CPIM Mudappallur LC

CPIM Mudappallur LC CPIM KERALA

27/05/2026

മോഡി - മേനോൻ VD - ED വേട്ട

CPI(M) നോട് വേണ്ട

05/05/2026

പ്രിയമുള്ളവരെ,

സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായ സാഹചര്യത്തിലും വീണ്ടും ഒരിക്കൽ കൂടി ഹൃദയപക്ഷത്തോടൊപ്പം ചേർന്ന് നിന്നു കൊണ്ട് ആലത്തൂർ നിയോജക മണ്ഡലം അതിന്റെ നേരിന്റെയും നൻമയുടെയും രാഷ്ട്രീയം പ്രതിഫലിപ്പിച്ച മുഴുവൻ വോട്ടർമാർക്കും ഹൃദയം ചേർത്ത് നന്ദി പ്രകാശിപ്പിക്കുന്നു ..❤️

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എന്ന നിലയിൽ മണ്ഡലത്തിൽ 61564 വോട്ടുകളോടെ ഈ നാട് നൽകിയ 8553 വോട്ടിന്റെ ഭൂരിപക്ഷം ഞാൻ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നു.

സ. ഇ.എം.എസിനെ പോലുള്ള മഹാരഥൻമാരെ നിയമസഭയിലേക്കയച്ച ചരിത്രമുള്ള നമ്മുടെ നാട് എന്നിലർപ്പിച്ചിരിക്കുന്ന വിശ്വാസവും ഉത്തരവാദിത്തവും വളരെ വലുതാണെന്ന തികഞ്ഞ ബോധ്യമെനിക്കുണ്ട്. അതുകൊണ്ടുതന്നെ ഇടതുപക്ഷ- മാനവിക- മതനിരപേക്ഷ മൂല്യങ്ങളിൽ അടിയുറച്ച് നിന്നു കൊണ്ടും, ഭരണകൂടങ്ങളുടെ നെറികേടുകൾക്കെതിരെ പോരാടിയും , നാടിന്റെ നൻമയ്ക്കായി സദാസമയവും ഞാൻ കർമ്മനിരതനായിരിക്കും.

മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി പ്രവർത്തിച്ച പ്രിയ സഖാക്കളേയും , എൽ.ഡി.എഫ് പ്രവർത്തകരെയും, വോട്ട് രേഖപ്പെടുത്തിയ പ്രിയ സമ്മതിദായകരേയും ഹൃദയാഭിവാദ്യം ചെയ്യുന്നു.

ഒപ്പം മണ്ഡലത്തിലെ മുഴുവൻ പേരുടെയും ജനപ്രതിനിധിയായിരിക്കുമെന്നും, നിങ്ങൾ നൽകിയ സമ്മതിദാനം മണ്ഡലത്തിലെ എല്ലാവരെയും കോർത്തിണക്കി നാടിന്റെ വികസനത്തിനായി വിനിയോഗിക്കുമെന്നും, നിങ്ങളുടെ നല്ലൊരു സുഹൃത്തും , സഹോദരനും, മകനുമായി ഞാൻ മുഴുവൻ സമയവും നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും ഉറപ്പ് നൽകുന്നു.

ജനപ്രതിനിധി എന്ന നിലയിലുള്ള വരും നാളുകളികളിലെ പ്രവർത്തനങ്ങൾക്ക് ഏവരുടെയും സഹായ സഹകരണങ്ങൾ സവിനയം അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം,

ടി.എം ശശി.

05/05/2026
07/04/2026

വിജയാരവം മുഴക്കി ആവേശത്തിമിർപ്പിൽ ജന്മനാട്..
മുടപ്പല്ലൂരിൽ നടന്ന കൊട്ടിക്കലാശം...💪
VOTE4LDF, VOTE4TMS ♥️

03/04/2026
03/04/2026
03/04/2026

ഇവരിലൊരുവനായീ ഇവര്‍ക്കുവേണ്ടീ

Address

Palghat

Alerts

Be the first to know and let us send you an email when CPIM Mudappallur LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Mudappallur LC:

Share