മുസ്ലീ൦ ലീഗ് ഉപ്പട്ടി

മുസ്ലീ൦ ലീഗ്  ഉപ്പട്ടി Indian union Muslim League was formed with an object of achieving the constitutional rights of Muslims, other backward and minority people of India.

Muslim League has been standing always for democracy and the integrity of the nation and its all round development and the League's motto is secularism and communal harmony. League could uphold the sacredness of diversity of Indian life besides fighting for the existence and rights of the Muslim minority. This mission is responsible for making the League occupied a high position in the democratic

system of the country. Indian Union Muslim League is the largest forum for the Muslims to achieve their rights through democratic means. Muslim League's history is nothing but the story of this mission. It was possible for the Muslim League to voice and become forerunners of the rights of the minorities with the help of the secular principle and support of the other communities. From the very beginning the Muslim League has been working by holding the flag of secularism, communal harmony peace and political wisdom in the Indian democratic process. The acceptance that Muslim League has received in Kerala politics vouches for this democratic character and fight for minority rights

03/07/2017
22/04/2014
wish u all happy x-mas..... and new year
24/12/2013

wish u all happy x-mas..... and new year

ലീഡര്‍ ശ്രീ കരുണാകരന്‍ ഇന്ത്യന്‍ ജനതയ്ക്ക് സുപരിചിതന്‍ ആണ് ..അദ്ധേഹത്തിന്റെ ഓര്‍മയ്ക്ക് വേണ്ടി സ്ഥലമെടുപ്പും മറ്റുമായി ഏ...
21/12/2013

ലീഡര്‍ ശ്രീ കരുണാകരന്‍ ഇന്ത്യന്‍ ജനതയ്ക്ക് സുപരിചിതന്‍ ആണ് ..അദ്ധേഹത്തിന്റെ ഓര്‍മയ്ക്ക് വേണ്ടി സ്ഥലമെടുപ്പും മറ്റുമായി ഏകദേശം 50 ലക്ഷത്തോളം രൂപ ചിലവില്‍ ഒരു പ്രതിമയാണ് നിര്‍മിച്ചു നല്‍കിയത്.....
എന്നാല്‍ ഇന്ത്യന്‍ ജനതയ്ക്ക് സുപരിചിതമായ മറ്റൊരു പ്രതിഭാസങ്ങള്‍ ആയിരുന്നു സി എച്ച് മുഹമ്മദ്‌ കോയാ സാഹിബും പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങളും അവരുടെ തിളങ്ങുന്ന ഓര്‍മകള്‍ക്ക് ലീഗുകാര്‍ പകരം നല്‍കുന്നത് കരഞ്ഞു കണ്ണീരു വറ്റിയ ജന മനസ്സുകള്‍ക്ക് കൈ താങ്ങായ് കേരളത്തിന്റെ അങ്ങോളമിങ്ങോളം അനേകായിരം കാരുണ്യ ഭാവങ്ങളും , ചികിത്സക്ക് പണമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈ തിരി വെട്ടമായ് ഉയര്‍ന്നു നില്‍ക്കുന്ന സി എച്ച് സെന്ററുകളും അനുബദ്ധ പ്രവര്‍ത്തനങ്ങളും ആണ്....!

അങ്ങ് ദല്ഹി മുതല്‍ മദിരാശി വരെയുള്ള കൊമ്പന്മാരായ നേതാക്കള്‍ പലരും, സ്വന്തം മകന് മെച്ചപ്പെട്ട ജോലികള്‍ പലതും വെച്ചു നീട്ട...
27/11/2013

അങ്ങ് ദല്ഹി മുതല്‍ മദിരാശി വരെയുള്ള കൊമ്പന്മാരായ നേതാക്കള്‍ പലരും, സ്വന്തം മകന് മെച്ചപ്പെട്ട ജോലികള്‍ പലതും വെച്ചു നീട്ടിയപ്പോള്‍ ഖായിദെമില്ലത്ത് ചോദിച്ചു, അവന് അര്‍തയുണ്ടായിട്ടല്ല, അവന്റെ പിതാവ് ഖായിദെമില്ലത്ത് ആയതു കൊണ്ടാണ് നിങ്ങള്‍ ഈ ജോലി വെച്ചു നീട്ടുന്നത് എന്നറിയാവുന്നതിനാല്‍, അതെന്റെ് വലിയ സ്വപനമാണെങ്കില്‍ പോലും ഞാനത് നിരസിക്കുന്നു,,,, പിന്നീട് അതേ മകനെ, ശത്രു രാജ്യവുമായി ഏറ്റുമുട്ടുമ്പോള്‍ യുദ്ധമുഖത്തേക്ക് അയക്കാന്‍ അനുവാദം തേടി കൊണ്ട് പ്രധാനമന്ത്രിക്ക് രാജ്യസ്നേഹിയായ ആ പിതാവിന്റെ കത്തും,,
സമ്പന്ന പത്രാസുകാരുടെ മദനോത്സവ പറുദീസയായ മക്കാവു ദ്വീപിലേക്ക് എട്ടും പത്തും തവണ കോടികള്‍ ചിലവാക്കി രാസലീലയാടാന്‍ തീര്ഥാടനം നടത്തിയ മകന്റെ, നാല് കുപ്പായം തികച്ചു തുന്നി സ്വന്തമായി പത്തു ചക്രം സമ്പാദിച്ച ചരിത്രമില്ലാത്ത ടൈലര്‍ അച്ചുതനെന്ന അച്ഛനും, മേല്‍ സൂചിപ്പിച്ച താടിവെച്ച തോല്കച്ചവടക്കാരന്‍ ഇസ്മായീലും തമ്മിലുള്ള ചരിത്ര വെത്യാസം അളക്കാന്‍ പാഴൂര്‍ പടി കയറേണ്ട ആവശ്യം ഒട്ടുമില്ലെന്ന് ജമാഅത്തെ ഇസ്ലാമിക്കാരൊഴിച്ച് കേരളത്തില്‍ സര്‍ വര്ക്കും അറിയാം,,

ടൈലര്‍ അച്ചുതന്റെ കാലം ചെയ്ത പാര്ട്ടി പിതൃക്കളില്‍ പലരും കേരളത്തില്‍ മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കി കേരളം വര്ഷങ്ങളോളം ഭരിച്ചതും കേരളത്തിനു ഒരുപാട് നന്മകള്‍ സമ്മാനിച്ചതും അവര്‍ ടൈലറെപ്പോലെ ബുദ്ധിയും ആദര്ശ വും ഇല്ലാത്തവരായത് കൊണ്ടായിരുന്നില്ല, മറിച്ചു ടൈലര്‍ കൊണ്ട് നടക്കുന്നത് പോലെ ചില പ്രത്യേക വിഭാഗക്കാരോട് മാത്രമുള്ള അടങ്ങാത്ത പകയും വെറുപ്പും ആയിരുന്നില്ല ഇന്ത്യ മുഴുവന്‍ അറിയപ്പെട്ട ആ ഉജ്വല നേതാക്കള്‍ പഠിച്ചു ജീവിച്ചു കാണിച്ചു തന്ന കമ്മ്യൂണിസം,,,

സന്ഘ്പരിവാറുകാരന്‍ ഒന്നര പതിറ്റാണ്ട് മുന്പ് വിസര്ജിച്ചത് അടുത്ത കാലത്തായി കപട മതേതര അപ്പോസ്തലന്റെ വായിലൂടെ നിരന്തരം പുറത്തു ചാടികൊണ്ടിരിക്കയാണ്, പാകിസ്ഥാനില്‍ നിന്നുള്ള ആയുധ കള്ളക്കടത്തും കരിപ്പൂര്‍ വഴിയുള്ള കള്ള നോട്ടു വരവും മുതല്‍, മലപ്പുറത്തെ കുട്ടികളുടെ കോപ്പിയടി വരെ സര്‍ വ തിന്മകളും ഒരു സമുദായത്തിന്റെ പിരടിയിലേക്ക് കയറ്റി വെക്കാന്‍ കാണിക്കുന്ന ഈ ആവേശം വെറും പ്രായത്തിന്റെ അത്തവും പിത്തവും ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല,, കാസര്ഗോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ദേശീയ പാതയ്ക്ക് ഇരുവശത്തും, ഗള്ഫില്‍ പോയി അടിമപ്പണി ചെയ്തു നാല് മുക്കാല്‍ സമ്പാദിച്ചവന്‍ കെട്ടിയുണ്ടാക്കിയ നാല് കൊണ്ക്രീറ്റു കെട്ടിടങ്ങള്‍ കാണുമ്പോഴും, എട്ടാം ക്ലാസ്സിനപ്പുറത്തെക്ക് കടക്കാനാവാതെ കാലിടറി വീണിരുന്ന ഒരു സമുദായത്തിലെ, പുതു തലമുറയുടെ പേരുകള്‍ ആദ്യ റാങ്ക്കാരുടെ കൂട്ടത്തില്‍ വായിക്കുമ്പോഴും ടൈലര്‍ അനുഭവിക്കുന്ന ചൊറിച്ചിലാണ് ഇടയ്ക്കിടെ ലീഗ് വിരുദ്ധ പൂരപ്പാട്ടായി തികട്ടി വരുന്നത്.
ഒരു പെണ്കു ട്ടി, അത് ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ മകളായതു കൊണ്ട്, ഉപേക്ഷിച്ച ഭര്ത്താവും കുടുബവും പാടി നടക്കുന്ന കേള്ക്കാന്‍ അറക്കുന്ന ഇല്ലാ കഥകള്‍ സ്വന്തം പിതാവിന്റെ മുഖത്തു നോക്കി നൂറു കണക്കായ ജനപ്രതിനിധികളുടെ മുന്പിഅല്‍ വെച്ചു വിളിച്ചു പറഞ്ഞു ആഘോഷിക്കുന്നതും, ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളിലെല്ലാം ഇന്നും അരക്ഷിതരായും റിക്ഷാ വാലകളായും ജീവിച്ചു തീര്ക്കു ന്ന ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ സംഘടിത ശക്തിക്ക് കൊച്ചു കേരളത്തില്‍ ചങ്കൂറ്റത്തോടെ നേതൃത്വം നല്കുന്നതിന്റെ കെറുവ് തീര്ക്കാ ന്‍ കുഞ്ഞാലിക്കുട്ടിയെ സെക്സ് റാക്കറ്റിന്റെ നേതാവായി തെറിയഭിഷേകം നടത്തി സായൂജ്യമടയുന്നതും കാണുമ്പോള്‍ , വായിലൂടെ ഭക്ഷണം കഴിക്കുകയും വിസര്ജിക്കുകയും ചെയ്യുന്ന ജീവി ഏതെന്ന ക്വിസ്സ് മാസ്റ്ററുടെ ചോദ്യത്തിന് ഇനിമുതല്‍ കേരളത്തിലെ തൊണ്ണൂറ് തികഞ്ഞ കടല്‍ കിഴവന്റെ പേരും ഉപയോഗിക്കേണ്ടിവരുമെന്നു പറയാതെ വയ്യ.

പാണക്കാട് തങ്ങളുടെ പാര്ട്ടിക്ക് കണ്ണാടി പോലെ തെളിച്ചമുള്ള അര നൂറ്റാണ്ടിന്റെ വിശുദ്ധിയുടെ ചരിത്രമുണ്ട്,, ആരാന്റെ വിറക് വെട്ടിയെയും റിക്ഷാവാലയെയും ആത്മാഭിമാനത്തിന്റെ് പച്ച പുതപ്പിച്ച ചരിത്രം,, ഭക്ഷണവും വെള്ളവും മരുന്നും തൊഴില്‍ ഉപകരണങ്ങളും വിതരണം ചെയ്ത് ജീവകാരുണ്യത്തിന്റെ ഇതിഹാസം തുടരുന്ന ചരിത്രം,, തുലാം മാസത്തിലെ ഇടിയും മിന്നലും ഏറ്റു വാങ്ങി ഫ്ലക്സ് ബോര്ഡി്നു താഴെ അകാല രോഗികളായ മക്കളെയും കെട്ടിപ്പിടിച്ചു മഴ കൊണ്ട് കിടന്നിരുന്ന കാര്ത്യായനിയെയും ആശാരി വേലുക്കുട്ടിയെയും പച്ചയും വെള്ളയും കളര്‍ പൂശിയ കൊണ്ക്രീറ്റ് കൂരക്കുള്ളില്‍ കട്ടിലില്‍ പുതപ്പിച്ചു ഉറക്കിയ ചരിത്രം,, ആ പാര്ട്ടി്ക്ക് മതേതരത്വം തെളിയിക്കാന്‍, കേരളത്തിലെ ദൃശ്യ മാധ്യമ സായാഹ്ന വാര്ത്താ ദാരിദ്ര്യത്തിന്റെ നികൃഷ്ഠ സൃഷ്ടിയായ ടൈലര്‍ അച്ചുതന്റെ സര്ട്ട്ഫി ക്കേറ്റ്‌ തല്ക്കാ്ലം ആവശ്യമില്ല.

28/10/2013

Address

QUAID-E-MILLATH MANZIL
Pandalur
643241

Alerts

Be the first to know and let us send you an email when മുസ്ലീ൦ ലീഗ് ഉപ്പട്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share