Oachira Gramapanchayat

Oachira Gramapanchayat ഓച്ചിറ ഗ്രാമപഞ്ചായത്തുമായി ബന്ധപെട?

02/02/2026
ആദരാഞ്ജലികൾ🌹🌹🌹
08/11/2025

ആദരാഞ്ജലികൾ🌹🌹🌹

വീണ്ടും ഓച്ചിറ ചാമ്പ്യന്മാർ.... കേരളോത്സവം 2025 ബ്ലോക്ക് തല ഓവറോൾ ട്രോഫി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ഏറ്റുവാ...
04/11/2025

വീണ്ടും ഓച്ചിറ ചാമ്പ്യന്മാർ.... കേരളോത്സവം 2025 ബ്ലോക്ക് തല ഓവറോൾ ട്രോഫി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ഏറ്റുവാങ്ങുന്നു.

24/09/2025
08/08/2025

വോട്ടേഴ്‌സ് ലിസ്റ്റ് പുതുക്കലുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 9,10 ദിവസങ്ങളിൽ ഓച്ചിറ ഗ്രാമപഞ്ചായത്ത് തുറന്ന് പ്രവർത്തിക്കും. മറ്റ് ദിവസങ്ങളിൽ ഹിയറിങ് ഉള്ളവർക്കും ഈ ദിവസങ്ങളിൽ ഹിയറിങ്ങിൽ പങ്കെടുക്കാവുന്നതാണ്

08/08/2025

വോട്ടേഴ്‌സ് ലിസ്റ്റ് പുതുക്കലുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 9,10 ദിവസങ്ങളിൽ ഓച്ചിറ ഗ്രാമപഞ്ചായത്ത് തുറന്ന് പ്രവർത്തിക്കും. മറ്റ് ദിവസങ്ങളിൽ ഹിയറിങ് ഉള്ളവർക്കും ഈ ദിവസങ്ങളിൽ ഹിയറിങ്ങിൽ പങ്കെടുക്കാവുന്നതാണ്.

07/05/2025

സിവിൽ ഡിഫൻസ് മോക്ക് ഡ്രില്‍ 07 april 2025, 4 മണിക്ക്*

▶️ സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണം.

*📍കമ്മ്യൂണിറ്റിതല ഇടപെടലുകൾ*

1. റസിഡന്റ്സ് അസോസിയേഷനുകളും പഞ്ചായത്തുകളും (വാർഡ് തലത്തിൽ) മോക്ക് ഡ്രിൽ വാർഡന്മാരെ നിയോഗിക്കുക.
2. എല്ലാ പ്രദേശവാസികൾക്കും സിവിൽ ഡിഫൻസ് ബ്ലാക്ക്ഔട്ട് നിർദ്ദേശങ്ങൾ എത്തിക്കുക.
3. ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗണ്സ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളെ അലർട്ട് ചെയ്യുക.
4. വാർഡുതല ഡ്രില്ലുകൾ സംഘടിപ്പിക്കുക.
5. സ്കൂളുകളിലും, ബേസ്മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും മറ്റ് പ്രധാന ഇടങ്ങളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക.
6. കമ്മ്യൂണിറ്റി വോളന്റിയർമാർ സഹായം ആവശ്യമുളള ആളുകളെ ബ്ലാക്ക്ഔട്ട് സമയത്ത് സഹായിക്കുക. ബ്ലാക്ക്ഔട്ട് സമയത്ത് മോക്ക് ഡ്രിൽ വാർഡന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക. കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക. ആശങ്ക ഒഴിവാക്കുക.

*📍ഗാർഹികതല ഇടപെടലുകൾ*

7. മോക്ക് ഡ്രിൽ സമയത്തു എല്ലാ ലൈറ്റുകളും ഓഫ് ആക്കേണ്ടതും, അടിയന്തര ഘട്ടത്തിൽ വെളിച്ചം ഉപയോഗിക്കേണ്ട സാഹചര്യത്തിൽ വീടുകളിൽ നിന്ന് വെളിച്ചം പുറത്തു പോകാതിരിക്കാൻ ജനാലകളിൽ കട്ടിയുള്ള കാർഡ് ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കേണ്ടതുമാണ്.
8. ജനാലകളുടെ സമീപം മൊബൈൽ ഫോണുകളോ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
9. ബാറ്ററി/സോളാർ ടോർച്ചുകൾ, ഗ്ലോ സ്റ്റിക്കുകൾ, റേഡിയോ എന്നിവ കരുതുക.
10. 2025 മെയ് 7, 4 മണിക്ക് സൈറൻ മുഴങ്ങുമ്പോൾ എല്ലായിടങ്ങളിലെയും (വീടുകൾ, ഓഫീസുകൾ, മറ്റു സ്ഥാപനങ്ങൾ ഉൾപ്പെടെ) അകത്തെയും, പുറത്തെയും ലൈറ്റുകൾ ഓഫ് ചെയ്യേണ്ടതാണ്.
11. എല്ലാ വീടുകളിലും പ്രഥമശുശ്രൂഷ കിറ്റുകൾ തയ്യാറാക്കുക. ഇതിൽ മരുന്നുകൾ, ടോർച്, വെള്ളം, ഡ്രൈ ഫുഡ് എന്നിവ ഉൾപ്പെടുത്തുക.
12. വീടിനുളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ബ്ലാക്ക് ഔട്ട് സമയത്തു അവിടേക്കു മാറുക.
13. എല്ലാ കുടുംബങ്ങളും കുടുംബാംഗങ്ങൾ ഒരുമിച്ചു “ഫാമിലി ഡ്രിൽ” നടത്തുക.
14. സൈറൻ സിഗ്നലുകൾ മനസ്സിലാക്കുക. ദീർഘമായ സൈറൻ മുന്നറിയിപ്പും, ചെറിയ സൈറൻ സുരക്ഷിതമാണെന്ന അറിയിപ്പുമാണ്.
15. പൊതുസ്ഥലങ്ങളിൽ നിൽക്കുന്നവർ സുരക്ഷിതത്വത്തിനായി അടുത്തുള്ള കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറേണ്ടതാണ്.
16. ഔദ്യോഗിക വിവരങ്ങൾ മനസ്സിലാക്കുന്നതിനായി റേഡിയോ/ടി.വി ഉപയോഗിക്കുക.
17. തീപിടുത്തം ഒഴിവാക്കാൻ ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/വൈദ്യുത ഉപകരണങ്ങൾ ഓഫ് ചെയ്യുക.
18. ബ്ലാക്ക് ഔട്ട് സമയത്ത് കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക.

*ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക അറിയിപ്പ്*

1. 4 pm നു സൈറൺ മുഴങ്ങിയാൽ റേഡിയസ് കുറവാണെങ്കിൽ എല്ലായിടത്തും കേൾക്കണം എന്നില്ല. ആയതിനാൽ സൈറൺ കേട്ടില്ലെങ്കിൽ പോലും 4pm നു സ്ഥാപനങ്ങളിലും വീടുകളിലും light off ചെയ്തു കർട്ടൻ പിടിച്ചിട്ട് light സോഴ്സ് ഒഴിവാക്കണം. Lsg കൾ സ്വന്തം area കളിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കും ആളുകൾക്കും നിർദേശം നൽകണം

2. യുദ്ധ സമാനമായ അന്തരീക്ഷം ഉണ്ടായാൽ ഭക്ഷണം, fuel, മെഡിസിൻ ഇങ്ങനെ ആവശ്യമായ വസ്തുക്കൾ നമ്മൾ കരുതെണ്ടി വരുമല്ലോ. അതെ പോലെ മോക്ക് ഡ്രിൽ ൽ ആവശ്യമായ കരുതൽ ഉണ്ടാവണം .

3 ട്രെയിൻ ,ബസ് ,എല്ലാം നോർമൽ ആയി മൂവ് ചെയ്യും .പക്ഷെ സൈറൺ കേൾക്കുമ്പോൾ ആളുകൾ പാനിക് ആവാതെ ശ്രദ്ധിക്കുക. ഇതിനായി volunteer മാരുടെ സേവനം ഉപയോഗിക്കണം. ഇത് ഒരു മോക്ക് ഡ്രിൽ ആണെന്ന് അവരെ പറഞ്ഞു മനസിലാക്കണം.

4 .സ്ട്രീറ്റ് light കൾ എല്ലാം 4pm മുതൽ 4.30 വരെ off ആയിരിക്കണം. ഇത് എല്ലാ lsg യും ശ്രദ്ധിക്കണം

5. 4pm മുതൽ 4.30 വരെ പെട്രോൾ പമ്പ് ഇന്ധനം വിതരണം സ്റ്റോപ്പ്‌ ചെയ്യുക (അടിയന്തിര സര്‍വീസ്സ് ഒഴികെ ഉദാ. ആംബുലന്‍സ്)

6 .ഹോസ്പിറ്റൽ, ഓഫിസുകൾ തുടങ്ങി എല്ലായിടത്തും എലെക്ട്രിസിറ്റി, fuel back up ഉണ്ടായിരിക്കണം

7 4pm to 4.30pm യാതൊരു വിധ public gathering ഉണ്ടാകാൻ പാടില്ല.

8.ശ്രദ്ധിക്കുക : സാധാരണ ജീവിതം യാതൊരു തരത്തിലും ബാധിക്കാന്‍ പാടില്ല. പക്ഷെ പൊതുജനങ്ങൾ panic ആയി പ്രശ്നങ്ങൾ ഉണ്ടാകാൻ പാടില്ല.

9.ഒഴിവാക്കാൻ ആകാത്ത light സോഴ്സ് ഉണ്ടെങ്കിൽ അത് downward ഫോക്കസ് ആയിരിക്കണം

Address

Oachira Gramapanchayat
Oachira

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

04762690232

Alerts

Be the first to know and let us send you an email when Oachira Gramapanchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share