KL 35 PALAI

KL 35 PALAI Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KL 35 PALAI, Landmark & historical place, Palai.

പാലായുടെ പ്രതാപം വീണ്ടെടുക്കും.. .0    (m)
29/03/2026

പാലായുടെ പ്രതാപം വീണ്ടെടുക്കും..

.0



(m)

20/03/2026

നാടിനെ നയിക്കാൻ, ഒരേ ഒരു ആൾ...

28/02/2026
❤️❤️❤️
11/08/2023

❤️❤️❤️

മണിപ്പൂരിൽ റബ്ബർ വില 300കടന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു....  😢
05/05/2023

മണിപ്പൂരിൽ റബ്ബർ വില 300കടന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു....
😢

ഈ ക്രൂരതയ്ക്ക് മാപ്പില്ല....😡കോട്ടയം, ചേർപ്പുങ്കലിൽ 60 ഏക്കറോളം വരുന്ന തരിശു നിലം വിളനിലമാക്കാൻ അഹോരാത്രം പ്രയത്നിച്ച കർ...
16/11/2022

ഈ ക്രൂരതയ്ക്ക് മാപ്പില്ല....😡
കോട്ടയം, ചേർപ്പുങ്കലിൽ 60 ഏക്കറോളം വരുന്ന തരിശു നിലം വിളനിലമാക്കാൻ അഹോരാത്രം പ്രയത്നിച്ച കർഷകന് കിട്ടിയ സാമൂഹ്യവിരുദ്ധരുടെ സ്നേഹസമ്മാനം, അരിക്ക് അന്യസംസ്ഥാനങ്ങളെ നാം ആശ്രയിക്കുമ്പോൾ 60 ഏക്കറോളം കാർഷിക നിലം പാട്ടത്തിനെടുത്ത് സ്വപ്രയത്നത്താൽ സമൂഹത്തിന് മാതൃകയാക്കാൻ ശ്രമിച്ച വാലെപീടികയിൽ മാത്തുക്കുട്ടി എന്ന കർഷകന്റെ ട്രാക്ട്ടറിൽ ഉപ്പ് പൊടിവിതറി എൻജിൻ പ്രവർത്തന രഹിതമാക്കിയാണ് സാമൂഹിക വിരുദ്ധരുടെ പ്രതിഷേധം. കാർഷിക മേഖലയെ മുന്നോട്ടു നയിക്കേണ്ട നമ്മളിലൊരുവൻ അതിനുമുതിർന്നു എന്നത് അത്യന്തം വേദനാ ജനകമായ കാര്യമാണ്. കാർഷികവൃത്തി ഇത്രയധികം അസ്വസ്ഥരാക്കുന്നവരെ സമൂഹം തിരിച്ചറിയേണ്ടതും ഒറ്റപ്പെടുത്തേണ്ടതുമാണ്. അക്രമികളെ എത്രയും പെട്ടെന്ന് കണ്ടുപിടിച്ച് തക്ക ശിക്ഷ കൊടുക്കാൻ പോലീസ് അധികാരികൾ ശ്രമിക്കുമെന്ന് കരുതുന്നു.

ഇങ്ങിനെയും ഒരു ഡോക്ടർ...രണ്ട് ദിവസം മുമ്പ് ഈരാറ്റുപേട്ടയിൽ നടന്ന സ്നേഹ സദസ്സിൻ്റെ ഭാഗമായി ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരുന്ന...
03/11/2022

ഇങ്ങിനെയും ഒരു ഡോക്ടർ...

രണ്ട് ദിവസം മുമ്പ് ഈരാറ്റുപേട്ടയിൽ നടന്ന സ്നേഹ സദസ്സിൻ്റെ ഭാഗമായി ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരുന്നപ്പോൾ വെളുപ്പിന് മൂന്ന് മണിക്ക് ഫ്ലക്സ് ഒട്ടിക്കുന്ന കടുപ്പമേറിയ പശ സഹപ്രവർത്തകൻ ഷിഹാബിൻ്റെ കണ്ണിലേക്ക് വീണു. പശ കണ്ണിനകത്ത് ഒട്ടിപ്പിടിക്കുകയും ചെയ്തു.

കൃഷ്ണമണിക്ക് പൊള്ളലേറ്റതിനാൽ പി.എം.സി യിൽ ഫസ്റ്റ് എയിഡ് നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിൽ പാലാ എത്തിയപ്പോഴാണ് ഒരു സുഹൃത്ത് പാലായിൽ അൽഫോൻസാ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ വീട്ടിലുള്ള കാര്യം പറഞ്ഞത്. പാലാ ടൗണിൽ നിന്നും കുറേ അകത്തേക്ക് പോയി ഓലിക്കൻ എന്ന പേരിലുള്ള ഒരു വലിയ വീടിന് മുന്നിലെത്തി. രണ്ട് ഗേറ്റും പൂട്ടിയിട്ടില്ലായിരുന്നു. രാത്രി മൂന്നര മണി ആയതിനാൽ മടിച്ചാണ് ഗേറ്റ് തുറന്നത്. വീടിനു മുന്നിലെത്തി ഒറ്റ ബെല്ലടിച്ചതും ജനലിലൂടെ എന്താ മക്കളേന്ന് ഡോക്ടർ ചോദിച്ചു. ആവശ്യം പറഞ്ഞ് തീരും മുൻപേ അദ്ദേഹം കയറിയിരിക്കാൻ പറഞ്ഞു.

ഇത് ചെറിയ കേസല്ലേ, ആ ടോർച്ച് കണ്ണിലേക്ക് അടിച്ച് പിടിച്ചോളാൻ പറഞ്ഞിട്ട് കണ്ണിലേക്ക് നാല് തുള്ളി മരുന്നൊഴിച്ചു. രണ്ട് മിനിറ്റ് കഴിഞ്ഞ് പഞ്ഞി വച്ച് പശ പതിയെ മുഴുവൻ ഒപ്പിയെടുത്ത് ലെൻസ് ഗ്ലാസ്സ് വച്ച് പരിശോധിച്ചു.

എല്ലാം കഴിഞ്ഞാണ് എവിടുന്നാണ് വരുന്നതെന്ന് പോലും ചോദിച്ചത്. രൂപ എത്ര നൽകിയാലും തികയാത്ത സേവനത്തിന് മടിച്ച് മടിച്ചാണ് ആയിരം രൂപ നൽകിയത്. പക്ഷേ ആ നല്ല മനസ്സിനുടമ നമ്മളെ തോൽപിച്ചു. "രൂപ എന്തിനാ തരുന്നത്, അതൊന്നും വേണ്ട മക്കളേ.. വീട്ടിൽ പോയി വിശ്രമിക്ക്. നാളെ പകൽ ഒന്നുകൂടി ഹോസ്പിറ്റലിൽ കാണിക്കണം. ഇങ്ങോട്ട് വരണമെന്നില്ല. പേട്ടേൽ തന്നെ കാണിച്ചാൽ മതിയാകും.. എന്നാൽ ബൈ.." എന്ന് പറഞ്ഞ് വിലയേറിയ ഒരു തുള്ളി മരുന്നും നൽകിയിട്ട് അദ്ദേഹം അകത്തേക്ക് കയറിപ്പോയി.

ഡോക്ടർ അലക്സ് ബേബി..
താങ്കളോട് നന്ദിയുണ്ട്, അങ്ങേയറ്റം ബഹുമാനവും.

Ameen Pittayil

❤️🔥🔥
08/10/2022

❤️🔥🔥

കിടങ്ങൂർ കാവാലിപ്പുഴക്കടവ് മിനി ബീച്ചിൽ എത്തുന്ന സന്ദർശകർക്ക് മനോഹരമായ മൂവന്തിയുടെ ചന്തം  കാണുവാൻ സാധിക്കുന്നത് ഇവിടെ ഈ ...
19/09/2022

കിടങ്ങൂർ കാവാലിപ്പുഴക്കടവ് മിനി ബീച്ചിൽ എത്തുന്ന സന്ദർശകർക്ക് മനോഹരമായ മൂവന്തിയുടെ ചന്തം കാണുവാൻ സാധിക്കുന്നത് ഇവിടെ ഈ വെളിച്ചം എത്തിയത് കൊണ്ട് മാത്രമാണ് .. ഇവിടെ ഈ വെളിച്ചം ഇല്ലായിരുന്നെങ്കിൽ ഇവിടം കൂരിരുട്ടായിരിക്കും. ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഈ നാടിന്റെ വെളിച്ചം എത്തിച്ചത് , കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് മോൻ മുണ്ടയ്ക്കൽ ആണ് ( Josemon Mundackal ) അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടുകൂടിയുള്ള ഈ പ്രവർത്തിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അദ്ദേഹത്തിന് ഹൃദയത്തിൻറെ ഭാഷയിൽ അറിയിക്കുന്നു 💜💜🙏 - Photo by Ramesh kidangoor

Address

Palai

Website

Alerts

Be the first to know and let us send you an email when KL 35 PALAI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share