23/11/2023
*ഏകദിന പ്ലാസ്റ്റിക് ഫ്രീ ഡേ ക്യാമ്പയിനും, ബോധവൽക്കരണ ക്ലാസും നടന്നു.*
ഇടുക്കി തദ്ദേശ സ്വയം ഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി നടത്തിയ ഏകദിന പ്ലാസ്റ്റിക് ഫ്രീ ഡെ ക്യാമ്പയിനും, ബോധവൽക്കരണ ക്ലാസും 23.11.23 വ്യാഴാഴ്ച്ച തങ്കമണി സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനുമോൾ ജോസ് അധ്യക്ഷ പദം അലങ്കരിച്ച പരിപാടിയിൽ RGSA ബ്ലോക്ക് കോർഡിനേറ്റർ ശ്രീ രാഹുൽ ദേവദാസ് സ്വാഗതം ആശംസിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രാജി ചന്ദ്രൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ സിബിച്ചൻ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റിൻ്റാ മോൾ വർഗീസ്, ഗ്രാമ പഞ്ചായത്ത് അംഗം ജോസ് തെയ്ച്ചേരിൽ, കാമാക്ഷി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ ബ്രൈറ്റ് മോൻ പി, സ്കൂൾ പ്രിൻസിപ്പൽ ശ്രീ സാബു ,ഹെഡ് മാസ്റ്റർ ശ്രീ മധു, പി ടി എ പ്രസിഡന്റ് ശ്രീ ജോയ് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
ശാസ്ത്രിയമായി ഏങ്ങനെ മാലിന്യ സംസ്കാരണം നടത്തണം എന്നും, പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മലിനികരണ വസ്തുക്കൾ പ്രകൃതിക്കും, സമൂഹത്തിനും എത്തരത്തിൽ ദോഷം ചെയ്യുമെന്നു ഉള്ള വിഷയത്തെ അടിസ്ഥാനമാക്കി
ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ശ്രീ.ബാബു പൊന്നോത്ത് ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. പ്ലാസ്റ്റിക്കിന്റെ കൃത്യമായ സംസ്ക്കരണം മാത്യക പരമായ രീതിയിൽ നടത്തുന്നതിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ചു കൊണ്ട് വന്ന പ്ലാസ്റ്റിക്ക് കവറുകൾ കാമാക്ഷി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് കൈമാറി മാതൃക നൽകി.യോഗത്തിന് RGSA ഇടുക്കി ബ്ലോക്ക് കോർഡിനേറ്റർ ശ്രീ ജിക്സൺ ജോർജ് കൃതജ്ഞത അറിയിച്ചു. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ ജില്ലാ പ്രോഗ്രാം മാനേജർ ശ്രീ. മാർവിൽ കെ. ജോയ്, ബ്ലോക്ക് കോർഡിനേറ്റർമാരായ ശ്രീ. ജിക്സൺ ജോർജ്, ശ്രീ. രാഹുൽ ദേവദാസ്, ശ്രീ സോജൻ മാത്യു, ശ്രീമതി ശ്രീലക്ഷ്മി എസ്, കുമാരി ഡെല്ല മരിയ ജോഷി,ശ്രീമതി അമൃത, ശ്രീമതി ചിത്ര എന്നിവർ പങ്കെടുത്തു.