നമ്മുടെ സ്വന്തം പാലാ

  • Home
  • India
  • Palai
  • നമ്മുടെ സ്വന്തം പാലാ

നമ്മുടെ സ്വന്തം പാലാ ജാതി മത വർഗ വർണ്ണ വ്യത്യാസങ്ങൾക്കും അപ്പുറം പാലാ - PALA എന്ന വികാരം നെഞ്ചിലേറ്റിയവർ.....KL35❤
(1)

മീനച്ചിലാറിന്റെ കരയില്‍ സ്ഥിതി ചെയ്യുന്ന ഹരിതമാനോഹരമായ പ്രകൃതി രമണീയമായ നമ്മുടെ കൊച്ചു പട്ടണം അതാണ്‌ നമ്മുടെ പാലാ പട്ടണം .നിരവധി മഹാന്മാര്‍ക്ക് ജന്മം കൊടുത്ത നമ്മുടെ പാലാ... പറഞ്ഞു തീരാത്ത ഒരുപാട് വിശേഷണങ്ങള്‍ ഇനിയുമുണ്ട് ..... ശബരിമല യാത്രികര്‍ക് പ്രധാന ഇടതാവലമായ കടപ്പാട്ടൂര്‍ ക്ഷേത്രം പുലിയന്നൂര്‍ മഹാദേവക്ഷേത്രം ,തൃക്കയില്‍ മഹാദേവ ക്ഷേത്രം ,
ദക്ഷിണകാശി എന്നറിയപെടുന്ന ളാലം മഹാദേവക്ഷേത്രം, ളാലം പ

ള്ളി ,കതീഡ്രല്‍ പള്ളി തുടങ്ങിയ പ്രധാനപെട്ട ആരാധനാലയങ്ങള്‍ നമ്മുടെ ഈ കൊച്ചു പട്ടണത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട് .

പാലാ സബ് ജയിലിനോട് ചേർന്നുള്ള ഈ വഴിയിലെ കുഴി ഒരിക്കിലും അടയ്ക്കില്ല എന്ന് എന്തോ ശപഥം ചെയ്തതാണ് എന്ന് തോന്നുന്നു 😕       ...
02/06/2026

പാലാ സബ് ജയിലിനോട് ചേർന്നുള്ള ഈ വഴിയിലെ കുഴി ഒരിക്കിലും അടയ്ക്കില്ല എന്ന് എന്തോ ശപഥം ചെയ്തതാണ് എന്ന് തോന്നുന്നു 😕

പാലായുടെ കായികസംസ്കാരത്തിന് അഭിമാനമേകി വള്ളിച്ചിറ സ്വദേശി.   ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സീനിയർ വ...
31/05/2026

പാലായുടെ കായികസംസ്കാരത്തിന് അഭിമാനമേകി വള്ളിച്ചിറ സ്വദേശി.

ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സീനിയർ വനിതാ വിഭാഗത്തിൽ വെങ്കലമെഡൽ കരസ്ഥമാക്കി പാലാ വള്ളിച്ചിറ സ്വദേശി ശോഭന ചന്ദ്രൻ. രാഷ്ട്രീയ രക്ഷാ യൂണിവേഴ്‌സിറ്റിയും, ആം റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയും, ഗുജറാത്ത് ആം റെസ്ലിങ് സ്പോർട്സ് അസോസിയേഷനും സംയുക്തമായി ദേശീയതലത്തിൽ നടത്തിയ മത്സരത്തിലാണ് ശോഭനയുടെ മിന്നും വിജയം. പാലായിൽ വച്ച് നടന്ന ജില്ലാ മത്സരത്തിൽ ഗ്രാൻഡ് മാസ്റ്റർ 80 വിഭാഗത്തിൽ രണ്ട് ഗോൾഡും, വയനാട് വച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ ഗ്രാൻഡ് മാസ്റ്റർ 80 വിഭാഗത്തിൽ രണ്ടു വെള്ളിയും കരസ്ഥമാക്കിയതിനു ശേഷമാണ് ദേശീയതലത്തിൽ മത്സരത്തിൽ ശോഭന പങ്കെടുത്തത്. പലവിഭാഗങ്ങളിലായി കേരളത്തിൽനിന്നും 250 ഓളം മത്സരാർത്ഥികൾ ദേശീയതലത്തിൽ പങ്കെടുത്തു. മുത്തോലി ആംസ് ഫിറ്റ് ജിമ്മിലെ അനൂപ് പുളിക്കലാണ് ശോഭനയുടെ ട്രെയിനർ. പാലാ അമല ഹോമിയോ ക്ലിനിക്കിലെയും , പുലിയന്നൂർ ശ്രീരാമകൃഷ്ണ ആശ്രമം ഹോമിയോ ക്ലിനിക്കിലെയും ഫാർമസിസ്റ്റാണ് ശോഭന. വള്ളിച്ചിറ കാലായിപ്പള്ളിൽ കെ.ആർ. ചന്ദ്രശേഖരനാണ് ശോഭനയുടെ ഭർത്താവ്. മക്കൾ ശ്രീഹരി എസ്. ചന്ദ്രൻ, ശ്രീലക്ഷ്മി ചന്ദ്രൻ.

കടപ്പാട് : Dr Vimal Sharma
Sharma‘s Homeo Clinic Vallichira, Pala
Phone : +91 97469 18014

❤️പാലാ
30/05/2026

❤️പാലാ

നമ്മുടെ കാപ്പൻസ് ലെഗസിയിൽ ഇന്ത്യയിലെ മികച്ച സൂപ്പർമാർക്കറ്റ് ചെയിൻ വിശാൽ മാർട് ഉടൻ തന്നേ പ്രവർത്തനം ആരംഭിക്കുന്നു.      ...
29/05/2026

നമ്മുടെ കാപ്പൻസ് ലെഗസിയിൽ ഇന്ത്യയിലെ മികച്ച സൂപ്പർമാർക്കറ്റ് ചെയിൻ വിശാൽ മാർട് ഉടൻ തന്നേ പ്രവർത്തനം ആരംഭിക്കുന്നു.

കൊട്ടാരമറ്റം ബസ് ടെർമിനൽ സംബന്ധിച്ചുള്ള പ്രശ്നം ; പ്രക്ഷുബ്ധമായി പാലാ നഗരസഭപാലാ: ഇന്ന് നടന്ന നഗരസഭാ കൗൺസിൽ യോഗം കൊട്ടാരമ...
25/05/2026

കൊട്ടാരമറ്റം ബസ് ടെർമിനൽ സംബന്ധിച്ചുള്ള പ്രശ്നം ; പ്രക്ഷുബ്ധമായി പാലാ നഗരസഭ

പാലാ: ഇന്ന് നടന്ന നഗരസഭാ കൗൺസിൽ യോഗം കൊട്ടാരമറ്റം ബസ് ടെർമിനലിന്റെയും അവിടുത്തെ കംഫർട്ട് സ്റ്റേഷൻ സംബന്ധിച്ചുമുള്ള അജണ്ടയിൽ തട്ടി പ്രക്ഷുബ്ധമായി. നിലവിൽ കംഫർട്ട് സ്റ്റേഷൻ ലേലത്തിന് എടുത്തിരുന്നവർ നിരുത്തരവാദിത്തപരമായി ഏറെ നാശനഷ്ടങ്ങൾ വരുത്തിയതോടെ അതെങ്ങനെ ഈടാക്കും എന്നതായിരുന്നു ആദ്യ ചർച്ച. മുൻ എൽഡിഎഫ് ഭരണസമിതിയുടെ കാലത്തായിരുന്നു കംഫർട്ട് സ്റ്റേഷൻ ലേലത്തിന് നൽകിയത് എന്നാൽ അവരുമായി യാതൊരുവിധ എഗ്രിമെൻറുമുണ്ടായിരുന്നില്ല എന്നതുകൊണ്ട് തന്നെ ഈ നഷ്ടങ്ങളൊന്നും ഈടാക്കാൻ നഗരസഭയ്ക്ക് സാധിക്കാത്ത അവസ്ഥയാണ്. മുൻപ് നടത്തിയിരുന്നവർ മൂന്നേകാൽ ലക്ഷം രൂപയുടെ മെയിൻറനൻസ് പണി നടത്തേണ്ട വിധമുള്ള നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനും പുറമേ നിരവധി മാസത്തെ വൈദ്യുതി കുടിശ്ശികയും അവർ അടയ്ക്കാൻ ഉണ്ട് , റവന്യൂ റിക്കവറി നടത്താൻ നടപടി വേണമെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആവശ്യം.

എന്നാൽ മുൻ ഭരണസമിതി കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകാരുമായി യാതൊരുവിധ ഉടമ്പടിയും ഒപ്പു വച്ചിട്ടില്ലാത്തതിനാൽ നിയമനടപടി ബുദ്ധിമുട്ടായിരിക്കുമെന്നാണ് നഗരസഭ ഉദ്യോഗസ്ഥർ കൗൺസിൽ യോഗത്തിൽ പ്രതികരിച്ചത്.

കൊട്ടാരമറ്റം ബസ് ടെർമിനലിന്റെ ശോച്യാവസ്ഥയിൽ അടിയന്തര നടപടി വേണമെന്ന് വാർഡ് കൗൺസിലർ ബിജു മാത്യൂസ് അതിശക്തമായി ആവശ്യപ്പെട്ടു. ഉൾവശം ചോർന്ന് യാത്രക്കാർ തെന്നി വീഴുന്നത് പതിവാണെന്നും ഇന്നലെ ഒരാളുടെ അസ്ഥിക്ക് ഒടിവ് പറ്റിയെന്നും കൗൺസിലർ സഭയിൽ പറഞ്ഞു. ടെർമിനലിലെ വലിയ ബോർഡ് തുരുമ്പിച്ചു താഴെ വീഴാറായ അവസ്ഥയിലാണെന്നും അതു മാറ്റിയില്ലെങ്കിൽ ഒരുപക്ഷേ വലിയ അപകടത്തിനും ജനങ്ങളുടെ ജീവനും നഗരസഭ മറുപടി പറയേണ്ടി വരുമെന്നും ബിജു മാത്യൂസ് പറഞ്ഞു. ഈ അവസ്ഥയ്ക്ക് മുൻ കൊട്ടാരമറ്റം വാർഡ് കൗൺസിലർ ലീന സണ്ണിയും ഉത്തരവാദിയാണെന്ന് സിജി ടോണി തോട്ടത്തിൽ ആരോപിച്ചു.
നഗരസഭ പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളിൽ മാലിന്യം പായ്ക്കറ്റുകളിലാക്കി വെച്ചിരിക്കുന്നത് കളക്ട് ചെയ്ത് നീക്കം ചെയ്യാത്ത ആരോഗ്യവകുപ്പ് അധികൃതരുടെ അനാസ്ഥയെ കൗൺസിലർ ടോണി തൈപ്പറമ്പിൽ നിശിതമായി വിമർശിച്ചു.

പോസ്റ്റ്‌ കടപ്പാട് : പാലാ ടൈംസ്

തോക്ക് ചൂണ്ടിയ  കേസിൽ ടോമി കുറ്റിയാങ്കലിനെതിരെയുള്ള പോലീസ് കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത...
24/05/2026

തോക്ക് ചൂണ്ടിയ കേസിൽ ടോമി കുറ്റിയാങ്കലിനെതിരെയുള്ള പോലീസ് കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. എസ്പി ഓഫീസിൽ ഓർഡർ എത്തിയാൽ ഉടൻ അന്വേഷണ ഉദ്യോഗസ്ഥനെ പ്രഖ്യാപിക്കുമെന്നറിയുന്നു. ഏതാനും മാസങ്ങൾ മുൻപ് പാലാ ലയൺസ് ക്ലബ്ബ് ഓഫ് സ്പൈസ്വാലി യിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടോമി കുറ്റിയാങ്കൽ ക്ലബ്ബിലെ മറ്റു ചിലർക്കെതിരെ തന്റെ ലൈസൻസ് ഉള്ള തോക്ക് ചൂണ്ടി എന്നാണ് പോലീസ് കേസ്. ഇതേ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും അന്വേഷണം ഉണ്ടാകുമെന്ന് അറിയുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പുനരന്വേഷണമാവശ്യപ്പെട്ട് ടോമി കുറ്റിയാങ്കൽ പരാതി നൽകിയിട്ടുണ്ട്

കടപ്പാട് :,

വളരെ മികച്ച തീരുമാനം, ബഹു കോടതി എന്തുകൊണ്ട് ഈ തീരുമാനം എടുക്കാൻ വൈകി എന്നതിൽ മാത്രമേ സങ്കടമുള്ളു 🙏. നമ്മൾ മുൻപ് മെഡിക്കൽ...
19/05/2026

വളരെ മികച്ച തീരുമാനം, ബഹു കോടതി എന്തുകൊണ്ട് ഈ തീരുമാനം എടുക്കാൻ വൈകി എന്നതിൽ മാത്രമേ സങ്കടമുള്ളു 🙏. നമ്മൾ മുൻപ് മെഡിക്കൽ കോളേജിലെ നായ ശല്യം പോസ്റ്റ്‌ ഇട്ടിരുന്നു. എന്തായാലും സന്തോഷം മാത്രം. നായകടി ഏൽക്കുന്നത് അത്ര നല്ല സുഖമുള്ള ഏർപ്പാടല്ല.നായപ്രേമികൾ തെരുവിൽ അലയുന്ന നായ്ക്കുട്ടികളെ സ്വന്തം വീട്ടിൽ കൊണ്ട് പോയി നോക്കട്ടെ 🙏അതല്ലേ അതിന്റെ ഒരു മനോഹാരിത

പാലാ : ഇന്നലെ മൂകാംബികയിൽ അപകടത്തിൽ മരണപ്പെട്ട ജ്യോതി ബിജു(44)വിൻ്റെയും ആര്യ അനൂപി(27)ന്റെയും സംസ്കാരം നാളെ(മെയ് 19) നടക...
18/05/2026

പാലാ : ഇന്നലെ മൂകാംബികയിൽ അപകടത്തിൽ മരണപ്പെട്ട ജ്യോതി ബിജു(44)വിൻ്റെയും ആര്യ അനൂപി(27)ന്റെയും സംസ്കാരം നാളെ(മെയ് 19) നടക്കും.ഇന്ന് ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങളുമായി പുറപ്പെട്ട ആംബുലൻസുകൾ ഇന്ന് അർദ്ധരാത്രിയോടെ പാലായിലെത്തും.
ജ്യോതിയുടെ മൃതസംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്കും ആര്യയുടേത് ഉച്ചകഴിഞ്ഞ് 3 മണിക്കും വീട്ടുവളപ്പിൽ നടക്കും.

ഇന്നലെ ഉച്ചയോടെയാണ് കുടജാദ്രിയിൽ നിന്ന് മടങ്ങി വരും വഴി അപകടമുണ്ടായത്. അഞ്ചു ജീപ്പുകളിലായി പാലാ പയപ്പാറിൽ നിന്നും പുറപ്പെട്ട തീർത്ഥാടക സംഘത്തിന്റെ ജീപ്പുകളിൽ ഒന്നിലേക്ക് ദിശ തെറ്റി അമിതവേഗതിയിൽ കയറിവന്ന മീൻ ലോറി ഇടിച്ച് കയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തിക പ്രശ്‌നത്താൽ ചികിത്സ മുടങ്ങുന്ന ഘട്ടമെത്തിയപ്പോൾ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ഷോൺ ജോർജിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ചികിത്സ തുടരാൻ സാധിച്ചതും പോസ്റ്റ്മോർട്ടമടക്കമുള്ള കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചതും. കേരളത്തിൽ നിന്നുള്ള മറ്റു ജനപ്രതിനിധികളുടെ സഹായം അഭ്യർത്ഥിച്ചെങ്കിലും കാര്യമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.

🌹 #ആദരാഞ്ജലികൾ #മൂകാംബിക

Address

Pala
Palai
686575

Alerts

Be the first to know and let us send you an email when നമ്മുടെ സ്വന്തം പാലാ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share