CPIM Kadaplamattom LC

CPIM Kadaplamattom LC സി.പി.ഐ(എം) കടപ്ലാമറ്റം ലോക്കൽ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്.
അയർക്കുന്നം ഏരിയ കമ്മിറ്റി.
കോട്ടയം ജില്ലാ കമ്മിറ്റി.

08/04/2026
ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ പ്രിയപ്പെട്ട സ്ഥാനാർഥി ശ്രീമതി. നിർമ്മല ജിമ്മി യെ രണ്ടില അടയാളത്തിൽ വോട്ടുകൾ ചെയ്തു വിജയി...
25/03/2026

ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ പ്രിയപ്പെട്ട സ്ഥാനാർഥി ശ്രീമതി. നിർമ്മല ജിമ്മി യെ രണ്ടില അടയാളത്തിൽ വോട്ടുകൾ ചെയ്തു വിജയിപ്പിക്കുക..

28/02/2026

പൗരത്വവുമായി ബന്ധപ്പെട്ട അരക്ഷിത ബോധമില്ലാതാക്കാൻ എല്ലാവർക്കും നേറ്റിവിറ്റി കാർഡ് നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ ഉറച്ച നിലപാടിന്റെ പ്രഖ്യാപനമാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന്റെ അവസാന ദിവസം പാസ്സാക്കിയ കേരള നേറ്റിവിറ്റി കാർഡ് ബിൽ, 2026.

ഒരാൾ ജന്മം കൊണ്ട് കേരളീയനാണ് എന്നു സാക്ഷ്യപ്പെടുത്തുന്നതിന് കേരള സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ മാതൃകയിൽ ജനനം, സ്ഥിരം മേൽവിലാസം, ഫോട്ടോ എന്നിവ രേഖപ്പെടുത്തി നേറ്റിവിറ്റി കാർഡ് നൽകുന്നതിനും, അത് കേരള സർക്കാർ നൽകുന്ന സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടത്തക്കവിധമുള്ള ആധികാരിക രേഖയായി അംഗീകരിച്ചുകൊണ്ടുമുള്ള ബില്ലാണ് നിയമസഭ പാസ്സാക്കിയത്.

സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന രേഖയായ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് നിലവിൽ നിയമ പ്രാബല്യമുള്ളതായിരുന്നില്ല. ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്ന നിലയാണ്. നേറ്റിവിറ്റി കാര്‍ഡിന് നിയമപ്രാബല്യം ലഭിക്കുന്നതോടെ ആധികാരികവും നിയമ പിന്‍ബലമുള്ളതുമായ രേഖ വ്യക്തികൾക്കു ലഭിക്കും.

ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ല. അത് കേരളം നൽകുന്ന ഉറപ്പാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയം പറയുന്ന വിഭജന നയങ്ങൾക്കെതിരെ കേരളത്തിന്റെ ശക്തമായ പ്രതിരോധമാണ്, ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തിലൂന്നിയുള്ള നേറ്റിവിറ്റി കാർഡ് ബിൽ.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

28/02/2026

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ആരോഗ്യം ഉൾപ്പെടെ എല്ലാ മേഖലകളിലും സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് അവരുടെ നയം. വലിയ നിക്ഷേപങ്ങൾ നടത്തിയിട്ടും സ്വകാര്യ മേഖലയ്ക്ക് കേരളത്തിലേക്ക് ആഴത്തിൽ കടന്നുചെല്ലാൻ കഴിയാത്തതിന്റെ പ്രധാന കാരണം ശക്തമായ ഒരു പൊതുമേഖലയുടെ സാന്നിധ്യമാണ്. സ്വകാര്യ മേഖലയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനു നേരെ ആക്രമണങ്ങൾ നടത്തുന്നത്.

സ. എം എ ബേബി
സിപിഐ എം ജനറൽ സെക്രട്ടറി

14/01/2026

ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് തുടർന്ന് കേരളം. കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ 4 ലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് സ്വന്തമായി ഭൂമി എന്ന അവകാശം സർക്കാർ ഉറപ്പാക്കിയത്. ഇക്കാലയളവിൽ ആകെ 4,10,958 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഒരു വർഷം 43,478 പട്ടയങ്ങൾ. ഒരു ദിവസം കണക്കിലെടുത്താൽ 120 പട്ടയങ്ങൾ. അതായത് ഓരോ മണിക്കൂറിലും 5 പട്ടയങ്ങൾ വീതം. വികസനവും കരുതലും ഒരുപോലെ കൈകോർക്കുന്ന നാടായി കേരളത്തെ മാറ്റി സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി ലഭ്യമാക്കുകയെന്നതാണ് സർക്കാരിന്റെ നയവും ലക്ഷ്യവും. ഒരാൾ പോലും ഭൂരഹിതരായി അവശേഷിക്കാത്ത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം.

26/12/2025

പണിയ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ നഗരസഭാ ചെയർപേഴ്‌സണായി സിപിഐ എം ഏരിയാ കമ്മിറ്റി അംഗം സ. പി വിശ്വനാഥൻ ചുമതലയേറ്റു. ആദിവാസി ക്ഷേമസമിതി (എകെഎസ്‌) ജില്ലാ പ്രസിഡന്റ്‌ കൂടിയാണ്‌ സഖാവ് വിശ്വനാഥൻ. എടഗുനി കുരുന്തൻ ഉന്നതിയിൽനിന്നും ഡിവൈഎഫ്‌ഐയിലൂടെ വളർന്ന പൊതുപ്രവർത്തകൻ രണ്ടാം തവണയാണ്‌ ക‍ൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്‌. കൽപ്പറ്റയിലെ 28–ാം വാർഡായ എടഗുനിയിലെ ജനറൽ സീറ്റിൽ മത്സരിച്ച്‌ നഗരസഭയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ്‌ ഇത്തവണ വിജയിച്ചത്‌. 30 ഡിവിഷനുകളിൽ 17 എണ്ണവും നേടി യുഡിഎഫിൽ നിന്ന് എൽഡിഎഫ് നഗരസഭ പിടിച്ചെടുത്തിരുന്നു.

05/12/2025

എൽ ഡി എഫ് സാരഥികളെ വിജയിപ്പിക്കുക..

04/12/2025

എൽ ഡി എഫ് സാരഥികളെ വിജയിപ്പിക്കുക..

29/11/2025

വാർഡ് 12- വയലാ സ്കൂൾ ജംഗ്ഷൻ- പി എം ജോസഫ് (അപ്പച്ചൻ)

29/11/2025

വെമ്പളളി ഡിവിഷൻ- സന്തോഷ് കെ പി

Address

AKG Mandiram, CPI(M) Kadaplamattom Local Committee Office, Vayala
Palai
686587

Alerts

Be the first to know and let us send you an email when CPIM Kadaplamattom LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kadaplamattom LC:

Share