KVKarthikeyan Master Smaraka Grandhalayam East Manisseri

KVKarthikeyan Master Smaraka Grandhalayam East Manisseri Affiliated to Kerala State Library Council Reg.No. 09OPM8844

18/07/2025
251 പതിപ്പുകളിലെത്തിനിൽക്കുന്ന ആടുജീവിതം വായനശാലയിൽ ലഭ്യമാണ്. സിനിമയിൽ വിട്ടുപോയതും നോവലിൽ വായിക്കാം.
01/04/2024

251 പതിപ്പുകളിലെത്തിനിൽക്കുന്ന ആടുജീവിതം വായനശാലയിൽ ലഭ്യമാണ്. സിനിമയിൽ വിട്ടുപോയതും നോവലിൽ വായിക്കാം.

ബഹുമാനപ്പെട്ട ഷൊർണ്ണൂർ MLA ശ്രീ. മമ്മിക്കുട്ടിയുടെ പ്രത്യേക വികസനഫണ്ടിൽ ഉൾപ്പെടുത്തി വായനശാലകൾക്ക് അനുവദിച്ച പുസ്തകങ്ങളു...
22/01/2024

ബഹുമാനപ്പെട്ട ഷൊർണ്ണൂർ MLA ശ്രീ. മമ്മിക്കുട്ടിയുടെ പ്രത്യേക വികസനഫണ്ടിൽ ഉൾപ്പെടുത്തി വായനശാലകൾക്ക് അനുവദിച്ച പുസ്തകങ്ങളുടെ വിതരണം ചെർപ്പുളശ്ശേരി EMS സ്മാരക ഹാളിൽ വെച്ച് ബഹു: എം.എൽ എ നിർവഹിച്ചു. ചെർപ്പുളശ്ശേരി മുനിസിപ്പൽ ചെയർമാൻ ശ്രീ.പി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ശ്രീ. കെ. പി സുധീർ മാസ്റ്റർ സ്വാഗതമാശംസിച്ചു. ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ഇ ചന്ദ്രബാബു, വാണിയംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ ഗംഗാധരൻ എന്നിവർ ആശംസകളർപ്പിച്ചു. ശ്രീ രവീന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു. 4.75 ലക്ഷം രൂപ മുഖവിലയുള്ള പുസ്തകങ്ങളാണ് മണ്ഡലത്തിലെ 30 വായനശാലകൾക്കായി വീതിച്ചു നൽകിയിട്ടുള്ളത്.

ബഹുമാനപ്പെട്ട ഷൊർണ്ണൂർ MLA ശ്രീ. മമ്മിക്കുട്ടിയുടെ പ്രത്യേക വികസനഫണ്ടിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ വായനശാലകൾക്ക് അനുവദിച്ച...
22/01/2024

ബഹുമാനപ്പെട്ട ഷൊർണ്ണൂർ MLA ശ്രീ. മമ്മിക്കുട്ടിയുടെ പ്രത്യേക വികസനഫണ്ടിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ വായനശാലകൾക്ക് അനുവദിച്ച പുസ്തകങ്ങൾ കെ.വി. കാർത്തികേയൻ മാസ്റ്റർ ഗ്രന്ഥാലയത്തിനു വേണ്ടി വായനശാല സെക്രട്ടറി സി.പി. സതീഷ്കുമാറും എക്സി. അംഗം കെ.സുമതിയും ചേർന്ന് ഏറ്റുവാങ്ങുന്നു.

13/11/2023
ഈസ്റ്റ് മനിശ്ശീരി 'ചൈതന്യ' യിൽ (ചെറ്റാരിയിൽ ) നാരായണേട്ടൻ വായനശാലയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ സെക്രട്ടറി ഏറ്റുവാങ്ങി...
02/11/2023

ഈസ്റ്റ് മനിശ്ശീരി 'ചൈതന്യ' യിൽ (ചെറ്റാരിയിൽ ) നാരായണേട്ടൻ വായനശാലയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ സെക്രട്ടറി ഏറ്റുവാങ്ങിയപ്പോൾ .

പുസ്തകങ്ങൾ ഇനിയും കൈമാറാനുണ്ടെന്നും അവ തയ്യാറാക്കിയ ശേഷം അറിയിക്കാമെന്നും പറഞ്ഞിട്ടുണ്ട്.

നന്ദി നാരായണേട്ടാ❤️

ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ  കേരളത്തിലെ  വായനശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുന്നുള്ള കേന്ദ്രഗവൺമെന്റ് നീക...
15/09/2023

ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ കേരളത്തിലെ വായനശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുന്നുള്ള കേന്ദ്രഗവൺമെന്റ് നീക്കത്തിനെതിരെ ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ ഒറ്റപ്പാലം ടൗണിൽ പ്രതിഷേധ പ്രകടനവും , ഗ്രന്ഥശാല സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. ഗ്രന്ഥശാല സംരക്ഷണ സദസ്സ് ബഹു. ഒറ്റപ്പാലം MLA അഡ്വ.കെ.പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ ശ്രീമതി കെ. ജാനകീ ദേവി , അദ്ധ്യക്ഷത വഹിച്ച ഗ്രന്ഥശാല സംരക്ഷണ സദസ്സിൽ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ്.പ്രസിഡണ്ട് ശ്രീ. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് വൈസ് പ്രസിഡണ്ട് ശ്രീമതി AM ഉഷാദേവി പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ.സി.വിജയൻ സ്വാഗതവും, താലൂക്ക് ലൈബ്രറി കൗൺസിൽ ജോ.സെക്രട്ടറി അജിത്ത്കുമാർ നന്ദിയും രേഖപ്പെടുത്തി. വായനശാലകളെ കൺ കറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനെതിരെ യുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പ്രതിജ്ഞ എടുത്തു

അനുമോദിച്ചു:ഈസ്റ്റ് മനിശ്ശീരി കെ.വി. കാർത്തികേയൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ 2022-2023 കാലയളവിൽ SSLC...
16/07/2023

അനുമോദിച്ചു:

ഈസ്റ്റ് മനിശ്ശീരി കെ.വി. കാർത്തികേയൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ 2022-2023 കാലയളവിൽ SSLC, പ്ലസ് ടു , പരീക്ഷകളിൽ ഫുൾ എ പ്ലസ് വിജയം കൈവരിച്ച 7, 8 വാർഡുകളിലെ പ്രദേശത്തെ മുഴുവൻ കുട്ടികളെയും, ദേശീയ -സംസ്ഥാന മത്സരങ്ങളിലെ പ്രതിഭകളെയും അനുമോദിച്ചു.
വായനശാല പ്രസിഡന്റ് അഡ്വ: കെ.കെ.പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. വാണിയംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബഹു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി . സന്ധ്യ ടീച്ചർ മുഖ്യാതിഥി ആയി .
വായനശാല സെക്രട്ടറി ശ്രീ. സി.പി.സതീഷ്‌കുമാർ സ്വാഗതം പറഞ്ഞു.
റിട്ടേർഡ് അദ്ധ്യാപകരായ ശ്രീ വിനോദ് മാസ്റ്റർ , കാർത്തികേയൻ മാസ്റ്ററുടെ സഹധർമ്മിണി ദേവയാനിടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികൾ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ ശ്രീ.സേതുമാധവൻ വായനശാലയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ വായനശാല സെക്രട്ടറി ഏറ്റുവാങ്ങി.വായനശാല വൈസ് പ്രസിഡന്റ് ശ്രീ. എൻ.പ്രദീപ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി..

പുതിയ പുസ്തകങ്ങൾ !
02/07/2023

പുതിയ പുസ്തകങ്ങൾ !

Address

Ottapalam
679521

Opening Hours

Monday 4pm - 7pm
Tuesday 4pm - 7pm
Wednesday 4pm - 7pm
Thursday 4pm - 7pm
Friday 4pm - 7pm
Saturday 4pm - 7pm

Telephone

+919447745046

Website

Alerts

Be the first to know and let us send you an email when KVKarthikeyan Master Smaraka Grandhalayam East Manisseri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KVKarthikeyan Master Smaraka Grandhalayam East Manisseri:

Share

Category