മലമ്പുഴ സഖാക്കൾ

മലമ്പുഴ സഖാക്കൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from മലമ്പുഴ സഖാക്കൾ, Political organisation, malampuzha, Palghat.

20/08/2023

❤️ഇടതുപക്ഷം ഹൃദയപക്ഷം❤️

19/08/2023

ദില്ലിയിലെ സുർജിത് ഭവനിൽ ഉണ്ടായ പൊലീസ് നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്.

സുർജിത് ഭവനിൽ വീ 20 എന്ന പേരിൽ ഒരു സെമിനാർ നടക്കുകയായിരുന്നു. സമാധാനപരമായി രണ്ടു ദിവസമായി നടന്നുവരുന്ന ഈ സെമിനാറിന് പൊലീസ് അനുമതി ഇല്ല എന്ന് ആരോപിച്ചാണ് സുർജിത് ഭവന്റെ ഗേറ്റ് അടച്ചുപൂട്ടി യോഗത്തിനെത്തിയവരെ പൊലീസ് തടഞ്ഞത്. ഒരു ഹാളിനുള്ളിൽ നടക്കുന്ന യോഗത്തിന് പൊലീസ് അനുമതി വാങ്ങണം എന്ന് ചട്ടമില്ല. പൊതുസ്ഥലത്ത് നടക്കുന്ന ഉച്ചഭാഷിണി ഉപയോഗിച്ചുള്ള യോഗങ്ങൾക്കാണ് പൊലീസ് അനുമതി വാങ്ങേണ്ടത്. വിമർശനങ്ങളെ ഭയപ്പെടുന്ന നരേന്ദ്ര മോദി സർക്കാർ എന്തെങ്കിലും ന്യായം കണ്ടെത്തി എതിരഭിപ്രായങ്ങളെ തടയാൻ ശ്രമിക്കുന്നതാണിത്.

ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെയും ഇടതുപക്ഷ- ജനാധിപത്യ- മതേതര-സ്വതന്ത്ര ചിന്താഗതിക്കാരുടേയും സാംസ്ക്കാരിക പ്രവർത്തകരുടേയും ശബ്ദത്തെ അടിച്ചമർത്താനും ചലനങ്ങളെ ചങ്ങലക്കിടാനുമാണ് നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും പൊലീസ് ശ്രമിക്കുന്നത്. ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല എന്ന കാര്യം ആർഎസ്എസുകാരെ അറിയിക്കുന്നു.

ആശയസംവാദത്തെ തടസ്സപ്പെടുത്തുന്ന ഈ നടപടിക്കെതിരെ എല്ലാ ജനാധിപത്യവാദികളും പ്രതിഷേധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

സ. എം എ ബേബി
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം

19/08/2023

കോർപറേറ്റുകൾക്ക് രാജ്യത്തിന്റെ സമ്പദ്ഘടന തീറെഴുതി കൊടുക്കുന്നതിന്റെ ഭാഗമായാണ് സഹകരണ സംഘങ്ങളെ കേന്ദ്രം തകർക്കാൻ ശ്രമിക്കുന്നതെന്ന്.

പ്രാഥമിക സഹകരണ സംഘങ്ങൾ മുതൽ കേരള ബാങ്ക്‌ വരെ എത്തിനിൽക്കുന്നതാണ് കേരളത്തിലെ സഹകരണ മേഖല. ലക്ഷക്കണക്കിന് കോടിയുടെ നിക്ഷേപം സഹകരണ മേഖലയിലുണ്ട്. കൃഷിക്കാർക്കും സാധാരണക്കാർക്കും എളുപ്പത്തിൽ ഇതുവഴി വായ്പ ലഭിക്കും. ഇതാണ് മോദി സർക്കാരിനും ബിജെപിക്കും ഈ മേഖലയോട് ശത്രുത തോന്നാൻ കാരണം. തുടർച്ചയായ സമരങ്ങളിലൂടെ മാത്രമേ ഇത്തരം തൊഴിലാളിവിരുദ്ധ നയങ്ങളെ തകർക്കാനാകൂ.

സ. എളമരം കരീം എംപി
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

19/08/2023

ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്.

60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷന്‍ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും. സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം മുടങ്ങി 2 വർഷമായിട്ടും പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാരിനായത് അഭിമാനകരമായ കാര്യമാണ്.

എല്ലാത്തരം ധനസഹായങ്ങളും തങ്ങളുടെ പി.എഫ്.എം.എസ്. സോഫ്റ്റ്വെയര്‍ വഴി തന്നെയാകണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധന പൂർത്തിയാക്കിയിട്ടും 2021 ജനുവരി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എൻ.എസ്.എ.പി. ഗുണഭോക്താക്താക്കള്‍ക്ക് വിതരണം ചെയ്ത ധനസഹായത്തിന്റെ കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല. 6,88,329 പേർക്കാണ് മാത്രമാണ് എൻ.എസ്.എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്.

കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതല്‍ എൻ.എസ്.എ.പി. ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ പെൻഷൻ അര്‍ഹതയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കള്‍ക്കും മുഴുവൻ തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നു. ജനങ്ങൾക്ക് നൽകിയ ഉറപ്പു വിട്ടുവീഴ്ചയില്ലാതെ സർക്കാർ പാലിക്കുകയാണ്. ഒരുമിച്ച് ഒരേ മനസ്സോടെ നമുക്കു മുന്നോട്ടു പോകാം.

*RSS-SDPI വർഗീതക്കെതിരെയുള്ള പ്രധിഷേധ കാൽനട ജാഥ* ' *DYFI മലമ്പുഴ പഞ്ചായത്ത് കമ്മിറ്റി '*
31/05/2022

*RSS-SDPI വർഗീതക്കെതിരെയുള്ള പ്രധിഷേധ കാൽനട ജാഥ* ' *DYFI മലമ്പുഴ പഞ്ചായത്ത് കമ്മിറ്റി '*

17/11/2020

പ്രളയം വന്നു കേരളത്തിൽ ഒരുപാട് നാശനഷ്ടങ്ങൾ സംഭവിക്കുമ്പോഴും അടിപതറാതെ പിടിച്ചു നിന്നു നമ്മുടെ കേരളം. ഇനിയൊരു ദുരന്തം ഉണ്ടാവരുതേ എന്ന് ചിന്തിക്കുന്ന അഹ് നിമിഷങ്ങൾ വളരെ ഭയാനകമായിരുന്നു.. അങ്ങനെ ഒരു പേമാരിയിൽ മലമ്പുഴ മണ്ഡലത്തിലെ വാർഡ് 5 ൽ കുനുപ്പുള്ളി എന്ന പ്രദേശത്തു ഒരു ദുരന്തം നടന്നു... കുനുപ്പുള്ളിയിൽ താമസിക്കുന്ന വിജയരാഘവേട്ടന്റെ വീടിനു മുകളിൽ രാത്രിയിൽ ഉണ്ടായ പേമാരിയിൽ ഒരു പടുകൂറ്റൻ മരം പുഴങ്ങി മറിഞ്ഞു ഭാഗ്യം കൊണ്ടെന്നു പറയേണ്ടിവരും അതിൽ താമസിക്കുന്നവർക് ഒന്നും സംഭവിച്ചില്ല
പിന്നീട് വിജയരാഘവേട്ടന്റെ കുടുംബത്തിന് താങ്ങും തണലായും ഉണ്ടായ വീട് നഷ്ടപ്പെട്ടതിൽ വളരെ യേറെ ദുഃഖിതനായിരുന്നു. അവരുടെ വിഷമം കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. പക്ഷെ മലമ്പുഴയിലെ യുവജന പ്രസ്ഥാനമായ DYFI യ്ക്കു വെറുതെ ഇതൊന്നും കണ്ടില്ല എന്ന് നടിക്കാൻ കഴിയുമോ... ഇല്ല എന്ന് തന്നെ പറയേണ്ടി വരും.... അങ്ങനെ വിജയരാഘവേട്ടന് താമസിക്കാൻ വേണ്ടി ഒരു വീട് ഒരുക്ക എന്ന് DYFI മേഖല കമ്മിറ്റി തീരുമാനിച്ചു അങ്ങനെ കരുത്തുറ്റ സഖാക്കളുടെ സഹായത്താൽ വിജയ രാഘവേട്ടനും കുടുംബത്തിനും താമസിക്കാൻ വീട് നിർമാണം തുടങ്ങി....

ഏതാനും മാസങ്ങൾ കൊണ്ട് വീട് പണി പൂർത്തിയായി
നവംബർ മാസം 14തിയതിയായിരുന്നു വിജയരാഘവേട്ടന് വീടിന്റെ താക്കോൽ ധാനം DYFI സങ്കടിപ്പിച്ചത്

വിജയരാഘവേട്ടന് വീടിന്റെ താക്കോൽ ധാനം കൊടുത്ത് ഉൽഘാടനം ചെയ്യുന്നതിന് വേണ്ടി സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും. അഡ്വക്കേറ്റ് ഉം ആയ സഖാവ് ഗോകുൽദാസ് അഹ് കർമം വൃത്തിയായി നിർവഹിച്ചു അതിനു പങ്കാളിയായി
DYFI മുണ്ടൂർ ബ്ലോക്ക്‌ പ്രസിഡണ്ട്‌ പ്രശാന്ത്
മലമ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ആർ ഷാജി
ഇതിനു ചുക്കാൻ പിടിച്ച മലമ്പുഴയിലെ വില്ലേജ് സെക്രട്ടറിയും പ്രസിഡന്റും
കൂടാതെ മറ്റു സഖാക്കളും പങ്കെടുത്ത് ഇതൊരു വലിയ വിജയമാക്കി തീർത്തു എന്ന് തന്നെ പറയേണ്ടി വരും........ ലാൽസലാം

Address

Malampuzha
Palghat
678651

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Website

Alerts

Be the first to know and let us send you an email when മലമ്പുഴ സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to മലമ്പുഴ സഖാക്കൾ:

Share