Mahila Shakthi Kendra Idukki- MSK

Mahila Shakthi Kendra Idukki- MSK Government of India has approved a new scheme namely "Pradhan Mantri Mahila Shakti Kendra(MSK)" to em

സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പരിപാടി - ജൂൺ 21 നു സ്പോട്ട് അഡ്മിഷൻ   കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയില...
16/06/2022

സ്ത്രീ ശാക്തീകരണ തൊഴിൽ പരിശീലന പരിപാടി - ജൂൺ 21 നു സ്പോട്ട് അഡ്മിഷൻ



കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയായ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹൗസ് കീപ്പിംഗിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂൺ 21 ചൊവ്വാഴ്ച നടക്കും . മൂന്ന് മാസം ദൈർഘ്യമുള്ള ഈ പരിശീലന പരിപാടിയുടെ തൊണ്ണൂറു ശതമാനം ഫീസും സർക്കാർ ആണ് വഹിക്കുന്നത്. ബാക്കി പത്തു ശതമാനം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥിനികൾ അടക്കേണ്ടതാണ്. ആറായിരത്തി എഴുനൂറു രൂപ മാത്രമാണ് മൂന്നുമാസം താമസിച്ചു പഠിക്കുവാൻ ഒരു വിദ്യാർത്ഥിനി സ്ഥാപനത്തിൽ പ്രവേശന സമയത്തു അടക്കേണ്ടി വരിക.



a. കുടുംബത്തിന്റെ മൊത്ത വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ താഴെയുള്ളവർ (വരുമാന രേഖ)



b. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (ews )/പട്ടിക ജാതി /പട്ടിക വർഗ/ഒ ബി സി വിഭാഗത്തിൽ പെടുന്നവർ(വരുമാനം തെളിയിക്കുന്ന രേഖ ,സമ്പാദ്യം തെളിയിക്കുന്ന രേഖ എന്നിവ വേണം



c.കോവിഡ് മഹാമാരി നിമിത്തം ജോലി നഷ്ടപ്പെട്ട വിഭാഗത്തിലുള്ളവർ (ജോലി നഷ്ടപ്പെട്ടതിന്റെ തെളിവ് ഹാജരാക്കണം)



d.ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക (തെളിയിക്കുന്ന രേഖ)



e.ദിവ്യാങ്കരുടെ അമ്മ (തെളിയിക്കുന്ന രേഖ)



f.വിധവ/വിവാഹ മോചനം നേടിയവർ (തെളിയിക്കുന്ന രേഖ)



g.ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ



എന്നീ വിഭാഗത്തിൽ പെടുന്നവർക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക. എട്ടാം ക്ലാസും അതിനു മുകളിലും യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം വിദേശത്തും സ്വദേശത്തുമുള്ള ഹോസ്പിറ്റലുകളിലും ,ഹോട്ടലുകളിലും ഒട്ടുമിക്ക മറ്റു വൻകിട വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം ജോലി സാധ്യതയുള്ള മേഖലയാണ് ഹൗസ് കീപ്പിംഗ്.പ്രവേശനം ആഗ്രഹിക്കുന്നവർ 2022 ജൂൺ 21 ചൊവ്വാഴ്ച യോഗ്യത തെളിയിക്കുന്ന രേഖകൾ ,((മുകളിൽ പറഞ്ഞ അർഹതകൾ തെളിയിക്കുവാനുതകുന്നവ ഉൾപ്പടെ) ,സ്ഥാപനത്തിൽ നേരിട്ട് ഹാജരാക്കേണ്ടതാണ് . വിവരങ്ങൾക്കായി 8078980000 വിളിക്കുക . വെബ്സൈറ്റ് :www.iiic.ac.in

സ്ത്രീകൾക്ക് ആവശ്യമായ ഓൺലൈൻ കൺസൾട്ടേഷൻ 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് കാതോർത്ത്.ലഭ്യമായ സേവനങ്ങൾ:1...
13/06/2022

സ്ത്രീകൾക്ക് ആവശ്യമായ ഓൺലൈൻ കൺസൾട്ടേഷൻ 48 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് കാതോർത്ത്.
ലഭ്യമായ സേവനങ്ങൾ:
1) ഓൺലൈൻ കൗൺസിലിംഗ്
2) നിയമസഹായം
3) പോലീസ് സഹായം
സേവനങ്ങൾക്കായി സന്ദർശിക്കൂ:
www.kathorthu.wcd.kerala.gov.in

16/03/2022

ഇഷ്ടത്തിനനുസരിച്ച് വരുന്ന ഒന്നല്ല ആർത്തവം. കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും ആർത്തവത്തിനെതിരെയുള്ള തെറ്റിദ്ധാരണകൾ വളർത്തുകയേ ഉള്ളൂ.

അന്താരാഷ്ട്ര വനിതാ ദിനചാരണം - ഇടുക്കി ജില്ല2022 വർഷത്തെ ജില്ലാതല വനിതാ ദിനചാരണ പരിപാടി തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള...
09/03/2022

അന്താരാഷ്ട്ര വനിതാ ദിനചാരണം - ഇടുക്കി ജില്ല

2022 വർഷത്തെ ജില്ലാതല വനിതാ ദിനചാരണ പരിപാടി തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വെച്ച് 2022 മാർച്ച്‌ 8 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിക്ക് ബഹുമാനപ്പെട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീമതി ഗീതകുമാരി എസ് സ്വാഗതം അറിയിച്ചു.ബഹുമാനപ്പെട്ട തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ട്രീസ ജോസ് കാവാലത്ത് വനിതദിനചാരണ പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു. തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ എൻ.കെ ബിജു അധ്യക്ഷൻ ആയിരുന്നു. മഹിളാശക്തി കേന്ദ്ര വുമൺ വെൽഫയർ ഓഫീസർ സൂര്യ പി എസ് മഹിളാശക്തി കേന്ദ്രയെപ്പറ്റിയും വിവിധ ക്ഷേമപദ്ധതികളെപറ്റിയും വിവരിച്ചു നൽകുകയും യോഗത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു.തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗ്ലോറി കെ പൗലോസ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലാലി ജോയ് വെട്ടിക്കൽ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മാർട്ടിൻ ജോസഫ്,തൊടുപുഴ ബ്ലോക് പഞ്ചായത്ത്‌ മെമ്പർ ബിന്ദു ഷാജി പുന്നോർക്കോടൻ, ശ്രീമതി നീതുമോൾ ഫ്രാൻസിസ്,ശ്രീ ഇ.കെ അജിനാസ്,ശ്രീ സുനി ബാബു,ശ്രീ അന്നു അഗസ്റ്റിൻ,ശ്രീ എ ജയൻ,ശ്രീ ജിജോ കഴിക്കച്ചാലിൽ,ജില്ലാ പ്രോഗ്രാം ഓഫീസർ റേച്ചൽ ഡേവിഡ് എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.തൊടുപുഴ CDPO ശ്രീമതി സിസിലിയാമ്മ മാത്യു യോഗത്തിന് കൃതജ്ഞ അറിയിച്ചു.ഔദ്യോഗിക പരിപാടിക്ക് ശേഷം സ്ത്രീ സംരക്ഷണ നിയമങ്ങൾ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടന്നു.ഇടുക്കി ജില്ലാ കോടതി അഭിഭാഷക സിസ്റ്റർ അഡ്വക്കേറ്റ് ജോസിയ SD, BSc, LLM ക്ലാസുകൾ നയിച്ചു.തൊടുപുഴ ICDS ലെ അങ്കണവാടി പ്രവർത്തകർ വനിതാ ദിനാചാരണ പരിപാടികളിൽ പങ്കെടുത്തു.

International Women's Day
08/03/2022

International Women's Day

District Level Debate Competitionവനിതാ ശിശു വികസന വകുപ്പ് വനിതാദിനാചരണത്തോടനുബന്ധിച്ച്  നടത്തിവരുന്ന വിവിധ പരിപാടികളുടെ ...
06/03/2022

District Level Debate Competition

വനിതാ ശിശു വികസന വകുപ്പ് വനിതാദിനാചരണത്തോടനുബന്ധിച്ച് നടത്തിവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ജെൻഡർ അവബോധം സൃഷ്ടിക്കുന്നതിന് ‘സ്ത്രീധന സമ്പ്രദായം – അനാചാരം’ എന്ന വിഷയത്തിൽ “സ്ത്രീധന സമ്പ്രദായം കാലഹരണപ്പെടും” എന്ന തലക്കെട്ട് ആധാരമാക്കി ജില്ലാ വനിതശിശു വികസന ഓഫീസ് ഇടുക്കിയും മഹിള ശക്തി കേന്ദ്ര ഇടുക്കിയും സംയുക്തമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കോളേജുകളിൽ 02/03/2022 ന് കോളേജ് തല സംവാദ മത്സരം നടത്തുകയും, ജയിച്ച ടീമുകൾക്ക് ജില്ലാതല സംവാദ മത്സരം 04/03/2022 നു നടത്തുകയും ചെയ്തു. ജില്ലാതല മത്സരം വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 11.00 മണിക്ക് നടത്തപ്പെട്ടു . മഹിളാ ശക്തികേന്ദ്ര വിമൺ വെൽഫയർ ഓഫീസർ സൂര്യ പി. എസ് സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസർ ശ്രീ ഗീതാകുമാരി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു . ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജിജി കെ ഫിലിപ്പ് അധ്യക്ഷ പദം അലങ്കരിച്ചുകൊണ്ട് സംസാരിച്ചു. ഇടുക്കി ജില്ലാ വുമൺ കൗൺസിൽ സെക്രട്ടറി ശ്രീമതി റോസക്കുട്ടി എബ്രഹാം ആശംസ നേർന്നു സംസാരിച്ചു.മഹിളാ ശക്തികേന്ദ്ര ജില്ലാ കോർഡിനേറ്റർ അശ്വതി പി. യു കൃതജ്ഞ അറിയിച്ചു .
പാവനാത്മ കോളേജ് മുരിക്കാശേരി. സെന്റ്. ആന്റണിസ് കോളേജ് പെരുവന്താനം, ക്രൈസ്റ്റ് കോളേജ് പുളിയൻമല, സെന്റ്. ജോസഫ്സ് കോളേജ് മൂലമറ്റം, മരിയൻ കോളേജ് കുട്ടിക്കാനം എന്നീ കോളേജുകൾ ജില്ലാതല സംവാദ മത്സരത്തിൽ പങ്കെടുത്തു. ഐ സി റ്റി അക്കാദമി കേരളയുടെ മാസ്റ്റർ ട്രെയിനറും ജൻഡർ ട്രെയിനറുമായ ശ്രീ കൃഷ്ണരാജ്. എസ് സംവാദം മോഡറേറ്റ് ചെയ്തു . ലാൽ കെ തോമസ്(ടീച്ചർ ട്രെയിനർ ബി ആർ സി തൊടുപുഴ), ജോണി ഫിലിപ്പ്(HSST ഇംഗ്ലീഷ് സെന്റ് മേരീസ്‌ HSS മുരിക്കാശ്ശേരി ) സാജൻ തോമസ് ( ട്രെയിനർ, CAP ഡിപ്പാർട്മെന്റ് കൗൺസിലർ ) എന്നിവർ ജഡ്ജിംഗ് പാനൽ അംഗങ്ങൾ ആയിരുന്നു.
ജില്ലാതല സംവാദ മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് പുളിയൻമല വിജയികളായി . ബെസ്റ്റ് ഡിബേറ്റർ ആയി സെന്റ്. ജോസഫ്സ് കോളേജിലെ B Aഇംഗ്ലീഷ് വിദ്യാർത്ഥിനി ആൻസി ജോസഫിനെ തെരഞ്ഞെടുത്തു. മഹിളാ ശക്തികേന്ദ്ര ജില്ലാ കോർഡിനേറ്റർ അശ്വതി പി. യു കൃതജ്ഞ അറിയിച്ചു. സംസ്ഥാനതല മത്സരങ്ങൾ മാർച്ച് 7, 8 തീയതികളിൽ തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ വച്ച് നടക്കും .

District Level Debate Competition
03/03/2022

District Level Debate Competition

03/03/2022

മാനസിക പ്രശ്നങ്ങൾക്കുള്ള പരിഹാരം വിവാഹമല്ല, വിദഗ്‌ധ സഹായമാണ്.

മറിച്ചുള്ള ചിന്താഗതിയോട് #ഇനിവേണ്ടവിട്ടുവീഴ്ച

Address

MAHILASHAKTHIKENDRA, OLD KV BUILDING
Painavu
685603

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919400089619

Website

Alerts

Be the first to know and let us send you an email when Mahila Shakthi Kendra Idukki- MSK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Mahila Shakthi Kendra Idukki- MSK:

Share