നമ്മുടെ കൊടുമണ്‍

നമ്മുടെ  കൊടുമണ്‍ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നമ്മുടെ കൊടുമണ്‍, Kodumon, Pathanamthitta.

പത്തനംതിട്ടജില്ലയില്‍ അടൂര്‍താലൂക്കില്‍ പറക്കോട് ബ്ളോക്കിലാണ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. കൊടുമണ്‍, അങ്ങാടിക്കല്‍ എന്നീ രണ്ടു വില്ലേജുകള്‍ കൂടിച്ചേര്‍ന്നതാണ് ഈ പഞ്ചായത്ത്. കൊടുമണ്‍ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 36.36 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ പടിഞ്ഞാറുഭാഗത്ത് പന്തളം തെക്കേക്കര പഞ്ചായത്തും അടൂര്‍ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് അടൂര്‍ മുനിസിപ്പാലിറ്റിയും ഏഴംകുളം പഞ്ചായത്തും, കിഴക്കുഭാഗത്ത് കൂടല്‍ പഞ്ചായത്തും, വടക്കുഭാഗത്ത് പന്തളം തെക്കേക്കര, കൂടല്‍ പഞ്ചായത്തുമാണ്. ആശ്ചര്യ ചൂഡാമണി എന്ന സംസ്കൃതനാടകം രചിക്കുകയും കൊടുമണ്‍ ആസ്ഥാനമാക്കി ചെന്നീര്‍ക്കര സ്വരൂപം സ്ഥാപിച്ച് ഭരണം നടത്തുകയും ചെയ്ത ശ്രീശക്തിഭദ്രന്റെ ജന്മംകൊണ്ട് ധന്യമാണ് ഈ മണ്ണ്. കൊടുമണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം സ്വര്‍ണ്ണഭൂമി എന്നാണ്. 1951-ല്‍ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുഭരണസമിതി നിലവില്‍ വരുന്നതിന് മുമ്പ് സര്‍ക്കാരിനാല്‍ നിയമിക്കപ്പെടുന്ന വില്ലേജുയൂണിയനായിരുന്നു ഭരണം നടത്തിയിരുന്നത്. 1951-ലെ പഞ്ചായത്ത് രൂപീകരണത്തിന് ശേഷം തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ആദ്യഭരണസമിതിയുടെ പ്രസിഡന്റ് കെ.എന്‍.ഗോപാലപിള്ളയായിരുന്നു. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പാര്‍പ്പിടം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ വളരെയേറെ പുരോഗതി ഈ പ്രദേശത്തുണ്ടായിട്ടുണ്ട്. മലകളും താഴ്വരകളുമടക്കം വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് കൊടുമണ്‍ പഞ്ചായത്ത്. കിഴക്കുനിന്നും പടിഞ്ഞാറോട്ടും, തെക്കുനിന്നും വടക്കോട്ടും ചരിഞ്ഞുള്ള ഭൂപ്രകൃതിയാണ് പഞ്ചായത്തിന്റേത്. നിരവധി തോടുകളും കൈത്തോടുകളും ഒഴുകി അച്ചന്‍കോവില്‍ ആറ്റില്‍ ചെന്നുചേരുന്നു. ഇടവിട്ടിടവിട്ടുള്ള കുന്നുകള്‍ ഒരു സവിശേഷതയാണ്. കൂടാതെ അഭ്രവും വൈഡൂര്യവും അടക്കം വിലയേറിയ ധാതുദ്രവ്യങ്ങള്‍ നെടുമണ്‍കാവ് പ്രദേശങ്ങളിലുണ്ട്. വലിയ ചൂടും തണുപ്പും ഇല്ലാത്ത കാലാവസ്ഥയാണ്. പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി മുപ്പതിലധികം കാവുകളുണ്ട്. കൊടുമണ്‍ പഞ്ചായത്ത് പ്രധാനമായും ഒരു കാര്‍ഷികപ്രദേശമാണ്.

18/08/2026
18/08/2026
Happy independence day💞 🇮🇳.🌹 🇮🇳. 🌹🇮🇳💞💞
14/08/2026

Happy independence day💞 🇮🇳.🌹 🇮🇳. 🌹🇮🇳💞💞

Address

Kodumon
Pathanamthitta
691555

Alerts

Be the first to know and let us send you an email when നമ്മുടെ കൊടുമണ്‍ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to നമ്മുടെ കൊടുമണ്‍:

Shortcuts

Share