26/08/2025
സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ
പുരസ്ക്കാരം നോമിനേഷന്‍ ക്ഷണിക്കുന്നു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2024 -ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്കാരത്തിന് നിശ്ചിത ഫോറത്തില്‍ നോമിനേഷന്‍ ക്ഷണിക്കുന്നു.
വ്യക്തിഗത പുരസ്ക്കാരത്തിനായി അതത് മേഖലകളിലെ 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം (പ്രിന്‍റ് മീഡിയ), മാധ്യമ പ്രവര്‍ത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷന്‍), സംരംഭകത്വം, കൃഷി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കുവീതം ആകെ 9 പേര്‍ക്കാണ് പുരസ്ക്കാരങ്ങള്‍ നല്‍കുന്നത്. പുരസ്ക്കാരത്തിനായി സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാവുന്നതാണ്. പുരസ്ക്കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000/-രൂപയും പ്രശസ്തി പത്രവും നല്‍കുന്നു.
കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവാ, അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ഓരോ ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000/-രൂപയും പ്രശസ്തി പത്രവും പുരസ്കാരവും നല്‍കുന്നു. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000/- രൂപയും, പ്രശസ്തി പത്രവും, പുരസ്കാരവും നല്‍കുന്നതാണ്.
അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 2025 സെപ്റ്റംബര്‍ 15. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അപേക്ഷ ഫോറവും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ വെബ് സൈറ്റിലും ലഭ്യമാണ്. www.ksywb.kerala.gov.in