31/10/2019
1971 ബഗ്ളാദേശ് വിഭജനയുദ്ധത്തിന്റെ തുടക്കം.
ഇന്ത്യൻ വ്യോമകേന്ദ്രങ്ങൾ പാകിസ്ഥാൻ യുദ്ധവിമാനങ്ങളാൽ ആക്രമിക്കപ്പെട്ടു എന്ന കുറിപ്പുവായിച്ച് പ്രസംഗം പെട്ടന്ന് ചുരുക്കി വേദിവിട്ടിറങ്ങിയ പ്രധാനമന്ത്രിയുടെ ആദ്യപ്രതികരണം അറിയാൻ ലോകമാധ്യമങ്ങൾ ചുറ്റും കൂടി...
ഒറ്റവാക്കിൽ ആ പത്രസമ്മേളനം ചുരുക്കപ്പെട്ടു
“INDIA DECLARE WAR ON PAKISTAN"
🔥🔥🔥
അംഗരാജ്യത്തോട് യുദ്ധം പ്രഖ്യാപിക്കപെട്ടതറിഞ്ഞ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിആയ അമേരിക്കയുടെ, പ്രസിഡന്റ്, യുദ്ധത്തിന് പാകിസ്താന് പിന്തുണയേകാൻ അവരുടെ നാവികസേനയുടെ വജ്രായുധമായ ഏഴാംപടക്കപ്പലിനെ വിട്ടുകൊടുക്കുന്നതായി പ്രഖ്യാപിച്ചു.
ഏഴാംപടക്കൽ ഉഗ്രശേഷിയുള്ള സ്പോടകവസ്തുക്കളും കൈത്തോക്കുകളും പീരങ്കികളുമായി ഇന്ത്യയെ ലക്ഷ്യമാക്കി ഇന്ത്യൻ മഹാസമുദ്രത്തിൽ നങ്കൂരമിടാൻ കുതിച്ചതായും അറിയിച്ചു.
ഇതിനുള്ള മറുപടിയും വളരെ ലളിതമായിരുന്നു..
“ഏഴാംപടക്കപ്പലിനെ സ്വാഗതം ചെയ്യുന്നു.. എന്റെ രാജ്യത്തിന് ഒരു സമുദ്രാതിർത്തിയുണ്ട്.. അത് ലംഗിക്കുന്നപക്ഷം അമേരിക്കയോടും ഇന്ത്യ യുദ്ധം പ്രഖ്യാപിക്കും. ഏഴാം പടക്കപ്പലിലെ ഒരു സൈനികനും പിന്നെ അമേരിക്ക കാണില്ല.. ഇത് എന്റെ അന്ത്യ ശാസനം”
ആ വാക്കുകൾ അമേരിക്കയെ സൈനിക നീക്കത്തിൽ നിന്നും നിരുപാധികം പിന്തിരിപ്പിച്ചു.
INS വിക്രാന്ത് കറാച്ചി പോർട്ട് തകർത്തു തരിപ്പണമാക്കി.. പാകിസ്ഥാൻ രണ്ടായി കീറിമുറിക്കപ്പെട്ടു, ബംഗ്ലാദേശ് സ്വതന്ത്ര്യമായി.
100000 പാകിസ്ഥാൻ പട്ടാളക്കാർ ബന്ദികളാക്കപ്പെട്ട യുദ്ധത്തിന്റെ വിജയം പാർലിമെന്റിൽ പ്രഖ്യപിക്കപ്പെട്ടപ്പോൾ ആവേശഭരിതരായവർ വിലപ്പെട്ട രേഖകൾ പോലും മുകളിലേക്ക് വാരിയെറിഞ്ഞു ആഹ്ലാദപ്രകടനം നടത്തി..
അന്നത്തെ പ്രതിപക്ഷ നേതാവായ അടൽ ബിഹാരി വാച്പൈ
ആ പ്രധാനമന്ത്രിയെ
‘ഇന്ത്യയുടെ ദുർഗ’
എന്ന് വിശേഷിപ്പിച്ചു.
ലോകം അവരെ
‘ഉരുക്കുവനിത’
എന്ന് വിളിച്ചു.
അവർ ലോകത്തിലെ ഏറ്റവും വലിയ മാധ്യമമായ ബിബിസി ചാനൽ നടത്തിയ സർവേയിൽ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ചക്രവർത്തിനി എലിസബത്ത് രാഞ്ജിയേയും, രണ്ട് നോബൽ പ്രൈസ് നേടിയ ഏക വനിത മാഡംകയൂരിയെയും, സമാധാനത്തിന്റെ വെള്ളരിപ്രാവ് മദർ തെരേസയേയും പിറകിലാക്കി, ആയിരം വർഷത്തിനിടെ ജീവിച്ചവരിൽ ഏറ്റവും സ്രേഷ്ടയായ വനിതയായി തിരഞ്ഞെടുക്കപ്പെട്ടു.
ഖാലിസ്ഥാൻ വാദികൾ ആയുധവുമായി സിഖ് സുവർണ ക്ഷേത്രത്തിൽ തമ്പടിച്ച് രാഷ്ട്രത്തിന്റെ അഖണ്ഡതയേയും നിയമവ്യവസ്ഥയെയും സൈന്യത്തെയും വെല്ലുവിളിക്കുന്നതറിഞ്ഞ അവർ ബ്ലുസ്റ്റാർ ഓപ്പറേഷന് ഉത്തരവിട്ടു.. ഇതിന്റെ പേരിൽ ജീവന് ഭീഷണി നേരിടേണ്ടി വന്നു..
കൊലയാളികൾ ചുറ്റുമുണ്ട്. കുറച്ചുകാലത്തേക്ക് അംഗരക്ഷകരിൽ നിന്ന് സിഖ് വംശജരെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ട് കീറിയെറിഞ്ഞ അവർ പൊതുവേദിയിൽ അവസാനമായി ഇങ്ങനെ പറഞ്ഞു..
“മരണത്തെ എനിക്കു ഭയമില്ല..
ഞാൻ മരിച്ചാൽ എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തെ ഉത്തേജിപ്പിക്കും.. സംശയത്തിന്റെ നിഴലിൽ ഒരുവിഭാഗത്തേയും മാറ്റിനിർത്താൻ എനിക്കാവില്ല”
1984 ഒക്ടോബർ 31ന്
ആ ധീരവനിത സ്വന്തം അംഗരക്ഷകരാൽ കൊലചെയ്യപ്പെട്ടു..
ലോകം ആ വാർത്ത ഞെട്ടലോടെ കേട്ടുനിന്നു.
ഒക്ടോബർ 31
ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനം
🔥🔥🔥