29/01/2026
റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി അയിരൂരിൽ ആരംഭിക്കുന്ന പുതിയ നഴ്സിങ് കോളേജിന് ഒരു കോടി രൂപ സംസ്ഥാന ബജറ്റിൽ അനുവദിച്ചു
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക് അയിരൂര്‍ is a village situated on the western part of Ranni Taluk of Pathanamthitta District in Kerala state, India.
Cherukolpuzha
Pathanamthitta
689611
Be the first to know and let us send you an email when Ayroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലാണ് അയിരൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട ജില്ല രൂപീകരിക്കപ്പെടുന്നതിനു മുമ്പ് അയിരൂർ ആലപ്പുഴ ജില്ലയിലെ തിരുവല്ല താലൂക്കിന്റെ ഭാഗമായിരുന്നു. ഗ്രാമത്തിന്റെ തെക്ക് ഭാഗത്തിലൂടെ ഒഴുകുന്ന പമ്പാ നദി അയിരൂരിലെ മണ്ണിനെ ഫലസമ്പുഷ്ടമാക്കുന്നു. ഈ ഗ്രാമം പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. ആക്കാലത്ത് 'കോവിലന്മാർ' അയിരൂർ ഭരിച്ചിരുന്നു എന്നു കരുതപ്പെടുന്നു. ഹിന്ദുക്കൾ മാത്രം താമസിച്ചിരുന്ന ഇവിടെ ഐശ്വര്യത്തിനായി വടക്കുനിന്നും ഒരു ക്രിസ്ത്യൻ കുടുംബത്തെ കൊണ്ടുവന്നുവെന്നും, ശേഷം അവർ ഇവിടെ സ്ഥിര താമസം ആക്കിയെന്നും കരുതപ്പെടുന്നു. ഇന്നത്തെ അയിരൂർ, ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇടകലർന്നു ജീവിക്കുന്ന ഒരു ആധുനിക കേരളീയ ഗ്രാമമാണ്. മധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക സ്ഥലങ്ങളെയും പോലെ, വളരെയേറെ വിദേശ ഇന്ത്യക്കാർ ഇവിടെ നിന്നും പോയവരായുണ്ട്. കേരളത്തിന്റെ കഥകളി ഗ്രാമവുംഅയിരൂരാണ്[1].
പമ്പാ നദിയും ചുറ്റുമുള്ള ചെറുകുന്നുകളും ആയിരൂരിന്റെ മനോഹാരിതയെ സമ്പുഷ്ടമാക്കുന്നു. അയിരൂർ നിവാസികൾ കൂടുതലും കർഷകരാണ്. തേങ്ങ, റബ്ബർ, കൊക്കോ, കപ്പ, വാഴ, കുരുമുളക്, ജാതി, രംബുട്ടാൻതുടങ്ങിയ വിളകൾ ഇന്നാട്ടിൽ സുലഭമാണ്. അതുകൊണ്ടുതന്നെ ഗ്രാമ നിവാസികളുടെ ആളോഹരി വരുമാനം സംസ്ഥാന ശരാശരിയേക്കാൾ മുന്നിലാണ്.
അയിരൂരിനെ സംബന്ധിച്ച മിക്കവാറും എല്ലാ കാര്യങ്ങളും പമ്പാ നദിയുമായി ബന്ധപ്പെട്ടിരുന്നു. ചെറുകോൽപ്പുഴ ഹിന്ദു മത പരിഷദ്, വള്ളംകളികൾ എന്നിവ തുടങ്ങി, കൃഷിയും നിത്യജീവിതവും വരെ പമ്പാനദിയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു.