Trauma Care Pandikkad

Directions

Trauma Care Pandikkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Trauma Care Pandikkad, Social service, Pandikkad.

05/09/2026

പങ്കെടുക്കാൻ താൽപര്യമുള്ളവർ ലിങ്ക് വഴി ഗ്രൂപ്പിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്യുക

https://chat.whatsapp.com/CSklsG7fodHFbT6upV5Yh8

1.നിങ്ങളുടെ വീട്ടിലോ
അടുത്തോ ഒരാൾകു ഹൃദയാഘാതം സംഭവിച്ചാൽ എന്തു ചെയ്യും..?

2. ഒരു കുട്ടിക്കോ, മുതിർന്നയാൾക്കോ തൊണ്ടയിൽ ഭക്ഷണമോ മറ്റോ കുടുങ്ങി ശ്വാസം ലഭിക്കാതെ നിങ്ങൾക്ക് മുന്നിൽ കുഴഞ്ഞു വീണാൽ നിങ്ങൾ എന്തു ചെയ്യും..?

3. ഒരു വലിയ മുറിവിലൂടെ ശക്തമായി രക്തം ഒലിച്ചാൽ, എല്ലു പൊട്ടി പുറത്തേക്ക് തുളഞ്ഞാൽ, ശരീരഭാഗം അറ്റുപോയാൽ, ശരീരത്തിലേക്ക് എന്തെങ്കിലും വസ്തു തുളഞ്ഞു കയറിയാൽ എന്തു ചെയ്യും..?

3.തീ പൊള്ളൽ ഏറ്റാൽ, വൈദ്യുത ആഘാതം ഏറ്റാൽ എന്തു ചെയ്യും..?

4.വിഷപഥാർത്ഥം കഴിച്ചാൽ.,പെട്രോൾ, മണ്ണെണ പോലുള്ളവ അകത്തു ചെന്നാൽ എന്തു ചെയ്യും..?

6. പാമ്പുകടിച്ചാൽ, പേവിഷബാധ ഉള്ള ജീവി കടിച്ചാൽ ,വിഷമുള്ള മറ്റു ജീവികൾ കടിച്ചാൽ എന്തു ചെയ്യും..?

•👆 *ഇതിലേതെങ്കിലും ഒരു അപകടം നമുക്കോ,നമ്മുടെ വേണ്ടപ്പെട്ടവർക്കോ, അയൽവാസിക്കോ, അല്ലെങ്കിൽ നമ്മുടെ മുന്നിൽ വെച്ച് വേറൊരാൾക്കോ സംഭവിച്ചാൽ നാം എന്തു ചെയ്യും..?*

നമ്മുടെ മുന്നിലുള്ള പ്രതിവിധി അപകടം പറ്റിയ ആളെ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിക്കുക എന്നതാവും..

എന്നാൽ പലപ്പോഴും നമ്മൾ കേൾക്കുന്നത് ആശുപത്രിയിൽ എത്തിക്കാൻ *അല്പം താമസിച്ചു* എന്നാണ്.

*അപകട സമയത്ത് സമീപത്തുണ്ടായിരുന്നവർക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ അറിവുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ അപകടത്തിൽ പെട്ടയാളെ രക്ഷിക്കാൻ സാധിച്ചേനെ..*

ഇത്തരം അപകട, ദുരന്ത സമയങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം ലഭിച്ച ഒരാളെങ്കിലും ഒരു വീട്ടിൽ ഉണ്ടായിരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമാ കെയർ സംഘടിപ്പിക്കുന്ന ഫസ്റ്റ് എയ്ഡ്‌ പരിശീലന ക്ലാസ് *സെപ്റ്റംബർ 27 ഞായറാഴ്ച പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് സി എച്ച് ഹാളിൽ വെച്ച് നടത്തുന്നു*



________🚑_________

•എന്താണ് ട്രോമാ കെയർ..?

👉2005 ൽ ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരെ മുഖ്യ രക്ഷാധികാരികളാക്കി 124/05 നമ്പർ പ്രകാരം പ്രവർത്തനം ആരംഭിച്ച സന്നദ്ധ സംഘടനയാണ്.. ജില്ലാ ട്രോമാകെയർ.
സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ നോഡൽ ഏജന്റ് ആണ് ജില്ലാ ട്രോമാകെയർ . ഇതിനോടകം ഒരു ലക്ഷത്തി മുപ്പത്തിനായിരത്തിലധികം ആളുകൾക്ക് പരിശീലനം നൽകാൻ സാധിച്ചു.

*ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരത്തോട് കൂടി സാമൂഹിക നീതി വകുപ്പുമായി ചേർന്ന് നടത്തുന്ന കെയർ പദ്ധതിയും മലപ്പുറം ജില്ലാ ട്രോമാകെയറിന്റെ ഒരു മഹത്തായ പ്രവർത്തനമാണ്.*

👉 ട്രോമാ കെയർ വളണ്ടീയർ ആയി പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തിയറി,പ്രാക്ടിക്കൽ ക്ലാസുകൾ പങ്കെടുത്തു..

പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ മാത്രം അംഗ്വത്വം നൽകുന്നതാണ്..

👉 വളണ്ടിയറായി സേവനം ചെയ്യാൻ താൽപര്യമില്ലാത്തവർക്കും ഫസ്റ്റ് എയ്ഡ് നെ കുറിച്ച് പഠിക്കാനും, പരിശീലനം നേടാനും ഈ അവസരം
വിനിയോഗിക്കാവുന്നതാണ് .
________🚑_________

*21 ഒന്നാം ബാച്ചിന്റെ* *ഒന്നാംഘട്ട നീന്തൽ പരിശീലനം* *ആവേശകരമാക്കി വിദ്യാർത്ഥികൾ**014/06/2026 ഞായർ* *പാണ്ടിക്കാട്*കുട്ടിക...
14/06/2026

*21 ഒന്നാം ബാച്ചിന്റെ*
*ഒന്നാംഘട്ട നീന്തൽ പരിശീലനം*
*ആവേശകരമാക്കി വിദ്യാർത്ഥികൾ*

*014/06/2026 ഞായർ*

*പാണ്ടിക്കാട്*
കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന
ജലാശയ അപകടവും
മരണവും കുറക്കുന്നതിന്റെ ഭാഗമായി *മലപ്പുറം ജില്ലാ ട്രോമാകെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ് ജനപങ്കാളിത്തത്തോടെ കൂടി നടത്തിവരുന്ന *നീന്തൽ പരിശീലനത്തിന്റെ*
*21 ന്നാം ബാച്ചിന്റെ ഒന്നാംഘട്ട പരിശീലനം*
ഞായറാഴ്ച മൂരിപ്പാടം മൈത്രി കുളത്തിൽ വച്ച് ആരംഭിച്ചു* 21 ഒന്നാം ബാച്ചിന്റെ ഒന്നാംഘട്ട പരിശീലനത്തിൽ
40 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു
*നീന്തൽ പരിശീലനത്തിന്റെ* *ഉദ്ഘാടനം കർമ്മം ട്രോമാകെയർ രക്ഷാധികാരി*
*സി കെ ആർ ഇ ണ്ണിപ്പ*
*നിർവഹിച്ചു*
അടുത്ത ആഴ്ചകളിലായി *21 ഒന്നാം ബാച്ചിന്റെ രണ്ടാംഘട്ട പരിശീലനം ആരംഭിക്കും*
*ടീം ലീഡർ മുജീബിന്റെ നേതൃത്വത്തിൽ*
*ആലിക്കുട്ടി തമ്പാനങ്ങാടി*
*സക്കീർക്കാരായ*
*ഹനീഫ കിഴക്കും പറമ്പ്*
*വിനോദ് കുമാർ തോട്ടപ്പായി*
*ഉമേഷ് വളരാട്*
*ബഷീർ മൂർഖൻ*
*ഫാത്തിമ സുഹറ*
*സജിത സുഭാഷ്*
എന്നിവർ നീന്തൽ പരിശീലനത്തിൽ പരിശീലകരായി

09/06/2026
09/06/2026

ജലാശയ അപകടവും മരണവും കുറക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ ട്രോമാകെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ് ജനപങ്കാളിത്തത്തോടെ കൂടി നടത്തിവരുന്ന
21 ന്നാം ബാച്ചിന്റെ ഒന്നാംഘട്ട പരിശീലനം
ഈ വരുന്ന ഞായറാഴ്ച *014 /06/2026* *ന് 4 മണിക്ക് മൂരിപ്പാടം മൈത്രി കുളത്തിൽ വച്ച് ആരംഭിക്കും*
നീന്തൽ അറിയാത്ത നീന്തൽ പഠിക്കാൻ ആഗ്രഹമുള്ള മുഴുവൻ കുട്ടികൾക്കും സ്വാഗതം
കൂടുതൽ വിവരങ്ങൾക്ക്
ബന്ധപ്പെടുക
*ടീം ലീഡർ 9846929296*
*9946589199*
*പ്രസിഡന്റ്-*
*9745311299*
*സെക്രട്ടറി*
*8086293318*

💕💕
23/09/2025

💕💕

💙💙💙💙💙💙💙
15/01/2025

💙💙💙💙💙💙💙

*കിണറ്റിൽ അകപ്പെട്ട പോത്തിന് രക്ഷകരായി മലപ്പുറം ജില്ലാ ട്രോമാകെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ്**12/01/25 ഞായർ* *പാണ്ടി...
14/01/2025

*കിണറ്റിൽ അകപ്പെട്ട പോത്തിന് രക്ഷകരായി മലപ്പുറം ജില്ലാ ട്രോമാകെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ്*

*12/01/25 ഞായർ*

*പാണ്ടിക്കാട് കാരായ*
സ്വദേശിയുടെ വീടിനോട് ചേർന്നുള്ള ആയമേറിയ ഉപയോഗം അല്ലാത്ത വെള്ളമുള്ള കിണറ്റിൽ ഇന്ന് രാവിലെ യാണ് പോത്ത് അകപ്പെട്ടത് ഉടൻ വീട്ടുകാർ ട്രോമാകെയർ പ്രവർത്തകരെയും *അഗ്നി രക്ഷാസേനയും* വിവരം അറിയിക്കുകയായിരുന്നു ഉടൻ സ്ഥലത്തെത്തിയ ട്രോമാകെയർ പ്രവർത്തകരും അഗ്നിരക്ഷാസേനയും നാട്ടുകാരുടെയും സഹായത്തോടെ സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പോത്തിനെ സുരക്ഷിതമായി കിണറ്റിൽ നിന്നും പുറത്തെടുത്തു

*ടീം ലീഡർ അസീസിന്റെ നേതൃത്വത്തിൽ*
*മുജീബ് പാണ്ടിക്കാട്*
*സക്കീർ കാരായ*
*ആലിക്കുട്ടി തമ്പാനങ്ങാടി*
എന്നിവർ സൽപ്രവർത്തിയിൽ പങ്കാളികളായി

* *പാണ്ടിക്കാട് വളരാട്  ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റിന് പരിസമാപ്തി*   *012/1/25ഞായർ*   *പാണ്ടിക്കാട്*   * വളരാട്   ഗ്രീൻ സ...
14/01/2025

* *പാണ്ടിക്കാട് വളരാട് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റിന് പരിസമാപ്തി*

*012/1/25ഞായർ*

*പാണ്ടിക്കാട്*
* വളരാട് ഗ്രീൻ സ്റ്റാർ ക്ലബ്ബും യുവധാര ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിനാണ് പരിസമാപ്തി കുറിച്ചത്.
ഒരു മാസം മുമ്പ് തുടക്കം കുറിച്ച ഫുട്ബോൾ ടൂർണമെന്റിൽ പരിസര പ്രദേശങ്ങളിൽ നിന്നുള്ള നിരവധി ടീമുകൾ കൊമ്പുകോർത്തു.
വിദേശ താരങ്ങളടക്കം കളത്തിൽ ഇറങ്ങിയത് ആരാധകരിൽ ആ വേശമുളവാക്കി.
പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ് ട്രോമാ കെയർ പ്രവർത്തകർ ഫസ്റ്റ് എയ്ഡ് - സ്ട്രെച്ചർ സേവകരായിരുന്നു.
ഏറെ വാശിയേറിയ ഫൈനൽ മത്സരം കാണാൻ ആയിരത്തോളം ഫുട്ബോൾ പ്രേമികളാണ് എത്തിച്ചേർന്നത്. ഒരു മാസക്കാലം ഫുട്ബോൾ ടൂർണ്ണമെന്റ് സജീവ സാന്നിധ്യമായ ട്രോമാകെയർ പ്രവർത്തകരെ ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു ചടങ്ങിൽ

ടീം ലീഡർ മുജീബിന്റെ നേതൃത്വത്തിൽ
അസീസ് വളരാട്
ആസാദ് കളത്തിൽ
ബഷീർ മൂർഖൻ
റഹീം കുറ്റിപ്പുളി
ഉമേഷ് വളരാട്
എന്നിവർ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായി

*പാണ്ടിക്കാട് വളരാട് ഗ്രീൻസ്റ്റാൾ ക്ലബ്ബും യുവധാര ക്ലബ്ബും സംയുക്തമായി നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിൽഫസ്റ്റ് എയ്ഡ്  സേവകര...
14/01/2025

*പാണ്ടിക്കാട് വളരാട് ഗ്രീൻസ്റ്റാൾ ക്ലബ്ബും യുവധാര ക്ലബ്ബും സംയുക്തമായി നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിൽഫസ്റ്റ് എയ്ഡ് സേവകരായി മലപ്പുറം ജില്ലാ ട്രോമാ കെയർ പാണ്ടിക്കാ ട് സ്റ്റേഷൻ യൂണിറ്റ്*

*010/01/25 വെള്ളി*

*പാണ്ടിക്കാട് വളരാട്*
*യുവതാര ക്ലബ്ബും ഗ്രീൻ* *സ്റ്റാർ ക്ലബ്ബും* *സംയുക്തമായി നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിലാണ്*
*ട്രോമാ കെയർ പ്രവർത്തകർ ഫസ്റ്റ് എയ്ഡ് - സ്ട്രെച്ചർ സേവകരായത്*
*പാണ്ടിക്കാട് പരിസര പ്രദേശങ്ങളിലെ നിരവധി ടീമുകൾ മാറ്റുരക്കുന്ന* ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി ഒരു മാസത്തോളം നീണ്ടു നിൽക്കും.

*ടീം ലീഡർ അസീസിന്റെ നിർദ്ദേശപ്രകാരം*
*ഡെപ്യൂട്ടി ലീഡർ മുജീബിന്റെ നേതൃത്വത്തിൽ*
*ഉമേഷ് വളരാട്*
*ഹൈദർ വെട്ടിക്കാട്ടിരി*
എന്നിവർ വളരാട്
ഫുട്ബോൾ ടൂർണമെന്റിൽ
ഫസ്റ്റ് എയ്ഡ് സ്ട്രെച്ചർ സേവകരായി

Address

Pandikkad
676521

Website

Alerts

Be the first to know and let us send you an email when Trauma Care Pandikkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category