Rajesh perangattu

Rajesh perangattu social worker

ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തു...ഒരു യുഗം അവസാനിക്കുന്നു...   മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ...
17/10/2020

ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കാലം ചെയ്തു...ഒരു യുഗം അവസാനിക്കുന്നു...

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ
ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത... കശ്ശീശയായി നിയോഗിതനായിട്ട് ഇന്ന് (ഒക്ടോബർ 18) അറുപത്തിമൂന്നു സംവത്സരം പൂർത്തിയാക്കി താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിലേക്കു യാത്രയായി...

അഭിവന്ദ്യ പിതാവേ സമാധാനത്താലെ പോക.
ശ്രേഷ്ഠാചാര്യ സമാധാനത്താലെ പോക.

പൌരോഹിത്യ ശുശ്രൂഷയിൽ 34 വ൪ഷ൦ പൂ൪ത്തിയാകികുന്ന പ്രീയ വര്ഗീസ് കളീക്കലച്ചന് എല്ലാ വിധ ആശംസകളു൦ നേ൪ന്നു കൊള്ളുന്നു. തമ്പുരാൻ...
04/10/2020

പൌരോഹിത്യ ശുശ്രൂഷയിൽ 34 വ൪ഷ൦ പൂ൪ത്തിയാകികുന്ന പ്രീയ വര്ഗീസ് കളീക്കലച്ചന് എല്ലാ വിധ ആശംസകളു൦ നേ൪ന്നു കൊള്ളുന്നു. തമ്പുരാൻ അനവധിയായി ഇനിയും അനുഗ്രഹിക്കട്ടേ

25/09/2020
*അച്ഛൻ*അച്ഛൻ്റെ ഒച്ച ഇഷ്ടമല്ലഅച്ഛൻ്റെ വാശി ഇഷ്ടമല്ലഅച്ഛൻ്റെ നോട്ടം ഇഷ്ടമല്ലഅച്ഛൻ്റെ ഉപദേശം ഇഷ്ടമല്ലഅച്ഛൻ്റെ ഇടപെടലുകൾ ഇഷ...
23/09/2020

*അച്ഛൻ*
അച്ഛൻ്റെ ഒച്ച ഇഷ്ടമല്ല
അച്ഛൻ്റെ വാശി ഇഷ്ടമല്ല
അച്ഛൻ്റെ നോട്ടം ഇഷ്ടമല്ല
അച്ഛൻ്റെ ഉപദേശം ഇഷ്ടമല്ല
അച്ഛൻ്റെ ഇടപെടലുകൾ ഇഷ്ടമല്ല...
അങ്ങനെയങ്ങനെ ഒരുപാട്
ഇഷ്ടമില്ലായ്മകളാണ്...
ശല്ല്യമാണ് അച്ഛൻ..
വിവാഹം കഴിഞ്ഞപ്പോൾ മുതൽ സ്വന്തം കുടുംബത്തിന്റെ ഭാരം ഏറ്റെടുത്തതാണയാൾ...!!!
പുതുജീവിതത്തോടെ സ്വന്തമായുണ്ടായിരുന്ന ഒരുപാടൊരുപാട് ഇഷ്ടങ്ങൾക്ക് ഗുഡ്ബൈ പറഞ്ഞവനാണ് അച്ഛൻ...
പുതു ജീവിതത്തോടനുബന്ധിച്ച് അമ്മ- ഭാര്യ -സഹോദരി -സഹോദർ - അമ്മാവൻ - അമ്മായി എന്നിവർക്കിടയിലെ പടലപ്പിണക്കങ്ങൾക്കിടയിലും ഒളിയമ്പുകൾക്കിടയിലും
വീർപ്പടക്കി കഴിഞ്ഞവൻ അച്ഛൻ...കുടുംബത്തിൻ്റെ കെട്ടുറപ്പിനായ്...
ഐക്യത്തിനായ്...
സമാധാനത്തിനായ്...
ഒരുപാട് അനിഷ്ടങ്ങളെ പുറമേ
പ്രകടിപ്പിക്കാതെ മനസ്സിലൊതുക്കി കഴിയുന്നവൻ അച്ഛൻ
പല ജോലികൾ,
പല വേഷങ്ങൾ
പല സ്ഥലങ്ങൾ...
വിവാഹം കഴിഞ്ഞതോടെ വർഷങ്ങളോളം ജീവിതം ബുദ്ധിമുട്ടി... സ്വന്തം കുടുംബത്തിനായി ചെറുതാണെങ്കിലും മനോഹരമായൊരു വീട് വയ്ക്കാൻ പെട്ടപാടുകൾ..
മക്കൾക്ക് LKG മുതൽ നല്ല വിദ്യാഭ്യാസവും സ്പെഷ്യൽ ട്യൂഷനും...
മക്കളെക്കുറിച്ച് ഒരുപാടൊരുപാട്
പ്രതീക്ഷകളും
മോഹങ്ങളും....
എന്നിട്ടും അയാൾ തിരക്കിലേക്കും ജീവിത കഷ്ടപാടിലും വഴുതിപ്പോയി...ആരോഗ്യം നഷ്ടപ്പെട്ടപ്പോൾ അയാൾ വീടിനുള്ളിൽ തനിച്ചായി...
മക്കളുടെ മുന്നിൽ ഒരു അധികപ്പറ്റാണെന്ന് അയാൾക്ക് തോന്നി തുടങ്ങി...
കാരണം...
മക്കളെല്ലാം പങ്കുവെക്കുന്നത് അവരുടെ അമ്മയോടാണ്...
ഇതെല്ലാം കാണുന്ന അയാൾക്കുള്ളിലെ പിതാവ് എന്നും ഒരു തോൽവിയായി മാറി...
സ്വന്തം ഇഷ്ടങ്ങളും, ആഗ്രഹങ്ങളും, സ്വപ്നങ്ങളും, ഉപേക്ഷിച്ച് കുടുംബത്തിനു വേണ്ടി ജീവിച്ച ആ മനുഷ്യനെ ആരും മനസ്സിലാക്കുന്നില്ലല്ലോ എന്നായിരുന്നു യഥാർത്ഥ പ്രശ്നം...
ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല...
നമ്മുടെ ചുറ്റും കാണാം ലക്ഷക്കണക്കിനു പേർ ഇങ്ങനെ...
മാതാവിന്റെ മഹത്വത്തെ കുറിച്ച് എല്ലാരും വാഴ്ത്തി പാടും...
ഇതിനിടക്ക് പിതാവിനെ മറക്കും...
പലപ്പോഴും കരയുന്ന അമ്മമാരെ മക്കൾ കാണും, പക്ഷെ: കരയുന്ന പിതാവിനെ മക്കൾ കാണില്ല...
പത്തു മാസം നൊന്തു പെറ്റ അമ്മയുടെ കഥ എത്രയോ വട്ടം മക്കൾ കേട്ടു കാണും...
ഭാര്യയുടെ ഗർഭകാലത്ത് പിറക്കുന്ന കുഞ്ഞിൻ്റെ ആരോഗ്യത്തിനായി പഴവർഗ്ഗങ്ങൾ , പോഷകാഹാരങ്ങൾ. ചെക്കപ്പുകൾ ,പീഡിയാട്രീഷൻ എന്നിവക്കായി നെട്ടോട്ടമോടിയ അച്ഛനെ മക്കളോർക്കില്ല
പ്രസവാശുപത്രിയിൽ കൊടുമഴയത്ത് ആശുപത്രി പരിസരത്ത് കൊതുക് കടിയേറ്റ് കുത്തിയിരുന്ന
അച്ഛൻ്റെ സഹനം ത്യാഗമായി
ഒരു മക്കളും കരുതാറില്ല
രാത്രിയെ പകലാക്കി മാറ്റി പണിയെടുത്ത കഥ ഒരിക്കൽ പോലും പറയാത്ത, അറിയിക്കാത്ത അച്ഛൻ
[ പണ്ട് ഉണ്ടായ കഷ്ടപ്പാടുകൾ....
റബ്ബർ തോട്ടത്തിലെപ്പണി
കൊത്തപ്പണി', മലക്കറിവട്ടിച്ചുമട് എന്നിവ പറഞ്ഞാൽ പഴമ്പുരാണം തള്ളുന്നു എന്ന കളിയാക്കലും]
അമ്മയെന്ന പുഴയെ ധ്യാനിക്കുമ്പോൾ... അച്ഛനെന്ന കടലിനെ മറക്കുന്നു പലപ്പോഴും...
അച്ഛന് സ്‌നേഹം പ്രകടിപ്പിക്കാനറിയില്ല.
പ്രകടിപ്പിക്കുന്നത് ശരിയല്ല എന്നൊക്കെയാണ് പൊതുവെ വിചാരങ്ങൾ...
മക്കളെ ഉപദേശിക്കാനൊരുമ്പെട്ടാൽ
നിങ്ങളുടെ കാലമല്ല... ഇത്...
എന്നുപദേശിക്കുന്ന അമ്മമാരുടെ മുന്നിൽ അന്തംവിട്ടിരിക്കുന്ന അച്ഛൻ
അതൊക്കെ തന്നെയാണ് ചില അച്ചന്മാർ വീട്ടിൽ പോലും അന്യരാക്കുന്നത്...
അടച്ചിട്ട മുറികൾക്കുള്ളിൽ
ടിക്ടോക്കും പബ്ജിയും ചാറ്റും ഗെയിമുകളുംTV സീരിയലുകളും തകർത്താടുമ്പോൾ വാർത്താചാനലുകൾ പോലും അന്യമാകുന്നൊരച്ഛൻ...
നിങ്ങൾ മക്കൾ തർക്കുത്തരം പറയുമ്പോഴും
അവഗണിക്കുമ്പോഴും
അച്ഛന്റെ മുഖത്തേയ്ക്കും കണ്ണുകളിലേക്ക് ഒന്നു നോക്കണം... കടലോളം ദു:ഖം ഒളിപ്പിച്ചുവെച്ച് അഭിമാനത്തോടെ തല ഉയർത്തി നടക്കുന്ന ഓരോ പിതാവിന്റെയും
മഹത്വവും സഹനവും വേദനയും നൊമ്പരവും
അറിയണമെങ്കിൽ ഓരോ പുത്രന്മാരും അവരൊരു
അച്ഛനാകുമ്പോൾ മാത്രം...
അപ്പോൾ കാലങ്ങളൊരുപാട്
കഴിഞ്ഞിരിക്കും....
🙏🙏🙏🙏
ആരോ അയച്ചുതന്നതാണ്.
വായിച്ചപ്പോൾ എന്റെ കഥയാണോ എന്നുതോന്നി.
=================
എന്ന്,
കഥയറിയാത്ത അച്ഛൻ.

ജീവനക്കാർക്ക്  ആശ്വാസമായി  AVE  MARIYA chirayil സർക്കാർ  lockdown   പ്രെഖ്യാപിച്ചതോടെ ജോലി ചെയ്യാനാവാതായ സ്വൊന്തം  തൊഴില...
26/03/2020

ജീവനക്കാർക്ക് ആശ്വാസമായി

AVE MARIYA chirayil

സർക്കാർ lockdown പ്രെഖ്യാപിച്ചതോടെ ജോലി ചെയ്യാനാവാതായ സ്വൊന്തം തൊഴിലാളികൾക്കു സഹായവുമായി തൊഴിലുടമ കോട്ടയം - എറണാകുളം റൂട്ടിൽ ഓടുന്ന AVE MARIYA ബസിന്റെ ഉടമ ജെയ്‌മോൻ ജോസഫ്ആണ് തന്റെ ജീവനക്കാർക്ക് ആശ്വാസം പകർന്ന് മാതൃകയാവുന്നത് ഇദ്ദേഹത്തിന്റെ 28 ബസുകളാണ്‌ റൂട്ടിൽ ഓടുന്നത് ഇതിലെ 85 ജീവനക്കാർക്കും 2 ആഴ്ചത്തേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ 1000 രൂപയുടെ കിറ്റാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത് ഇവ വെള്ളിയാഴ്ച്ച രാവിലെ ജീവനക്കാർക്കു കൈമാറും കോട്ടയം മെഡിക്കൽ കോളേജിലെക് ചികിത്സക്കെത്തുന്ന ക്യാൻസർ, കിഡ്നി രോഗികൾക്കും അന്ധ, ബധിര, മൂകർക്കും 28 ബസിലും സൗജന്യയാത്ര അനുവദിച്ച ആളാണ് ശ്രീ ജെയ്‌മോൻ
chirayil

KL-83 @ KonniKL- 83 ഇനി കോന്നിക്ക് സ്വന്തം. കോന്നിയിലെ സബ് ആർ ടി ഓഫീസിന്‍റെ പ്രവര്‍ത്തനം വേഗത്തില്‍ തുടങ്ങുവാന്‍ നിര്‍ദേ...
10/01/2020

KL-83 @ Konni
KL- 83 ഇനി കോന്നിക്ക് സ്വന്തം. കോന്നിയിലെ സബ് ആർ ടി ഓഫീസിന്‍റെ പ്രവര്‍ത്തനം വേഗത്തില്‍ തുടങ്ങുവാന്‍ നിര്‍ദേശം . ഔദ്യോഗിക ഉത്ഘാടനം അടുത്തമാസം .
കോന്നിയ്ക്കു അനുവദിച്ച സബ് ആർ ടി ഓഫീസിന്‍റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് നിര്‍ദേശം നല്‍കി .കോന്നി സബ് ആർ ടി ഓഫീസിനു രജിസ്റ്റര്‍ നമ്പര്‍ അനുവദിച്ചു . കോന്നി KL-83 എന്ന നമ്പറില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യും . ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നിര്‍മ്മാണം നടന്നു വരുന്നു . കോന്നി - ആനക്കൂടിന് സമീപം സ്വകാര്യ വ്യെക്തിയുടെ അപ്പാര്‍ട്ടുമെന്‍റിന്‍റെ താഴത്തെ നിലയാണ് താല്‍കാലികമായി സബ് ആർ ടി ഓഫീസ്സായി പ്രവര്‍ത്തിക്കുക . ഓഫീസ് ഉത്ഘാടനം അടുത്തമാസം ഉണ്ടാകും .അന്ന് തന്നെ വാഹനങ്ങള്‍ KL- 83 എന്ന രജിസ്റ്റര്‍ നമ്പറില്‍ നല്‍കിത്തുടങ്ങും .

ഏതായാലും അട്ടച്ചാക്കൽ -ചെങ്ങറ -കുമ്പളാംപൊയ്ക റോഡ് പണി കലക്കി, പണിത് തീർന്നില്ല, റോഡ് പൊളിഞ്ഞു തുടങ്ങി,
03/01/2020

ഏതായാലും അട്ടച്ചാക്കൽ -ചെങ്ങറ -കുമ്പളാംപൊയ്ക റോഡ് പണി കലക്കി, പണിത് തീർന്നില്ല, റോഡ് പൊളിഞ്ഞു തുടങ്ങി,

Address

Perangattu House, Attachackal Po, Konny, Pathanamthitta Dist, Pin 689692
Pathanamthitta
1234

Telephone

+96597252728

Website

Alerts

Be the first to know and let us send you an email when Rajesh perangattu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category