11/08/2026
കാലടി സർവകലാശാലയിൽ SFI നടത്തുന്ന അനിശ്ചിതകാല സമരത്തിന് വിക്ടോറിയ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ ഐക്യദാർഢ്യം
കാലടി സർവകലാശാല അധികൃതരുടെ നിലപാടുകൾ അനുദിനം വിദ്യാർത്ഥിവിരുദ്ധമായി മാറുകയാണ്. കുടിവെള്ളം, മാസങ്ങളായി മുടങ്ങി കിടക്കുന്ന ഗവേഷക ഫെല്ലോഷിപ്പ്, അമിതമായ ഫീസ് തുടങ്ങി വിദ്യാർത്ഥികൾക്കായി ഒരു സ്ഥാപനം ഉറപ്പാക്കേണ്ട അടിസ്ഥാന കാര്യങ്ങളിൽ നിസ്സംഗത പുലർത്തുന്ന സമീപനമാണ് കാലടി സംസ്‌കൃത സർവ്വകലാശാല അധികൃതർ പിന്തുടർന്നു പോരുന്നത്.
വിവിധ വിഷയങ്ങൾ ഏറ്റെടുത്തു SFI ആരംഭിച്ച അനിശ്ചിതകാല സമരം 20ആം ദിവസം പിന്നിടുമ്പോഴും അധികൃതർ വിദ്യാർത്ഥികളെ മനസിലാക്കുവാൻ തയ്യാറാവുന്നില്ല.
വൈസ് ചാൻസലർ ഇൻ ചാർജ്ജ് സിസ തോമസ് ആഴ്ച്ചകളോളം സർവകലാശാലയിൽ എത്താതിരുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണ്. സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ഹാജർ പ്രശ്‌നം ഉന്നയിച്ചു വിദ്യാർത്ഥി സമരങ്ങളെ ഒതുക്കി കളയാമെന്ന വ്യാമോഹമാണ് കാലടി സർവകലാശാല അധികൃതരെ നയിക്കുന്നത്.
വിദ്യാർത്ഥി പ്രശ്‌നങ്ങൾ ഏറ്റെടുത്തു കാലടിയിലെ സഖാക്കൾ സമീപ കാലത്ത് ഏറ്റെടുക്കേണ്ടി വരുന്ന മൂന്നാമത്തെ സമരമാണ് നിലവിൽ നടക്കുന്നത്.
തീർത്തും വിദ്യാർത്ഥി വിരുദ്ധമായ സമീപനം കൈക്കൊള്ളുന്ന കാലടി സർവ്വകലാശാല അധികൃതർക്ക് എതിരെ SFI നടത്തിവരുന്ന സമരത്തിന് SFI വിക്ടോറിയ കോളേജ് ഘടകം ഐക്യദാർഢ്യം രേഖപ്പെടുത്തുന്നു.
SFI VICTORIA 🚩