14/12/2025
അഭിമാന വിജയം
പെരുനാട് പഞ്ചായത്തിന് ഭരണമികവിനുള്ള അംഗീകാരമായി LDF സ്ഥാനാർത്ഥികളുടെ മിന്നുന്ന വിജയത്തെ കാണുന്നു. ശബരിമല സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ആയതിനാൽ ഈ വിജയം LDF ന് അഭിമാനകരമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് ഭരണത്തിലിരുന്ന UDF ന് 1 സീറ്റ് മാത്രമാണ് ലഭിച്ചത്. കൈപ്പത്തി എല്ലാം താമരയായി. 5 സീറ്റ് BJP നേടി. 9 സീറ്റ് നേടിയാണ് ഞാൻ പ്രസിഡൻ്റായുള്ള LDF ഭരണസമതി അധികാരമേൽക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ BJP നേടിയ 5 സീറ്റും (2,7,9,14,15) LDF തിരികെ പിടിച്ചു. 8,12,16 പുതിയതായി 3 വാർഡുകൾ BJP നേടി. ശബരിമല ഉൾപ്പെടുന്ന പഞ്ചായത്ത് പിടിക്കുവാൻ BJP നേതൃത്വം ലക്ഷങ്ങൾ നൽകി പണകൊഴുപ്പ് പ്രകടിപ്പിച്ചു. ജാതീയ വികാരം ഇളക്കിവിട്ടു. പക്ഷേ അയ്യപ്പൻ്റെ നേരവകാശികളെന്ന് സ്വയം ചാർത്തുന്ന മേലങ്കി പുണ്യപൂങ്കാവനത്തിലെ പ്രബുദ്ധരായ ജനങ്ങൾ വലിച്ചു കീറി. പണത്തിൻ്റെ ഹുങ്കിനും അപവാദ പ്രചരണത്തിനും അഹങ്കാരത്തിനും തക്ക തിരിച്ചടി നൽകി.
UDF നില മെച്ചപ്പെടുത്തി, 3 സീറ്റുകൾ നേടി. എന്നാൽ ശബരിമല ഉൾപ്പെടെ 10 സീറ്റ് നേടി LDF ഭരണതുടർച്ചയിൽ എത്തിയിരിക്കുന്നു.
പെരുനാടിനെ സംബന്ധിച്ചിടത്തോളം 1980 നു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഒരു തവണ മാത്രമാണ് UDF വിജയിച്ചിട്ടുള്ളത്.
BJP ക്കും കോൺഗ്രസ്സിനും കനത്ത പ്രഹരമാണ് പെരുനാട്ടിലെ ജനങ്ങൾ നൽകിയത്.
വ്യക്തിഹത്യക്കും അപവാദ പ്രചരണങ്ങൾക്കും നൽകിയ താക്കീത്.
എന്നെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷമാണ്. കഴിഞ്ഞ LDF ഭരണസമിതിക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ്. 1975 മുതൽ വിദ്യാർത്ഥി യുവജനപ്രസ്ഥാനത്തിലൂടെ പൊതു വിപ്ലവപ്രസ്ഥാനത്തിൻ്റെ ഭാഗമായി പൊതു പ്രവർത്തനം ആരംഭിച്ചതാണ്. 1987-ൽ കക്കാട്, 1995-ൽമാടമൺ, 2020 -ൽ മാമ്പാറ വാർഡുകളിൽ നിന്നും പെരുനാട് പഞ്ചായത്തിലെ ജനപ്രതിയായി തെരഞ്ഞെടുക്കപ്പെടുവാൻ കഴിഞ്ഞിട്ടുണ്ട്. 2 തവണ പഞ്ചായത്തിൻ്റെ പ്രസിഡൻ്റായി. ഇനിയും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നില്ല എന്നത് നേരത്തേ തീരുമാനിച്ചതാണ്.
എന്നെ തകർക്കുവാൻ അതിലൂടെ പ്രസ്ഥാനത്തെ തകർക്കുവാനുള്ള തന്ത്രങ്ങളാണ് BJP യും കോഗ്രസ്സും തുടരുന്നത്.
അടിച്ചാൽ ഉടയുന്ന മൺകുടമല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - അടിക്കും തോറും മാറ്റു വർദ്ധിക്കുന്ന പൊന്നിൻകുടമാണ് ഈ പ്രസ്ഥാനം എന്നത് കാലം തെളിയിക്കുകയാണ്.
സാമ്പത്തികനേട്ടത്തിനു വേണ്ടിയല്ല ഞാൻ പൊതു പ്രവർത്തനം ആരംഭിച്ചത്.
എൻ്റെ ചുറ്റുപാടുകളിൽ നിലനിന്ന സാമൂഹൃ അസമത്വങ്ങൾങ്ങൾ ഇല്ലാതാക്കണം എന്ന ചിന്തയിൽ നിന്നാണ്.
പെരുനാടിൻ്റെ പോരാട്ട ചരിത്രം അതാണ്. എൻ്റെ പൊതു പ്രവർത്തനത്തിൻ്റെ തിളക്കമാർന്ന 50 വർഷങ്ങളുടെ ചരിത്രം കൂടി ആണ്.
അതിനാൽ ഈ തെരഞ്ഞെടുപ്പിനെ ഞാൻ ഗൗരവപൂർവ്വം കാണുന്നു. അഭിമാന വിജയം നേടി പെരുനാടിൻ്റെ പെരുമവാനോളം ഉയർത്തിയ എൻ്റെ നാട്ടുകാരെ സഖാക്കളേ സ്നേഹപൂർവ്വം അഭിവാദ്യം ചെയ്യുന്നു.
പി.എസ്. മോഹനൻ