04/07/2022
ഇൻതിബാഹ് 2022
അനങ്ങനടി പഞ്ചായത്ത് msf, യൂത്ത് ലീഗ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഏകാദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.....പരിപാടിക്ക് msf പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് യാസീൻ സ്വാഗതം അർപ്പിച്ചു. തുടർന്ന് യൂത്ത് ലീഗ് പഞ്ചായത്ത് അധ്യക്ഷൻ മുസ്തഫ പുലാക്കൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ഷൊർണൂർ മണ്ഡലം മുസ്‌ലിം ലീഗ് ട്രെഷറർ കെ. വാപ്പുട്ടി സാഹിബ് ഉൽഘാടന കർമം നിർവഹിച്ച വേദിയിൽ ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി ബഹു :-ബക്കർ സാഹിബ്, ഷൊർണൂർ മണ്ഡലം വൈറ്റ് ഗാർഡ് കോ ഓർഡിനേറ്റർ ബഹു :- റിയാസ് മേനക്കം, msf ഹരിത ജില്ലാ പ്രസിഡന്റ് ബഹു :- ഹന്ന ഹംസ, വനിതാ ലീഗ് പ്രതിനിധി ബഹു :- നഫീസ ടീച്ചർ, ഷൊർണുർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ബഹു :- സൽമാൻ കൂടമംഗലം, ചളവറ ഗ്രാമ പഞ്ചായത്ത് അംഗം ബഹു :- ഉണ്ണികൃഷ്ണൻ കല്ലമ്പറമ്പിൽ, അനങ്ങനടി പഞ്ചായത്ത് പാർലിമെന്ററി പാർട്ടി ലീഡർ ബഹു :- ഉണ്ണീൻകുട്ടി മാസ്റ്റർ, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സലാം മാസ്റ്റർ, മുസ്‌ലിം ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി. മൊയ്‌ദീൻ കോയ സാഹിബ് എന്നിവർ ആശംസകൾ അറിയിച്ചു....
തുടർന്ന് ആദ്യ ക്ലാസ്സ് കോട്ടക്കൽ നിയോജക മണ്ഡലം യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഫൈസൽ വാഫി കാടാമ്പുഴ മുഖ്യ പ്രഭാഷണം നിർവഹിച്ചു...
രണ്ടാം സെക്ഷൻ അനങ്ങനടി പഞ്ചായത്ത് മുസ്‌ലിം ലീഗ് സീനിയർ ലീഡർ ഇബ്രാഹിം മേനക്കം മുഖ്യപ്രഭാഷണം നിർവഹിച്ചു....
സമാപന സെക്ഷൻ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രെസിഡന്റ് സക്കീർ മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹിച്ചു....
തുടർന്ന് പരിപാടിയുടെ റിപ്പോർട്ട് പ്രോഗ്രാം കോ ഓർഡിനേറ്റർ യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സിയാദ് ഹുദവി നിർവഹിച്ചു....
പ്രൌഡ ഗംഭീരമായ സദസ്സിന് msf പഞ്ചായത്ത് ജനറൽ സെക്രട്ടറി തസ്‌ലീം അലി കരിമ്പനക്കൽ നന്ദി പ്രകാശിപ്പിച്ചു.... 💚