BDJS Paippad panchayat committee

BDJS Paippad panchayat committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BDJS Paippad panchayat committee, Political Party, Paippadu, Paippad.

02/04/2021

ജന പ്രതിനിധികളുടെ ധർമ്മമെന്നാൽ ജന സേവനമാണ് തവനൂരിലെ ഈ അമ്മയുടെ കണ്ണു നീരിന് തവനൂരിനെ മാറി മാറി പ്രതിനിധീകരിച്ച ജനപ്രതിനിധികൾക്ക് എന്ത് മറുപടിയാണ് പറയാനുള്ളത്.

24/03/2021

Vote for NDA
പൂഞ്ഞാറിൽ പുതുമ വിടരട്ടെ,
പുതിയ കേരളം മോദിക്കൊപ്പം.

24/03/2021

വിദ്യാർത്ഥികൾക്കായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കുത്തനെ വർധിപ്പിച്ചു മോദി സർക്കാർ

രാജ്യത്താകെയുള്ള AIIMS കളുടെ എണ്ണം

2014 വരെ - 7 2020 ൽ - 22

രാജ്യത്താകെയുള്ള IIT കളുടെ എണ്ണം

2014 വരെ - 16 2020 ൽ - 23

രാജ്യത്താകെയുള്ള IIIT കളുടെ എണ്ണം

2014 വരെ - 9 2020 ൽ - 25

രാജ്യത്താകെയുള്ള IIM കളുടെ എണ്ണം

2014 വരെ - 13 2020 ൽ - 20

24/03/2021

നഗര പ്രദേശങ്ങളിൽ ഒരു കോടി പത്ത് ലക്ഷം വീടുകളുമായി പ്രധാനമന്ത്രി ആവാസ് യോജന

പ്രധാനമന്ത്രി ആവാസ് യോജന - അർബൻ

പണി തീർത്ത വീടുകൾ - 43 55 000

പണി തുടങ്ങിയ വീടുകൾ -75 78 000

ആകെ അനുവദിച്ച വീടുകൾ - 1 10 80 000

എല്ലാവർക്കും വീട് മോദിയിലൂടെ

19/03/2021
19/03/2021

എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണ യാത്രാ ഷെഡ്യൂള്‍ ( 19-03-2021)

13/03/2021

കായംകുളം നിയോജക മണ്ഡലത്തിലെ എന്റെ പ്രിയസഹോദരങ്ങളേ...
ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർഥിയായി പ്രിയ സഹോദരൻ
പി. പ്രദീപ് ലാൽ ജനവിധി തേടുന്ന വിവരം നിങ്ങളെയെല്ലാവരെയും സന്തോഷപൂർവം അറിയിക്കുന്നു.

കായംകുളം ഗവണ്‍മെന്റ് ബോയ്സ് ഹൈസ്ക്കൂളിൽ നിന്ന് സ്ക്കൂൾ വിദ്യാഭ്യാസവും തുടർന്ന് കായംകുളം എം.എസ്.എം കോളേജിൽ നിന്ന് ബിരുദവും പൂർത്തിയാക്കിയ പ്രദീപ് ലാല്‍ കലാ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമാണ്.

പൊതുജന സംഘടനയായ കായംകുളം ടൗൺ പൗരസമിതിയുടെ ആദ്യകാല ജനറൽ സെക്രട്ടറി, പുതിയിടം ശ്രീകൃഷ്ണ ക്ഷേത്ര സമിതി വൈസ് പ്രസിഡന്റ്, കായംകുളം ബോധി കൾച്ചറൽ സൊസൈറ്റി സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രദീപ് എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ സെക്രട്ടറികൂടിയാണ്. ബി.ഡി.ജെ.എസ് രൂപീകരണകാലം മുതൽ പാർട്ടിയുടെ വിവിധ ചുമതലകൾ വഹിച്ചുവരുന്നു.

കേരള നവോത്ഥാന ചരിത്രത്തിന്റെ പ്രതീകമായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പുണ്യപാദങ്ങൾ പതിഞ്ഞ ഈ പരശുരാമ ഭൂമിയെ ശ്രീ നരേന്ദ്രമോദിജീയുടെ വികസനത്തിന്റെയും ഉന്നമനത്തിന്റെയും നാടാക്കി മാറ്റുവാനായി നമ്മുടെ പ്രിയ സഹോദരൻ പി. പ്രദീപ് ലാലിനോടൊപ്പം പൂർണ പിന്തുണയും അനുഗ്രഹവും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

തുഷാര്‍ വെള്ളാപ്പള്ളി

13/03/2021

അരൂർ നിയോജക മണ്ഡലത്തിലെ ജനാധിപത്യ വിശ്വാസികളായ പ്രിയ വോട്ടർമാരെ..

അരൂർ മണ്ഡലത്തിൽ നിന്നും പതിറ്റാണ്ടുകളായി നമ്മൾ തിരഞ്ഞെടുത്തു അയക്കുന്ന നമ്മുടെ ജനപ്രതിനിധികൾ എത്രത്തോളം ഈ നാടിനോട് ആത്മാർത്ഥതയും നീതിയും പുലർത്തിയെന്നു വിലയിരുത്തേണ്ട സമയം ആണ് തിരഞ്ഞെടുപ്പുകാലം. ഇക്കുറി അരൂരിന്റെ വികസനം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് കൂടിയായ ശ്രീ ടി. അനിയപ്പൻ എന്ന കരുത്തുറ്റ സ്ഥാനാർത്ഥിയെ വീണ്ടും ദേശീയ ജനാധിപത്യ സഖ്യം നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു.

സാധാരണ കുടുംബത്തിൽ ജനിക്കുകയും കഷ്ടപ്പാടുകൾക്കിടയിലും തൻ്റെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുകയും ചെറിയ ചെറിയ ജോലികളിലൂടെ അതിനുള്ള ധനം കണ്ടെത്തുകയും ചെയ്ത ശ്രീ.ടി.അനിയപ്പൻ ഇന്ന് കേരളത്തിലെ തന്നെ അറിയപ്പെടുന്ന ചാർട്ടേഡ് അക്കൗണ്ടൻ്റ്മാരിലൊരാണ്. എസ് എൻ ഡി പി യോഗം ചേർത്തല യൂണിയൻ ഡയറക്ടർ ബോർഡ്‌ മെമ്പർ കൂടിയായ അനിയപ്പന്‍ ബി.ഡി.ജെ.എസ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് കൂടിയാണ്.

കണക്കുകളുടെ ലോകത്ത് മാത്രമല്ല കാർഷിക മേഖലയിലും തിളങ്ങുന്ന വ്യക്തിയാണ് അദ്ദേഹം. പച്ചക്കറി കൃഷിത്തോട്ടത്തിൻ്റെ മികവിലൂടെ നിരവധി പുരസ്കാരങ്ങളും നേടിയെടുത്തിട്ടുണ്ട്. സംയോജിത കൃഷി സാധ്യതകളെ പരീക്ഷിച്ച് വിജയിച്ച അദ്ദേഹം മികച്ച ക്ഷീരകർഷകനും മത്സ്യകർഷകനും കൂടിയാണ്. തന്നെപ്പോലെ ഗോക്കളെ സ്നേഹിക്കുന്നവർക്ക് വിയർപ്പിൻ്റെ വില ലഭിക്കണം എന്ന ഉദ്ദേശത്തോടെ ഒരു ക്ഷീരസംഘത്തിന് രൂപം കൊടുത്ത് മികച്ച രീതിയിൽ പ്രവർത്തിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ നാടിന്റെ കാർഷിക സംസ്കാരം തിരികെ പിടിക്കാൻ നിങ്ങളോടൊപ്പം മുന്നിൽ നിന്ന് നയിക്കാൻ നമ്മുടെ സ്ഥാനാർത്ഥിക്ക് സാധിക്കും .

മികച്ച സാമൂഹിക പ്രവർത്തകൻ, വാഗ്മി, സംഘാടകൻ, സാംസ്കാരിക പ്രവർത്തകൻ, അധ്യാപകൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങുന്ന അദ്ദേഹം 2016 ലെ അസംബ്ളി തെരെഞ്ഞെടുപ്പിൽ അരൂർ നിയോജക മണ്ഡലത്തിലെ NDA സ്ഥാനാർത്ഥിയായിരുന്നു. 2011 ൽ 7927 വോട്ടു കിട്ടിയ NDA യുടെ വോട്ട് 27753 ലേക്കെത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. ഏകദേശം 30% വോട്ടു വർദ്ധനവ്.
എന്നാൽ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം അല്ലാതെ മറ്റൊന്നും നമ്മുടെ മുന്നിൽ ഇല്ല.ആ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നടുക്കാൻ അരൂർ മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

തുഷാര്‍ വെള്ളാപ്പള്ളി

13/03/2021

ജനാധിപത്യ വിശ്വാസികളായ കുണ്ടറ നിയോജക മണ്ഡലത്തിലെ എന്റെ പ്രിയ സഹോദരങ്ങളേ..

കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ പോകുന്ന ഈ വേളയിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി പ്രിയ സഹോദരി വനജാ വിദ്യാധരൻ മത്സരിക്കുന്ന വിവരം നിങ്ങളെയെല്ലാവരെയും സന്തോഷപൂർവം അറിയിക്കട്ടെ. സാമൂഹിക സാംസ്ക്കാരിക രംഗത്ത് കൊല്ലത്തെ സജീവ സാന്നിധ്യമായ നമ്മുടെ സഹോദരി എസ്.എന്‍.ഡി.പി യോഗം അസി.സെക്രട്ടറിയും, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമാണ്. S.V.K.L.S ഒറ്റക്കൽ സ്ക്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും, പ്രീഡിഗ്രിയും പൂർത്തിയാക്കി സ്റ്റെനോഗ്രാഫറായി സേവനമനുഷ്ഠിച്ചിരുന്നു.

പഠനകാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച വനജാ വിദ്യാധരന്‍ എസ്.എൻ.ഡി.പി ശാഖ വനിതാ സംഘം പ്രസിഡന്റ്, യൂണിയൻ വനിതാ സംഘം സെക്രട്ടറി , കേന്ദ്ര വനിതാ സംഘം എക്സിക്യൂട്ടീവ് മെമ്പർ, ജില്ലയിലെ ആദ്യകാല കുടുംബശ്രീ സെക്രട്ടറി, ഉറുകുന്നു സർവീസ് കോപ്പറേറ്റീവ് ബാങ്ക് ഡയറക്റ്റർ, ബോർഡ് മെമ്പർ എന്നി നിലകളിലും തന്റെ പ്രവർത്തനമികവ് തെളിയിച്ചിട്ടുണ്ട്.

കുണ്ടറ വിളംമ്പരത്തിന്റെയും വേലുതമ്പിയെപ്പോലെയുള്ള മഹാരഥന്മാരുടെയും ചരിത്രമുറങ്ങുന്ന കുണ്ടറ മണ്ഡലത്തിന്‍റെ കലാ സാംസ്ക്കാരിക രംഗവും, നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളും എല്ലാം സമഗ്രവികസനത്തിന്റെ പാതയിലേക്ക് എത്തേണ്ടതുണ്ട്. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജീയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നമ്മുടെ നാട്ടിലും എത്തിപ്പെടാനായി കുണ്ടറയില്‍ മത്സരിക്കുന്ന പ്രിയ സഹോദരി വനജാ വിദ്യാധരന് നിങ്ങളെല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

തുഷാര്‍ വെള്ളാപ്പള്ളി

13/03/2021

ജനാധിപത്യ വിശ്വാസികളായ വർക്കല നിയോജക മണ്ഡലത്തിലെ പ്രിയ വോട്ടർമാരെ...

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർഥിയായി അജി SRM എന്ന നമ്മുടെ പ്രിയ സഹോദരൻ വർക്കല നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടുകയാണ്. ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളാല്‍ അനുഗ്രഹീതമായ ഈ മണ്ണിൽ ജനിച്ചു വളർന്ന നമ്മുടെ സ്ഥാനാർഥി വർക്കല ശിവഗിരി ശ്രീനാരായണ കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസത്തോടൊപ്പം തന്നെ സജീവമായി ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ SFI ൽ പ്രവർത്തിച്ചു വന്നിരുന്നു. അതിനുശേഷം സിവില്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കി കണ്‍സ്ട്രക്ഷന്‍ ബിസിനസ് രംഗത്ത് ശോഭിച്ച അജി വ്യക്തി ജീവിതത്തിനോടൊപ്പം തന്നെ സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി SNDP യോഗം വര്‍ക്കല ശിവഗിരി യൂണിയന്‍ സെക്രട്ടറിയായും എസ്.എന്‍ ട്രസ്റ്റ് എക്സിക്യുട്ടീവ് മെമ്പറായും സേവനമനുഷ്ടിച്ചു വരുന്നു.

ബി.ഡി.ജെ.എസിന്‍റെ തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷനായി പ്രവർത്തിച്ചു വരുന്ന അജി 2016 ല്‍ വര്‍ക്കല മണ്ഡലത്തില്‍ നിന്നും ജനവിധി തേടി എന്‍.ഡി.എ യെ മികച്ച വോട്ടിംഗ് നിലയിലേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നു. ശ്രീ നരേന്ദ്രമോദിജീയുടെ നേതൃത്വത്തിലുള്ള കേന്ദ്രഭരണത്താല്‍ നടക്കുന്ന വികസന മുന്നേറ്റങ്ങള്‍ എന്‍.ഡി.എ യുടെ ജനകീയ അടിത്തറയെ അതിശക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ തവണ പ്രിയ വോട്ടര്‍മാര്‍ കാണിച്ച സ്നേഹവും അനുഗ്രഹാശിസ്സും ഇത്തവണയും ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്താല്‍ വര്‍ക്കല മണ്ഡലത്തിലേക്ക് NDA - BDJS സ്ഥാനാര്‍ത്ഥിയായി ശ്രീ അജി SRM നെ പ്രഖ്യാപിക്കുന്നു. ഏവരുടേയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട്..

തുഷാര്‍ വെള്ളാപ്പള്ളി

Address

Paippadu
Paippad
686548

Website

Alerts

Be the first to know and let us send you an email when BDJS Paippad panchayat committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share