18/09/2026
തെരഞ്ഞെടുപ്പിൽ സിപിഎം നടത്തിയ അഴിമതി ചർച്ചയാക്കിയാണ് കോൺഗ്രസ് വോട്ട് നേടിയത്. മുഖ്യമന്ത്രിയെ ജയിലിലടയ്ക്കണം എന്നു പോലും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അധികാരത്തിൽ എത്തിയ ശേഷം ഇഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാസപ്പടി കേസിൽ നടപടി എടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കേസിൽ നിലപാട് പോലും പറയുന്നില്ല.
ഇടതും വലതും ചേർന്ന് മാസപ്പടിയിൽ മാച്ച് ഫിക്സിംഗ് നടത്താനുള്ള ശ്രമം ബിജെപി അനുവദിക്കില്ല. അഴിമതിക്കാരെ ജയിലിൽ അടയ്ക്കണം, അതാണ് ജനങ്ങൾ ആവശ്യപ്പെടുന്ന മാറ്റം.