DYFI ഉള്ളണം

DYFI ഉള്ളണം ഇടതു പക്ഷ പുരോഗമന യുവജന പ്രസ്ഥാനം

31/05/2026
"വീഴുന്നെങ്കിൽ ആദ്യം വീഴുന്നത് ഞാൻ..അടിക്കുന്നെങ്കിൽ ആദ്യത്തെ അടി എന്റെ മേൽ..."പൂക്കി മോന്റെ പുതുയുഗത്തിന്റെ മൂന്നാം നാൾ...
20/05/2026

"വീഴുന്നെങ്കിൽ ആദ്യം വീഴുന്നത് ഞാൻ..
അടിക്കുന്നെങ്കിൽ ആദ്യത്തെ അടി എന്റെ മേൽ..."

പൂക്കി മോന്റെ പുതുയുഗത്തിന്റെ മൂന്നാം നാൾ പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിൽ കുടിയൊഴിപ്പിക്കലിന്റെ പേരിൽ കുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ ലാത്തി കൊണ്ട് തലയിൽ അടിച്ചും, ബൂട്ട് കൊണ്ട് ചവിട്ടിയും, ജലപീരങ്കി പ്രയോഗിച്ചും അടിച്ചമർത്താൻ നോക്കിയ സർക്കാർ സംവിധാനത്തെ പ്രതിരോധിക്കുന്ന കാരിരുമ്പിന്റെ കരുത്തുള്ള ചുവന്ന കൊടിയും മുഷ്ടികളും.

പാർട്ടി. ❤️

മെയ് അവസാനത്തിലേക്ക് കടക്കുന്നത്തോടെ മഴ ശക്തമാവുന്നുണ്ട്. അപകടങ്ങൾ എവിടെയും ഇല്ലാതിരിക്കട്ടെ...കാലാവർഷ കെടുതിയിൽ ഏതെങ്കി...
19/05/2026

മെയ് അവസാനത്തിലേക്ക് കടക്കുന്നത്തോടെ മഴ ശക്തമാവുന്നുണ്ട്. അപകടങ്ങൾ എവിടെയും ഇല്ലാതിരിക്കട്ടെ...

കാലാവർഷ കെടുതിയിൽ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ സഹായമാവാൻ സഖാക്കൾ രംഗത്തിറങ്ങുക.

ഭരണമല്ല ഞങ്ങളുടെ അളവുകോൽ..എന്നും എപ്പോഴും ജനങ്ങളോടൊപ്പം..
17/05/2026

ഭരണമല്ല ഞങ്ങളുടെ അളവുകോൽ..

എന്നും എപ്പോഴും ജനങ്ങളോടൊപ്പം..

രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്തുണ്ടായ അഞ്ചാം മന്ത്രി വിവാദം എങ്ങനെയാണ് കേരളത്തിലെ സോഷ്യൽ ഫാബ്രിക്കിനെ തകിടം മറിച...
12/05/2026

രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്തുണ്ടായ അഞ്ചാം മന്ത്രി വിവാദം എങ്ങനെയാണ് കേരളത്തിലെ സോഷ്യൽ ഫാബ്രിക്കിനെ തകിടം മറിച്ചത് എന്ന് ഇപ്പോഴെങ്കിലും ലീഗുകാർ ഓർക്കുന്നത് നല്ലതാണ്.

ആരൊക്കെ മറന്നാലും കുഞ്ഞാലിക്കുട്ടിയും മഞ്ഞളാംകുഴി അലിയും അതൊന്നും മറക്കാനിടയില്ല. കാരണം അത്രമാത്രം അപമാനം സഹിച്ചാണ് ലീഗിൻറെ അഞ്ചാം മന്ത്രിയായി മഞ്ഞളാംകുഴി അലി അന്ന് സ്ഥാനമേറ്റത്..

ഇടതുപക്ഷത്ത് നിന്നും ലീഗിലെത്തിയ മഞ്ഞളാംകുഴി അലിക്ക് അർഹമായ പരിഗണന നൽകുക എന്ന ഉദ്ദേശത്തിലായിരുന്നു ലീഗ് കോൺഗ്രസിനോട് അഞ്ചാം മന്ത്രിസ്ഥാനം ചോദിച്ചത്..

ലീഗ് ആവശ്യം ഉന്നയിച്ചതോടെ ബിജെപി പോലും പ്രതികരിക്കുന്നതിന് മുമ്പ് നായർ സർവീസ് സൊസൈറ്റിയുടെ സുകുമാരൻ നായരാണ് ഇതിനെതിരെ ആദ്യം രംഗത്ത് വന്നത്.

കേരളത്തിൻറെ സാമുദായിക സന്തുലിതാവസ്ഥ തകിടം മറിയുന്നു എന്നായിരുന്നു മൂപ്പരുടെ ആരോപണം.

ആര്യാടൻ മുഹമ്മദും വി ഡി സതീശനും അടക്കമുള്ള കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ സുകുമാരൻ നായർക്ക് ചൂട്ടുപിടിച്ച് മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം കൊടുക്കരുത് എന്ന് ശക്തമായി വാദിച്ചു. ലീഗിന് കോൺഗ്രസ് വഴങ്ങരുതെന്ന് സതീശൻ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി പറഞ്ഞു.

ഇതേ സമയത്താണ് മലബാറിൽ 33 സ്കൂളുകൾക്ക് എയ്ഡഡ് പദവി കൂടി അനുവദിക്കുന്നത്. ഇതും കൂടി ആയപ്പോൾ സതീശൻ അന്ന് ഭ്രാന്ത് ഇളകി പ്രസംഗിച്ചത് ഇപ്പോഴും യൂട്യൂബിൽ കാണാം.

"എന്തിനാണ് തിരക്കുപിടിച്ച് അഞ്ചാം മന്ത്രിയെ നൽകിയ ഉടനെ തന്നെ 33 സ്കൂളുകൾക്ക് കൂടി അംഗീകാരം നൽകിയത്..?" എന്നായിരുന്നു സതീശൻ്റെ ചോദ്യം

കേരളത്തിൻറെ സാമുദായിക സന്തുലിതാവസ്ഥ കൂടി കണക്കിലെടുത്തിട്ട് വേണം സർക്കാർ ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത് എന്നായിരുന്നു മൂപ്പരുടെ ഉപദേശം..

ഭൂരിപക്ഷ സമുദായത്തിന് സർക്കാരിൽ അർഹമായ പരിഗണന ലഭിക്കുന്നില്ല എന്ന എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പി.യുടെയും സംയുക്ത പ്രതിഷേധം ഉമ്മൻ ചാണ്ടി സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കി. സുകുമാരൻ നായരുടെ നാവ് പോലെ സതീഷിന്റെ നാവും വിഷം തുപ്പി.

വിവാദം യുഡിഎഫിന് ഉള്ളിൽ വലിയ അസ്വസ്ഥ ഉണ്ടാക്കി. ഒടുവിൽ സുകുമാരൻ നായരുടെ ഭീഷണി വന്നു ഒരു നായരെ താക്കോൽ സ്ഥാനത്ത് നിയമിക്കാതെ തങ്ങൾ അടങ്ങില്ലെന്ന് പ്രഖ്യാപിച്ചു.

ഇതോടെ മന്ത്രിസഭയിലെ സാമുദായിക സന്തുലനം ശരിയാക്കാൻ വേണ്ടി ഉമ്മൻചാണ്ടി പക്ഷക്കാരനായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ നീക്കി പകരം രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് നൽകിയാണ് പ്രശ്നം ഒത്തുതീർത്തത്.

അന്ന് ഈ വിധം വർഗീയ കാർഡ് ഇറക്കി ഉമ്മൻ ചാണ്ടിയെ വരെ മുൾമുനയിൽ നിർത്തി ലീഗിനെ പൊരിച്ച അതേ സതീശനാണ് ലീഗുകാരുടെ പുതിയ ഖലീഫ എന്നോർക്കുമ്പോൾ അത്ഭുതവും അതിലേറെ പരിഹാസവുമാണ് തോന്നുന്നത്..

Address

ഉള്ളണം
Parappanangadi
676303

Website

Alerts

Be the first to know and let us send you an email when DYFI ഉള്ളണം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share