CPIM North Paravur

CPIM North Paravur സി പി ഐ (എം) പറവൂർ ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലയിൽ സജ്ജമായി കഴിഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പാകെ അവതരി...
30/10/2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലയിൽ സജ്ജമായി കഴിഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പാകെ അവതരിപ്പിക്കുന്ന പ്രകടനപത്രിക ജനകീയമായി തയ്യാറാക്കുന്നതിനാണ് എൽ ഡി എഫ് തീരുമാനിച്ചിരിക്കുന്നത്. അതിനായി പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുകയാണ്.

നവംബർ 1,2,3 തീയതികളിൽ ജില്ലയിലെ മുഴുവൻ വീടുകളും, സ്ഥാപനങ്ങളും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകർ സന്ദർശിച്ച് പ്രകടന പത്രികയിൽ ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങൾ എഴുതി നൽകാനുള്ള ഫോറം നൽകും. ഇതിനോടൊപ്പം ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയും പ്രത്യേകം ഇ മെയിൽ ഐ ഡിയും, വാട്‌സ്ആപ്പ് നമ്പറും നൽകും. ഇതിനു പുറമെ ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും, മുഴുവൻ വാർഡുകളിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പ്രകടനപത്രിക നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള പബ്ലിക് ബോക്‌സുകൾ സ്ഥാപിക്കും.

ഇത്തരത്തിൽ ലഭ്യമാകുന്ന നിർദ്ദേശങ്ങൾ സമാഹരിച്ച് കൊണ്ട് അതാത് തദ്ദേശസ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക തയ്യാറാക്കും. തുടർന്ന് അന്തിമ വോട്ടർപട്ടിക തയ്യാറാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളെ അടിസ്ഥാനമാക്കി പ്രകടനപത്രിക സദസ്സ് സംഘടിപ്പിക്കും. പ്രസ്‌തുത സദസ്സിലേക്ക് കലാ-സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് ഉള്ളവർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, പൗരപ്രമുഖർ, സ്കൂകൂൾ പിടിഎ, ലൈബ്രറി-ക്ലബ് ഭാരവാഹികൾ, കോളേജ് പ്രതിനിധി കൾ, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, യുവജനങ്ങൾ, പ്രവാസികൾ, വ്യാപാരികൾ, സാമൂദായിക സംഘടന പ്രതിനിധികൾ, കർഷകർ, കുടുംബശ്രീ പ്രതി നിധികൾ, ഹരിതകർമ്മസേന. തൊഴിലുറപ്പ് തൊഴിലാളികൾ, സ്‌കീം തൊഴിലാളികൾ, മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ വിഭാഗ തൊഴിലാളികൾ തുടങ്ങി വിവിധ മോഖലകളിൽ ഉള്ളവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തും. പ്രസ്തുത യോഗത്തിന്റെ നിർദ്ദേശങ്ങൾ പരിഗണിച്ച് കൊണ്ട് അന്തിമപ്രകടന പത്രിക രൂപംനൽകും.

ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിൽ വരുന്ന മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രകടനപത്രിക ചൂണ്ടികാണിച്ച മുഴുവൻ കാര്യങ്ങൾ നടപ്പാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
ഈ പ്രവർത്തനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 31 ന് രാവിലെ 10 മണിക്ക് എം.ജി റോഡിലെ സെൻ്റർ സ്‌ക്വയർമാളിൻ്റെ മുന്നിലുള്ള പ്രകടനപത്രിക നിർദ്ദേശ കോർണർ ഉദ്ഘാടനം ചെയ്‌ത്‌ കൊണ്ട് തുടക്കമാവും. പ്രസ്‌തുത കോർണറിൻ്റെ ഉദ്ഘാടനം പ്രശസ്‌ത സാഹിത്യകാരൻ എൻ.എസ്.മാധവൻ നിർവഹിക്കും. ഇന്നേദിവസം തന്നെ ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രകടന പത്രിക നിർദ്ദേശകോർണർ ഉദ്ഘാടനം നടക്കും.

ഇന്ന് വൈകീട്ട്.
30/10/2025

ഇന്ന് വൈകീട്ട്.

30/10/2025

ജില്ല സെക്രട്ടറി സ. എസ് സതീഷ് മാധ്യമങ്ങളെ കാണുന്നു

നവകേരള പിറവി
30/10/2025

നവകേരള പിറവി

29/10/2025

അപ്രതീക്ഷിതമായത് സാധ്യമാക്കുന്ന ജനകീയ സര്‍ക്കാര്

കേരളത്തിന്റെ ജനതയെ വീണ്ടും ഹൃദയത്തോട് ചേർത്തു പിടിച്ച് ഇടതുപക്ഷ സർക്കാർ. സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ 2000 രൂപയായ...
29/10/2025

കേരളത്തിന്റെ ജനതയെ വീണ്ടും ഹൃദയത്തോട് ചേർത്തു പിടിച്ച് ഇടതുപക്ഷ സർക്കാർ. സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ 2000 രൂപയായി വർധിപ്പിച്ചു. 1600 രൂപയാണ് നിലവിൽ ക്ഷേമ പെൻഷൻ അനുവദിക്കുന്നത്. പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കിവെക്കും.

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (SIR) പന്ത്രണ്ട്സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമ...
29/10/2025

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (SIR) പന്ത്രണ്ട്
സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമിഷന്റെ തീരുമാനത്തെ ശക്തമായി എതിർക്കുന്നതായി സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ പ്രക്രിയ സമൂഹത്തിലെ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വലിയൊരു വിഭാഗം ആളുകളുടെ വോട്ടവകാശം നിഷേധിച്ചത് ബീഹാറിൽ വ്യക്തമായതാണ്. പൗരത്വം നിർണയിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ അധികാരപരിധിയെ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ഈ പ്രക്രിയയുമായി മുന്നോട്ട് പോകുന്നതെന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് പൗരത്വം മാനദണ്ഡമാണെങ്കിലും അതിൻ്റെ നിർണ്ണയം കമീഷൻ്റെ പരിധിയിൽ വരുന്നില്ലെന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്.
ബീഹാറിലെ അനുഭവത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ പാഠം പഠിച്ചിട്ടില്ല. തെളിവായി ആവശ്യപ്പെടുന്ന പതിനൊന്ന് രേഖകൾ എൻറോൾമെന്റ്റ് ഫോമുകൾക്കൊപ്പം ആദ്യം സമർപ്പിക്കേണ്ടതില്ലെന്ന് പിന്നീട് കമീഷൻ വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഇടപെടലിനു ശേഷം മാത്രം ഉൾപ്പെടുത്തിയ ആധാർ പോലും താമസസ്ഥലം തെളിയിക്കുന്ന രേഖയായി മാത്രമേ കണക്കാക്കപ്പെടുന്നുള്ളൂ. ദരിദ്രരുടെയും ദുർബല വിഭാഗത്തിൻ്റെയും കൈവശം സാധാരണയായി ഇല്ലാത്ത രേഖകൾ വേണമെന്ന് നിർബന്ധിക്കുന്നത് ഇവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിന് കാരണമാകും.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിൻ്റെ ഭാരം വോട്ടർമാരുടെ മേൽ തന്നെ ചുമത്തുന്നതിനെതിരെ പൂർണമായി എതിർക്കുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് തെരഞ്ഞെടുപ്പ് കമീഷൻ്റെ മാത്രം ഉത്തരവാദിത്തമാണ്. വോട്ടർ പട്ടിക കുറ്റമറ്റതും പരിഷ്‌കരണ പ്രക്രിയ സുതാര്യവുമായിരിക്കണം. എന്നാൽ ബിജെപിയുടെ ഭിന്നിപ്പിക്കാനുള്ള ഹിന്ദുത്വ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനായി, പൗരത്വം നിർണ്ണയിക്കുന്നതിനുള്ള ഒരു ഉപകരണമായി എസ്ഐആർ ഉപയോഗിക്കരുതെന്നും സിപിഐ എം പ്രസ്‌താവനയിൽ പറഞ്ഞു.

29/10/2025

അതിദരിദ്രരില്ലാത്ത കേരളം❤️

നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന  കലൂർ   ഇൻ്റർനാഷ്ണൽ സ്റ്റേഡിയം തകർക്കാനുള്ള   കോൺഗ്രസ് നടപടികളിൽ അപലപിക്കുക._...
29/10/2025

നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കലൂർ ഇൻ്റർനാഷ്ണൽ സ്റ്റേഡിയം തകർക്കാനുള്ള കോൺഗ്രസ് നടപടികളിൽ അപലപിക്കുക.
_____________________

അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് വേണ്ടി കേരളത്തിലേക്ക് അർജന്റീന ഫുട്ബോൾ ടീമിനെ ക്ഷണിച്ചത് കേരളത്തിലെ കായികപ്രേമികളെ മുഴുവൻ ആവേശം കൊള്ളിച്ച ഒന്നായിരുന്നു.

സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ
കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയവും, കേരളവും അർജന്റീന ഫുട്ബോൾ ടീമിനെ വരവേൽക്കാൻ
തയ്യാറാകുകയാ യിരുന്നു.ഈ ഘട്ടത്തിലാണ് നിശ്ചയിച്ച തിയതി മാറുന്നു എന്ന വാർത്ത വന്നത്. സാങ്കേതിക കാര്യങ്ങൾ പരിഹരിച്ച് അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കാൻ കഴിയും എന്നാണ് കായിക മന്ത്രി ഉൾപ്പെടെ പറഞ്ഞിട്ടുള്ളത്. കായിക കേരളത്തെ ലോകത്തിന്റെ മുമ്പിൽ അടയാളപ്പെടുത്താൻ കിട്ടുന്ന അവസരത്തെ എല്ലാവരും ചേർന്ന് രൂപപ്പെടുത്തുക എന്നുള്ളതാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്. എന്നാൽ ഇതിലും രാഷ്ട്രീയം കലർത്തുക എന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് നവീകരണത്തിന്റെ അവസാനഘട്ടത്തിലുള്ള സ്റ്റേഡിയം അതിക്രമിച്ചു കയറി തകർക്കുന്ന സമീപനം കോൺഗ്രസ് നേതാക്കന്മാരുടെ ഭാഗത്തുനിന്ന് സ്വീകരിച്ചിട്ടുള്ളത്.

മത്സരത്തിനായുള്ള നവീകരണത്തിനായി സ്റ്റേഡിയം ജിസിഡിഎയിൽ നിന്ന് സ്പോർട്സ് കേരള ഫൗണ്ടേഷൻ ഏറ്റെടുക്കുകയും, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ലിമിറ്റഡിന് നൽകുകയും ചെയ്തി രുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സുതാര്യമാണ് എന്ന് നിൽക്കെ ദുരൂഹതകൾ സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള പരിശ്രമമാണ് കോൺഗ്രസ് ചെയ്യുന്നത്.
ജിസിഡിഎക്കെതിരെ കോൺഗ്രസ് ഉന്നയിക്കുന്ന ആക്ഷേപങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന പ്രവേശന അനുമതി നൽകാത്ത സ്റ്റേഡിയത്തിലേക്ക് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും, ദീപ്തി മേരി വർഗീസിൻ്റെയും നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ച് കയറുകയും, സാധനസാമഗ്രികൾ നശിപ്പിച്ചതുമായ നടപടികൾ തികച്ചും പ്രതിഷേധാർഹമാണ്.പൊതുമുതൽ നശിപ്പിക്കുന്ന കോൺഗ്രസിന്റെ ഇത്തരം ലജ്ജാവാഹമായ പ്രവർത്തികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു ആവശ്യമായ നിയമ നടപടി സ്വീകരിക്കണം.
സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു.

28/10/2025

ദേശാഭിമാനി സാഹിത്യ പുരസ്കാരം എം ലീലാവതിയ്ക്ക്. ഉദ്ഘാടനം പുരസ്കാര സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ

28/10/2025

വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയവർ കേരളത്തിൽ മാത്രം അസംബന്ധ കോലാഹലം ഉണ്ടാക്കുന്നതെന്തിന്?

Address

C H Kanaran Mandiram,near Boys Higher Sceondary School,North Paravur
Paravur
683513

Telephone

+918714952242

Website

Alerts

Be the first to know and let us send you an email when CPIM North Paravur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM North Paravur:

Share