30/08/2022
#ബാബുവിനും_കുടുംബത്തിനും_ഇനി #സുഖമായി_അന്തിയുറങ്ങാം
#കിസാൻസഭാ #പാലക്കാട്ജില്ലാ #കമ്മിറ്റി നിർമ്മിച്ചു കൊടുത്ത സ്നേഹവീട്ടിൽ ബാബുവിനും ഭാര്യക്കും കുട്ടികൾക്കും പ്രായമായ അച്ഛനും അമ്മയ്ക്കും പേടിയില്ലാതെ അന്തിയുറങ്ങാം.ശരീരം തളർന്ന് ജോലിക്ക് പോവാൻ കഴിയാതായ ബാബുവിന് കിസാൻ സഭയുടെ കരുതൽ സ്പർശമായി സ്നേഹവീട് ലഭിച്ചു. കിസാൻ സഭാ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി വീടിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. കിസാൻ സഭ ജില്ലാ സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി അധ്യക്ഷനായി.
ജീവിതത്തിലെ പ്രതീക്ഷകൾ അസ്തമിച്ചു എന്നു കരുതി ജീവിച്ച ബാബു എന്ന യുവാവിന് ഇത് ഓണ സമ്മാനമായി.
ശരീരത്തിന് തളർച്ച ബാധിച്ച് ഒരു ജോലിയും ചെയ്യാനാവാത്ത അവസ്ഥ വന്നപ്പോൾ ഉള്ള സാമ്പദ്യമെല്ലാം വിറ്റുപെറുക്കി ചികിത്സ നടത്തിയിട്ടും ബാബുവിന് രോഗം ഭേദമായില്ല. പ്രായം ചെന്ന അച്ഛനെയും അമ്മയെയും ഭാര്യയെയും മക്കളെയെയും പോറ്റാൻ വരുമാനമില്ലതായപ്പോൾ ലോട്ടറി വിൽപന നടത്തുക എന്ന ഒരേ ഒരു മാർഗ്ഗം മാത്രമാണ് മുൻപിൽ ഉണ്ടായിരുന്നത്.കയറി കിടക്കാൻ പ്ലാസ്റ്റിക് കൊണ്ട് മറച്ച ഒരു ചെറ്റകുടിൽ മാത്രം ഉണ്ടായിരുന്ന ബാബുവിന് സ്വന്തമായി ഒരു വീട് എന്നത് അപ്രാപ്യമായ ഒരു സ്വപ്നം മാത്രമായിരുന്നു. ബാബുവിന്റെ ദയനിയാവസ്ഥ കേട്ടറിഞ്ഞ പാലക്കാട് കിസാൻ സഭയുടെ സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി ബാബുവിൻ്റെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മുന്നിട്ടിറങ്ങി.അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ മനുഷ്യസ്നേഹികളുടെ സഹകരണത്താൽ പൂർത്തിയാക്കിയ വീട് വിവിധ സംഘടന നേതാക്കളുടെയും സാമൂഹ്യ പ്രമുഖരുടെയും സാന്നിധ്യത്തിൽ ലളിതമായ പരിപാടികളോടെ ഗൃഹപ്രവേശനം നടത്തി.
എ.എസ്.ശിവദാസ്,സി അച്യുതൻ,ബാവിക്കാ, പി.കെ. ലത്തീഫ്, നിസാർ മുഹമ്മദ്, കെ.വി.രാജൻ, ടി എം ചാണ്ടി, ജോർജ് തച്ചമ്പാറ, കെ രാമൻകുട്ടി, സിപി മുഹമ്മദ്, ഫിറോസ് കാഞ്ഞിരം തുടങ്ങിയവർ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചുള്ള ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു