇങ്ങോട്ട് ആക്ഷേപിച്ചാൽ അങ്ങോട്ടും തീർച്ചയായും മറുപടി നേരിടേണ്ടി വരും.
ടീം ഊത്ത് കോൺഗ്രസ് നടത്തുന്ന ആക്ഷേപ തോന്ന്യാസങ്ങൾ, ഞങ്ങൾക്ക് 'നികൃഷ്ടമായി' തോന്നിയാൽ തിരിച്ചും അതെ രീതിയിൽ ഞങ്ങളും പ്രതികരിക്കും. മേൽപ്പറഞ്ഞപോലെയുള്ള അവസ്ഥകളിൽ ചിലപ്പോ നേതാവിനെ തന്നെ ലക്ഷ്യം വെക്കേണ്ടി വരും. ഇതൊന്നും വ്യക്തിപരമല്ല. രാഷ്ട്രീയമായി കണ്ടാൽ മതി. കഴിഞ്ഞ തിരെഞ്ഞെടുപ്പ് സമയത്ത് ഞങ്ങളെ അനൗൺസ്‌മെന്റ് വണ്ടിയിലൂടെ പേരിട്ടാക്ഷേപിച്ച സംഘികൾക്കെതിരെ ഞങ്ങൾ കേസ് കൊടുത്തില്ല. ഞങ്ങളെ പല പേരുകളിൽ ആക്ഷേപിക്കുമ്പോ കേസ് കൊടുക്കാനൊന്നും മിനക്കെടാറില്ല. കാരണം അത് രാഷ്ട്രീയമാണ്, വ്യക്തിപരമല്ല എന്ന ബോധ്യമുണ്ട്.
പാടത്തെ കമ്മ്യുണിസ്റ്റായിരുന്ന കാരംവേലിൽ സദാനന്ദന്റെ കൊച്ചുമക്കളായ അരുൺ, വരുൺ എന്ന രണ്ടാണുങ്ങൾ അറിയാതെ ഒരു പോസ്റ്റും ഞങ്ങൾ പ്രസിദ്ധീകരിക്കാറില്ല. അത് പോലീസിൽ പറയാനോ, ജനങ്ങളോട് പറയാനോ ഞങ്ങൾക്ക് ഒരു മടിയുമില്ല. ഞങ്ങൾ നിലപാടുകൾ ഉത്തമബോധ്യത്തോടെയാണ് പങ്കുവെക്കുന്നത്.
ഇങ്ങോട്ടാക്ഷേപിച്ചാൽ ശക്തമായി അങ്ങോട്ടുമുണ്ടാവും. ഏതു തലത്തിലായാലും നേരിടും. ഇതൊന്നും വ്യക്തിപരമല്ല. രാഷ്ട്രീയമായെ കാണുന്നുള്ളൂ. ഞങ്ങൾ പാടത്തെ പിന്നോക്കാവസ്ഥയിൽ നിന്നും വന്നവരായതു കൊണ്ട് ഞങ്ങൾക്ക് പൊങ്ങച്ചങ്ങളോ ഈഗോയോ ഇല്ല. ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. ഞങ്ങൾ പാടത്ത് വളർന്ന സംസ്കാരമതാണ്. വാറ്റും, ലോഡിങ്ങും, കൃഷിയുമായി തുടങ്ങിയ പിന്നോക്ക പാരമ്പര്യമായതു കൊണ്ട് ഞങ്ങളോട് ടീം ഊത്ത് കോൺഗ്രസ് പോത്തുകളുടെ വേദമോതിയിട്ടു കാര്യമില്ല. മഞ്ഞിച്ചു മങ്ങിപ്പോയ ടീം ഊത്ത് കോൺഗ്രസുകാരുടെ മഞ്ഞിച്ച ആക്ഷേപങ്ങൾ കാണുമ്പോൾ ഞങ്ങൾ വെളുപ്പാണെന്ന് പറയില്ല.
ഇപ്പൊ പുതിയ രാഷ്ട്രീയം നിഗളിക്കാൻ നടക്കുന്ന ഊത്തന്മാർ മുതിർന്നവരോട് ചോദിക്കുക. പ്രമാദമായ തീയ്‌വെയ്പ്പ് കേസും, ബോംബേറ് കേസുമൊക്കെ കലുഷിതമാക്കിയ പാടത്തെ രാഷ്ട്രീയാന്തരീക്ഷത്തെ കക്ഷിരാഷ്ട്രീയ ഭേദമെന്യേ യുവജന ഐക്യത്തിന്റെ നാടാക്കി മാറ്റിയ ജ്യേഷ്ഠന്മാർ കാട്ടിയ വഴിയിലൂടെയാണ് ഞങ്ങൾ സഞ്ചരിക്കുന്നത്. പാടത്തിന്റെ മഹത്തായ ഒരു മതേതര-രാഷ്ട്രീയ പാരമ്പര്യമുണ്ടായിരുന്നു. ഞങ്ങൾ അവിടെ ഉറച്ചു നിൽക്കുന്നവരാണ്. വെറുപ്പിന്റെ, അധിക്ഷേപങ്ങളുടെ, ജാതീയതയുടെ, സോഷ്യൽ മീഡിയയുടെ രാഷ്ട്രീയവുമായി ഞങ്ങളോട് നേരിടാൻ വരുന്നവർ വിജയിക്കില്ല . അത്തരക്കാരെ ഞങ്ങൾ ശക്തമായി നേരിടും.