Ambalapara Gramapanchayat

Ambalapara Gramapanchayat Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ambalapara Gramapanchayat, Government Organization, Office of Ambalappara Gramapanchayat, Ottapalam.

*സ്നേഹത്തണലിൽ ഓണമൊരുക്കി അമ്പലപ്പാറ; പാലിയേറ്റീവ് കുടുംബങ്ങൾക്ക് കരുതലിന്റെ ഓണക്കിറ്റുകൾ വിതരണം ചെയ്തു**അമ്പലപ്പാറ:* നാട...
18/08/2026

*സ്നേഹത്തണലിൽ ഓണമൊരുക്കി അമ്പലപ്പാറ; പാലിയേറ്റീവ് കുടുംബങ്ങൾക്ക് കരുതലിന്റെ ഓണക്കിറ്റുകൾ വിതരണം ചെയ്തു*

*അമ്പലപ്പാറ:* നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മയിൽ പാലിയേറ്റീവ് രോഗികൾക്കും കുടുംബങ്ങൾക്കും സ്നേഹസമ്മാനവുമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തും സാമൂഹികാരോഗ്യകേന്ദ്രവും. പഞ്ചായത്തിലെ 120 പാലിയേറ്റീവ് കുടുംബങ്ങൾക്കായി തയാറാക്കിയ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം 18/08/2026 ന് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നിർവ്വഹിച്ചു.

നാട്ടിലെ സുമനസ്സുകൾ, വിദ്യാലയങ്ങൾ, വിവിധ കുടുംബങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടും സ്പോൺസർഷിപ്പിലൂടെയുമാണ് മാതൃകാപരമായ ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കിയത്. കിറ്റിൽ ഉൾപ്പെടുത്തിയ ഓണപ്പുടവകൾ അമ്പലപ്പാറ കുടുംബശ്രീ യൂണിറ്റിൽ നിന്നാണ് ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങിയത്.

*വിദ്യാർത്ഥികളുടെ 'സ്നേഹബക്കറ്റ്'*

ഓണസദ്യ ഒരുക്കാനാവശ്യമായ പലവ്യഞ്ജന സാധനങ്ങൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയാണ് സമാഹരിച്ചത്. 'സ്നേഹബക്കറ്റ്' എന്ന പേരിൽ നടപ്പിലാക്കിയ ഈ പദ്ധതിയിലൂടെ 23 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ശേഖരിച്ച് നൽകിയ പലവ്യഞ്ജന സാധനങ്ങൾ പഞ്ചായത്ത് ഏറ്റുവാങ്ങി. ഇത്തരത്തിൽ സമാഹരിച്ച 16 തരം സാധനങ്ങളും കുടുംബശ്രീയുടെ ഓണപ്പുടവയും അടങ്ങുന്ന സമഗ്രമായ കിറ്റുകളാണ് കുടുംബങ്ങൾക്ക് നൽകിയത്.

സാമൂഹിക ആരോഗ്യ കേന്ദ്രം ആരോഗ്യപ്രവർത്തകർക്ക് കിറ്റുകൾ കൈമാറിക്കൊണ്ട് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാ സലീം അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണപ്രകാശ് സ്വാഗത പ്രസംഗം നടത്തി.

ഒറ്റപ്പാലം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാധാകൃഷ്ണൻ, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ജി. ലത, ആസൂത്രണ സമിതി ഉപാധ്യക്ഷ കെ. കെ. ഗൗരി ടീച്ചർ, വാർഡ് മെമ്പർ ശ്രീ ഹരിദാസൻ പി പി, ജനപ്രതിനിധികൾ ,കുടുംബശ്രീ ചെയർപേഴ്സൺ പി. എസ്. സുരഭി, അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ കെ. ആർ. വിജയൻ, പബ്ലിക് ഹെൽത്ത് നഴ്സ് മായ, അസിസ്റ്റന്റ് സെക്രട്ടറി കെ. പി. ദീപക്, ഹെൽത്ത് ഇൻസ്പെക്ടർ വി. കെ. വിനോദ് തുടങ്ങിയവർ ആശംസകൾ രേഖപ്പെടുത്തി. പാലിയേറ്റീവ് കെയർ നഴ്സ് കെ. സി. പങ്കജം ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

*അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ചിങ്ങം 1 – കർഷക ദിനം ആചരിച്ചു.*അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന്റെയും, അമ്പലപ്പാറ കൃഷിഭവന്റെയും സ...
18/08/2026

*അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ചിങ്ങം 1 – കർഷക ദിനം ആചരിച്ചു.*

അമ്പലപ്പാറ ഗ്രാമപഞ്ചായത്തിന്റെയും, അമ്പലപ്പാറ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം 1 കർഷകദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കർഷകരുടെ സംഭാവനകളെ അംഗീകരിക്കുകയും കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ഏകദേശം 350 ഓളം പേർ പങ്കെടുത്തു.
വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പഞ്ചായത്ത് പരിസരത്തുനിന്നും ജാഥയായി പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ എത്തിച്ചേർന്നതോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
സീനിയർ കൃഷി അസിസ്റ്റന്റ് ആർ.കെ പ്രമോദ് കൃഷ്ണൻ സ്വാഗതം ആശംസിച്ചു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ സലിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷിജ. Y.N, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. രാധാകൃഷ്ണൻ, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. ഷെമീർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ജി. ലത, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻപ്രകാശ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അമല. ജെ. (ഷൊർണൂർ), കർഷക പ്രതിനിധി സുരേന്ദ്രനുണ്ണി എന്നിവർ സന്നിഹിതരായി.

വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികളായ പ്രദീപ് കുന്നക്കാവ്, ഉമ്മർ. എ.കെ, സി.സി. രാജൻ, ഗോപാലൻ കുന്നത്ത്, ഒ. സദാനന്ദൻ മാസ്റ്റർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിന്റെ ഭാഗമായി വിവിധ കാർഷിക മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തിരഞ്ഞെടുത്ത 33 കർഷകരെ ആദരിച്ചു. കർഷകരുടെ കഠിനാധ്വാനത്തിനും കാർഷിക മേഖലയിലെ വിലപ്പെട്ട സംഭാവനകൾക്കുമുള്ള അംഗീകാരമായിരുന്നു ഈ ആദരം.

കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ ഉൽപ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും വിൽപ്പന-പ്രദർശന സ്റ്റാളുകളും ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. കർഷകർ, കുടുംബശ്രീ, Farmfine (FPO) എന്നിവരുടെ ഉൽപ്പന്നങ്ങൾ, ടിഷ്യു കൾച്ചർ വാഴത്തൈകൾ, വിവിധയിനം വിത്തുകൾ, ജൈവവളങ്ങൾ, സൂക്ഷ്മവളങ്ങൾ, കാർഷിക ഉപകരണങ്ങൾ, യന്ത്രങ്ങൾ തുടങ്ങിയവ സ്റ്റാളുകളിൽ പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്തു. കർഷകർക്കും പൊതുജനങ്ങൾക്കും കാർഷിക മേഖലയിലെ വിവിധ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുന്നതിനുള്ള മികച്ച അവസരമായി ഈ പ്രദർശനം മാറി.
പരിപാടിയുടെ ഭാഗമായി സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ സദ്യയും ഒരുക്കിയിരുന്നു. ജനപങ്കാളിത്തത്തോടെയും കർഷകരുടെ സജീവ സാന്നിധ്യത്തോടെയും നടന്ന കർഷകദിനാഘോഷം ഏറെ ശ്രദ്ധേയമായി. കൃഷി അസിസ്റ്റന്റ് കെ.വി ദൃശ്യ നന്ദി രേഖപ്പെടുത്തി.

ആരോഗ്യസേനക്ക് കരുത്തേകി പരിശീലനപരിപാടി*അമ്പലപ്പാറ:* മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായ...
26/07/2026

ആരോഗ്യസേനക്ക് കരുത്തേകി പരിശീലനപരിപാടി

*അമ്പലപ്പാറ:* മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തും അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി വാർഡ്തല ആരോഗ്യസേനക്ക് ഏകദിന പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു. ‘സ്റ്റോപ്പ് ഡയറിയ’, കൊതുകുജന്യ രോഗങ്ങൾക്കെതിരെയുള്ള ‘സീറോ ഈഡിസ്’ എന്നീ ജനകീയ ആരോഗ്യ ക്യാമ്പയിനുകളുടെ ഭാഗമായാണ് പരിശീലനം നടത്തിയത്. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ. രാധാകൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ. കൃഷ്ണപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. വിനോദ് സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസുകൾക്ക് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി.ആർ. ധനേഷ്, പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് ടെകിനിക്കൽ അസിസ്റ്റന്റ് ശ്രീ സി.എം. രാധാകൃഷ്ണൻ, അമ്പലപ്പാറ സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ ശ്രീ വിജയൻ കെ ആർ എന്നിവർ നേതൃത്വം നൽകി.

*പ്രധാന പരിശീലന വിഷയങ്ങളും നിർദ്ദേശങ്ങളും:*

• *സ്റ്റോപ്പ് ഡയറിയ ക്യാമ്പൈൻ:* മഴക്കാലത്ത് ശുദ്ധജല സ്രോതസ്സുകൾ മലിനമാകുന്നതിലൂടെ ഉണ്ടാകുന്ന വയറിളക്ക രോഗങ്ങൾ തടയുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വവും ആഹാരശുചിത്വവും പാലിക്കുക, കുട്ടികളിൽ ഉണ്ടാകുന്ന നിർജ്ജലീകരണം തടയാൻ ഒ.ആർ.എസ് (ORS), സിങ്ക് ഗുളികകൾ എന്നിവയുടെ വിതരണം വേഗത്തിലാക്കുക തുടങ്ങിയവയെക്കുറിച്ച് വിശദമായ ക്ലാസ് നൽകി.
• *സീറോ ഈഡിസ് ക്യാമ്പൈൻ:* ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിവ പരത്തുന്ന ഈഡിസ് കൊതുകുകളുടെ പ്രജനനം പൂർണ്ണമായി തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കുക, ആഴ്ചയിലൊരിക്കൽ ‘ഡ്രൈ ഡേ’ (Dry Day) ആചരിക്കുക, വാർഡ്തലത്തിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ആരോഗ്യസേന മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്തു.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എം.ജി. ലത, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ ദീപക് കെ പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വാർഡ് മെമ്പർമാരായ ശ്രീ പി.സി. സുരേഷ് കുമാർ, ശ്രീമതി എം. പ്രീതി, ശ്രീമതി വി. ജസീന, ശ്രീമതി എ. വിജിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി വിധുലക്ഷ്മി വിജയ് എന്നിവരും വിവിധ വാർഡുകളിൽ നിന്നുള്ള നിരവധി ആരോഗ്യസേന പ്രതിനിധികളും പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി പി.എസ്. സുരഭി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

*പുകയിലയ്ക്കും പകര്‍ച്ചവ്യാധികൾക്കുമെതിരെ വിജ്ഞാനച്ചെപ്പ് തുറന്ന് അമ്പലപ്പാറ; വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ-ആരോഗ്യ ബോധ...
26/07/2026

*പുകയിലയ്ക്കും പകര്‍ച്ചവ്യാധികൾക്കുമെതിരെ വിജ്ഞാനച്ചെപ്പ് തുറന്ന് അമ്പലപ്പാറ; വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ-ആരോഗ്യ ബോധവൽക്കരണ ക്വിസ് സംഘടിപ്പിച്ചു*

*അമ്പലപ്പാറ:* അമ്പലപ്പാറ ഗ്രാമപഞ്ചായത്തും സാമൂഹികാരോഗ്യകേന്ദ്രം അമ്പലപ്പാറയും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ, പർച്ചവ്യാധി ബോധവൽക്കരണ ക്വിസ് മത്സരം സംഘടിപ്പിച്ചു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പുകയില/ലഹരി വസ്തുക്കളുടെ ദൂഷ്യഫലങ്ങൾ, പർച്ചവ്യാധികൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മത്സരം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രാധാകൃഷ്ണൻ മാസ്റ്റര്‍ പരിപാടിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണപ്രകാശ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കായി അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ടി.ആർ. ധനേഷ് പ്രധാന ആരോഗ്യ സന്ദേശങ്ങൾ പങ്കുവെച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. വിനോദ്, ജെ.എച്ച്.ഐ. അജ്മൽ ഹസൻ, സ്കൂൾ ഹെൽത്ത് നഴ്സ് ഗോപിക കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ക്വിസ് മത്സരം പുരോഗമിച്ചത്.

*അനുമോദനവും ഉപഹാര വിതരണവും*

മത്സര വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. അമ്പലപ്പാറ സർവ്വീസ് സഹകരണ ബാങ്കാണ് വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. അമ്പലപ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം മോഹൻകുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ സലീം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ജി. ലത തുടങ്ങിയവര്‍ ആശംസകൾ നേര്‍ന്ന് സംസാരിച്ചു. വാർഡ് മെമ്പർമാരായ പി.പി. ഹരിദാസ്, വി. ജസീന, എം. പ്രീതി, സി. ഷീബ, കെ. ശൈലജ, വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു..

19/07/2026
*അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്*വികസനത്തിന്റെ ജനകീയ വഴിയിൽ ഒപ്പത്തിനൊപ്പം!*പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്,*അമ്പലപ്പാറ ഗ്രാമപഞ്ചാ...
18/07/2026

*അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്*

വികസനത്തിന്റെ ജനകീയ വഴിയിൽ ഒപ്പത്തിനൊപ്പം!

*പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്,*

അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ വ്യക്തിഗത ആനുകൂല്യ പദ്ധതികളിലേക്ക് അർഹരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അർഹതപ്പെട്ട ആനുകൂല്യങ്ങൾ കൈപ്പറ്റാൻ ഈ സുവർണ്ണാവസരം പരമാവധി വിനിയോഗിക്കുക.

📋 *അപേക്ഷ ഫോറം എവിടെ ലഭിക്കും?*
• ബന്ധപ്പെട്ട വാർഡ് മെമ്പർമാരിൽ നിന്നും
• ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും

📅 *പ്രധാന തീയതി*
പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ അനുബന്ധ രേഖകൾ സഹിതം 2026 ജൂലൈ 28-നകം (28-07-2026) ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

💡 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• അപേക്ഷാ ഫോറം കൃത്യമായി പൂരിപ്പിക്കുക.
• ഓരോ ആനുകൂല്യത്തിനും പ്രത്യേകം, പ്രത്യേകം ഫോറം സമര്പ്പിക്കുക.
• ആവശ്യമായ എല്ലാ അനുബന്ധ രേഖകളും (റേഷൻ കാർഡ്, ആധാർ കാർഡ്, കെട്ടിടനികുതി അടവാക്കിയ രശീത്, ഹരിതകര്‍മ്മ സേന രശീത് തുടങ്ങിയവ) ഒപ്പം ഉള്ളടക്കം ചെയ്യുക.
• അവസാന തീയതിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

"നല്ലൊരു നാളേയ്ക്കായി, കൈകോർക്കാം അമ്പലപ്പാറയുടെ വികസനത്തിൽ!"

*അമ്പലപ്പാറയിൽ കന്നുകാലികൾക്കുള്ള കുളമ്പ് രോഗപ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി*അമ്പലപ്പാറ: ദേശീയ ജന്തുരോഗ നിയന...
23/06/2026

*അമ്പലപ്പാറയിൽ കന്നുകാലികൾക്കുള്ള കുളമ്പ് രോഗപ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി*

അമ്പലപ്പാറ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ കുളമ്പ് രോഗപ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഫീൽഡ്തല ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ കിറ്റ് കൈമാറിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രാധാകൃഷ്ണൻ മാസ്റ്റര്‍ നിർവ്വഹിച്ചു. ജൂൺ 19 മുതൽ ജൂലൈ 13 വരെയാണ് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പ്രതിരോധ കുത്തിവെപ്പ് നടക്കുക. നാലുമാസവും അതിനു മുകളിലും പ്രായമുള്ള പശു, എരുമ വർഗ്ഗത്തിൽപ്പെട്ട എല്ലാ ഉരുക്കളെയും ഈ കാലയളവിൽ നിർബന്ധമായും കുത്തിവെപ്പിന് വിധേയമാക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. നാലു മാസത്തിൽ താഴെ പ്രായമുള്ള കന്നുകുട്ടികളെയും ഏഴു മാസത്തിനു മുകളിൽ ഗർഭിണികളായ കന്നുകാലികളെയും കുത്തിവെപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അമ്പലപ്പാറ സര്‍ക്കാര്‍ വെറ്റിനറി ഡിസ്പൻസറിയിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ വെറ്റിനറി സര്‍ജ്ജൻ ഡോ. ജെറീഷ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടര്‍ ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.

*ടാഗിംഗും ഇൻഷുറൻസും നിർബന്ധം*

പ്രതിരോധ കുത്തിവയ്പ്പെടുത്ത എല്ലാ കന്നുകാലികളുടെയും ചെവിയിൽ തിരിച്ചറിയൽ ടാഗ് പതിപ്പിക്കുന്നതാണ്. കന്നുകാലികൾക്ക് ഭാവിയിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് ഈ പ്രതിരോധ കുത്തിവയ്പും ടാഗിംഗും നിർബന്ധമാക്കിയിട്ടുണ്ട്.

കർഷകരുടെ ശ്രദ്ധയ്ക്ക്: നിങ്ങളുടെ പ്രദേശത്ത് കുത്തിവെപ്പിനായി എത്തുന്ന ഉദ്യോഗസ്ഥരുമായി പൂർണ്ണമായി സഹകരിക്കണമെന്നും, രോഗബാധകളിൽ നിന്ന് വളർത്തുമൃഗങ്ങളെ സംരക്ഷിക്കാൻ എല്ലാവരും ഈ അവസരം വിനിയോഗിക്കണമെന്നും പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.

*ഷിഗെല്ല പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി അമ്പലപ്പാറ* അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഷിഗെല്ല ബാധ റിപ്പോർട്ട്...
21/06/2026

*ഷിഗെല്ല പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി അമ്പലപ്പാറ*

അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഗ്രാമപഞ്ചായത്തും സാമൂഹികാരോഗ്യകേന്ദ്രവും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്തെ എല്ലാ വീടുകളും സന്ദർശിച്ച് ക്ലോറിനേഷൻ, ബോധവൽക്കരണം, ഒ ആർ എസ് വിതരണം എന്നിവ പൂർത്തിയാക്കി. ചുനങ്ങാട് സർക്കാർ വിദ്യാലയത്തിൽ വച്ച് നടന്ന ബോധവത്ക്കരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി സൗദ സലീം അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ടി ആർ ധനേഷ് , ഹെൽത്ത് സൂപ്പർവൈസർ ശ്രീ കെ ആർ വിജയൻ, പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ ശ്രീമതി കെ എസ് മായ എന്നിവർ ക്ലാസ്സെടുത്തു. ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ രാധാകൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ കെ ടി ഷമീർ, ശ്രീ കൃഷ്ണപ്രകാശ്, വാർഡ് മെമ്പർ ശ്രീമതി ശോഭ എന്നിവർ സംസാരിച്ചു. ആരോഗ്യവകുപ്പിന്റെയും വാട്ടർ അതോറിറ്റിയുടെയും നേതൃത്വത്തിൽ ജലഗുണമേന്മ പരിശോധനക്കായി സാമ്പിൾ ശേഖരിച്ചു. ശുചിത്വം പാലിക്കാത്ത കടകൾ, വീടുകൾ എന്നിവർക്ക് പൊതുജനാരോഗ്യനിയമ പ്രകാരം നോട്ടീസ് നൽകി പരിഹരിച്ചുവരുന്നു. ഞായറാഴ്ച ഷിഗെല്ല ആരോഗ്യസന്ദേശ യാത്രയും കവലയോഗങ്ങളും സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകി. ചുനങ്ങാട് സർക്കാർ വിദ്യാലയത്തിൽ വച്ച് വിവിധ വകുപ്പ് തല ഏകോപനയോഗവും ദ്രുതകർമ്മസേന യോഗവും ശനിയാഴ്ച നടത്തി. ഗ്രാമപഞ്ചായത്തിലെ വാർഡ് 13 മുതൽ 22 വരെയുള്ള പ്രദേശത്ത് ശീതള പാനീയ വിൽപ്പന താത്കാലികമായി നിരോധിച്ചു.

*അമ്പലപ്പാറയിൽ സൗജന്യ ക്യാൻസർ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു* 🏥✨*അമ്പലപ്പാറ*: അമ്പലപ്പാറ ഗ്രാമപഞ്ചായത്തും സാമൂഹിക ആരോഗ്...
18/06/2026

*അമ്പലപ്പാറയിൽ സൗജന്യ ക്യാൻസർ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു* 🏥✨

*അമ്പലപ്പാറ*: അമ്പലപ്പാറ ഗ്രാമപഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി ഒറ്റപ്പാലം വെൽഫെയർ ട്രസ്റ്റിന്റെ സഹകരണത്തോടെ സൗജന്യ ക്യാൻസർ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു ക്യാമ്പ് നടന്നത്. ഇന്ന് (18.06.2026) രാവിലെ 10 മണി മുതൽ നടന്ന ക്യാമ്പിലെ പരിശോധനകൾക്ക് കഞ്ചിക്കോട് പ്രവർത്തിക്കുന്ന 'ഏർലി ക്യാൻസർ ഡിറ്റക്ഷൻ സെൻറർ' നേതൃത്വം നൽകി. 🩺🔬
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാധാകൃഷ്ണൻ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസര്‍ ഡോ. ടി.ആര്‍ ധനേഷ് പങ്കെടുക്കാനെത്തിയവരെ സ്വാഗതം ചെയ്യുകയും, വൈസ് പ്രസിഡണ്ട് സൗദ സലീം അദ്ധ്യക്ഷതവഹിക്കുകയും ചെയ്തു.

*ക്യാൻസർ നിർണയം: ആദ്യഘട്ടത്തിലെങ്കിൽ പൂർണ്ണ രോഗമുക്തി* 💚🎗️

ക്യാൻസർ രോഗം പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയുകയാണെങ്കിൽ ഫലപ്രദമായ ചികിത്സയിലൂടെ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കും. പലപ്പോഴും രോഗലക്ഷണങ്ങൾ അവഗണിക്കുന്നത് കൊണ്ടാണ് രോഗം ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പരിശോധനാ ക്യാമ്പുകൾ സമൂഹത്തിൽ വലിയ രീതിയിലുള്ള ബോധവൽക്കരണത്തിന് കാരണമാകും. എന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. ആരോഗ്യമേഖലയിൽ പഞ്ചായത്തും സന്നദ്ധ സംഘടനകളും കൈകോർത്തു നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ സാധാരണക്കാർക്ക് ഏറെ ആശ്വാസകരമാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. പ്രദേശവാസികളായ നിരവധി ആളുകളാണ് ക്യാമ്പിലെത്തി സൗജന്യ പരിശോധനയും വിദഗ്ധ നിർദ്ദേശങ്ങളും പ്രയോജനപ്പെടുത്തിയത്. വരും ദിവസങ്ങളിലും ജനപ്രിയമായ ഇത്തരം ആരോഗ്യ സുരക്ഷാ പദ്ധതികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. 🌿

കഞ്ചിക്കോട് ഏർലി ക്യാൻസർ ഡിറ്റക്ഷൻ സെൻററിൽ നിന്നുള്ള ഡോ. എസ്.ആര്‍ രേഖ പരിപാടിയിൽ വിശിഷ്ട അതിഥിയായി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ കെ. രാധാകൃഷ്ണൻ, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ കെ.ടി ഷെമീര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ കെ. കൃഷ്ണപ്രകാശ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ എം.ജി ലത തുടങ്ങിയവര്‍ ആശംസകൾ നേര്‍ന്ന് സംസാരിച്ചു. വാര്‍ഡ് അംഗങ്ങളായ പി.പി ഹരിദാസ്, എ. വിജിത, പി. ശോഭ, വി. ജസീന, കെ. ഷൈലജ, എം. ഉമ്മര്‍, ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്പര്‍വ്വൈസര്‍ കെ.ആര്‍ വിജയൻ, പബ്ലിക് ഹെൽത്ത് സൂപ്പര്‍വ്വൈസര്‍ കെ.എസ്. മായ, ഹെൽത്ത് ഇൻസ്പെക്ടര്‍ വി.കെ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഒറ്റപ്പാലം വെൽഫെയര്‍ ട്രസ്റ്റിൽ നിന്നുമുള്ള കോര്‍ഡിനേറ്റര്‍ വി.സി ധാര പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

Address

Office Of Ambalappara Gramapanchayat
Ottapalam
679512

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when Ambalapara Gramapanchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ambalapara Gramapanchayat:

Shortcuts

Share