08/03/2026
കോട്ടപ്പുറം ദർശന വായനശാലയിൽ 2026 മാർച്ച് 8 ഞായറാഴ്ച അന്താരാഷ്ട്രാ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.
ഗിവ് ടു ഗെയിൻ എന്നതായിരുന്നു പ്രമേയം.
മേലാറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ബിന്ദു. പി എസ് വയലിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു .
പ്രാദേശിക നവ എഴുത്തുകാരികളായ മേഴ്സി ഷാജു കരിമ്പുഴ, രഞ്ജിനി സി. ആർ കുണ്ടൂർക്കുന്നു, മഞ്ജുള മണികണ്ഠൻ കരിമ്പുഴ എന്നിവരെ വനിതാ ദിനത്തിൽ ആദരിക്കുകയും അവരുടെ രചനകളെ പരിചയപെടുത്തുകയും ചെയ്തു...സ്വയം രചിച്ച കവിത ചൊല്ലിക്കൊണ്ട് സുരേഷ്‌കുമാർ പൊക്കാളം ചടങ്ങിൽ പങ്കെടുത്തു..
വനിതവേദി അംഗവും വായനശാല കമ്മിറ്റി അംഗവുമായ ശോഭന ടീച്ചർ അധ്യക്ഷത വഹിച്ചു.
വിജിടീച്ചർ സ്വാഗതം ആശംസിച്ചു.