30/11/2019
പത്തനംതിട്ട ജില്ലാ സ്കൂൾ അത്‌ലറ്റിക് മത്സരത്തിൽ 600 മീറ്ററിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി & റീഡിംഗ് റൂം ലെ അംഗവും വായനശാല ബാലവേദി അംഗവും പന്തളം എൻഎസ്എസ് ബോയ്സ് ഹൈസ്കൂളിലെ ഒമ്പതാം സ്റ്റാൻഡേർഡ് വിദ്യാർത്ഥിയുമായ ദേവദത്തനെ ലൈബ്രറിയുടെയും ബാലവേദിയുടെ പേരിൽ അനുമോദിച്ചു. അനുമോദന സമ്മേളനം അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബി പ്രദീപ് ഉദ്ഘാടനം ചെയ്യുകയും ഗ്രന്ഥശാലയുടെ ഉപഹാരം നൽകുകയും ചെയ്തു. അനുമോദന യോഗത്തിൽ ഗ്രന്ഥശാല സെക്രട്ടറി ഡോക്ടർ പി ജെ പ്രദീപ്കുമാർ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ പ്രദീപ് കുമാർ, എം കെ മുരളീധരൻ, റ്റി ശിവൻകുട്ടി, വി ഹരീഷ്കുമാർ, റിജി എസ്, എന്നിവർ ആശംസകൾ അർപ്പിക്കുകയും സുജിത്ത് പി പിള്ള കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്ത യോഗത്തിൽ പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ പിള്ള അധ്യക്ഷത വഹിക്കുകയും ചെയ്തു