N S S Karayogam Kamukumchery Reg. No. 176

N S S Karayogam Kamukumchery Reg. No. 176 Society

28/10/2025
28/09/2025

പത്തനാപുരം താലൂക്ക് NSS യൂണിയന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബഹു: ശ്രീ കെ.ബി.ഗണേഷ് കുമാർ അവർകൾക്കും ഭരണസമിതി അംഗങ്ങൾക്കും കമുകുംചേരി 176ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ അഭിനന്ദനങ്ങൾ.

23/09/2025

യുഗപുരുഷൻ മന്നത്ത് ആചാര്യന്റെ പൂർണ്ണകായ വെങ്കല പ്രതിമ കാനായി വണ്ണാത്തിപ്പുഴയുടെ തീരത്ത് ശില്പി ഉണ്ണി കാനായിയുടെ കരങ്ങളിലൂടെ പൂർത്തിയാവുന്നു. ചരിത്ര സ്മാരകമായ പുനലൂർ തൂക്കുപാലത്തിന് അഭിമുഖമായി
എൻ.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയന്റെ ബഹുനില മന്ദിരത്തോട് ചേർന്ന് നിർമ്മിക്കുന്ന സ്മൃതി മണ്ഡപത്തിൽ യുഗപ്രഭാവന്റെ ശില്പം പ്രതിഷ്ഠാപനം ചെയ്യും.

176 ാം നമ്പർ എൻ എസ് എസ് കരയോഗം കമുകുംചേരിയുടെ ആഭിമുഖ്യത്തിൽ SSLC,+2, സ്കോളർഷിപ്പ്, ഉന്നത വിദ്യാഭ്യാസ പരീക്ഷകളിൽ മികവ് പു...
07/06/2025

176 ാം നമ്പർ എൻ എസ് എസ് കരയോഗം കമുകുംചേരിയുടെ ആഭിമുഖ്യത്തിൽ
SSLC,+2, സ്കോളർഷിപ്പ്, ഉന്നത വിദ്യാഭ്യാസ പരീക്ഷകളിൽ മികവ് പുലർത്തിയവർക്കും റാങ്ക് ജേതാവിനും അനുമോദനവും പഠനോപകരണ വിതരണവും,
2025 ജൂൺ 1 ഞായറാഴ്ച രാവിലെ 11 മണിക്ക് കരയോഗം ഹാളിൽ വച്ച് നടന്നു. പൊതുയോഗം താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം ശ്രീ. കറവൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് ശ്രീ.ബി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.പി.വാസുദേവൻ നായർ സാർ, ശ്രീ.ബി.ശശികുമാർ എന്നിവർ പഠനോപകരണ വിതരണവും പ്രതിഭകൾക്കുള്ള പുരസ്കാരവും നൽകി.വാർഡ് മെമ്പർ ഹരികുമാർ. വി, കരയോഗം സെക്രട്ടറി രാജീവ്. എൻ, യൂണിയൻ പ്രതിനിധി ബി.രാധാകൃഷ്ണ പിള്ള, ജോയിന്റ് സെക്രട്ടറി എ. ജഗദീഷ്, ഇലക്ടറോൾ അംഗം എൻ. രാജൻ,പ്രദീപ് അരീക്കൽ, വനിതാ സമാജം പ്രസിഡന്റ് എം.പി. ഗീത, സെക്രട്ടറി കൃഷ്ണകുമാരി. എസ്,അഖിൽ. എസ്, പി.ഉഷാകുമാരി എന്നിവർ സംസാരിച്ചു.
എം.എ. പൊളിറ്റിക്കൽ സയൻസിൽ കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസിൽ നിന്നും മൂന്നാം റാങ്ക് നേടി നാടിന്നഭിമാനമായ കരയോഗം അംഗങ്ങളായ മുരുപ്പേൽ ശ്രീ.ജയചന്ദ്രൻ പിള്ളയുടേയും ശ്രീമതി. ജ്യോതിയുടേയും മകളായ ശിവ.ജെ.ജയനെ അനുമോദിച്ചു. എസ്.എസ്.എൽ.സി. ഫുൾ A+ നേടിയവരേയും യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും സബ് ജില്ലാ കലോത്സവ പ്രതിഭകളെയും, കലാപ്രതിഭകളെയും അനുമോദിച്ചു.

2024-25 അധ്യയന വർഷത്തിലെ യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുമാരി. ബി. നിരഞ്ജന യ്ക്ക് കമുകുംചേരി 176ാം നമ്പർ എൻ...
22/05/2025

2024-25 അധ്യയന വർഷത്തിലെ യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുമാരി. ബി. നിരഞ്ജന യ്ക്ക് കമുകുംചേരി 176ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആശംസകൾ.നമ്മുടെ കരയോഗ അംഗങ്ങളായ കമുകുംചേരി കടുവങ്കൽ വീട്ടിൽ ശ്രീ.കെ. ബിജുലാലിന്റേയും ശ്രീമതി. ദിവ്യ രാജിന്റേയും മകൾ ആണ്.

2024-25 അധ്യയന വർഷത്തിലെ യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുമാരി.ആർ.ശിവപ്രിയ യ്ക്ക് കമുകുംചേരി 176ാം നമ്പർ എൻ....
22/05/2025

2024-25 അധ്യയന വർഷത്തിലെ യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുമാരി.ആർ.ശിവപ്രിയ യ്ക്ക് കമുകുംചേരി 176ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആശംസകൾ.നമ്മുടെ കരയോഗ അംഗങ്ങളായ കമുകുംചേരി സുമാലയത്തിൽ ശ്രീ.എസ്. അനിൽ കുമാറിന്റേയും ശ്രീമതി.എസ്.രമ്യയുടേയും മകൾ ആണ്.

2024-25 അധ്യയന വർഷത്തിലെ  SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടി ഉന്നത വിജയം കൈവരിച്ച കശ്യപ്.ആർ ന് കമുകു...
13/05/2025

2024-25 അധ്യയന വർഷത്തിലെ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടി ഉന്നത വിജയം കൈവരിച്ച കശ്യപ്.ആർ ന് കമുകുംചേരി 176ാം നമ്പർ NSS കരയോഗത്തിന്റെ ആശംസകൾ. നമ്മുടെ കരയോഗ അംഗങ്ങളായ കമുകുംചേരി ശ്രീപാദം, ശ്രീ. എൻ.രാജീവിന്റേയും ശ്രീമതി. T. R. രേണുവിന്റേയും മകൻ ആണ്.

2024-25 അധ്യയന വർഷത്തിലെ  SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടി ഉന്നത വിജയം കൈവരിച്ച മാളവിക കുറുപ്പിന് ...
13/05/2025

2024-25 അധ്യയന വർഷത്തിലെ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടി ഉന്നത വിജയം കൈവരിച്ച മാളവിക കുറുപ്പിന് കമുകുംചേരി 176ാം നമ്പർ NSS കരയോഗത്തിന്റെ ആശംസകൾ. നമ്മുടെ കരയോഗ അംഗങ്ങളായ കമുകുംചേരി മംഗലത്ത് വീട്ടിൽ ശ്രീ.വി.രാജേഷ്കുമാറിന്റേയും ശ്രീമതി.വി.ദിവ്യയുടെയും മകൾ ആണ്.

പരമ പൂജനീയ ചട്ടമ്പിസ്വാമി തിരുവടികളുടെ 101-ാമത് സമാധിദിനത്തിൽ ആചാര്യപാദങ്ങളിൽ ശതകോടി പ്രണാമം🙏🙏🙏
29/04/2025

പരമ പൂജനീയ ചട്ടമ്പിസ്വാമി തിരുവടികളുടെ 101-ാമത് സമാധിദിനത്തിൽ ആചാര്യപാദങ്ങളിൽ ശതകോടി പ്രണാമം🙏🙏🙏

*കമുകുംചേരി No.176 എൻ എസ് എസ് കരയോഗം ലഹരിവിരുദ്ധ ദിനചാരണം നടത്തി. കരയോഗത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവത്കരണ പര...
26/04/2025

*കമുകുംചേരി No.176 എൻ എസ് എസ് കരയോഗം ലഹരിവിരുദ്ധ ദിനചാരണം നടത്തി. കരയോഗത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടിയിൽ റിട്ടയേർഡ് എക്സ്സൈസ് ഇൻസ്‌പെക്ടർ ശ്രീ. ബി. ശശികുമാർ (കരയോഗം HRD ഫാക്കൾട്ടി കൺവീനർ ) ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. കരയോഗം സെക്രട്ടറി ശ്രീ. രാജീവ്‌. എൻ, വനിത സമാജം പ്രസിഡന്റ് ശ്രീമതി. ഗീത എം പി, സെക്രട്ടറി ശ്രീമതി. എസ്.കൃഷ്ണകുമാരി, ശ്രീ. രഘുനാഥൻ നായർ, ശ്രീമതി.ഷീജകുമാരി എന്നിവർ സംസാരിച്ചു. ശ്രീ. ബി. ശശികുമാർ ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി.*

Address

Kamukumchery
Pathanapuram
689696

Website

Alerts

Be the first to know and let us send you an email when N S S Karayogam Kamukumchery Reg. No. 176 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category