CPIM Pandalam Area Committee

CPIM Pandalam Area Committee COMMUNIST PARTY OF INDIA (MARXIST) PANDALAM AREA COMMITTEE OFFICIAL FACEBOOK PAGE

അഭിവാദ്യങ്ങൾ 👍
27/12/2025

അഭിവാദ്യങ്ങൾ 👍

പന്തളം നഗരസഭ അദ്ധ്യക്ഷയായി തെരഞ്ഞെടുത്ത സഖാവ് എം ആർ കൃഷ്ണകുമാരിക്ക് അഭിവാദ്യങ്ങൾ.
26/12/2025

പന്തളം നഗരസഭ അദ്ധ്യക്ഷയായി തെരഞ്ഞെടുത്ത സഖാവ് എം ആർ കൃഷ്ണകുമാരിക്ക് അഭിവാദ്യങ്ങൾ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു.  പത്തനംതിട്ട ജില്ലയിൽ തെരഞ്ഞെടുപ്പ് 2025 ഡിസംബ...
10/11/2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു.
പത്തനംതിട്ട ജില്ലയിൽ തെരഞ്ഞെടുപ്പ്
2025 ഡിസംബർ 09 ന്

ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക



തട്ടയിൽ  യുവമോർച്ച ജില്ലാ പ്രസിഡൻറ് കർഷകമോർച്ച ജില്ലാ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ച ശ്യാം തട്ടയിലും കോൺഗ്രസ്‌ പ്ര...
30/10/2025

തട്ടയിൽ യുവമോർച്ച ജില്ലാ പ്രസിഡൻറ് കർഷകമോർച്ച ജില്ലാ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ച
ശ്യാം തട്ടയിലും കോൺഗ്രസ്‌ പ്രവർത്തകരായ വിൽസൺ മത്തായിയും അനീഷ് പി എസ്സും രാജിവെച്ച് സിപിഐഎം ൽ ചേർന്നു..

പ്രവർത്തകർക്ക്
സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം.
സ. കെ പി ഉദയഭാനു സ്വീകരണം നൽകി..

ജനകീയ സർക്കാർ ജനങ്ങളോടൊപ്പം
29/10/2025

ജനകീയ സർക്കാർ ജനങ്ങളോടൊപ്പം

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും  പാവപ്പെട്ടവരുടെ ജീവിതത്തെ കൈ പിടിച്ചുയർത്താൻ തയാറായ ഇടതു പക്ഷ സർക്കാരിന്, സ്ത്...
29/10/2025

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പാവപ്പെട്ടവരുടെ ജീവിതത്തെ കൈ പിടിച്ചുയർത്താൻ തയാറായ ഇടതു പക്ഷ സർക്കാരിന്, സ്ത്രീപക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു മഹിളാ അസോസിയേഷന്റെ നേതൃത്വ ത്തിൽ പത്തനംതിട്ടയിൽ നടത്തിയ ആഹ്ലാദ പ്രകടനം മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സഖാവ് സി എസ് സുജാത ഉദ്ഘാടനം ചെയ്തു..

ചോദ്യങ്ങളെ ഭയന്ന് രാജീവ് ചന്ദ്രശേഖർ;വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയിഭൂമി കുംഭകോണത്തിൽ കോടികൾ തട്ടിയെന്ന ആരോപണത്ത...
28/10/2025

ചോദ്യങ്ങളെ ഭയന്ന്
രാജീവ് ചന്ദ്രശേഖർ;
വാർത്താ സമ്മേളനത്തിൽ
നിന്ന് ഇറങ്ങിപ്പോയി

ഭൂമി കുംഭകോണത്തിൽ കോടികൾ തട്ടിയെന്ന ആരോപണത്തിന് മറുപടി പറയാനാകാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനം നിർത്തി ഇറങ്ങിപ്പോയി. ഡെൽഹി അഭിഭാഷകനായ കെ എൻ ജഗദേഷ് കുമാർ കർണ്ണാടക ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജി നൽകിയത് സംബന്ധിച്ച് റിപ്പോർട്ടർ ചാനൽ നൽകിയ വാർത്ത വൻ വിവാദമായിരുന്നു. അതിന് മറുപടി പറയാനാണ് വാർത്താ സമ്മേളനം വിളിച്ചത്. അഴിമതി സംബന്ധിച്ച് ആവർത്തിച്ച് ചോദിച്ചിട്ടും മറുപടി പറയാൻ രാജീവ് തയ്യാറായില്ല.
താൻ ഉന്നയിക്കുന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും ചില ക്രിമിനലുകൾ മാധ്യമങ്ങളിൽ കടന്നു കൂടിയിട്ടുണ്ടെന്നും രാജീവ് പറഞ്ഞു. ഒരു വേള റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടറെ ഭീഷണിപ്പെടുത്തിയ നേതാക്കൾ റിപ്പോർട്ടർ ചാനലിന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലെന്ന് പ്രഖ്യാപിച്ചു.
എന്നാൽ മറ്റുള്ളവരും ചോദ്യം ആവർത്തിച്ചതോടെയാണ് വാർത്താ സമ്മേളനം നിർത്തി സ്ഥലം കാലിയാക്കിയത്.
സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ചോദ്യം ചോദിച്ചവരോട് കയർത്തു സംസാരിക്കാനും തയ്യാറായി.
രാജീവിന്റെ കമ്പനിയായ ബിപിഎൽ ഇന്ത്യ ലിമിറ്റഡിന് കർണാടക സർക്കാർ തുശ്ചവിലയ്ക്ക് നൽകിയ ഭൂമി കോടികൾക്ക് രാജീവ് മറിച്ചുവിറ്റു എന്നാണ് ഹർജിയിൽ പറയുന്നത്.
കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാൽ അട്ടിമറിക്കപ്പെടുമെന്നും പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മഹിളാ അസോസിയേഷൻ പന്തളം ഏരിയാ സമ്മേളനം പന്തളം ശിവരെഞ്ജിനി ഓഡിറ്റോറിയത്തിൽ നടന്നു. മുതിർന്ന മഹിളാ നേതാവ്  സഖാവ് രാധാ രാമചന...
22/10/2025

മഹിളാ അസോസിയേഷൻ പന്തളം ഏരിയാ സമ്മേളനം പന്തളം ശിവരെഞ്ജിനി ഓഡിറ്റോറിയത്തിൽ നടന്നു. മുതിർന്ന മഹിളാ നേതാവ് സഖാവ് രാധാ രാമചന്ദ്രൻ പതാക ഉയർത്തി. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സഖാവ് ലസിത നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സൂസൻ തോമസ് അധ്യക്ഷയായി. സഖാവ് എം ടി സുധ രക്തസാക്ഷി പ്രമേയവും, ശ്രീലത റെജി അനുശോചന പ്രമേയവും, ഏരിയ സെക്രട്ടറി സുധാ രാജ് പ്രവർത്തന റിപ്പോർട്ടും,AIDWA സംസ്ഥാന കമ്മിറ്റി അംഗം ദിവ്യ റെജി മുഹമ്മദ് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ആർ ജ്യോതികുമാർ സ്വാഗതം ആശംസിച്ചു.മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ രാധാ രാമചന്ദ്രൻ, ജി പൊന്നമ്മ എന്നിവർ അഭിവാദ്യം അർപ്പിച്ചു. ഭാരവാഹികളായി സുധാരാജ് (സെക്രട്ടറി) ശ്രീലത റെജി,
രാജി പ്രസാദ്,
അജിത കുമാരി (ജോയിൻ്റ് സെക്രട്ടറിമാർ), സൂസൻ തോമസ് ( പ്രസിഡൻറ്),
വിലാസിനി , ടീച്ചർ
ശ്രീദേവി പി ബി
ജന്നത്ത് ( വൈസ് പ്രസിഡൻ്റ്മാർ), ഗീതാ രാജൻ ( ട്രഷറർ) എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി സുധ MT, ഇന്ദു സുരേഷ്,ശ്രീലത മോഹൻ , ജന്നത്ത്,സുജ തോമസ് , രാധിക എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

തിരുവതാംകൂർ ദേവസ്വം ബോർഡ് ഓഫീസിനുനേരെ പത്തനംതിട്ടയിൽ  കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച്  എൽഡിഎഫ് ജില്ലാ കമ്മിറ്...
18/10/2025

തിരുവതാംകൂർ ദേവസ്വം ബോർഡ് ഓഫീസിനുനേരെ പത്തനംതിട്ടയിൽ കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു.

16/10/2025

പേരാമ്പ്രയുടെ പ്രതിരോധം...
LDF പ്രതിഷേധ റാലി പേരാമ്പ്രയിൽ ❤️👍🔥

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ CITU പന്തളം ഏരിയാ സമ്മേളനം വി എസ് അച്ചുതാനന്ദൻ നഗറിൽ ( CPM ഏരിയാ കമ്മറ്റി ഹാൾ) ഏരിയാ പ്രസ...
13/10/2025

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ CITU പന്തളം ഏരിയാ സമ്മേളനം വി എസ് അച്ചുതാനന്ദൻ നഗറിൽ ( CPM ഏരിയാ കമ്മറ്റി ഹാൾ) ഏരിയാ പ്രസി.സ:എം ഷീനാസിന്റെ അദ്ധ്യക്ഷതയിൽ ഫെഡറേഷൻ ജില്ലാ സെക്രട്ടറി അഡ്വ: ഫ്രാൻസിസ് വി ആന്റെണി ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ സ: അർഷാദ് അനുശോചനം രേഖപ്പെടുത്തി, സ: ഉദയകുമാർ പി എസ് സ്വാഗതം ആശംസിച്ചു . സ: പ്രമോദ് കണ്ണങ്കര പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ഫെഡറേഷൻ ജില്ലാ ട്രഷറർ സ: T A റജികുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ഐഡന്റിറ്റി കാർഡിന്റെ വിതരണം ഫെഡറേഷൻ ജില്ലാ സെക്രട്ടറി അഡ്വ: ഫ്രാൻസിസ് വി ആന്റെണി നിർവ്വഹിച്ചു. സമ്മേളനത്തിൽ മുനിസിപ്പൽ പ്രതിപക്ഷ നേതാവ് സ: ലസിത ടീച്ചർ, CITU ഏരിയാപ്രസി: സ: Eഫസൽ, ലോക്കൽ കമ്മറ്റി സെക്രട്ടറി സ:എ ഫിറോസ് ,CITU മുനിസിപ്പൽ പ്രസി: സ: എം രാജൻ, സ: അർഷാദ്, ശ്രീജിത്ത് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഭാരവാഹികളായി പ്രസി: സ: അസിം പന്തളം വൈ.പ്രസി: സ: ഉദയകുമാർ പി.എസ്, സ: ബിന്ദു TK, സെക്രട്ടറി സ: പ്രമോദ് കണ്ണങ്കര, ജോ: സെക്രട്ടറിമാർ സ: എം രാജു , സ: കാർത്തികാസുരേഷ്, ട്രഷറർ സ: എം ഷീനാസ് , വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ഏരിയ കമ്മറ്റി വനിതാ കൺവീനർ സ: ശ്രീജാ ഗിരീഷ് എന്നിവരെ തെരഞ്ഞെടുത്തു.

കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ (CITU) പന്തളം ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയായി സ. സായിറാ...
12/10/2025

കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ (CITU) പന്തളം ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയായി സ. സായിറാം പുഷ്പൻ പ്രസിഡന്റായി സ. എസ്. കൃഷ്ണകുമാർ എന്നിവരെ തിരഞ്ഞെടുത്തു. പ്രീയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ...

Address

A K Aachary Smaraka Mandiram
Pandalam
689501

Alerts

Be the first to know and let us send you an email when CPIM Pandalam Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Pandalam Area Committee:

Share