കോൺഗ്രസ് രക്തം

കോൺഗ്രസ് രക്തം This page is created for the Promotion of UDF in the coming elections

10/04/2026
10/04/2026

ഗുഡ് ബൈ പിണറായി വിജയൻ
കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം കേരളത്തെ ശ്വാസം മുട്ടിച്ച ഇരുളടഞ്ഞ ഭരണത്തിന് ഇന്ന് അന്ത്യം കുറിക്കപ്പെടുകയാണ്. പോളിംഗ് ബൂത്തുകളിൽ കാണുന്ന ഈ ജനസമുദ്രം വെറുമൊരു തിരക്കല്ല, മറിച്ച് മാറ്റത്തിനുവേണ്ടി ദാഹിക്കുന്ന ഒരു ജനതയുടെ നിശ്ചയദാർഢ്യമാണ്. ഇന്ന് കേരളത്തിന് ഒരൊറ്റ കാര്യമേ പറയാനുള്ളൂ— "ഗുഡ് ബൈ പിണറായി വിജയൻ!"
കഴിഞ്ഞ മാസങ്ങളിൽ കേരളത്തിന്റെ ഓരോ ഗ്രാമവീഥികളിലൂടെയും ഹൃദയത്തുടിപ്പുകൾ അടുത്തറിഞ്ഞ് ഞാൻ നടത്തിയ യാത്രകളിൽ ഒരുകാര്യം എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തുടനീളം യുഡിഎഫിന് അനുകൂലമായ ഒരു മഹാതരംഗം അലയടിക്കുകയാണ്. ജനങ്ങളെ വഞ്ചിച്ചും ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിച്ചും മുന്നോട്ട് പോയ എൽഡിഎഫ് - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന് പ്രബുദ്ധരായ കേരള ജനത ബാലറ്റിലൂടെ തക്കതായ മറുപടി നൽകും.
അധാർമ്മികമായ രാഷ്ട്രീയ കുതന്ത്രങ്ങളോ, ബിജെപിയുടെ പ്രലോഭനങ്ങളോ ഈ ജനകീയ മുന്നേറ്റത്തിന് തടസ്സമാകില്ല. അഴിമതിയും അരാജകത്വവും നിറഞ്ഞ ഭരണകൂടത്തോട് യാത്ര പറഞ്ഞ്, വികസനത്തിന്റെയും സമാധാനത്തിന്റെയും രാഷ്ട്രീയത്തിലേക്ക് കേരളം മടങ്ങിവരികയാണ്. നൂറിലേറെ സീറ്റുകളുടെ പടുകൂറ്റൻ ഭൂരിപക്ഷത്തോടെ ഐക്യജനാധിപത്യ മുന്നണി ഭരണമേറ്റെടുക്കും.
മാറ്റം അനിവാര്യമാണ്, അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്രിയപ്പെട്ടവരേ, ഒത്തൊരുമിച്ച് നമുക്ക് പുതിയൊരു കേരളത്തെ കെട്ടിപ്പടുക്കാം.

#

10/04/2026
10/04/2026

ഏറെ പ്രിയപ്പെട്ട ഡിജിറ്റൽ മീഡിയ സെല്ലിന്റെ പ്രവർത്തകരെ , സോഷ്യൽ മീഡിയയിലെ UDF ന്റെ അനേകായിരം സുഹൃത്തുക്കളെ...

കഴിഞ്ഞ തവണ തുടർച്ചയായി ഭരണ നഷ്ടം സംഭവിച്ച വേളയിലാണ് പാർട്ടിയുടെ നവ മാധ്യമ സോഷ്യൽ മീഡിയ മേഖല ശക്തിപെടുത്തുന്നതിന് കെ.പി.സി.സി പ്രസിഡൻറ് ശ്രീ.കെ.സുധാകരനും, ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും തീരുമാനമെടുത്ത് V.T. ബൽറാമിനെ ചെയർമാനാക്കി ഡിജിറ്റൽ മീഡിയ സെല്ലിന്റെ പേരിൽ ശക്തമായ സംസ്ഥാന കമ്മറ്റി രൂപീകരിച്ച് പുനസംഘടിപ്പിക്കുന്നത്.

അതിന് ശേഷം നമ്മുടെ സോഷ്യൽ മീഡിയ കമ്മറ്റികൾ ജില്ല , അസംബ്ലി, മണ്ഡലം, ബൂത്ത്കമ്മറ്റികൾ വരെ കേഡറായി സംഘടിപ്പിക്കപ്പെടുകയും മറ്റു രാഷ്ട്രീയ സംഘടനകളെക്കാൾ ബഹുദൂരം മുന്നിൽ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പ്രവർത്തനം മുന്നേറുകയും ചെയ്തു.

കൃത്യമായ കണ്ടന്റുകളും , നരേറ്റീവുകളും ഇറക്കുകയും പ്രതിരോധങ്ങൾ തീർക്കുകയും ചെയ്ത DMC യുടെ പ്രവർത്തനം കോൺഗ്രസിന്റെയും UDF ന്റെയും വിജയങ്ങൾക്ക് കരുത്തേകി പാർട്ടിക്ക് ഒരു മുതൽക്കൂട്ടായി മാറുക ഉണ്ടായി.

ഗൾഫിലും പുറം നാടുകളിലും ഉള്ള അനേകായിരം അൺ ഒഫീഷ്യൽ സൈബർ പോരാളികളും ഈ പ്രവർത്തനങ്ങൾക്ക് കരുത്തായി കൂടെ നിന്നിരുന്നു.

പിന്നീട് കെപിസിസി അധ്യക്ഷനായി ചുമതല ഏറ്റെടുത്ത അഡ്വ. സണ്ണി ജോസഫ് പ്രത്യേകത താല്പര്യമെടുത്ത് പുതിയ DMC ചെയർമാനായി ശ്രീ.ഹൈബി ഈഡന് ചാർജ്ജ് നൽകിയ ശേഷം DMC വീണ്ടും ഈ ഇലക്ഷൻ കാലത്ത് കൃത്യമായ മുന്നൊരുക്കത്തോടെ മെറ്റീരിയൽസ് എത്തിച്ച് പാർട്ടിക്കും UDF നും ഊർജ്ജം നൽകി.

പ്രിയപ്പെട്ടവരെ കഴിഞ്ഞ 5 വർഷം ഒരു മെയ്യായി നമ്മൾ പൊരുതിയതിന്റെ ഫലം ഇന്ന് വോട്ടായി പെട്ടിയിൽ വീഴ്ത്താൻ നമുക്ക് സാധിച്ചു എന്നാണ് വിശ്വാസം.

തുടർച്ചയായി ഭരണം നഷ്ടപ്പെട്ടിട്ടും തളരാതെ ഈ പാർട്ടിയെ പിടിച്ച് നിർത്തി പോരാടാൻ പ്രാപ്തമാക്കിയത് നമ്മുടെ സോഷ്യൽ മീഡിയ പ്രവർത്തകരാണ്.

നുണറായി വിജയൻ സർക്കാറിന്റെ ഓരോ വീഴ്ചയും , നമുക്ക് എതിരെ ഉള്ള ഓരോ കുപ്രചരണങ്ങളെയും എല്ലാം കൃത്യമായി പൊളിച്ചടുക്കി ജനങ്ങളിൽ എത്തിക്കാൻ നമുക്ക് സാധിച്ചു. വിഷ്വൽ മീഡിയ മാധ്യമങ്ങൾ 99% വും നമുക്ക് ഏതിരായി നിലകൊണ്ടിട്ടും അവയെ എല്ലാം പ്രതിരോധിച്ച് ജനവിശ്വാസം നേടാൻ നമ്മളെ സഹായിച്ചത് നമ്മുടെ കൃത്യമായ സോഷ്യൽ മീഡിയ ഇടപെലാണ്.

ഈ കെട്ട കാലത്ത് നമ്മളോടൊപ്പം തോളോട് തോൾ ചേർന്ന് പാർട്ടിയെ അധികാരത്തിൽ എത്തിക്കാൻ വേണ്ടി രാപ്പകൽ അധ്വാനിച്ച എല്ലാ സോഷ്യൽ മീഡിയ പ്രവർത്തകർക്കും KPCC ഡിജിറ്റൽ മീഡിയ സെല്ലിന്റെ ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു.

#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും

09/04/2026

വന്നിരിക്കുന്ന ഇന്റലിജിൻസ് റിപ്പോർട്ട്‌ അനുസരിച്ച് വരാൻ പോകുന്നത് നിങ്ങൾ വിചാരിക്കുന്നത്തിലും അപ്പുറം ഉള്ള തരംഗം ആണ് UDF തരംഗം അല്ല സുനാമി 🔥🔥🔥

09/04/2026

എല്ലാവരും കൂടെയുണ്ടാകണമേ...🤍 #തുടരട്ടെ_വികസനം_ ജനപ്രിയനൊപ്പം

09/04/2026

കേരളം നിർണായകമായ ഒരു ജനാധിപത്യ തീരുമാനത്തിനായി പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്.

ജനങ്ങളുടെ വിശ്വാസം വഞ്ചിച്ചും, അധികാരത്തിന്റെ അഹങ്കാരത്തിൽ ജനവികാരങ്ങളെ അവഗണിച്ചും ഭരണം നടത്തിയവർക്കെതിരെ ജനവിധി രേഖപ്പെടുത്താനുള്ള സമയമാണിത്. നമ്മുടെ ഓരോ വോട്ടും ഈ നാടിന്റെ ഭാവിക്കും, വികസനത്തിനും, ജനങ്ങളുടെ ആത്മാഭിമാനത്തിനും വേണ്ടിയുള്ള ശക്തമായ ശബ്ദമാകട്ടെ.

നാടിന്റെ ഐക്യവും പുരോഗതിയും ഉറപ്പാക്കാൻ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാം.

നമുക്ക് തിരിച്ചുപിടിക്കാം നമ്മുടെ കേരളത്തെ
യുഡിഎഫ് ജയിക്കും, കേരളം നയിക്കും.

08/04/2026
08/04/2026

ആ സ്ത്രീയെ അറിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാ​ദം പൊളിയുന്നു; പണം നൽകിയ സ്ത്രീ ശോഭാ സുരേന്ദ്രനും കേന്ദ്രമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവിട്ട് കോൺ​ഗ്രസ്


വാർത്ത വിശദമായി കാണാം- https://www.youtube.com/watch?v=2b-Z5LpcSEw&t=215s

Address

Palghat
678001

Website

Alerts

Be the first to know and let us send you an email when കോൺഗ്രസ് രക്തം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share