Pathanamthitta town

Pathanamthitta town സ്വാതന്ത്ര്യത്തിൻ്റെ കാവലാളാവുക

23/09/2022

ഹർത്താലിനോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡന്റ് എസ് സജീവ് ഉദ്ഘാടനം ചെയ്യുന്നു

22/09/2022

പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ,ഇഡി റെയ്ഡിൽ പ്രതിഷേധിച്ചു കൊണ്ട് പത്തനംതിട്ടയില്‍ നടക്കുന്ന റോഡ് ഉപരോധം.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടൽ കൊണ്ട് പോപുലർ ഫ്രണ്ടിനെ തകർക്കാനാവില്ല : എ അബ്ദുൽ സത്താർസംസ്ഥാനത്തെ പോപുലർ ഫ്രണ...
22/09/2022

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടൽ കൊണ്ട് പോപുലർ ഫ്രണ്ടിനെ തകർക്കാനാവില്ല : എ അബ്ദുൽ സത്താർ

സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും വ്യാപകമായി കേന്ദ്ര ഏജൻസിയായ എൻഐഎ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. പോപുലർ ഫ്രണ്ട് ചെയർമാൻ ഒ എം എ സലാം, ദേശീയ സെക്രട്ടറി വി പി നാസറുദീൻ, സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീർ, ദേശീയ സമിതിയംഗം പ്രഫ.പി കോയ തുടങ്ങി 14 നേതാക്കൾ കസ്റ്റഡിയിലാണ്.

ആർഎസ്എസ് ഫാഷിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു വരുന്ന പ്രസ്ഥാനമാണ് പോപുലർ ഫ്രണ്ട്. ആർഎസ്എസ്സിൻ്റെ ഹിന്ദുത്വ രാഷ്ട്ര അജണ്ടയ്ക്ക് പോപുലർ ഫ്രണ്ട് തടസ്സമാണെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പോപുലർ ഫ്രണ്ടിനെ വേട്ടയാടുന്നത്.

രാജ്യത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിയമപരമായി പ്രവർത്തിക്കുന്ന സംഘടനയാണ് പോപുലർ ഫ്രണ്ട്. ഇതുവരെ പോപുലർ ഫ്രണ്ടിനെതിരെ ഒരു വിധ്വംസക പ്രവർത്തനവും തെളിയിക്കാൻ ആരോപണങ്ങൾ അഴിച്ചുവിടുന്ന സംഘപരിവാര ഭരണകൂടത്തിനും അന്വേഷണ ഏജൻസികൾക്കും സാധിച്ചിട്ടില്ല.

ഹിന്ദുത്വ ഫാഷിസം രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതേതരത്വത്തിനും ഉയർത്തുന്ന ഭീഷണിയെ ചൂണ്ടിക്കാണിക്കുന്ന പോപുലർ ഫ്രണ്ടിനെ പകപോക്കൽ നടപടി എന്ന നിലയ്ക്കാണ് കേന്ദ്രം ഭരിക്കുന്ന സംഘപരിവാർ ഭരണകൂടം അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു വേട്ടയാടൽ നടത്തുന്നത്.

ഇത്തരം വേട്ടകൾ കൊണ്ട് പോപുലർ ഫ്രണ്ടിനെ രാജ്യത്തിന്റെ ഭരണഘടനയെയും മതേതരത്വത്തെയും തകർക്കാനൊരുങ്ങുന്ന ആർഎസ്എസിനെതിരെയുള്ള നിലപാടുകളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും പിന്തിരിപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് വ്യാമോഹം മാത്രമായിരിക്കും.
ഈ രാജ്യത്തെ തകർക്കുന്ന സംഘപരിവാരത്തിനെതിരെയുള്ള ജനകീയ പ്രതിരോധത്തിന്റെ സന്ദേശം കഴിഞ്ഞ മുപ്പത് വർഷമായി പോപുലർ ഫ്രണ്ട് ഈ സമൂഹത്തിൽ പകർന്നു നൽകിയിട്ടുണ്ട്. ആ സന്ദേശവും അതേറ്റെടുത്ത രാജ്യത്തെ സ്നേഹിക്കുന്ന ജനവിഭാഗങ്ങളും ഇവിടെത്തന്നെ ഉണ്ടാവും.

ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് രാത്രിയുടെ മറവിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റെയ്ഡ് നടത്തിയത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും ജില്ലാ ഓഫീസുകളിലും റെയ്ഡ് നടന്നിട്ടുണ്ട്. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.



22/09/2022
പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ, ഇഡി റെയ്ഡ്എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്ത...
22/09/2022

പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ, ഇഡി റെയ്ഡ്

എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ പ്രതിഷേധിക്കുക

22/09/2022

സംസ്ഥാനത്തെ പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുക.

എ അബ്ദുൽ സത്താർ
സംസ്ഥാന ജനറൽ സെക്രട്ടറി

പാലക്കാട് ജില്ലാ സെക്രട്ടറിയുടെ അന്യായ അറസ്റ്റ്: പോലിസ് ഭീകരതക്കെതിരെ പോപുലർ ഫ്രണ്ട് പ്രക്ഷോഭത്തിലേക്ക്പാലക്കാട്: പാലക്ക...
21/09/2022

പാലക്കാട് ജില്ലാ സെക്രട്ടറിയുടെ അന്യായ അറസ്റ്റ്: പോലിസ് ഭീകരതക്കെതിരെ പോപുലർ ഫ്രണ്ട് പ്രക്ഷോഭത്തിലേക്ക്

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ മറവിൽ പോപുലർ ഫ്രണ്ടിനെ വേട്ടയാടാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. കേസന്വേഷണം എന്നുള്ളതിൽ നിന്നും മാറി സംഘടനയെ വേട്ടയാടുന്ന സ്വഭാവത്തിലേക്ക് ഈ കേസ് അന്വേഷണം മാറിയിട്ടുണ്ട്.

ആർഎസ്എസിന്റെ ഇഷ്ടക്കാരായ ഉദ്യോഗസ്ഥന്മാരെ മാത്രം ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിച്ചിട്ടാണ് ഈ നീക്കം തുടർന്നുകൊണ്ടിരിക്കുന്നത്. പോലീസ് ഡിപ്പാർട്ട്മെന്റിലെ ആർഎസ്എസ് സെല്ലാണ് ഇതിന് കരുക്കൾ നീക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. ഇതിന്റെ ഭാഗമാണ് പോപുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി സിദ്ദീഖ് തോട്ടിൻകരയുടെ അറസ്റ്റ്. കേസന്വേഷണത്തോട് പൂർണ്ണമായും സഹകരിച്ച ആളാണ് സിദ്ദീഖ്. പലതവണ പോലീസ് വിളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഘടനയെ പ്രതിനിധീകരിച്ച് പോലീസുമായി സംസാരിച്ചിരുന്നതും സിദ്ദിഖ് ആണ്. ബോധപൂർവ്വം സംഘടനാ നേതൃത്യങ്ങളെ കേസിൽ പ്രതി ചേർത്ത് സംഘടനയെ വേട്ടയാടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ അറസ്റ്റ് എന്നാണ് മനസ്സിലാകുന്നത്.

കഴിഞ്ഞദിവസം പോപുലർ ഫ്രണ്ട് കോഴിക്കോട് നടത്തിയ ജന മഹാസമ്മേളനം വലിയ വിജയമായിരുന്നു. സമ്മേളനത്തിന്റെ വിജയം ആർഎസ്എസിനെയും ആർഎസ്എസിന് വേണ്ടി ആഭ്യന്തരം കൈയാളുന്ന സിപിഎമ്മിനെയും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് ആഭ്യന്തരവകുപ്പിന്റെ അനുവാദത്തോടെ പാലക്കാട് സംഘടനയെ വേട്ടയാടാനുള്ള പോലീസിന്റെ പുതിയ നീക്കം.

പാലക്കാട് ആർഎസ്എസ് ക്രിമിനൽ കൊല്ലപ്പെട്ട സംഭവത്തിൽ ഏതെങ്കിലും നിലയ്ക്കുള്ള ബന്ധം സിദ്ധീഖിന് നേരെ പോലീസ് ചൂണ്ടിക്കാട്ടുന്നില്ല. മാധ്യമങ്ങളുടെ മുന്നിൽ അന്വേഷണ ഉദ്യോഗസ്ഥൻ അറസ്റ്റിനെ സംബന്ധിച്ച് വിശദീകരിക്കുമ്പോഴും സിദ്ദീഖിന് പങ്കുള്ളതായി പറയുന്നില്ല. പകരം കേസ് അന്വേഷണം ജില്ലാ നേതാക്കളിലേക്കും സംസ്ഥാന നേതാക്കളിലേക്കും എത്തുമെന്ന് പറഞ്ഞ് ആർഎസ്എസ് സെല്ലിന്റെ ഗൂഢാലോചനയിൽ ഉരിത്തിരിഞ്ഞ തീരുമാനങ്ങൾ വിശദീകരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ചെയ്യുന്നത്.

മാസങ്ങൾ നീണ്ട ഗൂഢാലോചനക്കും ആസൂത്രണത്തിനും ശേഷമാണ്‌ പോപുലർ ഫ്രണ്ട് നേതാവ് സുബൈറിനെ ആർഎസ്എസുകാർ കൊലപ്പെടുത്തിയത്. ഈ കേസിൽ കൃത്യമായ മൗനം പാലിക്കുകയും ആർഎസ്എസുമായി ഡീൽ ഉണ്ടാക്കി കേസ് സെറ്റിൽ ചെയ്യുകയുമാണ് ഉണ്ടായത്. അതേസമയം ആർഎസ്എസ് ക്രിമിനലിന്റെ പെട്ടെന്നുണ്ടായ കൊലപാതകത്തിൽ മുഴുവൻ മുസ്ലിം ചെറുപ്പക്കാരെ തിരഞ്ഞുപിടിച്ച് വേട്ടയാടാനും അവരുടെ വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

പോലീസിന്റെ വേട്ടക്ക് നിന്നുതരാൻ പോപുലർ ഫ്രണ്ട് ഉദ്ദേശിക്കുന്നില്ല. പോപുലർ ഫ്രണ്ടിന്റെ ജനകീയാടിത്തറയിൽ വിറളി പൂണ്ട പോലീസും സർക്കാരും അതിനെ വേട്ടയാടി ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങളെ ജനകീയമായും ജനാധിപത്യപരമായും നേരിടും. സംഘടനാ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 29 വ്യാഴാഴ്ച പാലക്കാട് നഗരത്തിൽ ബഹുജന റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. ഇത് പ്രതിഷേധത്തിന്റെ തുടക്കമാണ്. പോലീസിന്റെ പക്ഷപാതപരമായ വേട്ട അവസാനിപ്പിച്ചിട്ടില്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങളിലേക്ക് പോപുലർ ഫ്രണ്ടിന് പോകേണ്ടിവരും.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ, മലപ്പുറം സോണൽ പ്രസിഡന്റ്
സി അബ്ദുന്നാസർ, പാലക്കാട് സൗത്ത് ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദലി എന്നിവർ പങ്കെടുത്തു.


കരുത്തുറ്റ ചുവടുകൾ | ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരേഡ് ഡെമോ | കോഴിക്കോട് കടപ്പുറം..
20/09/2022

കരുത്തുറ്റ ചുവടുകൾ | ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരേഡ് ഡെമോ | കോഴിക്കോട് കടപ്പുറം..

കരുത്തുറ്റ ചുവടുകൾ | PARED DEMO | POPULAR FRONT KERALA JANAMAHA SAMMELANAM KOZHIKKODU GRAND PEOPLES CONFERANCE ,CALICUT ...

റിപബ്ലിക്കിനെ രക്ഷിക്കുക | ജനമഹാ സമ്മേളനം | സെപ്റ്റംബർ 17 കോഴിക്കോട്Promo :https://youtu.be/zN9b59vFV-cവോളണ്ടിയർ പരേഡും ...
19/09/2022

റിപബ്ലിക്കിനെ രക്ഷിക്കുക | ജനമഹാ സമ്മേളനം | സെപ്റ്റംബർ 17 കോഴിക്കോട്

Promo :
https://youtu.be/zN9b59vFV-c

വോളണ്ടിയർ പരേഡും ബഹുജന മാർച്ചും
https://youtu.be/mqRwChF0sus

ബാൻഡ് ഡെമോ
https://youtu.be/PCrWokJHQNo

ഉദ്‌ഘാടനം : അനീസ് അഹ്‌മദ്‌
https://youtu.be/kOLfFWAQe44

എം.കെ ഫൈസി :
https://youtu.be/VC0OYglFcQc

ലുബ്ന സിറാജ് :
https://youtu.be/6eJM2AHX3yI

എ അബ്ദുൽ സത്താർ :
https://youtu.be/xFZq4zKZguE

സി.പി മുഹമ്മദ് ബഷീർ
https://youtu.be/_OrucWicdr0

എ വാസു :
https://youtu.be/a57YqR3aCS0

അഫ്‌സൽ ഖാസിമി:
https://youtu.be/UztNi4StxFw

മുഹമ്മദ് ഷാൻ :
https://youtu.be/pvCs8rsIcH4

Watch & Share

കരുത്തുറ്റ ചുവടുകളുടെ ഹൃദയ താളം | BAND DEMO | POPULAR FRONT KERALA
18/09/2022

കരുത്തുറ്റ ചുവടുകളുടെ ഹൃദയ താളം | BAND DEMO | POPULAR FRONT KERALA

കരുത്തുറ്റ ചുവടുകളുടെ ഹൃദയ താളം | BAND DEMO | POPULAR FRONT KERALA JANAMAHA SAMMELANAM KOZHIKKODU GRAND PEOPLES CONFERANCE ,CALICUT

Address

Pathanamthitta

Website

Alerts

Be the first to know and let us send you an email when Pathanamthitta town posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share