26/08/2026
കണ്ണാടി: സേവാഭാരതി കണ്ണാടിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ SSLC, +2 വിഥ്യാർത്ഥി വിദ്യാർത്ഥിനികൾ ക്കുള്ള അനുമോദന സദസ് സംഘടിപ്പിച്ചു. ചടങ്ങിൽ, പ്രമുഖ മെൻ്റെലിസ്‌റ്റും മോട്ടിവേറ്ററുമായ ശ്രീ. ചന്തു S. മനുഷ്യൻ മുഖ്യ പ്രഭാഷണം നടത്തി., കേരള എക്സെസ് ഡിപ്പാർട്ട്മെൻ്റ് P.O ശ്രീ മനോജ് P.S, P.O Gr. മഹേഷ് T.K എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ നിയമങ്ങളെപ്പറ്റിയും ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യ വശങ്ങളെക്കുറിച്ചുള്ള ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞയും നിർവഹിച്ചു.
ചടങ്ങിൽ അമ്പതിലേറെ തവണ രക്തദാനം നൽകി മ്യാതൃകയായ
ശ്രീ. ബിനിൽ മടപ്പള്ളത്ത്, ശ്രീ. സജീഷ് ബാബു, ശ്രീ. അശ്വിൻ പി., ശ്രീ. സന്തോഷ് ആർ. എന്നിവരെ ആദരിച്ചു.
പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി കുമാരി. സാധിക ജെ. എഴുതിയ ഇംഗ്ലീഷ് കവിതാ സമാഹരണത്തിൻ്റെ പ്രകാശനവും, നിർധനരായ രോഗികൾക്കുള്ള
സജന്യ ഓണക്കിറ്റ് വിതരണവും നടത്തി.
കണ്ണാടി സേവാഭാരതി പ്രസിഡൻണ്ട് ശ്രീ. പത്മജൻ കെ. എൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീ. ഇ. കൃഷ്‌ണദാസ് സ്വാഗതവും, ജോ. സെക്രട്ടറി. ശ്രീ. പ്രകാശ് സി. നന്ദിയും പറഞ്ഞു.