SDPI Perunad

SDPI Perunad ❤💚സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI)
പെരുന്നാട് ഒഫീഷ്യൽ💚❤

അറിവിൻ്റെ വെളിച്ചം തേടി യാത്ര തുടങ്ങാംപുതിയ അധ്യയന വർഷത്തിലേക്ക് യാത്രതുടങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞആശ...
01/06/2026

അറിവിൻ്റെ വെളിച്ചം തേടി യാത്ര തുടങ്ങാം

പുതിയ അധ്യയന വർഷത്തിലേക്ക് യാത്ര
തുടങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും
ഹൃദയം നിറഞ്ഞ
ആശംസകൾ

ഏവർക്കുംബലി പെരുന്നാൾ ആശംസകൾറഷീദ് എസ്സെക്രട്ടറി,SDPI ചിറ്റാർ പഞ്ചായത്ത് കമ്മിറ്റി
27/05/2026

ഏവർക്കും
ബലി പെരുന്നാൾ ആശംസകൾ

റഷീദ് എസ്
സെക്രട്ടറി,
SDPI ചിറ്റാർ പഞ്ചായത്ത് കമ്മിറ്റി

ഏവർക്കുംബലി പെരുന്നാൾ ആശംസകൾമുഹമ്മദ് ഫാസിൽപ്രസിഡൻ്റ്,SDPI ചിറ്റാർ പഞ്ചായത്ത് കമ്മിറ്റി
27/05/2026

ഏവർക്കും
ബലി പെരുന്നാൾ ആശംസകൾ

മുഹമ്മദ് ഫാസിൽ
പ്രസിഡൻ്റ്,
SDPI ചിറ്റാർ പഞ്ചായത്ത് കമ്മിറ്റി

+2, VHSE പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾമുഹമ്മദ് ഫാസിൽപ്രസിഡൻ്റ് ,എസ്ഡിപിഐ ചിറ്റാർ പഞ്ച...
26/05/2026

+2, VHSE പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ
വിദ്യാർത്ഥികൾക്ക്
അഭിനന്ദനങ്ങൾ

മുഹമ്മദ് ഫാസിൽ
പ്രസിഡൻ്റ് ,എസ്ഡിപിഐ ചിറ്റാർ പഞ്ചായത്ത് കമ്മിറ്റി

സംസ്ഥാനത്തെ പ്ലസ് ടു പ്രവേശന പ്രതിസന്ധി: താൽക്കാലിക ബാച്ചുകളല്ല, സ്ഥിരമായ പരിഹാരം വേണം- അൻസാരി ഏനാത്ത്തിരുവനന്തപുരം: സസ്...
26/05/2026

സംസ്ഥാനത്തെ പ്ലസ് ടു പ്രവേശന പ്രതിസന്ധി: താൽക്കാലിക ബാച്ചുകളല്ല, സ്ഥിരമായ പരിഹാരം വേണം- അൻസാരി ഏനാത്ത്

തിരുവനന്തപുരം: സസ്ഥാനത്ത്, പ്രത്യേകിച്ച് മലബാർ മേഖലയിലെ പ്ലസ് ടു സീറ്റ് ക്ഷാമത്തിന് താൽക്കാലിക ബാച്ചുകൾ അനുവദിച്ച് കണ്ണിൽ പൊടിയിടുന്ന സർക്കാർ നയം തിരുത്തി സ്ഥിരമായ പരിഹാരം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്. ഉപരിപഠനത്തിന് അർഹത നേടുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും പ്രവേശനം നിഷേധിക്കുന്ന അവസ്ഥയാണ്. വർഷാവർഷങ്ങളിൽ താൽക്കാലിക ബാച്ചുകൾ പ്രഖ്യാപിച്ച് പ്രശ്നം താല്ക്കാലികമായി ഒതുക്കിതീർക്കുന്നതിന് പകരം, പുതിയ സ്ഥിരമായ ബാച്ചുകളും സ്കൂളുകളും അനുവദിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്ന മലബാറിലെ വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽ പ്ലസ് ടു പഠിക്കാൻ കഴിയാത്തത് കടുത്ത അനീതിയാണ്. തെക്കൻ ജില്ലകളിൽ ആവശ്യത്തിന് സീറ്റുകൾ ഉള്ളപ്പോൾ, മലബാറിൽ മാത്രം വിദ്യാർത്ഥികൾ സീറ്റിനായി അലയുകയാണ്. കൂടാതെ തെക്കൻ ജില്ലകളിലെ പല സ്ഥാപനങ്ങളിലും നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലബാർ മേഖലയിലെ കുട്ടികൾ സീറ്റിനായി നെട്ടോട്ടമോടുന്നത്. മലബാർ മേഖലയിലെ സ്വകാര്യ അൺ എയ്ഡഡ് സ്ഥാപനങ്ങളുടെ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.
ഓരോ വർഷവും പ്രവേശന നടപടികൾ വൈകിക്കുന്ന താൽക്കാലിക ബാച്ചുകൾക്ക് പകരം സ്ഥിരമായ ബാച്ചുകൾ മലബാർ മേഖലയിലെ സ്കൂളുകളിൽ അനുവദിക്കണം. തെക്കൻ ജില്ലകളിലെയും വടക്കൻ ജില്ലകളിലെയും സീറ്റുകളുടെ അനുപാതത്തിലെ അസമത്വം ശാസ്ത്രീയമായ പഠനത്തിലൂടെ പരിഹരിക്കണം. കൂടാതെ പുതിയ ബാച്ചുകൾക്ക് അനുസൃതമായി സ്കൂളുകളിൽ ക്ലാസ് മുറികളും അധ്യാപക തസ്തികകളും സ്ഥിരമായി സൃഷ്ടിക്കണം.ഉയർന്ന മാർക്ക് വാങ്ങി വിജയിച്ചിട്ടും തുടർപഠനത്തിനായി കുട്ടികൾക്ക് തെരുവിലിറങ്ങേണ്ടി വരുന്നത് ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

+2,  വി എച്ച് എസ് ഇ  വിജയികൾക്ക് അഭിനന്ദനങ്ങൾ
26/05/2026

+2, വി എച്ച് എസ് ഇ വിജയികൾക്ക് അഭിനന്ദനങ്ങൾ

അപവാദ പ്രചാരണങ്ങളെ കരുതിയിരിക്കുകനിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  തൽപരകക്ഷികൾ എസ്ഡിപിഐ ക്കെതിരെ  നിരന്തരമായ നുണപ്...
18/05/2026

അപവാദ പ്രചാരണങ്ങളെ കരുതിയിരിക്കുക

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൽപരകക്ഷികൾ എസ്ഡിപിഐ ക്കെതിരെ നിരന്തരമായ നുണപ്രചാരണങ്ങൾ നടത്തിവരികയാണ്. പാർട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരിൽ പുറത്താക്കപ്പെട്ട ഒരു വ്യക്തിയെ ഉദ്ധരിച്ചുകൊണ്ട് പാർട്ടിക്കുമേൽ നടത്തുന്ന സാമ്പത്തിക ആരോപണമാണ് ഏറ്റവും ഒടുവിലത്തേത്. പൊതുജനങ്ങളിൽ നിന്നും പാർട്ടി കേഡർമാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ് നാളിതുവരെ പാർട്ടി അതിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത്. വസ്തുതാ വിരുദ്ധമായ ഇത്തരം കുപ്രചാരണങ്ങൾക്കെതിരെ പാർട്ടി നിയമനടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുന്നതോടൊപ്പം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി രാജ്യത്തെ സാധാരണക്കാർക്ക് വേണ്ടി പോരാടുന്ന എസ്ഡിപിഐ യ്ക്ക് എതിരായ കുപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും അഭ്യർത്ഥിക്കുന്നു.

പി ആർ സിയാദ്
സംസ്ഥാന ജനറൽ സെക്രട്ടറി - എസ്ഡിപിഐ

യങ് ഡെമോക്രാറ്റ്‌സ് പതാക പ്രകാശനം ചെയ്തുഎസ്‌ഡിപിഐയുടെ യുവജന സംഘടന ​യങ് ഡെമോക്രാറ്റ്‌സിന്റെ ഔദ്യോഗിക പതാക ന്യൂഡൽഹിയിൽ നടന...
15/05/2026

യങ് ഡെമോക്രാറ്റ്‌സ് പതാക പ്രകാശനം ചെയ്തു

എസ്‌ഡിപിഐയുടെ യുവജന സംഘടന ​യങ് ഡെമോക്രാറ്റ്‌സിന്റെ ഔദ്യോഗിക പതാക ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പ്രകാശനം ചെയ്തു.
​യങ് ഡെമോക്രാറ്റ്‌സ് ദേശീയ ജോയിന്റ് കൺവീനർ മുഹമ്മദ് ഷമീറിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ പതാക ഏറ്റുവാങ്ങി. മുഹമ്മദ് ഡാനിഷ്, അമീന ഇസ്മത്ത്, അഡ്വ. ഹസൻ ഫൈസി, എസ്.ഡി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങൾ സംബന്ധിച്ചു.

പാർട്ടി സ്ഥാപക ദിനം വിപുലമായി ആചരിക്കും : എസ്ഡിപിഐ പാർട്ടി സ്ഥാപക ദിനമായ ജൂൺ 21 വിപുലമായ പരിപാടികളോടെ ആചരിക്കാൻ എസ്‌ഡിപി...
15/05/2026

പാർട്ടി സ്ഥാപക ദിനം വിപുലമായി ആചരിക്കും : എസ്ഡിപിഐ

പാർട്ടി സ്ഥാപക ദിനമായ ജൂൺ 21 വിപുലമായ പരിപാടികളോടെ ആചരിക്കാൻ എസ്‌ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന സമിതിയംഗം നാസർ വയനാട് യോഗം ഉദ്ഘാടനം ചെയ്തു.

പാർട്ടി സ്ഥാപകദിനവുമായി ബന്ധപ്പെട്ട് ജില്ലയിൽ വ്യത്യസ്ഥങ്ങളായ പരിപാടികൾ സംഘടിപ്പിക്കും. പാർട്ടി ഓഫീസുകളിലും ബ്രാഞ്ച് പരിധികളിലും പതാക ഉയർത്തും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി മെഡിക്കൽ കോളേജിൽ രക്തദാനം സംഘടിപ്പിക്കും. ഓരോ ബ്രാഞ്ച് പരിധിയിലും കുറഞ്ഞത് 100 വീടുകൾ സന്ദർശിച്ച് പാർട്ടി സന്ദേശം കൈമാറും.

ഗൃഹസന്ദർശനത്തിനൊപ്പം ഓരോ വീടുകളിലും വൃക്ഷത്തൈകൾ നൽകും. രക്തദാനം, റിലീഫ് പ്രവർത്തനങ്ങൾ, വെയിറ്റിംഗ് ഷെഡ് നിർമ്മാണം, പരിസ്ഥിതി ശുചീകരണം, പൗരപ്രമുഖരെ ആദരിക്കൽ, ആശുപത്രികളിൽ ഭക്ഷണ വിതരണം, സ്കൂൾ പഠന സാമഗ്രികളുടെ വിതരണം തുടങ്ങിയ പരിപാടികളും നടത്തും.

ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ സലീം മൗലവി, അൻസാരി മുട്ടാർ, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പി സലീം, ജില്ലാ സെക്രട്ടറിമാരായ സുധീർ കോന്നി, ഷെയ്ഖ് നജീർ, ജില്ലാ ട്രഷറർ ഷാജി കോന്നി സംസാരിച്ചു.

SDPI Pathanamthitta District Committee

SSLC പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾമുഹമ്മദ് ഫാസിൽ പ്രസിഡൻ്റ്, എസ്ഡിപിഐ ചിറ്റാർ പഞ്ചായത്ത് ...
15/05/2026

SSLC പരീക്ഷയിൽ
വിജയം നേടിയ മുഴുവൻ
വിദ്യാർത്ഥികൾക്കും
അഭിനന്ദനങ്ങൾ

മുഹമ്മദ് ഫാസിൽ
പ്രസിഡൻ്റ്, എസ്ഡിപിഐ ചിറ്റാർ പഞ്ചായത്ത് കമ്മിറ്റി

Address

Ranni Perunad
Pathanamthitta
689711

Website

Alerts

Be the first to know and let us send you an email when SDPI Perunad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share