Idukki Police

Idukki Police Official page of District Police Idukki
(4)

ഇടുക്കി ജില്ലയുടെ ക്രമസമാധാന പരിപാലന-നിയമ നിർവഹണ ഏജൻസി- കേരള പോലീസ് ഡിപ്പാർട്ട്മെന്റിൻ്റെ ഭാഗമായി, ജനങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള പോലീസ് സേവനങ്ങൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പൊതു സുരക്ഷ വർദ്ധിപ്പിക്കുന്നതിനും പൗരൻ്റെ അവകാശങ്ങൾ മാനിച്ചും അന്തസ്സ് ഉയർത്തുന്നതിനുമുള്ള ക്രമസമാധാന പാലനത്തിനുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഞങ്ങൾ നിരന്തരം വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യും

കാൺമാനില്ല.ശാന്തൻപാറ,ശങ്കപ്പൻപാറ, കളത്തിപറമ്പിൽ വീട്ടിൽ ബിനു കെ.എം (50), ശാന്തൻപാറ പോലീസ് സ്‌റ്റേഷൻ CR:791/2024 u/s 57 o...
08/05/2026

കാൺമാനില്ല.
ശാന്തൻപാറ,ശങ്കപ്പൻപാറ, കളത്തിപറമ്പിൽ വീട്ടിൽ ബിനു കെ.എം (50), ശാന്തൻപാറ പോലീസ് സ്‌റ്റേഷൻ CR:791/2024 u/s 57 of KP Act നമ്പർ കേസിൽ കാണാതായിട്ടുള്ള ആളാണ്. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.
ശാന്തൻപാറ പോലീസ് സ്‌റ്റേഷൻ : 04862 247211, 9497987092, 9744138550.

ആദരാഞ്ജലികൾ ....മുൻ സംസ്ഥാന പോലീസ് മേധാവിയായിരുന്ന ഡോ. പി ജെ അലക്സാണ്ടർ അന്തരിച്ചു.
08/05/2026

ആദരാഞ്ജലികൾ ....മുൻ സംസ്ഥാന പോലീസ് മേധാവിയായിരുന്ന ഡോ. പി ജെ അലക്സാണ്ടർ അന്തരിച്ചു.

മുതിർന്നവരുടെ സാന്നിധ്യമില്ലാതെ കുട്ടികൾ ഒരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങരുത്.ജീവൻ രക്ഷിക്കാൻ നീന്തൽ പഠിക്കുന്നത് നല്ലതാ...
06/05/2026

മുതിർന്നവരുടെ സാന്നിധ്യമില്ലാതെ കുട്ടികൾ ഒരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങരുത്.

ജീവൻ രക്ഷിക്കാൻ നീന്തൽ പഠിക്കുന്നത് നല്ലതാണ്, പക്ഷേ അത് പരിശീലനം ലഭിച്ചവരുടെ മേൽനോട്ടത്തിൽ മാത്രമാകട്ടെ.

​നദികൾ, കുളങ്ങൾ, ക്വാറികൾ തുടങ്ങിയ പ്രകൃതിദത്ത ജലാശയങ്ങളിലെ ആഴവും ഒഴുക്കും മുൻകൂട്ടി പ്രവചിക്കാനാവില്ല. അപകടസാധ്യതയുള്ള ഇടങ്ങളിലെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കുക.

നീന്തൽ പഠിക്കുമ്പോഴും വള്ളങ്ങളിൽ യാത്ര ചെയ്യുമ്പോഴും ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമായും ഉപയോഗിക്കുക.

പരിചയമില്ലാത്ത ജലാശയങ്ങളിൽ കുട്ടികളും മുതിർന്നവരും ഇറങ്ങാതിരിക്കുക.

​📢 അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിനായി ഉടൻ വിളിക്കൂ : 112

നിരോധിത ഉത്തേജക മരുന്നുകളുമായി  തൊടുപുഴ സ്വദേശി പിടിയിൽ.================================കാരിക്കോട് വില്ലേജ് ഇടവെട്ടി കരയ...
06/05/2026

നിരോധിത ഉത്തേജക മരുന്നുകളുമായി തൊടുപുഴ സ്വദേശി പിടിയിൽ.
================================
കാരിക്കോട് വില്ലേജ് ഇടവെട്ടി കരയിൽ ഇടവെട്ടി ചിറ ഭാഗത്ത് കോട്ടയ്ക്കാട്ട് വീട്ടിൽ സുനീഷ് എസ് നായർ (41) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ജില്ലാ ഡാൻസാഫ് സ്ക്വാഡിനും (ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ്), ഡ്രഗ്സ് കൺട്രോൾ വകുപ്പിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിൽ ഷെഡ്യൂൾഡ് H വിഭാഗത്തിൽപ്പെട്ട MEPHENTERMINE SULPHATE INJECTION IP, TERMAK ൻ്റെ 10 ml വീതമുള്ള 150 ബോട്ടിലുകൾ പ്രതിയുടെ കൈവശം കണ്ടെത്തിയതിനെ തുടർന്ന്
05.05.2026 തിയതി തൊടുപുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അരുൺ ചന്ദ്രൻ, അനന്ദു ശേഖർ, സിവിൽ പോലീസ് ഓഫീസർമാരായ ഉമേഷ്, അഫ്സൽ എന്നിവരടങ്ങിയ പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ലൈസൻസില്ലാതെ ഈ മരുന്ന് വിൽക്കുന്നതും, ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൈവശം വെക്കുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാണ്. ഇത് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. ഇതൊരു ഉത്തേജക മരുന്നായതിനാൽ ദുരുപയോഗം ചെയ്യുന്നത് ഹൃദയമിടിപ്പ് കൂടുക, ഉറക്കമില്ലായ്മ, മാനസികരോഗങ്ങൾ (Psychosis), ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ലോക ഉത്തേജക വിരുദ്ധ ഏജൻസിയും (WADA) നാഷണൽ ആൻ്റി ഡോപ്പിംഗ് ഏജൻസിയും (NADA) ഇത് നിരോധിച്ചിട്ടുള്ളതാണ്.

ഓൺലൈൻ ലോൺ ആപ്പുകളിൽ നിങ്ങളുടെ സ്വകാര്യത പണയം വെക്കരുത്.================================​ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ വഴ...
06/05/2026

ഓൺലൈൻ ലോൺ ആപ്പുകളിൽ നിങ്ങളുടെ സ്വകാര്യത പണയം വെക്കരുത്.
================================
​ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ വഴിയെത്തുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ലോൺ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് വലിയ അപകടത്തിലേക്ക് നയിക്കാം. അൽപ്പം ശ്രദ്ധിച്ചാൽ നമുക്ക് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാം.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ കോൺടാക്റ്റ് വിവരങ്ങളും ഗ്യാലറിയും ആക്സസ് ചെയ്യാൻ അനുവാദം ചോദിച്ചാൽ ഒരിക്കലും നൽകരുത്.

​ലോൺ തിരിച്ചടയ്ക്കാൻ വൈകിയാൽ നിങ്ങളുടെ സ്വകാര്യ ഫോട്ടോകളും വിവരങ്ങളും ദുരുപയോഗം ചെയ്ത് അവർ നിങ്ങളെ ബ്ലാക്ക് മെയിൽ ചെയ്തേക്കാം.

അജ്ഞാതമായ ലിങ്കുകളിൽ നിന്നും ലോൺ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കുക.

​നിങ്ങളുടെ ഫോണിലെ വിവരങ്ങളാണ് അവരുടെ ആയുധം. അനാവശ്യമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്.

​ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം ഈ വിവരം സൈബർ ഹെല്പ് ലൈൻ നമ്പറായ 1930 ലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ അറിയിക്കുക.

അനുകരണങ്ങളില്‍ വഞ്ചിതരാകരുത്... ഇടുക്കി ജില്ലാ പോലീസ് മേധാവിയുടേത് എന്ന് തോന്നിപ്പിക്കുന്ന ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട...
05/05/2026

അനുകരണങ്ങളില്‍ വഞ്ചിതരാകരുത്... ഇടുക്കി ജില്ലാ പോലീസ് മേധാവിയുടേത് എന്ന് തോന്നിപ്പിക്കുന്ന ഒരു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് കുറച്ച് ദിവസമായി ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇത് വ്യാജമാണ് എന്ന് ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും നിലവില്‍ ഉണ്ട്.

ചെന്നൈയിൽ നിന്നും മൂന്നാറിലേക്കുള്ള വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ നഷ്ടപ്പെട്ട പണമടങ്ങിയ പേഴ്‌സും, ഫോണും ഉടമയ്ക്ക് ത...
05/05/2026

ചെന്നൈയിൽ നിന്നും മൂന്നാറിലേക്കുള്ള വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ നഷ്ടപ്പെട്ട പണമടങ്ങിയ പേഴ്‌സും, ഫോണും ഉടമയ്ക്ക് തിരികെ ലഭിച്ചു.
================================
​ വണ്ടൻമേട് സ്വദേശികളായ ശ്രീ.മോഹനൻ, ശ്രീ.ബാബു തോമസ് എന്നിവരുടെ സത്യസന്ധതയാണ് പ്രശംസനീയമായ ഈ പ്രവർത്തിക്ക് പിന്നിൽ. ​കഴിഞ്ഞ ദിവസം (04.05.2026) മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഭവാനി എന്ന സ്ത്രീയുടെ പേഴ്‌സ് ആമയാറിലെ കടയിൽ വെച്ച് നഷ്ടപ്പെട്ടത്. ആ വഴി നടന്നു പോവുകയായിരുന്ന മോഹനനും, ബാബു തോമസും പേഴ്‌സ് കണ്ടെത്തുകയായിരുന്നു.
​ഉടൻ തന്നെ ഇവർ പേഴ്‌സ് വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. വണ്ടൻമേട് പോലീസ് ഇൻസ്പെക്ടർ സന്തോഷ്‌ എസ്- ന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിജോ കെ റ്റി ഉടമസ്ഥനെ കണ്ടെത്തി 4000 രൂപയും വിലപിടിപ്പുള്ള മൊബൈൽ ഫോണും അടങ്ങിയ പേഴ്‌സ് കൈമാറി.

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും, പിഴയും ശിക്ഷ.===============================ഏലപ്പാറ സ്വദേശി ഭ...
01/05/2026

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും, പിഴയും ശിക്ഷ.
===============================
ഏലപ്പാറ സ്വദേശി ഭാഗ്യരാജ് (48)നാണ് ഫോർത്ത് അഡീഷണൽ ഡിസ്ട്രിക്ട് കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി ജീവപര്യന്തം തടവും, 2,00,000/- (രണ്ടുലക്ഷം) രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടക്കാതിരിക്കുകയാണെങ്കിൽ രണ്ടുവർഷം കഠിനതടവും അനുഭവിക്കണം. 2018 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി ഭാര്യയായ ഷേർളിയെ സാരി ഉപയോഗിച്ച് കഴുത്തിൽ കുരുക്ക് ഉണ്ടാക്കി കഴുക്കോലിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.

40-ലധികം കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി ഇടുക്കി പോലീസിന്റെ പിടിയിൽ.=====================================വിവിധ ജില്...
01/05/2026

40-ലധികം കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി ഇടുക്കി പോലീസിന്റെ പിടിയിൽ.
=====================================
വിവിധ ജില്ലകളിലായി 40-ലധികം കേസുകളിൽ പ്രതിയായ രാജാക്കാട് ബൈസൺവാലി, വാകത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പ് (38) ആണ് പിടിയിലായത്. ഇടുക്കി, എറണാകുളം, പാലക്കാട്‌ ജില്ലകളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഐ.പി.എസ്-ന്റെ നിർദ്ദേശം പ്രകാരം
അന്വേഷിച്ചതിൽ പ്രതി വഴക്കുളം ഭാഗത്ത് ഉണ്ടെന്ന് അറിവാകുകയും തുടർന്ന് തൊടുപുഴ പോലീസ് സബ് ഇൻസ്‌പെക്ടർ വിജേഷ്, ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ LP സ്‌ക്വാഡ് (പിടികിട്ടാപുള്ളികളെ കണ്ടുപിടിക്കുന്ന അംഗങ്ങൾ)എന്നിവർ ചേർന്ന് 29.04.26 തിയതി വാഴക്കുളത്തെ പ്രതിയുടെ വീട്ടിൽ നിന്നും വാഴക്കുളം പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.

മെയ് ദിനാശംസകൾ..
01/05/2026

മെയ് ദിനാശംസകൾ..

മെയ് ഒന്നിന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിന്റെ സുഗമമായ  നടത്തിപ്പിനായി ഇടുക്കി ജില്ലാ പോലീസ് സുസജ്ജം. ===...
30/04/2026

മെയ് ഒന്നിന് നടക്കുന്ന മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഇടുക്കി ജില്ലാ പോലീസ് സുസജ്ജം.
====================================
ജില്ലാ പോലീസ് മേധാവി ശ്രീ. കെ എം സാബു മാത്യു ഐപിഎസിന്റെ നിർദ്ദേശപ്രകാരം 6 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തിൽ, 14 പോലീസ് ഇൻസ്പെക്ടർമാർ, 100 സബ് ഇൻസ്പെക്ടർമാർ/അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ,
222 സിവിൽ പോലീസ് ഓഫീസർമാർ/ സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, 74 വുമൺ സിവിൽ പോലീസ് ഓഫീസർമാർ എന്നിവരുൾപ്പെടെ 416 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിട്ടുള്ളതാണ്.

കേരള തമിഴ്നാട് സർക്കാരുകളുടെ സംയുക്തമായ ചിത്രാപൗര്‍ണമി ഉത്സവവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഐ.എ.എസ് വിവിധ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

* പെരിയാര്‍ കടുവ സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാ പൗര്‍ണ്ണമി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിച്ചേരുന്ന ഭക്തര്‍ക്ക് രാവിലെ ആറ് മണി മുതല്‍ പ്രവേശനം അനുവദിക്കും.
* ഉച്ചയ്ക്ക് 2.30ന് ശേഷം വനത്തിനുള്ളിലേക്ക് കടത്തിവിടില്ല. ദര്‍ശനം കഴിഞ്ഞ് വൈകുന്നേരം അഞ്ച് മണിയോടെ എല്ലാ ഭക്തരും വനമേഖലയില്‍ നിന്ന് തിരിച്ചിറങ്ങേണ്ടതാണ്.
* രാത്രി വനത്തിനുള്ളില്‍ തങ്ങാന്‍ ആരെയും അനുവദിക്കില്ല.
* കുമളി ബസ് സ്റ്റാൻഡിൽ നിന്ന് ഭക്തരെ കൊണ്ടുപോകുന്ന ട്രിപ്പ് ജീപ്പുകൾക്ക് രാവിലെ 5.30 മുതൽ ഉച്ചയ്ക്ക് 1.45 വരെ പ്രവേശനം അനുവദിക്കും.
* ഇരുചക്ര വാഹനങ്ങള്‍ക്കും ട്രാക്ടറുകള്‍ക്കും കര്‍ശന നിരോധനമുണ്ട്.
* നിശ്ചിത സമയത്തിനുള്ളിൽ വാഹനങ്ങൾ പ്രവേശിക്കണം.
* ട്രിപ്പ് ജീപ്പുകൾക്ക് പാസ് അനുവദിക്കുന്നതിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധനയും ഇന്നു കൂടെ (ഏപ്രിൽ 30) മാത്രം.
* കുമളി ബസ് സ്റ്റാൻഡിൽ നാല് കൗണ്ടറുകൾ പ്രവർത്തിക്കും. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 200 രൂപയാണ് ട്രിപ്പ് ജിപ്പുകൾക്ക് വാടക നിശ്ചയിച്ചിരിക്കുന്നത്.
* മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പ്രവേശനത്തിനും തിരിച്ചുമിറങ്ങുന്ന പാതകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ എക്‌സിറ്റ് പോയിന്റിലൂടെയാകും ഇത്തവണ പ്രവേശനം.
* തിരക്ക് ഒഴിവാക്കാൻ ഭക്തർക്ക് ക്യൂ സംവിധാനം ഏർപ്പെടുത്തും.
* പാദരക്ഷകൾ സൂക്ഷിക്കുന്നതിന് ക്ഷേത്രത്തിന് പുറത്ത് പ്രത്യേക സൗകര്യമുണ്ടാകും.
* ഭക്ഷണത്തിനും, കുടിവെള്ള വിതരണത്തിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
* വൈദ്യസഹായത്തിന് ഇരു സംസ്ഥാനത്ത് നിന്നുമുള്ള മെഡിക്കൽ സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിക്കും.
* ആവശ്യത്തിന് ശുചിമുറികളും സജ്ജമാക്കും.
* വനത്തിലും ക്ഷേത്രപരിസരത്തും ഏതെങ്കിലും തരത്തിലുള്ള നൃത്തരൂപങ്ങളോ തമിഴ്, മലയാളം, ഇംഗീഷ് ഭാഷകളിലുള്ള പ്രചാരണ സാമഗ്രികളുടെ വിതരണമോ പ്രദർശന മോ പാടില്ല.

🔷കര്‍ശന നിയന്ത്രണങ്ങള്‍:

* 5 ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, അലുമിനിയം ഫോയില്‍ എന്നിവ വനത്തിനുള്ളിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. ഭക്ഷണം വാഴ ഇലകളില്‍ പൊതിഞ്ഞ് കൊണ്ടുവരണം. സസ്യാഹാരം മാത്രമേ അനുവദിക്കൂ.
* മദ്യം, മയക്കുമരുന്ന് എന്നിവ വനമേഖലയില്‍ കര്‍ശനമായി നിരോധിച്ചു.
* വനത്തിനുള്ളില്‍ പാചകം ചെയ്യാനോ പടക്കം പൊട്ടിക്കാനോ പാടില്ല.
* വനമേഖലയില്‍ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും അനുവദിക്കില്ല. ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്.
* ലൗഡ്‌സ്പീക്കർ, ആംപ്ലിഫയർ തുടങ്ങിയ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ വനത്തിനുള്ളിൽ അനുവദിക്കില്ല.
* വൈക്കോൽ തുടങ്ങി എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ള വസ്‌തുക്കൾ കൊണ്ടു വരരുത്.
* വളർത്തുമൃഗങ്ങളെ ഒപ്പം കൊണ്ടുവരുന്നത് ശിക്ഷാർഹമാണ്.

Address

Painavu
Painavu
685603

Alerts

Be the first to know and let us send you an email when Idukki Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Idukki Police:

Share