AISF palakkad district committee

AISF palakkad district committee All India Students Federation
Since 1936
പഠിക്കുക...പോരാടുക...

സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേടുകൾക്ക് ജുഡീഷ്യൽ അന്വേഷണം വേണം – എഐഎസ്എഫ്    സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയവുമായ...
03/06/2026

സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേടുകൾക്ക് ജുഡീഷ്യൽ അന്വേഷണം വേണം – എഐഎസ്എഫ്

സിബിഎസ്ഇ പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പരാതികളുടെയും ആശങ്കകളുടെയും പശ്ചാത്തലത്തിൽ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് എഐഎസ്എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു.
മൂല്യനിർണയത്തിൽ ഏകീകൃത മാനദണ്ഡങ്ങൾ എല്ലായിടത്തും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന പരാതി വിദ്യാർത്ഥികൾ നിരന്തരം ഉന്നയിച്ചിട്ടും അധികൃതർ വിഷയത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നില്ലെന്ന് എഐഎസ്എഫ് കുറ്റപ്പെടുത്തി.
മൂല്യനിർണയത്തിലും പുനർ മൂല്യ നിർണയത്തിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്
സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റിയത് വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്.
മൂല്യനിർണയത്തിലും പുനർമൂല്യനിർണയത്തിലും ഗുരുതരമായ അപാകതകൾ ഉണ്ടെന്ന പരാതികൾ വ്യാപകമാണ്.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് പരിമിതമായ അവസരങ്ങൾ മാത്രമുള്ളതും ഒരേ നിലവാരത്തിലുള്ള ഉത്തരങ്ങൾക്ക് വ്യത്യസ്ത മാർക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടാകാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മൂല്യനിർണയത്തിലെ പിഴവുകൾ വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസ പ്രവേശനത്തെയും ഭാവി അവസരങ്ങളെയും നേരിട്ട് ബാധിക്കുന്നതാണെന്നും അത് കൊണ്ട് തന്നെ വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും
എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം സെക്രട്ടറി
എ അധിൻ എന്നിവർ അഭിപ്രായപ്പെട്ടു.

27/05/2026
പി എം ശ്രീ കേരളത്തിൽ അടഞ്ഞ അധ്യായംഒരിക്കലും അനുവദിച്ചുകൂടാത്ത പദ്ധതിഎ ഐ എസ് എഫ്    പി എം ശ്രീ കേരളത്തിൽ അടഞ്ഞ അധ്യായമാണെ...
21/05/2026

പി എം ശ്രീ കേരളത്തിൽ അടഞ്ഞ അധ്യായം
ഒരിക്കലും അനുവദിച്ചുകൂടാത്ത പദ്ധതി

എ ഐ എസ് എഫ്

പി എം ശ്രീ കേരളത്തിൽ അടഞ്ഞ അധ്യായമാണെന്നും ഒരിക്കലും അനുവദിച്ചുകൂടാത്ത പദ്ധതിയാണെന്നും എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്ഥാവിച്ചു.
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ യു ഡി എഫ് നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം അഭിപ്രായം പറയാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന സംശയങ്ങൾക്കിട നൽകുന്നുവെന്നും പി എം ശ്രീ നടപ്പാക്കാനാണ് നീക്കമെങ്കിൽ ശക്തമായി ചെറുക്കുമെന്നും എ ഐ എസ് എഫ്.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാരിന്റെ കീഴിലാക്കുകയും അത് വഴി സ്കൂൾ നടത്തിപ്പും, പാഠഭാഗങ്ങൾ നിർണയിക്കാനുമുള്ള അധികാരവും കേന്ദ്ര ഗവണ്മെന്റിൽ നിക്ഷിപ്തമാക്കുകയും ചെയ്യുന്നുവെന്നതിനാലാണ് വിദ്യാഭ്യാസ സ്നേഹികൾ ഒന്നടങ്കം ഈ പദ്ധതിയെ എതിർത്തത്.
വികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് പി എം ശ്രീ പദ്ധതി പ്രകാരം സ്കൂളുകൾ കേന്ദ്രസർക്കാരിന്റെ കീഴിലാകുന്നത്.
അത് പോലെ തന്നെ വിദ്യാഭ്യാസ രംഗത്ത്
സംസ്ഥാനങ്ങളുടെ അധികാരങ്ങളെ പരിമിതപ്പെടുത്തുകയും വിദ്യാഭ്യാസ നയ രൂപീകരണാവകാശത്തെ നിഷേധിക്കുകയും ചെയ്യുന്ന വിധത്തിലുള്ള കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടലുകൾക്കും പി എം ശ്രീ വഴിയൊരുക്കുന്നു.
പി എം ശ്രീ യോടുള്ള വിദ്യാഭ്യാസ മന്ത്രിയുടെ മയപ്പെടുത്തിയുള്ള സമീപനം അംഗീകരിക്കാൻ കഴിയില്ലെന്നും പദ്ധതി കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കാൻ അനുവദിക്കില്ലെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ ബിബിൻ എബ്രഹാം, സെക്രട്ടറി എ അധിൻ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

നീറ്റ്  പരീക്ഷ ചോദ്യ പേപ്പർ ചോർച്ച :കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എ ഐ എസ് എഫ്    കേന്ദ്രം ഭരിക്കുന്ന ബിജെപി...
12/05/2026

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച :
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം

എ ഐ എസ് എഫ്

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ തുടർന്നു വരുന്ന കോർപ്പറേറ്റനുകൂലവും വിദ്യാർത്ഥി വിരുദ്ധവുമായ നയ സമീപനങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണ് നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.
ചോദ്യ പേപ്പർ ചോർന്നുവെന്ന ആരോപണമുയർന്നതിന്റെ പശ്ചാത്തലത്തിൽ മേയ് 3-ന് നടന്ന പരീക്ഷ റദ്ദാക്കി വീണ്ടും നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
സുതാര്യവും സമയ ബന്ധിതവുമായ പരീക്ഷ നടത്തിപ്പെന്ന അവകാശ വാദം ഉന്നയിച്ചു കൊണ്ട് 2017 ൽ പാർലമെന്റിൽ പാസ്സാക്കപ്പെട്ട നിയമത്തെ തുടർന്ന് രൂപപ്പെട്ട 'നാഷണൽ ടെസ്റ്റിംഗ് എജൻസി' (എൻ ടി എ) യുടെ വിശ്വാസ്യതയാണ് കേന്ദ്ര സർക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനങ്ങളെ തുടർന്ന് തകർന്നിരിക്കുന്നത്.
വിദ്യാഭ്യാസ കച്ചവടം അടിസ്ഥാനപ്രമാണമായി സ്വീകരിച്ചിട്ടുള്ള നിയോലിബറലിസത്തിന്റെ വക്താക്കളായ സംഘ് പരിവാർ ഇന്ത്യയിൽ അധികാരത്തിലെത്തിയതു മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുന്ന സമീപനങ്ങളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെ ഇല്ലായ്മ ചെയ്യുകയും സ്വകാര്യവത്കരണത്തെയും കച്ചവട താല്പര്യങ്ങളെയും വ്യവസ്ഥാപിതവൽക്കരിക്കുകയും ചെയ്യുന്ന കേന്ദ്രനയത്തിന്റെ ഭാഗമായിട്ടായിരുന്നു മെഡിക്കൽ പഠന കോഴ്‌സുകളിലേക്ക് സംസ്ഥാന തലത്തിൽ നടത്തിയിരുന്ന പരീക്ഷകളുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചു കൊണ്ട് ദേശീയ തലത്തിൽ 'നീറ്റ്' നിർബന്ധമാക്കിയത്.
രണ്ട് വർഷം മുൻപ് മെഡിക്കൽ കോഴ്‌സുകൾക്കായി ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതിയ
നീറ്റ് - യു ജി പരീക്ഷയിൽ ഗ്രേസ് മാർക്ക്‌ അനുവദിച്ചതും നിരവധി വിദ്യാർത്ഥികൾക്ക് സംശയാസ്പദമായ വിധത്തിൽ മുഴുവൻ മാർക്ക് ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് പ്രസ്തുത പരീക്ഷയുടെ സുതാര്യതയിൽ സുപ്രീം കോടതി തന്നെ ആശങ്ക അറിയിച്ചിരുന്നു.
അതിന് തൊട്ട് പിന്നാലെ ചോദ്യ പേപ്പർ ചോർച്ചയുടെയും ക്രമക്കേടിന്റെയും അടിസ്ഥാനത്തിൽ എൻ ടി എ നടത്തിയ യു ജി സി - നെറ്റ് പരീക്ഷയും റദ്ദാക്കുകയുണ്ടായി.
പല സംസ്ഥാനങ്ങളിലും ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നതായുള്ള വാർത്തകളും കഴിഞ്ഞ കാലങ്ങളിൽ പുറത്തു വന്നിരുന്നു.
ദേശീയ പരീക്ഷകളുടെ അട്ടിമറികളിലൂടെ വിദ്യാഭ്യാസത്തെ ദുർബലമാക്കാനുള്ള നീക്കം കേന്ദ്രം അവസാനിപ്പിക്കണമെന്നും
നീറ്റ് പരീക്ഷ അട്ടിമറിയെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും
എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ ബിബിൻ എബ്രഹാം, സെക്രട്ടറി എ അധിൻ എന്നിവർ ആവശ്യപ്പെട്ടു.

08/05/2026

തേജസ്സിന്റെ ആത്മഹത്യ :
സമഗ്രമായ അന്വേഷണം നടത്തണം :
എ ഐ എസ് എഫ്

മലപ്പുറം പെരിന്തൽമണ്ണ പ്രസന്റേഷൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ്സ് അധ്യാപകരുടെ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആവശ്യപ്പെട്ടു.
അധ്യാപകരുടെ പീഡനംമൂലമാണ് തേജസ് ജീവനൊടുക്കിയതെന്നും സ്കൂളിൽ നിന്നുള്ള പീഡനം മൂലം തങ്ങൾ ടി.സി ആവശ്യപ്പെട്ടെങ്കിലും അധികൃതർ ടി സി നൽകിയില്ലെന്നും കുടുംബം ആരോപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരുടെ മാനസിക പീഡനത്തിന്നിരയായി വിദ്യാർത്ഥികൾ ജീവനൊടുക്കുന്ന സംഭവങ്ങൾ കേരളത്തിൽ തുടർക്കഥയാവുന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
വിദ്യാർത്ഥികൾക്ക് മൂല്യങ്ങൾ പകർന്നു കൊടുക്കേണ്ട അധ്യാപകർ അധ്യാപനത്തെ കേവലം പ്രഹസനമായി കാണുന്നതിന്റെ അനന്തര ഫലമാണ് ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന്
എ ഐ എസ് എഫ് കുറ്റപ്പെടുത്തി.
സാമൂഹ്യ പ്രതിബദ്ധത നഷ്‌ടപ്പെടുത്തിക്കൊണ്ടുള്ള വികലമായ അധ്യാപനം നടത്തുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും തേജസ്സിന്റെ മരണത്തിന്നുത്തരവാദികളായവരെ മാതൃക പരമായി ശിക്ഷിക്കണമെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ ബിബിൻ എബ്രഹാം, സെക്രട്ടറി എ അധിൻ എന്നിവർ ആവശ്യപ്പെട്ടു.

ജാതി വിവേചനത്തിനും അരാഷ്ട്രീയതക്കും എതിരെ  സമരസപ്പെടാത്ത വിദ്യാർത്ഥി ആവുക എന്ന മുദ്രാവാക്യം ഉയർത്തി എഐഎസ്എഫ് അംഗത്വ  വിത...
01/05/2026

ജാതി വിവേചനത്തിനും അരാഷ്ട്രീയതക്കും എതിരെ സമരസപ്പെടാത്ത വിദ്യാർത്ഥി ആവുക എന്ന മുദ്രാവാക്യം ഉയർത്തി എഐഎസ്എഫ് അംഗത്വ വിതരണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.കോങ്ങാട് മണ്ഡലത്തിലെ പൊറ്റശ്ശേരിയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ പൊറ്റശ്ശേരി ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി അനന്യക് സംസ്ഥാന പ്രസിഡൻ്റ് ബിബിൻ എബ്രഹാം മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു.

Address

College Road
Palghat
678001

Telephone

9747042378

Website

Alerts

Be the first to know and let us send you an email when AISF palakkad district committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share