DYFI Ottapalam Meghala Committee

DYFI Ottapalam  Meghala Committee ഡി വൈ എഫ് ഐ ഒറ്റപ്പാലം മേഖല കമ്മിറ്റിയുടെ ഒഫീഷ്യൽ പേജ്..

12/08/2026

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാധ്യമങ്ങളെ കാണുന്നു

ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎയുമായി കാസർകോട്‌ കാലിക്കടവിൽ  മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററും യൂത്ത് കോൺഗ്രസ് ബൂത്ത...
12/08/2026

ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎയുമായി കാസർകോട്‌ കാലിക്കടവിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററും യൂത്ത് കോൺഗ്രസ് ബൂത്ത് ഭാരവാഹിയുമായ മുഹമ്മദ് ഹുസൈൻ ഉൾപ്പെടെ മൂന്നു യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

ആഗസ്റ്റ് 12അന്താരാഷ്ട്ര യുവജന ദിനം
12/08/2026

ആഗസ്റ്റ് 12
അന്താരാഷ്ട്ര യുവജന ദിനം

ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് തന്നെ എണ്ണം പറഞ്ഞ ഫുട്ബോൾ ആരാധകരുള്ള നാടാണ് നമ്മുടെ കേരളം. മലയാളികളുടെ ഫൂട്ബോൾ ലഹരിയും ഭ്രാ...
17/06/2026

ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് തന്നെ എണ്ണം പറഞ്ഞ ഫുട്ബോൾ ആരാധകരുള്ള നാടാണ് നമ്മുടെ കേരളം. മലയാളികളുടെ ഫൂട്ബോൾ ലഹരിയും ഭ്രാന്തും പലകുറി അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ പോലും വാർത്തയായിട്ടുള്ളതാണ്. ലോകത്തോര താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പോലും മലയാളികളുടെ കളിയാരാധന പങ്ക് വെക്കപ്പെട്ടിട്ടുണ്ട്.

അങ്ങനെ ജാതി - മത -വർണ്ണ- വർഗ്ഗ- ലിംഗ- ഭേദമില്ലാതെ തെരുവുകൾ തോറും തങ്ങളുടെ ഇഷ്ട ഫൂട്ബോൾ രാജ്യത്തിന്റെ പതാകയും ഇഷ്ട താരങ്ങളുടെ ചിത്രങ്ങളും ഗാനങ്ങളുമായി കേരളക്കരയാകെ ആഘോഷമാക്കി ഒത്തൊരുമിച്ച് കളികൾ കണ്ട് കൊണ്ടിരുന്ന മലയാളിക്ക്‌ ഇനിയത് തുടരാൻ കോർപ്പറേറ്റുകൾക്ക് വലിയ തുകകൾ എണ്ണി നൽകണമെന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.

പൊതു ഇടങ്ങളിൽ ലോകകപ്പ് കാണാൻ ലൈസൻസ് എടുക്കണമെന്ന് വിചിത്ര അവസ്ഥയാണ് കേരളത്തിൽ അടിച്ചേൽപ്പിക്കുന്നത്. ചുരുങ്ങിയത് കാൽലക്ഷം മുതൽ മേലോട്ട് ഒന്നും രണ്ടും ലക്ഷങ്ങൾ നൽകിയാൽ മാത്രമേ ഇനി ക്ലബുകൾക്കും, കളി പ്രേമികളുടെ സാമൂഹ്യ കൂട്ടായ്മകൾക്കും, മറ്റു അസോസിയേഷനുകൾക്കുമൊക്കെ ലോകകപ്പ് പ്രദർശ്ശിപ്പിക്കാൻ സാധിക്കൂ. ഫൂട്ബോൾ പ്രേമികളുടെ കളി ആരവത്തെ പോലും കച്ചവടവൽക്കരിക്കുന്ന ഈ കോർപ്പറേറ്റ് ലാഭക്കൊതിയുടെ ഒരറ്റത്ത് കോൺഗ്രസാണ്.

കോൺഗ്രസിന്റെ രാജ്യസഭാംഗമായ ജെബി മേത്തറുടെ സഹോദരനും ഉമ്മൻ‌ചാണ്ടിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായ ഷാഫി മേത്തറിന്റെ സ്ഥാപനമായ ഈഗിൾ FC ആണ് 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ കേരളത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാനുള്ള "പബ്ലിക് വ്യൂയിങ് റൈറ്റ്സ് "സ്വന്തമാക്കിയത്. Zee 5 എന്ന കോർപ്പറേറ്റ് ചാനലിൽ നിന്ന് അവരുടെ അവകാശരേഖകൾ മേത്തർ ഗ്രൂപ്പിന് കൈമാറിയ ചടങ്ങ് ഉദ്ഘാടനം ചെയ്തത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്.

അങ്ങനെ മലയാളികൾ ഇനി ഒന്നിച്ചിരുന്ന് ആഘോഷത്തോടെ കളി കാണണമെങ്കിൽ മേത്തർ മുതലാളിക്ക്‌ ഇനി ലക്ഷങ്ങൾ നൽകേണ്ട അവസ്ഥയായി.

കലയും വിനോദവുമൊക്കെ ഒരു സമൂഹത്തിന്റെ പൊതുസ്വത്താണ്. അതിനും വിലയിടുന്ന മുതലാളിത്ത യുക്തിയുടെ പ്രയോജകരായ ഗവണ്മെന്റ് നമ്മളെ ഭരിക്കുമ്പോൾ നാളെ നമ്മുടെ കുട്ടികളെ കളിക്കാൻ അയക്കുന്ന പൊതു മൈതാനങ്ങളിലെ സമയത്തിന് പോലും ഇവർ വാടക വാങ്ങാൻ തുടങ്ങും. ഫൂട്ബോൾ പ്രേമികളായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാർക്കും കളി കാണാനുള്ള അവസരമായിരുന്നു ഇത്തരം പൊതു പ്രദർശനങ്ങൾ. അതാണ് ടിക്കറ്റ് നൽകി മാത്രം പ്രദർശിപ്പിക്കാൻ സാധിക്കുന്ന കച്ചവട സ്ഥലങ്ങളിലേക്ക് മാത്രം ചുരുങ്ങാൻ പോകുന്നത്.

ഇത്തരം പ്രദർശങ്ങൾക്ക് ഫിഫ നിയമങ്ങൾ പാലിച്ചാൽ മതി, പ്രത്യേക ലൈസൻസ് ആവശ്യമില്ല എന്ന് ഫിഫയുടെ വെബ്സൈറ്റ് പറയുന്നു. ലോകത്ത് എല്ലായിടത്തും ഇത്തരത്തിലാണ് നിബന്ധന. ഇതാണ് കേരളത്തിൽ അട്ടിമറിക്കാൻ ശ്രമിക്കുന്നത്.

ആയിരം ആളുകളിൽ താഴെയുള്ള ടിക്കറ്റില്ലാത്ത പൊതുപ്രദർശനങ്ങളെ ഫിഫ തന്നെ സ്റ്റാൻഡേർഡ് നോൺ കൊമേഷ്യൽ സ്മോൾ ഗ്രൂപ്പ് പബ്ലിക് സ്ക്രീനിംഗ് ആയിട്ടാണ് കാണുന്നത്.

കേരളത്തിലെ ഭൂരിപക്ഷവും ഇത്തരം സ്ക്രീനിംഗുകളാണ്

മലയാളികളുടെ ഫൂട്ബോൾ ലഹരിയേയും വിറ്റ് തിന്നുന്ന ഈ കോർപ്പറേറ്റ് ലാഭക്കൊതിക്കെതിരെ ഫൂട്ബോൾ ആരാധകരായ മലയാളികൾ ഒന്നടങ്കം രംഗത്ത് വരണം.

വികെ സനോജ്
സെക്രട്ടറി,ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റി

ജൂൺ 14ചെഗുവേരയുടെ ജന്മദിനം
14/06/2026

ജൂൺ 14
ചെഗുവേരയുടെ ജന്മദിനം

DYFI പാലക്കാട് ജില്ലാ സമ്മേളനം ജൂൺ-25,26,27 ആലത്തൂർ പോസ്റ്റർ പ്രകാശനം മുൻ സംസ്ഥാന സെക്രട്ടറി സ.എം സ്വരാജ് നിർവ്വഹിക്കുന്...
13/06/2026

DYFI പാലക്കാട് ജില്ലാ സമ്മേളനം
ജൂൺ-25,26,27 ആലത്തൂർ

പോസ്റ്റർ പ്രകാശനം
മുൻ സംസ്ഥാന സെക്രട്ടറി
സ.എം സ്വരാജ്
നിർവ്വഹിക്കുന്നു.

⚽ "ലഹരിയാവാം... കളിയിടങ്ങളോട്...!" ⚽അതെ...! കാൽപ്പന്തിന്റെ സുൽത്താന്മാർ കളം നിറയുന്ന, ലോകം കാത്തിരിക്കുന്ന ആ മഹാപോരാട്ടം...
13/06/2026

⚽ "ലഹരിയാവാം... കളിയിടങ്ങളോട്...!" ⚽

അതെ...! കാൽപ്പന്തിന്റെ സുൽത്താന്മാർ കളം നിറയുന്ന, ലോകം കാത്തിരിക്കുന്ന ആ മഹാപോരാട്ടം ഇനി നമ്മുടെ മണ്ണിലേക്ക്...!

കണ്ണഞ്ചിക്കുന്ന ഡ്രിബ്ലിംഗും, നെഞ്ച് പിളർക്കുന്ന ഗോളുകളും കൊണ്ട് ഫുട്ബോൾ ലോകത്തെ നെടുകെ പിളർത്തിയ രണ്ട് വൻശക്തികൾ...! ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ രാജാക്കന്മാർ...!

ഒരു വശത്ത്... നീലയും വെള്ളയും ജേഴ്സിയിൽ, കളിമുറ്റങ്ങളിൽ വിസ്മയം തീർക്കുന്ന അർജന്റീന...! 🇦🇷
മറുവശത്ത്... മഞ്ഞയും പച്ചയും ജേഴ്സിയിൽ, സാംബ താളത്തിന്റെ കളിമിടുക്കുമായി ബ്രസീൽ...! 🇧🇷

2026 ലോകകപ്പിന്റെ ആവേശം വാനോളമുയർത്തിക്കൊണ്ട്, DYFI ഒറ്റപ്പാലം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇതാ ഒരുങ്ങുന്നു...
ഒരു പെരുംപോരാട്ടം!
ഒരു മഹാ ഫുട്ബോൾ സൗഹൃദ മത്സരം!

ഒറ്റപ്പാലത്തിന്റെ കളിമിടുക്കന്മാർ അണിനിരക്കുന്ന അർജന്റീന-ബ്രസീൽ ഫാൻസുകാരുടെ നേർക്കുനേർ പോരാട്ടം !

ലഹരി എന്ന വിപത്തിനെതിരെ കളിയിടങ്ങളെ നെഞ്ചിലേറ്റാൻ യുവതലമുറയ്ക്ക് കരുത്തേകുക

ജൂൺ 14 ഞായറാഴ്ച രാത്രി 8 മണിക്ക് AMR SPORTS CITY MAYANNUR വെച്ച്

⚽ ഫുട്ബോൾ പ്രേമികളേ, കായിക സുഹൃത്തുക്കളേ... ⚽

ഈ ആവേശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ, നിങ്ങളുടെ പ്രിയപ്പെട്ട ടീമിന് കൈയടിക്കാൻ, ഒത്തുചേരുക! ഒറ്റപ്പാലം മേഖലയിലെ മുഴുവൻ കായിക പ്രേമികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു...!

ഒന്നിച്ചുപറയാം... ലഹരിയാവാം കളിയിടങ്ങളോട്...!
വരിക... വിജയിപ്പിക്കുക...!

05/06/2026

ജൂൺ 5
ലോക പരിസ്ഥിതി ദിനം
ഒറ്റപ്പാലം മേഖലാ തല ഉദ്ഘാടനം
തോട്ടക്കര എൽ പി സ്കൂളിൽ

Address

AKG Mandiram
Ottapalam
679101

Telephone

+917559096289

Website

Alerts

Be the first to know and let us send you an email when DYFI Ottapalam Meghala Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share