My Ottapalam

My Ottapalam ♥..○..Őttapalam the Heart ☺ƒ Valluvanadu..○..♥

പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഒറ്റപ്പാലം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒറ്റപ്പാലം എന്ന പേരിന്നു കാരണം കച്ചേരി വളപ്പില്‍ നില്‍ക്കുന്ന ഒറ്റ പാല മരമാണ്. പാല നിന്നിടം ഒറ്റപാല എന്നും അതിനപ്പുറം ഉള്ള ഗ്രാമം പാലയ്കപ്പുറം എന്നും അറിയപെട്ടു. കാലക്രമേണ ഒറ്റപ്പാലം എന്നും പാലപ്പുറം എന്നും ആയിത്

തീര്‍ന്നു.
ഇന്ത്യയുടെ ആദ്യത്തെ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതിയായ കെ.ആര്‍. നാരാ‍യണന്‍ മൂന്ന് തവണ(1984, 1989, 1991) ഒറ്റപ്പാലം നിയോജകണ്ഡലത്തെ പ്രധിനിധീകരിച്ചിട്ടുണ്ട്. ഓട്ടം തുള്ളലിന്റെ പിതാവായ കുഞ്ചന്‍ നമ്പ്യാരുടെ ജന്മ സ്ഥലമായ ലക്കിടിയിലെ കിള്ളിക്കുറുശിമംഗലം ഒറ്റപ്പാലത്ത് നിന്നും 8 കിലോമീറ്റര്‍ അകലെയാണ്. ‍പ്രശസ്ത കൂടിയാട്ട കലാകാരനായ പദ്മശ്രീ മാണി മാധവ ചാക്യാരുടെ വസതിയും കിള്ളിക്കുറുശിമംഗലത്താണ്. കെ പി എസ് മേനോന്‍, ശ്രീ ശിവ ശങ്കരമേനോന്‍ (വിദേശ കാര്യ സെക്രട്ടറി) തുടങ്ങിയ ഭരണ തന്ത്രജ്ഞരുടെ നാടാണ് ഒറ്റപ്പാലം. ‍ഈയിടെയായി മലയാളം, തമിഴ് മുഖ്യധാരാ സിനിമകളുടെ ഇഷ്ടപ്പെട്ട ലൊക്കേഷന്‍ കൂടിയായി മാറിയിട്ടുണ്ട് ഒറ്റപ്പാലവും പരിസര പ്രദേശങ്ങളും. പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഇവിടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മണ്ഡപത്തില്‍ വെച്ചാണ് ദിവംഗതനായത്. അടുത്ത കാലത്ത് ആ ക്ഷേത്രമിരിക്കുന്ന സ്ഥലത്തെ ചെമ്പൈ നഗര്‍ എന്നു പുനര്‍നാമകരണം ചെയ്തു.
ജനസംഖ്യ
2001ലെ സെന്‍സസ് പ്രകാരം 49,230 ആണ് ഒറ്റപ്പാലത്തിന്റെ ജനസംഖ്യ. മൊത്തം ജനസംഖ്യയുടെ 53% സ്ത്രീകളും ബാക്കി പുരുഷന്മാരുമാണ്. ശരാശരി സാക്ഷരതാ നിരക്ക് 81% ആണ്.ദേശീയ ശരാശരിയായ 53%ത്തേക്കാൾ ഉയരത്തിലാണിത്. ഒറ്റപ്പാലത്തെ 82% പുരുഷന്മാരും 79% സ്ത്രീകളും സാക്ഷരരാണ്. മൊത്തം ജനസംഖ്യയുടെ 12% പേർ 6 വയസ്സിൽ താഴെയുള്ളവരാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഒറ്റപ്പാലം വർഷങ്ങളായി നിലനിന്നു പോരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് അനുഗൃഹീതമാണ്. ഒറ്റപ്പാലം ഒരു വിദ്യാഭ്യാസ ജില്ലാതലസ്ഥാനവുമാണ്. നൂറുവയസ്സു പിന്നിട്ട എൻ.എസ്. എസ്. കെ.പി.ടി സ്കൂൾ, 1961-ൽ സ്ഥാപിതമായ എൻ. എസ്. എസ് കോളേജ്, കേന്ദ്രീയ വിദ്യാലയം, എൽ. എസ്. എൻ. കോൺ‌വെന്റ്, എൻ.എസ്. എസ് വിദ്യാഭ്യാസ കോളേജ്,G.H.S.S, സെവൻ‌ത് ഡേ അഡ്വന്റിസ്റ്റ് സ്കൂൾ എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
ആശുപത്രികൾ
ഒറ്റപ്പാലത്തെ പ്രധാന ആശുപത്രികൾ താഴെപ്പറയുന്നു:
ഗവൺ‌മെന്റ് ആശുപത്രി, ടി.ബി റോഡ്, ഒറ്റപ്പാലം
അശ്വിനി ആശുപത്രി, മെയിൻ റോഡ്, ഒറ്റപ്പാലം
വള്ളുവനാട് ആശുപത്രിയും നഴ്സിങ്ങ് വിദ്യാലയവും, കണ്ണിയാമ്പുറം, ഒറ്റപ്പാലം
സെമാൽക്ക് ആശുപത്രി, സി.എസ്.എൻ ഓഡിറ്റോറിയത്തിനു സമീപം, ഒറ്റപ്പാലം,
സെവൻ‌ത് ഡേ അഡ്വന്റിസ്റ്റ് ആശുപത്രി, കണ്ണിയാമ്പുറം, ഒറ്റപ്പാലം.
[തിരുത്തുക]യാത്രാ സൌകര്യങ്ങൾ


ഒറ്റപ്പാലം ബസ് സ്റ്റാന്റ്
ഒറ്റപ്പാലം റെയിൽ, റോഡ് മാർഗ്ഗം മറ്റു പ്രധാന സ്ഥലങ്ങളുമായിൽ ബന്ധപ്പെട്ടിരിക്കുന്നു.
റെയിൽ മാർഗം
ഭാരതീയ റെയിൽ ശൃംഖലയിലെ പാലക്കാട് ഡിവിഷന്റെ കീഴിലുള്ള ഒരു പ്രധാ‍ന സ്റ്റേഷനാണ് ഒറ്റപ്പാലം. കേരളത്തിലേക്കു കടക്കുമ്പോൾ പാലക്കാടിനു ശേഷമുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷനാണ് ഒറ്റപ്പാലം. മംഗലാപുരം/കൊങ്കൺ പാ‍തയിൽ ഷൊർണൂരും ആലപ്പുഴ/കന്യാകുമാരി പാതയിൽ വടക്കാഞ്ചേരിയുമാണ് ഒറ്റപ്പാലത്തിനു ശേഷമുള്ള പ്രധാന സ്റ്റേഷനുകൾ.
റോഡു മാർഗ്ഗം
ഒറ്റപ്പാലം നഗരം പാലക്കാട്-പട്ടാമ്പി സംസ്ഥാന ഹൈവേയിൽ പാലക്കാടു നിന്നും 34 കി.മീ അകലെയായി സ്ഥിതി ചെയ്യുന്നു. തൃശ്ശൂർ, പാലക്കാട്, ചെർപ്പുളശ്ശേരി, പെരിന്തൽമണ്ണ, പാലക്കാട്, ഷൊർണ്ണൂർ, തിരുവില്വാമല തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കെല്ലാം ബസ് മാർഗ്ഗം എത്താവുന്നതാണ്. കെ.എസ്. ആർ. ടി. സി., പ്രൈവറ്റ് ബസ്സുകൾ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തുന്നു.
]പ്രധാന ആരാധനാലയങ്ങൾ
ഒറ്റപ്പാലത്തെ പ്രധാന ആരാധനാലയങ്ങൾ താഴെ പറയുന്നു.
ചിനക്കത്തൂർ കാവ്
നീലി കാവ്
പാർഥസാരഥി ക്ഷേത്രം
കളരിക്കൽ ക്ഷേത്രം
ഒറ്റപ്പാലം ജുമാ മസ്ജിദ്
വേങ്ങേരി ശിവ ക്ഷേത്രം
മാത്തൂർ മന ഗണപതി ക്ഷേത്രം
ചെമ്പൈ നഗർ ശ്രീകൃഷ്ണ ക്ഷേത്രം
മസ്ജിദൂല് ‍മനാർ

Address

Ottappalam
679101

Alerts

Be the first to know and let us send you an email when My Ottapalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share