29/04/2025
"ഓരോ കുട്ടിക്കും പ്രകൃതിയുമായി നേരിട്ട്, അടുത്ത് ബന്ധമുണ്ടാകുന്ന അന്തരീക്ഷത്തിലായിരിക്കണം വിദ്യാഭ്യാസം.''
ഇതിഹാസ ബംഗാളി എഴുത്തുകാരനും, ബഹുമുഖ പ്രതിഭയുമായ, ശ്രീ രബീന്ദ്രനാഥ ടാഗോർ 1920 ലാണ് ഇത് എഴുതുന്നത്.
നമ്മുടെ,കടമ്പഴിപ്പുറം ജി. യു. പി സ്കൂൾ തുടങ്ങുന്നതിനും ഒരു വർഷം മുൻപ്. ദീർഘ ദർശിയായ അദ്ദേഹം വിദ്യഭ്യാസത്തിന്റെ അടിസ്ഥാന തത്വം എന്താണെന്ന് മുൻകൂട്ടി കണ്ടിരുന്നു.
മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാസമാഹാരങ്ങൾ, രണ്ടായിരത്തിമുന്നൂറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖനസമാഹാരങ്ങൾ തുടങ്ങി ടാഗോറിന്റെ സാഹിത്യസംഭാവനകൾ നിരവധിയാണ്.
1913 ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഇന്ത്യയിലെത്തിയത് ടാഗോറിന്റെ "ഗീതാജ്ഞലി"യിലൂടെയാണ്ഏറ്റവുമൊടുവിൽ അറുപത്തിയെട്ടാമത്തെ വയസ്സിൽ അദ്ദേഹം ചിത്രകാരനും കൂടിയായി. വരച്ചു തീർത്തത് മൂവായിരത്തിലധികം ചിത്രങ്ങൾ.!
നോക്കൂ നൂറ്റാണ്ട് പിന്നിട്ടിട്ടും,വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഏറെ മാറ്റങ്ങൾ വന്നിട്ടും,
"ഹരിത വിദ്യാലയം" നടപ്പിലാക്കാൻ, നമ്മൾ ശ്രമിക്കുന്നത് ഇപ്പോഴും സർക്കാർതലത്തിലും മറ്റും നിരവധി ചട്ടങ്ങളുടെ പിൻബലത്തിൽ ആണെന്ന് വിസ്മരിച്ചു കൂടാ.
പ്രകൃതിയെ അറിഞ്ഞും, അനുഭവിച്ചും പൂർത്തിയാക്കുന്ന വിദ്യാഭ്യാസത്തിന് മാത്രമേ,
മത്സര ബുദ്ധിക്കപ്പുറത്ത് സ്നേഹവും സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന, ഒരു പുതുതലമുറയെ വാർത്തെടുക്കാനാവൂ...
"സംസ്കൃതി സ്റ്റുഡന്റ്സ് ക്ലബ്ബിലൂടെ "ഹരിത സംസ്കാരത്തിന്റെ പാത" നടപ്പിലാക്കാനുള്ള എളിയ ശ്രമം മാത്രം...
പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നോടൊപ്പം, നാം അധിവസിക്കുന്ന ഭൂമിയുടെ നിലനിൽപ്പ് നമ്മുടെ കൈകളിൽ തന്നെയാണെന്നും, അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കു തന്നെയാണെന്നും,ഉള്ള തിരിച്ചറിവ് കൂടി വിദ്യാഭ്യാസ കാലഘട്ടത്തിൽ ഉൾപ്പെടുത്തി, അതിനനുസൃതമായ സ്കൂൾ അന്തരീക്ഷം ഉണ്ടാക്കിയെടുക്കേണ്ടത് അധ്യാപകർ, അനാദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങി പൊതു സമൂഹത്തിന്റെയും കൂടി കടമയാണ്. കാരണം...
"പൊതുവിദ്യാലയങ്ങൾ നാടിന്റെ സമ്പത്ത് കൂടിയാണ്". 💚
സംസ്കൃതി 🌱
Gups Katampazhipuram
അധ്യാപകക്കൂട്ടം
Government Of Kerala
Kerala Government
Vinod Kovoor - M80 Moosa എഴുത്ത് വീട്
#എന്റെഗ്രാമംകടമ്പഴിപ്പുറം