08/04/2026
ഇന്നും നാളെയും ജോസ് കെ മാണിക്കും കുടുംബത്തിനും എതിരെ വൻ വ്യക്തിഹത്യയും അപവാദ പ്രചാരണങ്ങളും
*പാലാക്കാർ കരുതിയിരിക്കണമെന്ന് അഭ്യർത്ഥിച്ച് LDF*
ഇലക്ഷന് തൊട്ടു മുൻപ് ജോസ് കെ മാണിക്ക് എതിരെ വ്യാപകമായി വ്യക്തിഹത്യയും അപവാദ നുണ പ്രചാരണങ്ങളും അണിയറയിൽ ഒരുങ്ങുന്നു എന്ന റിപ്പോർട്ടിനെത്തുടർന്ന് പാലയിലെ വോട്ടർമാർ ജാഗ്രത പാലിക്കണമെന്നും എതിർ സ്ഥാനാർഥികളുടെ അനുയായികൾ പ്രചരിപ്പിക്കുന്ന നുണക്കഥകളിൽ അവസാന നിമിഷം വീണു പോകരുത് എന്നും ഇടതു നേതാക്കൾ പറഞ്ഞു.
*കേരള സ്പീക്ക്സ്, പാലാക്കാരൻ ചേട്ടൻ,* *പാൽക്കാരൻ പാലാ,പാലാ വൈബ്സ്,UK ന്യൂസ് ഉരുളികുന്നം* തുടങ്ങി അനേകം ഓൺലൈൻ മീഡിയകളിലൂടെയായും ഫേസ്ബുക്ക് പോസ്റ്റു കളിലുടെയും വരുന്ന പ്രചാരണങ്ങൾ വാസ്തവ വിരുദ്ധം ആണ്.
അതുപോലെ വാട്സാപ്പ് മെസ്സേജുകളായും ജോസ് കെ മാണിയെയും കുടുംബത്തെയും വ്യക്തി ഹത്യ നടത്തുന്ന നൂറുകണക്കിന് മെസ്സേജുകൾ ഇപ്പോൾ തന്നെ പ്രചരിക്കുന്നുണ്ട്.
അതുപോലെ തിരഞ്ഞെടുപ്പ് ദിവസം പത്രങ്ങൾ ആയും നോട്ടീസ് അടിച്ചും വ്യക്തിഹത്യ നടത്താൻ എതിരാളികളുടെ ഭാഗത്തു നിന്നു ശ്രെമം ഉണ്ടാകുമെന്നും ഇത്തരം കല്ലു വെച്ച നുണകളിൽ വിശ്വസിക്കരുത് എന്നും എൽ ഡി എഫ് നേതാക്കൾ പാലായിലെ ഓരോ വോട്ടർമാരോടും അഭ്യർത്ഥിക്കുന്നു.